പീഡന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് സുപ്രിംകോടതി
കേസ് തന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും ദൃശ്യം ലഭിച്ചാല്‍ കുറ്റാരോപണം കളവാണെന്ന് ബോധ്യപ്പെടുത്താനാകും എന്നും ആയിരുന്നു ദിലീപിന്റെ വാദം. അത പ്രതിയുടെ അവകാശമെണെന്നും ചൂണ്ടികാട്ടപ്പെട്ടു.
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി. നടിയുടെ സ്വകാര്യതയ്ക്ക് വില കല്‍പ്പിച്ചുകൊണ്ടാണ് വിധി. ദിലീപിന് ഈ ദൃശ്യങ്ങള്‍ കാണാമെന്നും സുപ്രിംകോടതി അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിംകോടതി ശരിവയ്ക്കുകയാണ് ഉണ്ടായത്. ദൃശ്യങ്ങളില്‍ വെട്ടിച്ചേര്‍ക്കലുകളും കുറയ്ക്കലുകളും ഉണ്ടായിട്ടുണ്ടെന്നായിരുന്നു ദിലീപിന്റെ പ്രധാന വാദം. ഇക്കാര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ കേസില്‍ പൂര്‍ണമായ തരത്തില്‍ വിചാരണ നേരിടാന്‍ കഴിയൂ. കേസ് തന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും ദൃശ്യം ലഭിച്ചാല്‍ കുറ്റാരോപണം കളവാണെന്ന് ബോധ്യപ്പെടുത്താനാകും എന്നും ആയിരുന്നു ദിലീപിന്റെ വാദം. അത പ്രതിയുടെ അവകാശമെണെന്നും ചൂണ്ടികാട്ടപ്പെട്ടു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെങ്കിലും അതിനുള്ളിലെ ദൃശ്യങ്ങള്‍ രേഖയാണെങ്കിലും ഇരയുടെ സ്വകാര്യതയെയും സുരക്ഷയെയും കണക്കിലെടുത്ത് ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. തന്റെ സ്വകാര്യത മാനിക്കണമെന്നും ദൃശ്യങ്ങള്‍ ലഭിച്ചാല്‍ കുറ്റാരോപിതനായ വ്യക്തി അത് ദുരുപയോഗിക്കുമെന്നും നടി സുപ്രിംകോടതിയില്‍ വാദിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in