എന്തുകൊണ്ട് അരവിന്ദ് കെജ്രിവാള്‍?
NDA- ആണെങ്കില്‍ ഭരണഘടന ഭേദഗതി, ഹിന്ദു രാഷ്ട്ര പ്രഖ്യാപനം ഇത്യാദി കലാപരിപാടികളിലേക്ക് നീങ്ങും. I N D I A മുന്നണിയാണെങ്കില്‍ കര്‍ഷകര്‍, നിസ്വരായ മനുഷ്യര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പരിഗണന ലഭിക്കും.
? ഇന്ത്യയില്‍ അടുത്ത പ്രധാനമന്ത്രി ആരായിരിക്കും?
NDA ജയിച്ചാല്‍ അമിത് ഷാ വരും .
? അപ്പോള്‍ മോദിയോ?
മോദി വഴി മാറി കൊടുക്കേണ്ടി വരും.
? അപ്പോള്‍ യോഗിയോ?
അങ്ങേരെ സംസ്ഥാനത്ത് ഒതുക്കും.
? NDA അല്ലെങ്കിലോ?
കെജ്രിവാള്‍ ആയിരിക്കും പ്രധാനമന്ത്രി.
? അപ്പോള്‍ രാഹുലോ?
വഴി മാറി കൊടുക്കണം
? പിണറായിയോ?
അങ്ങേരെ അവരുടെ പാര്‍ട്ടിക്ക് തന്നെ വേണ്ടാതായി.ദേശീയ രാഷ്ട്രീയത്തില്‍ സീറോ ആണയാള്‍.
? പ്രധാനമന്ത്രിയായി രാജ്യത്തെ നയിക്കാന്‍ കെജ്രിവാളിനാവുമോ?
പിന്നെന്താ, അണ്ണാ ഹസാരേയെ മുന്‍നിര്‍ത്തി UPA സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നാഗ്പൂര്‍ ബുദ്ധി, ടീം വിവേകാനന്ദയുമായി ശ്രമിക്കുമ്പോള്‍ അതില്‍ അരവിന്ദ് കെജ്രിവാള്‍ ഉണ്ടായിരുന്നു. വൃന്ദ കാരാട്ട് ഉണ്ടായിരുന്നു. കിരണ്‍ ബേദി, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷന്‍ അങ്ങനെ ധാരാളം പ്രഗല്‍ഭര്‍ ഉണ്ടായിരുന്നു. അതില്‍ ബിജെപി അജണ്ട തിരിച്ചറിഞ്ഞത് അരവിന്ദ് കെജ്രിവാള്‍ മാത്രമാണ് . ഇന്ത്യന്‍ രഹസ്യ അന്വേഷണ വിഭാഗങ്ങളെ പോലും കണ്ണുകെട്ടി,ഇന്ത്യന്‍ ബുദ്ധിജീവികള്‍ക്ക് പോലും ഊഹിക്കാനാകാതെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുകയും ജയിക്കുകയും, അധികാരം ഒഴിയുകയും, വീണ്ടും അധികാരത്തില്‍ വരികയും, മാതൃകാഭരണം നടത്തുകയും,ജയിലില്‍ അടയ്ക്കപ്പെടുകയും, ചെയ്ത AK അല്ലാതെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരാണ് അര്‍ഹനായത്? ഇത്രയും ചെറിയ കാലത്തിനുള്ളില്‍ രണ്ട് സംസ്ഥാനത്ത് അധികാരത്തിലെത്തിയ പാര്‍ട്ടിയുടെ നേതാവ് ഇന്ത്യയ്ക്ക് അഭിമാനം അല്ലേ?
? കെജ്രിവാള്‍ അഴിമതി വിരുദ്ധ സമരത്തില്‍ നിന്ന് രാഷ്ട്രീയ അധികാരത്തിലേക്ക് ചുവട് വച്ചത് അന്ന് പലര്‍ക്കും ദഹിച്ചില്ല. അതെന്താണെന്ന് പറയാമോ? പലരും AK ടീമില്‍ നിന്ന് പിരിഞ്ഞു പോവുകയും ചെയ്തു.ഹസാരെ തള്ളിപ്പറഞ്ഞു!
ശരിയാണ്. പ്രത്യയശാസ്ത്രവാദികള്‍ പ്രയോഗക്ഷമമാവാത്ത പദ്ധതികളുമായി വന്നു. അവരിപ്പോള്‍ എവിടെ എത്തി? ‘പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ ‘ എന്ന അവസ്ഥയിലായി. കേരളത്തിലെ ചില കൊണാഞ്ഞന്മാര് പുതിയ മുന്നേറ്റങ്ങളെ പരിഗണിക്കാനുള്ള വൈക്ലബ്യം മൂലം APP യെ പുച്ഛിച്ചുകൊണ്ടി രുന്നു. ബിജെപി വിരോധം ഇവിടെയുള്ളതിനാല്‍ B- ടീം എന്ന ആരോപണം അഴിച്ചു വിട്ടു . അണികളെ പിടിച്ചു നിര്‍ത്താന്‍ ഇത് നല്ലപോലെ വിതരണം ചെയ്തു . എന്നിട്ട് ലെഫ്റ്റിന്റെ സ്ഥിതി ഇപ്പോ എന്തായി ടൈറ്റാനിക്കിന്റെ സ്ഥിതിയില്‍ എത്തി.! സിപിഎം – ന്റെ രണ്ട് സംസ്ഥാനങ്ങളും കൈവിട്ടുപോയി . ഇനി അടുത്ത നിയമസഭാ ഇലക്ഷനില്‍ കേരളത്തിലെ സ്ഥിതി കാണാം. മാണി ഗ്രൂപ്പിനെ തരം പോലെ തള്ളിപ്പറയാം. തരം പോലെ കൂട്ടുകൂടാം. ലീഗിനെ വശീകരിക്കാം, തള്ളിപ്പറയാം. എ പി പി – യെ ക്ലച്ച് പിടിക്കാന്‍ അനുവദിക്കില്ല എന്ന ലൈന്‍ ആണ് ഇവിടെ.
? ഇന്ത്യാസഖ്യം/ മൂന്നാം മുന്നണി ഇതിലേതാണ് ശക്തമാവുക?
മൂന്നാം മുന്നണി എന്നത് മൂന്നാള്‍ മുന്നണിയാണ്. അത് യെച്ചൂരി -കാരാട്ട്- ഭാര്യ. ഇന്ത്യാ സഖ്യത്തിന് ആണ് ഊഴം.
? അത് ഡിസൈന്‍ ചെയ്തത് തങ്ങളാണെന്ന് ചില ന്യൂസുകള്‍ വരുന്നുണ്ടല്ലോ ലെഫ്റ്റ് സൈഡില്‍ നിന്ന്.
അങ്ങനെ പറയുന്നത് മോഹഭഗം തീര്‍ക്കാനാണ്. നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി കാലത്തും പിബി യുടെ പേര് കേട്ടിരുന്നു. ഇനി ലോകത്ത് ആരുടെ മുന്നേറ്റം ഉണ്ടായാലും അതിന്റെ പിന്നില്‍ തങ്ങളാണെന്ന് പറയുന്ന തരം ഗര്‍ഭം ഏറ്റെടുക്കല്‍ സിപിഎം നടത്താറുണ്ട്. ഇഎംഎസ്,ഗോവിന്ദ പിള്ളമാരും ഈ വഴിക്കായിരുന്നു.
? കെജ്രിവാള്‍ കുറുക്കബുദ്ധിയാണെന്ന് പറയുന്ന കേള്‍ക്കുന്നു. എന്താണ് അഭിപ്രായം?
അതേ, കഴിവുള്ള കുറുക്കനാണ്. ഓരിയിടല്‍ മാത്രമല്ല ഫലപ്രദമായി ഇടപെടുന്ന തന്ത്രശാലിയായ രാഷ്ട്രീയ കുറുക്കനാണ്. അദ്ദേഹത്തോളം തന്ത്രശാലികള്‍ക്ക് മാത്രമേ ബിജെപിയെ തടയാനാവൂ. അജിത് ഡോവല്‍- അമിത് ഷാ – മോഹന്‍ ഭഗത് ത്രയ തന്ത്രങ്ങളെ തളക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കെജ്രിവാള്‍ മാത്രമേ ഉള്ളൂ. ഇപ്പോള്‍ ലെഫ്റ്റ് ഫലത്തില്‍ ആര്‍എസ്എസ്/ ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ്. ഫാസിസം മതത്തെ ഉപയോഗിക്കുന്ന പോലെ, കോര്‍പ്പറേറ്റി സവും അവരുടെ ചങ്ങാതികളാണ്. കളിയാക്കല്‍ വിപ്ലവ വായാടികള്‍ കോര്‍പ്പറേറ്റ് ദാസന്മാരും! അപ്പോള്‍ ആരാണ് ശരിയായ B ടീം.?
? ഇന്ത്യന്‍ ഇലക്ഷന്റെ ബാക്കിപത്രം എന്താവും?
ആര്‍ക്കും ഭൂരിപക്ഷം അധികം ഉണ്ടാവില്ല. ശക്തമായ ഭരണവുംശക്തമായ പ്രതിപക്ഷവും ഉണ്ടാവും. NDA- ആണെങ്കില്‍ ഭരണഘടന ഭേദഗതി, ഹിന്ദു രാഷ്ട്ര പ്രഖ്യാപനം ഇത്യാദി കലാപരിപാടികളിലേക്ക് നീങ്ങും. I N D I A മുന്നണിയാണെങ്കില്‍ കര്‍ഷകര്‍, നിസ്വരായ മനുഷ്യര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പരിഗണന ലഭിക്കും. വളരെ പ്രധാനപ്പെട്ട നാളുകളാണ് ഇനി വരാനിരിക്കുന്നത്. ഇത്തവണ രാഷ്ട്രീയം അറിഞ്ഞു തന്നെയാണ് ആളുകള്‍ വോട്ട് ചെയ്തിട്ടുള്ളത്. തരംഗം ഒന്നും ഉണ്ടായിട്ടില്ല. ജോഡോ യാത്രാ, ന്യായ് യാത്ര ഫലം ചെയ്യും. ഇന്ത്യയുടെ ഭരണഘടന, ഇലക്ട്രല്‍ ഡെമോക്രസി, ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയ വിവേകം ഇതെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇന്ത്യ മുന്നണി മുന്നേറട്ടെ ഇന്ത്യ മുന്നേറട്ടെ ഇന്ത്യന്‍ ജനത മുന്നേറട്ടെ. മംഗളം ഭവിക്കട്ടെ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in