സ്ത്രീചിത്രീകരണം : വോക്സ് വാഗന്‍ പരസ്യം ബ്രിട്ടന്‍ നിരോധിച്ചു
സമൂഹത്തില്‍ സ്ത്രീക്കും പുരുഷനുമായി നിര്‍മിക്കപ്പെട്ട ചില വാര്‍പ്പ് മാതൃകകളെ പരസ്യം നിലനിര്‍ത്തുന്നു എന്നും കുഞ്ഞിനെ നോക്കുന്നതുപോലെയുള്ള ചില സാമൂഹിക സ്വഭാവങ്ങളെ സ്‌ത്രൈണ ഘടകങ്ങളായും സാഹസികതയും കായികതയും പൗരുഷമാണ് ചിത്രീകരിക്കുകയും ചെയ്യുന്നു എന്ന് അഡ്വെര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി നിരീക്ഷിച്ചു.
പരസ്യത്തില്‍ സ്ത്രീ സമൂഹത്തെ ചിത്രീകരിച്ചതിലെ ലിംഗ വിവേചനം ചൂണ്ടിക്കാണിച്ചു വോക്സ് വാഗണ്‍ കമ്പനിയുടെതടക്കം രണ്ടു കമ്പനികളുടെ പരസ്യം ബ്രിട്ടന്‍ നിരോധിച്ചു. വോക്സ് വാഗണ്‍ കമ്പനിയുടെ ഇ ഗോള്‍ഫ് ഇലക്ട്രിക്ക് കാറിന്റെ പരസ്യത്തിലാണ് സ്ത്രീകളെ വാര്‍പ്പ് മാതൃകകളില്‍ ചിത്രീകരിച്ചത്. പരസ്യത്തില്‍ ആദ്യം ഒരു മല കയറ്റക്കാരനായ വിനോദയാത്രികനെ അയാളുടെ കൂടാരത്തില്‍ ഉറങ്ങിയുണരുന്നതാണ് കാണിക്കുന്നത്. അടുത്ത് കൃത്യമായി വ്യക്തമാകാതെ ഉറങ്ങുന്ന മറ്റൊരു യുവതിയുമുണ്ട്. കൂടാരമടക്കുമ്പോള്‍ അത് ഒരു മലയുടെ കിഴുക്കാംതൂക്കായ മലഞ്ചെരുവില്‍ ആണെന്ന് കാണുന്നു. രണ്ടാമതായി ഗുരുത്വാകര്‍ഷണമില്ലാതെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന രണ്ടു ബഹിരാകാശ യാത്രികന്മാരെയും നാലാമതായി ഭിന്നശേഷിക്കാരനായ ഒരു കായികതാരത്തെയും ചിത്രീകരിക്കുന്നു. പരസ്യം അവസാനിക്കുമ്പോള്‍ ഒരു സ്ത്രീ വഴിയരികിലെ ചാരുകസേരയില്‍ കുഞ്ഞിനെ ഉറക്കുന്ന ഉന്തുവണ്ടിയുമായി പുസ്തകം വായിച്ചുകൊണ്ട് കാപ്പിയും ആസ്വദിച്ച് ഇരിക്കുകയാണ് സ്ത്രീക്ക് മുന്നിലൂടെ ഒരു ശല്യവും സൃഷ്ടിക്കാതെ പരസ്യത്തിലെ കാര്‍ വേഗത്തില്‍ കടന്നുപോകുന്നു. യുവതി വായന തുടരുന്നു.
ഈ പരസ്യമാണ് സമൂഹത്തിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട വാര്‍പ്പ് മാതൃകകളെ നിലനിര്‍ത്തുന്ന തരത്തില്‍ ചിത്രീകരിച്ചു എന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചത്. സമൂഹത്തില്‍ സ്ത്രീക്കും പുരുഷനുമായി നിര്‍മിക്കപ്പെട്ട ചില വാര്‍പ്പ് മാതൃകകളെ പരസ്യം നിലനിര്‍ത്തുന്നു എന്നും കുഞ്ഞിനെ നോക്കുന്നതുപോലെയുള്ള ചില സാമൂഹിക സ്വഭാവങ്ങളെ സ്‌ത്രൈണ ഘടകങ്ങളായും സാഹസികതയും കായികതയും പൗരുഷമാണ് ചിത്രീകരിക്കുകയും ചെയ്യുന്നു എന്ന് അഡ്വെര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി നിരീക്ഷിച്ചു. 2015 ല്‍ അപകടകരമായി മെലിഞ്ഞ പരസ്യ മോഡലുകളെ ഈ പരസ്യ പരിശോധന സമിതി നിരോധിച്ചിരുന്നു.
https://youtu.be/JeN77EHdpIw
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in