വൈകരുത് കേരള ബാങ്ക്
നോട്ടുനിരോധനം മൂലം അനുഭവിക്കുന്ന സാമ്പത്തിക കെടുതികളെ നേരിടുന്നതിനും കേരളത്തിന്റെ സമ്പദ്ഘടനയെ സ്വാശ്രിതമായി നിലനിര്‍ത്തുന്നതിനുമായി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കേരള ബാങ്ക് എത്രയും വേഗം യാഥാര്ത്ഥ്യമാക്കേണ്ടിയിരിക്കുന്നു. മലയാളികളുടെ ബാങ്കിംഗ് ആവശ്യങ്ങളില്‍ വലിയൊരുഭാഗം നിര്‍വ്വഹിച്ചിരുന്ന എസ് ബി ടി അപ്രത്യക്ഷമായതും എസ് ബി ഐ ഒരു അഖില ലോക ബാങ്കിന്റെ നിലവാരത്തിലെത്തിയതും സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മറ്റൊന്നും ചിന്തിക്കാനില്ല. എസ് ബി ഐ ആകട്ടെ, ചെറുകിട ഇടപാടുകാര്‍ ആവശ്യമില്ല എ്ന്ന രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഈ […]
നോട്ടുനിരോധനം മൂലം അനുഭവിക്കുന്ന സാമ്പത്തിക കെടുതികളെ നേരിടുന്നതിനും കേരളത്തിന്റെ സമ്പദ്ഘടനയെ സ്വാശ്രിതമായി നിലനിര്‍ത്തുന്നതിനുമായി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കേരള ബാങ്ക് എത്രയും വേഗം യാഥാര്ത്ഥ്യമാക്കേണ്ടിയിരിക്കുന്നു. മലയാളികളുടെ ബാങ്കിംഗ് ആവശ്യങ്ങളില്‍ വലിയൊരുഭാഗം നിര്‍വ്വഹിച്ചിരുന്ന എസ് ബി ടി അപ്രത്യക്ഷമായതും എസ് ബി ഐ ഒരു അഖില ലോക ബാങ്കിന്റെ നിലവാരത്തിലെത്തിയതും സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മറ്റൊന്നും ചിന്തിക്കാനില്ല. എസ് ബി ഐ ആകട്ടെ, ചെറുകിട ഇടപാടുകാര്‍ ആവശ്യമില്ല എ്ന്ന രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഈ സാഹചര്യത്തില്‍ സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കേരള ബാങ്ക് ഉടനെ ആരംഭിക്കുകയാണ് വേണ്ടത്.
സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് എന്ന കാഴ്ചപ്പാടോടെ രൂപീകരിക്കുന്ന കേരള കോ ഓപ്പറേറ്റീവ് ബാങ്ക് സഹകരണ മേഖലയില്‍ത്തന്നെ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. അതു നല്ലതുതന്നെ. അപ്പോഴും സഹകരണമേഖലയുടെ പരിമിതികള്‍ അതിനെ ബാധിച്ചുകൂട. ബാങ്കിംഗ് ഇടപാടുകളില്‍ മാത്രമല്ല, നിയമനങ്ങളിലടക്കം അഴിമതി പാടില്ല. സഹകരണ ബാങ്കുകളെ പോലെ വന്‍ പലിശാ നിരക്കും പാടില്ല. എല്ലാവിധ ബാങ്കിങ് നിയമങ്ങളും പാലിക്കുന്ന, മറ്റ് ബാങ്കുകളുടേതിന് സമാനമായ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പാലിക്കണം. ചെറുകിട വാണിജ്യ വ്യവസായ ബാങ്കിങ്, കോര്‍പറേറ്റ് ബാങ്കിങ്, കണ്‍സോര്‍ഷ്യം ലെന്‍ഡിങ്, ട്രഷറി മാനേജ്മെന്റ്, വിദേശ ധനവിനിമയം, വിദേശ നിക്ഷേപം തുടങ്ങി വന്‍കിട ബാങ്കിങ് സേവനങ്ങള്‍ കേരള ബാങ്ക് നിര്‍വഹിക്കണം.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളെയും ജില്ലാ സഹകരണ ബാങ്കുകളെയും കൂട്ടിച്ചേര്‍ത്ത് കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന ആശയം മുന്‍നിര്‍ത്തി ആരംഭിക്കുന്ന കേരള ബാങ്ക് ലക്ഷ്യമിടുന്നത് ഒരുലക്ഷം കോടി രൂപയുടെ മൂലധനമാണ്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ അതേപടി നിലനിര്‍ത്തിക്കൊണ്ട് മറ്റ് ബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ സഹകരണമേഖലയില്‍ ദീര്‍ഘകാലമായി തുടര്‍ന്നു വരുന്ന ത്രിതല സംവിധാനം ദ്വിതല സംവിധാനമായി മാറും. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 45,000 കോടി രൂപയോളം നിക്ഷേപവും ഏതാണ്ട് 30,000 കോടി രൂപയുടെ വായ്പാ ഇടപാടുമുണ്ട്. സംസ്ഥാന സഹകരണബാങ്കിലെ മൊത്തം നിക്ഷേപം ആറായിരം കോടിക്കുമുകളിലാണ്. മൂവായിരം കോടിക്കുമേല്‍ വായ്പാ ഇടപാടുമുണ്ട്. സംസ്ഥാന, ജില്ലാ ബാങ്കുകളുടെ ഇടപാടുകള്‍ ലയിപ്പിക്കുന്നതിനൊപ്പം പുതിയ നിക്ഷേപംകൂടി ലഭിക്കുന്നതോടെ മൂലധനം ഉയര്‍ത്താനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഏവര്‍ക്കും ആശ്രയിക്കാവുന്നതും സുരക്ഷിതവുമായ ബാങ്കിങ് എന്നതാണ് കേരളബാങ്കിന്റെ കാഴ്ചപ്പാടെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉപഭോക്തൃകേന്ദ്രീകൃതമായിരിക്കും പുതിയബാങ്ക്. അമിതഫീസുകളോ ചാര്‍ജുകളോ ഏര്‍പ്പെടുത്താതെ സാമ്പത്തിക ഉല്പ്പന്നങ്ങള്ക്കുമാത്രം പലിശ ഈടാക്കി പ്രവര്‍ത്തിക്കും. കേന്ദ്ര ഓഫീസായിരിക്കും നവീന ബാങ്കിങ് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും സൃഷ്ടി, പ്രത്യേക ബിസിനസ് ചാനലുകള്‍, മൂല്യവര്‍ധിത സേവനങ്ങള്‍, മാനേജ്മെന്റ് എന്നിവ നിര്‍വഹിക്കുക. പ്രതീക്ഷിച്ചപോലെ മുന്നോട്ടുപോയാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയായി ഇത് മാറും. ഇതുവഴി സംസ്ഥാന വികസനത്തില്‍ ഗണ്യമായ പങ്കുവഹിക്കാനാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ ശ്രമം തങ്ങള്‍ക്ക് വെല്ലുവിളിയാവില്ലെന്നാണ് എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങള്‍ നല്കുന്ന മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്കാന് കേരളസര്‍ക്കാരിന്റെ ബാങ്കിന് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും എസ് ബി ഐ മേധാവികള്‍ പറയുന്നു. അതിനു ശക്തമായ മറുപടി നല്കാന് കേരള ബാങ്കിനു കഴിയണം. അന്ധമായ കക്ഷിരാഷ്ട്രീയം അതിനു തടസ്സമാകരുത്. മാത്രമല്ല, നിര്‍ദ്ദിഷ്ട കേരളബാങ്കിന് സുശക്തമായ സാമ്പത്തിക അടിത്തറ കൈവരിക്കാന്‍ കഴിയുമെന്നതു കൊണ്ടു തന്നെ സംസ്ഥാനത്തിന് വലിയ വികസന സാധ്യതയാണ് തെളിയുന്നത്. കേരളത്തിലെ ബാങ്കിംഗ് മേഖലയില്‍ വായ്പാ നിക്ഷേപ അനുപാതം പൊതുവെ കുറവാണ്. പൊതുവില്‍ നമ്മുടെ പണം പുറത്തേക്കൊഴുക്കുകയാണ് നമ്മുടെ ബാങ്കുകള്‍ ചെയ്യുന്നത്. അതില്‍ നിന്നു വ്യത്യസ്ഥമായി കേരള വികസനത്തിന്റെ കേന്ദ്രമായി ബാങ്ക് മാറണം. ആ ദിശയിലുള്ള പദ്ധതികള്‍ തയ്യാറാക്കണം. അവിടേയും കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ തടസ്സമാകരുത്. എങ്കില്‍ മാത്രമാണ് ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കുള്ള മറുപടിയായി കേരള ബാങ്ക് മാറുകയുള്ളു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in