സംഘപരിവാര്‍ ഇന്ത്യയെ ശിഥിലമാക്കും

ഹിന്ദു മതം ഒരേ സമയം ഇന്ത്യയുടെ ഐക്യത്തിന്റെയും ശിഥിലീകരണത്തിന്റെയും മതമാണെന്ന് ഡോ ലോഹ്യ അഭിപ്രായപ്പെടുന്നു.

രാജ്യത്തെ ഏകശിലാവത്കൃതമായ രാഷ്ട്രമാക്കുന്നത് വിവിധ ഉപദേശീയതകളും സംസ്‌കാരങ്ങളുമുള്ള ഇന്ത്യയുടെ തകര്‍ച്ചയിലേക്ക് മാത്രമെ നയിക്കുകയുള്ളൂ. ഒരു പക്ഷേ നിഷ്‌കളങ്കരായ ഹിന്ദുക്കള്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായാല്‍ എന്താണ് തകരാറെന്ന് ചിന്തിച്ചേക്കാം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ മത രാഷ്ട്രങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യമില്ല എന്നതു മാത്രമല്ല എത്രമാത്രം അരക്ഷിതമായാണ് ആ മതത്തിലെ തന്നെ ജനങ്ങള്‍ പ്രത്യേകിച്ചും സ്ത്രീകള്‍ ജീവിക്കുന്നതെന്ന് ആലോചിക്കേണ്ടതാണ്. മാത്രമല്ല ഹിന്ദു രാഷ്ട്രം ആത്യന്തികമായി ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിരാഷ്ട്രമായിരിക്കുകയും ചെയ്യും.

രാജ്യത്തെ ജനങ്ങളുടെ രോഷം വഴിതിരിച്ചുവിടാന്‍ കണ്ടെത്തിയ മാര്‍ഗങ്ങളില്‍ ഒന്നാണ് രാമക്ഷേത്രം. എന്നാല്‍ രാമക്ഷേത്രവും അദാനിക്കുവേണ്ടിയാണെന്ന് പാവം ഹിന്ദുക്കള്‍ അറിയുന്നില്ല. രാമക്ഷേത്രത്തിനു ചുറ്റുമുള്ള കൃഷിഭൂമിയില്‍ നിന്ന് ഹിന്ദുക്കളായ ഉടമകളെയടക്കം തുച്ഛമായ വില നല്‍കി ഇറക്കി വിട്ട് അദാനിക്ക് നഗരവും വാസസമുച്ചയങ്ങളും നിര്‍മ്മിക്കാന്‍ ഒത്താശ ചെയ്തു കൊടുക്കുന്നത് യു.പി. യിലെ യോഗി സര്‍ക്കാറാണ്. ഹിന്ദുക്കള്‍ പുണ്യപുരുഷനായി കാണുന്ന രാമനെ ടൂറിസ്റ്റ് വ്യവസായത്തിന്റെ പ്രതീകമായി മോദിയും കൂട്ടരും അധ:പതിപ്പിച്ചു വെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. സംഘ പരിവാറിന്റെ കയ്യില്‍ ഇന്ത്യ മാത്രമല്ല ശിഥിലമാകുന്നത് ഹിന്ദുമതം കൂടിയാണ് എന്ന് കാണാം. ഹിന്ദു മതത്തിന്റെ നേതൃത്വം വര്‍ഗീയ ശക്തികളുടെ കൈകളിലാകുമ്പോള്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ ശിഥികലീകരിക്കപ്പെടുമെന്നും ചരിത്രത്തില്‍ ഇന്ത്യ ശക്തമായിരുന്ന കാലത്ത് ഹിന്ദു മതത്തിന്റെ നേതൃത്വം ഹിന്ദുക്കള്‍ക്കിടയിലെ ഉത്പതിഷ്ണുക്കളുടെ കൈകളിലായിരുന്നുവെന്ന് സോഷ്യലിസ്റ്റ് ചിന്തകനായിരുന്ന ഡോ.ലോഹ്യ പറയുന്നുണ്ട്. ഹിന്ദു മതം ഒരേ സമയം ഇന്ത്യയുടെ ഐക്യത്തിന്റെയും ശിഥിലീകരണത്തിന്റെയും മതമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഹിന്ദു മതത്തെ ഹിന്ദുക്കള്‍ വിശ്വസിക്കുന്ന അവരുടെ പൈതൃകങ്ങള്‍ക്ക് വിരുദ്ധമായി മുസ്ലീം വിരുദ്ധ സ്വത്വമുള്ള ഒന്നായി ആര്‍.എസ്.എസ് മാറ്റി തീര്‍ത്തിരിക്കുകയാണ്.

തീര്‍ച്ചയായും 2024 ലെ തെരഞ്ഞെടുപ്പ് കേവലം ഒരു ഗവണ്‍മെന്റിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയല്ല, ഇന്ത്യയെന്ന ആശയം വീണ്ടെടുക്കുന്നതിനുള്ള പോരാട്ടമാണ്. ജനാധിപത്യവും സ്വാതന്ത്ര്യവും മതേതരത്വവും ഒരു ഭാഗത്തും ബി.ജെ.പി. പ്രതിനിധാനം ചെയ്യുന്ന ഫാഷിസ്റ്റ് രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ്. ശിഥിലീകരണത്തില്‍ നിന്നും രാഷ്ട്രത്തെ രക്ഷിക്കാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പ് മാറുന്നതും അതുകൊണ്ടാണ്. ഒരു പക്ഷേ പലരും ആശങ്കപ്പെടുന്നതു പോലെ ഈ തെരഞ്ഞെടുപ്പ് അവസാനത്തേതാകാനും മതി. മറ്റെന്നത്തെക്കാളും വോട്ട് പ്രബലമായ ആയുധമാറുന്ന ഘട്ടത്തില്‍ അത് വിവേകപൂര്‍വ്വം വിനിയോഗിക്കേണ്ടത് ഓരോ വോട്ടറുടെയും ദേശാഭിമാനപരമായ കര്‍ത്തവ്യമാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply