ജസ്റ്റിസ് ചിദംബരേഷിനെ ഇംപീച്ച് ചെയ്യണം – പുന്നല ശ്രീകുമാര്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

 

പിന്നോക്ക വിഭാഗങ്ങളുടെ സംവരണമെന്ന സംരക്ഷണ വ്യവസ്ഥയോടുള്ള തന്റെ എതിര്‍പ്പ് വ്യക്തമാക്കുകയും അതിനെതിരെ പ്രവര്‍ത്തിക്കാന്‍ ഒരു സമൂഹത്തെ പ്രേരിപ്പിക്കുന്നതുമായ പരാമര്‍ശം നടത്തിയ കേരള ഹൈക്കോടതി ജഡ്ജി ശ്രീ. ചിദംബരേഷ് ഇംപീച്ച്‌മെന്റിന് അര്‍ഹനാണെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ് നേതൃത്വത്തിലുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ ഉദ്യോഗസ്ഥ സംഘടനയുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ മൗലിക തത്വങ്ങളെ മുന്നോട്ട് വയ്ക്കുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും സമൂഹത്തില്‍ ഉണ്ടായിരുന്ന ശ്രേണികൃത വ്യവസ്ഥിതിയെ പുന:സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്ന ജാതി – കുലമഹിമ ചിന്തകളാണ് കൊച്ചിയില്‍ നടന്ന ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനത്തില്‍ അദ്ദേഹം പങ്കുവച്ചതെന്നും പുന്നല കൂട്ടിചേര്‍ത്തു, സ്വതന്ത്രവും നിക്ഷ്പക്ഷവുമായ നീതി നിര്‍വഹണം എന്ന സങ്കല്പത്തെയാണ് ഇതിലൂടെ ഇല്ലാതാക്കിയത്. ഹിന്ദുത്വ ശക്തികളുടെ തണലില്‍ ബ്രാഹ്മണ്യം തിരിച്ച് വരവിന് ശ്രമിക്കുമ്പോള്‍ ജാതി മേധാവിത്തത്തിനെതിരെ ഐതിഹാസിക സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നവോത്ഥാന കേരളം ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും പുന്നല പറഞ്ഞു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News, Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply