ഇതരസംസ്ഥാനത്തൊഴിലാളികള്‍ – പ്രായോഗികനടപടികള്‍ പരാജയപ്പെടുന്നു

തീര്‍ച്ചയായും ഇത്തരം സാഹചര്യത്തില്‍ ആരും സ്വന്തം നാട്ടിലും വീട്ടിലുമെത്താനാഗ്രഹിക്കും. ആ ആഗ്രഹത്തിനു തടയിടാന്‍ ആര്‍ക്കുമാവില്ല. പക്ഷെ സാധ്യമാകുന്ന രീതിയില്‍ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്ത്, നാട്ടില്‍ പോകുക പ്രായോഗികമല്ല എന്നവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അക്കാര്യത്തില്‍ സര്‍ക്കാരിനു വീഴ്ചയുണ്ടെന്നു പറയാതിരിക്കാനാവില്ല. അതിഥി തൊഴിലാളികളെ കുറിച്ച് നിരവധി പ്രഖ്യാപനങ്ങള്‍ നടന്നെങ്കിലും അവയില്‍ മിക്കവാറും പ്രായോഗികമായിട്ടില്ല. പ്രായോഗികമായിരുന്നെങ്കില്‍ ഒരുപക്ഷെ പായിപ്പാട്ടുണ്ടായ പോലുള്ള സംഭവം ഉണ്ടാകുമായിരുന്നില്ല. ഗുരുതരമായ ഈ വിഷയത്തെ കൃത്യമായി അഭിസംബോധന ചെയ്യാതെ ഗൂഢാലോചന തിയറിയില്‍ അഭയം തേടുന്നത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേ ഉള്ളൂ.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പായിപ്പാട്ടുണ്ടായ സംഭവങ്ങള്‍ ആശങ്കാജനകമാണെന്നതില്‍ സംശയമില്ല. സാമൂഹ്യ അകലം കാത്തുസൂക്ഷിക്കുന്നതിന്റേയും ലോക് ഡൗണിന്‍േയും സമയത്താണ് ഇത്രയധികം ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. സര്‍ക്കാര്‍ പെട്ടെന്നു തന്നെ ഇടപെട്ട് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയത് സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ ഈ വിഷയത്തെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ട് ശാശ്വതമായ പരിഹാരമാണ് ഉണ്ടാക്കേണ്ടത്. അതിനുള്ള നീക്കം ഇനിയെങ്കിലും നടക്കേണ്ടതുണ്ട്.

തീര്‍ച്ചയായും ഇത്തരം സാഹചര്യത്തില്‍ ആരും സ്വന്തം നാട്ടിലും വീട്ടിലുമെത്താനാഗ്രഹിക്കും. ആ ആഗ്രഹത്തിനു തടയിടാന്‍ ആര്‍ക്കുമാവില്ല. പക്ഷെ സാധ്യമാകുന്ന രീതിയില്‍ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്ത്, നാട്ടില്‍ പോകുക പ്രായോഗികമല്ല എന്നവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അക്കാര്യത്തില്‍ സര്‍ക്കാരിനു വീഴ്ചയുണ്ടെന്നു പറയാതിരിക്കാനാവില്ല. അതിഥി തൊഴിലാളികളെ കുറിച്ച് നിരവധി പ്രഖ്യാപനങ്ങള്‍ നടന്നെങ്കിലും അവയില്‍ മിക്കവാറും പ്രായോഗികമായിട്ടില്ല. പ്രായോഗികമായിരുന്നെങ്കില്‍ ഒരുപക്ഷെ പായിപ്പാട്ടുണ്ടായ പോലുള്ള സംഭവം ഉണ്ടാകുമായിരുന്നില്ല. ഗുരുതരമായ ഈ വിഷയത്തെ കൃത്യമായി അഭിസംബോധന ചെയ്യാതെ ഗൂഢാലോചന തിയറിയില്‍ അഭയം തേടുന്നത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേ ഉള്ളൂ.

കേരളത്തില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളെ സമീപിച്ചിരുന്നു. അപ്പോള്‍ മുതല്‍ തന്നെ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടാന്‍ ആരംഭിച്ചിരുന്നു. ആരംഭത്തില്‍ കാര്യമായ പ്രതികരണമൊന്നുമുണ്ടായില്ലെങ്കിലും പ്രശ്‌നം രൂക്ഷമായതോടെ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ പ്രഖ്യാപനമുണ്ടായെങ്കിലും അത് നടപ്പാക്കാന്‍ കൃത്യമായ ഉത്തരവോ നടപടികളോ ഉണ്ടായില്ല എന്നതാണ് ആദ്യത്തെ പ്രശ്‌നം. ഇവര്‍ വാടകക്കു താമസിക്കുന്ന കെട്ടിട ഉടമകളോട് ഭക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഈ കെട്ടിട ഉടമകള്‍ പലരും ഇവരുടെ വാടക കൊണ്ട് ജീവിക്കുന്നവരാണ് എന്നതാണ് വസ്തുത. കോണ്‍ട്രാക്ടര്‍മാരില്‍ വലിയൊരു ഭാഗവം ചെറുകിട വിഭാഗങ്ങളില്‍ പെടുന്നവരാണ്. ഒരു വശത്ത് ആരും പട്ടിണി കിടക്കില്ല എന്നി പ്രഖ്യാപിക്കുകയും മറുവശത്ത് ആ ഉത്തരവാദിത്തം കെട്ടിട ഉടമകളെ ഏല്‍പ്പിക്കുകയും ചെയ്യുയായിരുന്നില്ല സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.

 

 

 

 

 

 

 

 

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് ആവശ്യമായ ഭക്ഷണം ദിവസവും അവിടേക്ക് എത്തിക്കുക തന്നെ വേണം. റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയൂ. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും ഭക്ഷണം കൃത്യസമയത്ത് എത്തിക്കുന്നതിനുമുള്ള ചുമതല വാര്‍ഡ് മെമ്പര്‍മാര്‍ക്കും പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ക്കും നല്‍കണം. കുടുംബശ്രീ പ്രവര്‍ത്തകരടേയും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ തൊഴിലാളികളുടേയും അതിഥി തൊഴിലാളികളുടെ തന്നെയും സേവനം ഭക്ഷണം തയ്യാറാക്കുന്നതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. അതാത്് ജില്ലാ കളക്ടറും ലേബര്‍ ഓഫീസറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഉള്‍പ്പെടുന്ന ഒരു സമിതി ഇതിന് മേല്‍നോട്ടം വഹിക്കണം. ഭക്ഷണം തയ്യാറാക്കുന്നതിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് ഉ്തതരവ് നല്‍കണം. ഈ ആവശ്യമെല്ലാം ഉന്നയിച്ച് ഞങ്ങള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. എന്നാലത് ഇപ്പോഴും പ്രായോഗികമായിട്ടില്ല. എത്രയോ സ്ഥലങ്ങളില്‍ അവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നു വരുന്നു. പായിപ്പാട്ട് സംഭവത്തിനു ശേഷം ഇന്നലെ രാത്രി പോലും ഭക്ഷണത്തിന്റെ കാര്യം പറഞ്ഞ് ഞങ്ങള്‍ നിരവധി ഫോണുകള്‍ വന്നു.

 

 

 

 

 

 

 

 

ലോക് ഡൗണിന്റെ പ്രധാന ലക്ഷ്യം തന്നെ ശാരീരിക അകലമാണല്ലോ. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ചാല്‍ അതൊരിക്കലംു പ്രായോഗികമാകില്ല എന്നു കാണാം. കാറ്റും വെളിച്ചവും കടക്കാത്ത ഇടുങ്ങിയ മുറികളില്‍ തിങ്ങി നിറഞ്ഞാണ് തൊഴിലാളികള്‍ മിക്കവരും താമസിക്കുന്നത്. സാധാരണഗതിയില്‍ രാവിലെ തന്നെ ജോലിക്കു പോകുന്ന ഇവര്‍ രാത്രിയേ തിരിച്ചുവരൂ. ചിലരാകട്ടെ ഉറങ്ങാന്‍ മാത്രമായി ദിവസവും 20 രൂപയോ മറ്റോ. കൊടുത്ത് സ്ഥലം കണ്ടെത്തിയവരാണ്. ഇവരെല്ലാം പകല്‍ ആ മുറിക്കുള്ളില്‍ ജീവിക്കുന്നതുതന്നെ സുരക്ഷയെ ബാധിക്കുന്ന പ്രശാനമാണ്. സര്‍ക്കാര്‍ പറയുന്നത് സംസ്ഥാനത്തുടനീളം ഇവര്‍ക്കായി ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നാണ്. എന്നാല്‍ ഇവര്‍ക്കായി വിരലിലെണ്ണാവുന്ന ക്യാമ്പുകള്‍ പോലും തുടങ്ങിയിട്ടില്ല. മറിച്ച് മിക്കയിടത്തും ഇവര്‍ താമസിക്കുന്ന ഇടങ്ങള്‍ തന്നെയാണ് ക്യാമ്പുകളെന്നു വ്യാഖ്യാനിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് 1,70,000 പേര്‍ക്കായി 5000 ക്യാമ്പുകള്‍ തുടങ്ങിയെന്നാണ്. ഈ കണക്ക് തന്നെ എത്ര തെറ്റാണ്? സംസ്ഥാനത്ത് എത്രയോ ലക്ഷം ഇതരസംസ്ഥാനതൊഴിലാളികളാണുള്ളത്. അതുപോലെ 50000ത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കിയെന്ന പ്രസ്താവനയും കണ്ടു. എറണാകുളം കളക്ടര്‍ പറഞ്ഞത് 185 ക്യാമ്പുകളിലായി 5000 തൊഴിലാളികളെ താമസിപ്പിച്ചു എന്ന് !! ഈ കണക്കുകള്‍ തന്നെ എന്താണ് യാഥാര്‍ത്ഥ്യമെന്ന് വിളിച്ചു പറയുന്നുണ്ട്. കെട്ടിട ഉടമകള്‍ ഭക്ഷണം കൊടുക്കണമെന്ന് സര്‍ക്കാര്‍ പറുമ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. അവര്‍ക്കത് ചെയ്യാനായില്ലെങ്കില്‍ സര്‍ക്കാര്‍ എന്തു നടപടിയാണ് എടുക്കുക എന്നതാണത്. കൊടുക്കുകയണെങ്കില്‍ തന്നെ എത്ര ദിവസം അവര്‍ക്ക് കൊടുക്കാനാകും? എന്തു ഭക്ഷണമാണ് കൊടുക്കുക? ഈ വിഷയങ്ങളെല്ലാം ചൂണ്ടികാട്ടി ഞങ്ങള്‍ സര്‍ക്കാരിന് നിവേദനവും സമര്‍പ്പിച്ചിരുന്നു.

 

 

 

 

 

 

 

 

ഇത്തരമൊരു സാഹചര്യത്തില്‍ ഡെല്‍ഹിയില്‍ സംഘടിച്ച് നാട്ടില്‍ പോകാന്‍ തയ്യാറായവര്‍ക്ക് അവസാനം വാഹനങ്ങള്‍ തയ്യാറാക്കിയ ദൃശ്യങ്ങള്‍ ഇവരും കാണാതിരിക്കുകയില്ലല്ലോ. അതായിരിക്കണം പായിപ്പാട്ടെ സംഭവത്തിന്റെ പ്രധാന പ്രചോദനം എന്നു കരുതാം. ഇവരുടെ നാട്ടില്‍ കൃഷി തുടങ്ങുന്ന കാലം കൂടിയാണിത്. ഡെല്‍ഹിയിലെ സംഭവം കണ്ടപ്പോഴെങ്കിലും കൃത്യമായ നടപടികള്‍ ടെുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമായിരുന്നു. എന്നാല്‍ പതിവുപോലെ ഇതി കേരളമാണെന്ന പല്ലവി ആവര്‍ത്തിക്കുന്നതാണ് കേട്ടത്. ഒരര്‍ത്ഥത്തില്‍ ഡെല്‍ഹിയേക്കാള്‍ മോശമാണ് ഇവരുടെ താമസസ്ഥലങ്ങള്‍. ഡെല്‍ഹിയിലവര്‍ പ്രകടമായ ചേരികളിലാണ് താമസിക്കുന്നത്. അവരവിടെ വളരെ വിസിബിലുമാണ്. അതിനാലവരുടെ പ്രശ്‌നങ്ങള്‍കൂടുതല്‍ പുറത്തുവരും. ഇവിടെ പ്രകടമായ ചേരികളില്ലെങ്കിലും അതിനേക്കാള്‍ ചെറിയ മുറികളില്‍ കൂടുതല്‍ പേര്‍ തിങ്ങി താമസിക്കുന്ന അവസ്ഥയാണ്.

ഇത്തരം സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസത്തെ സംഭവമുണ്ടായത്. ഇനിയങ്കിലും ഈ വിഷയത്തെ സത്യസന്ധമായി അഭിമുഖീകരിക്കാനും താമസപ്രശ്‌നത്തിലും ഭക്ഷണപ്രശ്‌നത്തിലും കൃത്യമായ ഉത്തരവ് പുറത്തിറക്കി നടപ്പാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനുപകരം ഗൂഢാലോചന സിദ്ധാന്തം കൊണ്ടുവരുന്നത് ഗുണകരമാകില്ല. ഇവിരില്‍ പലര്‍ക്കും ബംഗ്ലാദേശ് ബന്ധമുള്ളതിനാല്‍ രാജ്യദ്രോഹ ഗൂഢാലോചനയാണെന്ന ആരോപണം പോലും കണ്ടു. ഏതോ ഒരു പ്രാദേശിക യൂത്ത് കോണ്‍ഗ്രസ്സുകാരനെ അറസ്റ്റ് ചെയ്തതായും കണ്ടു. നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ. പക്ഷെ അതിഥി തൊഴിലാളികള്‍ എന്നു ഭംഗിവാക്കു പറഞ്ഞാല്‍ പോര, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കൃത്യമായ പ്രായോഗിക നടപടികളാണ് ഇപ്പോള്‍ അടിയന്തിര ആവശ്യം.

(വര്‍ഷങ്ങളായി ഇതര സംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രസ്സീവ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയാണ് ലേഖകന്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply