മൂന്നാം മുന്നണി ഭരിക്കുമോ?

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങലിലേക്ക് നീങ്ങികൊണ്ടിരിക്കവെ, മൂന്നാം മുന്നണി സാധ്യതകള്‍ ഒന്നുകൂടി ശക്തിപ്പെട്ടതായി വിലയിരുത്തല്‍. വിവിധ പാര്‍ട്ടികള്‍ അത്തരമൊരു നീ്ക്കത്തെ പിന്തുണക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന രാഷ്ട്രസമിതി തെരഞ്ഞെടുപ്പിനു ശേഷം മൂന്നാം മുന്നണിയെ പിന്തുണക്കുമെന്ന് പാര്‍ട്ടി നേതാവ് ചന്ദ്രശേഖരറാവു പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സിനും ബി.ജെ. പിക്കും തങ്ങളുടെ പിന്തുണയില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും അത്തരം സൂചന നല്‍കി. തമിഴ്‌നാട്, കര്‍ണാടക നദീജല പങ്കുവെക്കല്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസെന്ന പോലെ, ബി.ജെ.പിയും തന്ത്രപൂര്‍വം കളിക്കുകയാണെന്ന് ജയലളിത ആരോപിച്ചു. പരസ്പരം […]

par1

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങലിലേക്ക് നീങ്ങികൊണ്ടിരിക്കവെ, മൂന്നാം മുന്നണി സാധ്യതകള്‍ ഒന്നുകൂടി ശക്തിപ്പെട്ടതായി വിലയിരുത്തല്‍. വിവിധ പാര്‍ട്ടികള്‍ അത്തരമൊരു നീ്ക്കത്തെ പിന്തുണക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന രാഷ്ട്രസമിതി തെരഞ്ഞെടുപ്പിനു ശേഷം മൂന്നാം മുന്നണിയെ പിന്തുണക്കുമെന്ന് പാര്‍ട്ടി നേതാവ് ചന്ദ്രശേഖരറാവു പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സിനും ബി.ജെ. പിക്കും തങ്ങളുടെ പിന്തുണയില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും അത്തരം സൂചന നല്‍കി. തമിഴ്‌നാട്, കര്‍ണാടക നദീജല പങ്കുവെക്കല്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസെന്ന പോലെ, ബി.ജെ.പിയും തന്ത്രപൂര്‍വം കളിക്കുകയാണെന്ന് ജയലളിത ആരോപിച്ചു. പരസ്പരം പോരടിക്കുന്ന ജയലളിതയുടെയും കരുണാനിധിയുടെയും പാര്‍ട്ടികള്‍ തമിഴ്‌നാട്ടുകാരുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചതായി ചെന്നൈയിലത്തെിയ മോദി കുറ്റപ്പെടുത്തുകയും ചെയ്തു.
ഫെഡറല്‍ മുന്നണിക്ക് കരുത്തു പകരണമെന്ന് അഭ്യര്‍ഥിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും മോദിക്കെതിരെ രംഗത്തുവന്നു.
ഭരണഘടന പ്രകാരം പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്നൊന്ന് ഇല്ലെന്ന് തുറന്നടിച്ചാണ് മമത രംഗത്തിറങ്ങിയത്. ആന്ധ്രപ്രദേശില്‍ ഇത്തവണ നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയും ഈ ദിശയില്‍ ചിന്തിക്കാനാരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. എല്ലാ സാധ്യതകളും തുറന്നിടുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുക, വര്‍ഗീയ കക്ഷികള്‍ അധികാരത്തില്‍ വരുന്നത് തടയുന്നതിന് മതനിരപേക്ഷ അടിത്തറ സുദൃഢമാക്കുക, ജനങ്ങള്‍ക്ക് അനുകൂലമായ വികസന നയം നടപ്പാക്കുക, ഫെഡറല്‍ ചട്ടക്കൂട് സംരക്ഷിക്കുക എന്നീ നാല് സുപ്രധാന ലക്ഷ്യങ്ങള്‍ക്ക് വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കാന്‍ 11 കക്ഷികളുടെ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഫെഡറല്‍ മുന്നണി എന്ന പദമാണ് അവരുപയോഗിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ ദേവഗൗഡ, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ടി അധ്യക്ഷനുമായ മുലായം സിങ് യാദവ്, ഐക്യജനതാദള്‍ പ്രസിഡ ണ്ട് ശരദ്യാദവ,് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, എഐഎഡിഎംകെ നേതാവ് തമ്പിദുരൈ, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച നേതാവ് അജയ്കുമാര്‍, സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗം സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, മുതിര്‍ന്ന നേതാവ് എ ബി ബര്‍ദന്‍, ആര്‍എസ്പി ജനറല്‍സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍, ഫോര്‍വേഡ് ബ്ലോക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ് തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലാണ് അത്തരമൊരു ഐക്യം രൂപം കൊണ്ടത്. പതിനഞ്ചോളം പാര്‍ടികള്‍ ഈ കൂട്ടുകെട്ടിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.
ഒരു സംശയവുമില്ല. ഇന്ത്യക്കിനി ആവശ്യം മൂന്നാം മുന്നണിതന്നെ. പ്രാദേശിക പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഒരു മുന്നണി ഭരിക്കട്ടെ. എന്‍ഡിഎയേയും യുപിഎയേയും ജനത്തിനു മടുത്തു കഴിഞ്ഞു. വിശ്വാസ്യത തോന്നിക്കുന്ന പ്രസ്ഥാനം രംഗത്തുവന്നാല്‍ ജനം അതോടൊപ്പം നില്‍ക്കുമെന്നതിന് ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുതന്നെ തെളിവ്.
തീര്‍ച്ചയായും നിരവധി കടമ്പകള്‍ ഇത്തരമൊരു മുന്നേറ്റത്തിനുണ്ട്. ഒന്നാമതായി മോശമില്ലാത്ത സീറ്റുകള്‍ ലഭിക്കണം. പരസ്പരം കണ്ടാല്‍ കടിച്ചുതിന്നുന്ന സിപിഎമ്മും തൃണമൂലുമൊക്കെ എങ്ങനെ ഒന്നിക്കും എന്ന ചോദ്യം. പ്രധാനമന്ത്രിസ്ഥാനത്തെ കുറിച്ചുണ്ടാകുന്ന കടിപിടി വേറെ. ദേവഗൗഡ മുതല്‍ ജയലളിത വരെ നിരവധി പേര്‍ അതിനായി രംഗത്തുണ്ടാകും. അതേസമയം ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുക എന്നതാണ് മുഖ്യകടമയായി കാണുന്നതെങ്കില്‍ ഇവരെല്ലാം ഒന്നിച്ചേ കഴിയൂ. തീര്‍ച്ചയായും ആം ആദ്മി പാര്‍ട്ടിയുമായും ഐക്യപ്പെടേണ്ടിവരും.
എന്തായാലും മൂന്നു മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയായിരിക്കും ഉണ്ടാകാനിട. പിന്നീടായിരിക്കും രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുക. കൂടുതല്‍ സീറ്റുകിട്ടുന്ന പാര്‍ട്ടിക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ സാധ്യത കൂടും. അത് മിക്കവാറും ബിജെപിയാകാനാണിട. അത്തരമൊരവസ്ഥയില്‍ ഏതൊക്കെ പാര്‍ട്ടി അങ്ങോട്ടു ചാടുമെന്ന് കാണാം. ആ നീക്കം വിജയിച്ചില്ലെങ്കില്‍ മൂന്നാം മുന്നണിയും യുപിഎയും ഐക്യപ്പെടാനാണ് സാധ്യത. എന്നാല്‍ ആരായിരിക്കും ഭരണത്തിനു നേതൃത്വം കൊടുക്കുക എന്ന തര്‍ക്കം വരും. യുപിഎയുടെ പിന്തുണയോടെ മൂന്നാം മുന്നണിയോ തിരിച്ചോ ഭരിക്കാം. ആര്‍ക്കാണ് കൂടുതല്‍ സീറ്റെന്നതിനെ ആശ്രയിച്ചായിരിക്കും ഇക്കാര്യം തീരുമാനിക്കപ്പെടുക. മൂന്നാം മുന്നണിക്ക് ഒരവസരം കൊടുത്ത് പുറത്തുനിന്ന് പിന്തുണക്കാനാണ് രാഷ്ട്രീയ ആര്‍ജ്ജവമുണ്ടെങ്കില്‍ കോണ്‍ഗ്രസ്സ് തയ്യാറാകേണ്ടത്. എന്നാല്‍ അതു ന്യായീകരിക്കത്ത രീതിയില്‍ സാമാന്യം സീറ്റുകള്‍ മുന്നണിക്കു കിട്ടണമെന്നുമാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply