അവര്‍
കടവായില്‍ നിന്നും ചോരയൊലിക്കുന്ന
ആത്മാക്കള്‍ തകര്‍ന്ന മിനാരങ്ങള്‍ക്കുമീതെ
വിശറികള്‍ വീശിക്കൊണ്ടിരുന്നു…
കവിത
അവര്‍ നഗരങ്ങളെക്കുറിച്ച്
ചിന്തിച്ചുകൊണ്ടിരുന്നു
കുളമ്പുവെച്ച കഴുതകളും
കൊമ്പു മുളച്ച കുതിരകളും
തെരുവുകളെ കീഴടക്കുമെന്ന്
അവര്‍ സ്വപനം കണ്ടു
അവര്‍ മുള്‍വേലി വലയങ്ങളെ
റോസാപ്പൂക്കളുടെ തോട്ടം
എന്ന് വിളിച്ചു
ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍
അത് സത്യമായിത്തീരുമെന്ന്
അവരിലൊരുവന്‍ പ്രസ്താവിച്ചു
ആദ്യമവര്‍ മനുഷ്യരുടെ ദൈവപ്രീതിക്കു വേണ്ടി
മൃഗങ്ങളെ ബലികൊടുത്തു
പിന്നെ പിന്നെ അറപ്പു തീര്‍ന്ന്
മൃഗങ്ങള്‍ക്ക് വേണ്ടി മനുഷ്യരെ
ബലികൊടുക്കുവാന്‍ തുടങ്ങി
അവരുടെ തീന്മേശകളില്‍
മനുഷ്യ മാംസത്തിന്റെ രസം
അവര്‍ തിരിച്ചറിഞ്ഞു
കടവായില്‍ നിന്നും ചോരയൊലിക്കുന്ന
ആത്മാക്കള്‍ തകര്‍ന്ന മിനാരങ്ങള്‍ക്കുമീതെ
വിശറികള്‍ വീശിക്കൊണ്ടിരുന്നു…
…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in