ബാംഗ്ലൂരില്‍ രണ്ടു ദിവസത്തിനിടെ സുരക്ഷാ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 40000 പേര്‍
ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്തി ഏഴ് സെക്കന്‍ഡിനുള്ളില്‍ മറുപടി ലഭിക്കുമെന്നും മിനുറ്റുകള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തെത്തുമെന്നും ഉറപ്പ് നല്‍കുന്നതായും ഭാസ്‌കര്‍ റാവു വ്യക്തമാക്കിയിരുന്നു
ബെംഗളൂരു സിറ്റി പോലീസ് സത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി തയ്യാറാക്കിയ സുരക്ഷാ ആപ്പ് രണ്ട് ദിവസത്തില്‍ ഡൗണ്‍ലോഡ് ചെയ്തത് 40000 പേര്‍. സ്ത്രികള്‍ സുരക്ഷാ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷ്ണര്‍ ഭാസ്‌കര്‍ റാവുവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്. ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്തി ഏഴ് സെക്കന്‍ഡിനുള്ളില്‍ മറുപടി ലഭിക്കുമെന്നും മിനുറ്റുകള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തെത്തുമെന്നും ഉറപ്പ് നല്‍കുന്നതായും ഭാസ്‌കര്‍ റാവു വ്യക്തമാക്കിയിരുന്നു, സ്‌കൂളുകള്‍, കോളേജുകള്‍, ഗാര്‍മെന്റ് ഫാക്ടറ്ററികള്‍, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഡെമോ പ്രദര്‍ശിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2017ലാണ് സിറ്റി പോലീസ് സുരക്ഷാ ആപ്പ് പുറത്തിറക്കിയത്. ഇതിനകം 1.5 ലക്ഷത്തിലധികം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in