എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ വീണ്ടും തെരുവിലേക്ക്
.കഴിഞ്ഞ വര്‍ഷം നടത്തിയ പട്ടിണി സമരത്തെ തുടര്‍ന്ന് പെന്‍ഷന്‍ വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും അത നടന്നില്ല. മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് അര്‍ഹതയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. 18 വയസ്സിന് താഴെയുള്ളവരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ തീരുമാനമായില്ല. ചികിത്സയടക്കം യാതൊരു ആനുകൂല്യവും ഇതുവരെയും ലഭിച്ചിട്ടില്ല. പലരുടെയും പെന്‍ഷന്‍ നാലുമാസത്തോളമായി മുടങ്ങിക്കിടക്കുകയാണെന്നും ദുരിത ബാധിതര്‍ പറയുന്നു.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരത്തിലേക്ക്. എപ്പോഴും പതിവുള്ളപോലെ കഴിഞ്ഞ വര്‍ഷവും സെക്രട്ടേറിയേറ്റില്‍ നടന്ന സമരത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നാരോപിച്ചാണ് വീണ്ടും സമരം. ഈ മാസം മുപ്പതിന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്താനാണ് തീരുമാനം.കഴിഞ്ഞ വര്‍ഷം നടത്തിയ പട്ടിണി സമരത്തെ തുടര്‍ന്ന് പെന്‍ഷന്‍ വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും അത നടന്നില്ല. മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് അര്‍ഹതയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. 18 വയസ്സിന് താഴെയുള്ളവരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ തീരുമാനമായില്ല. ചികിത്സയടക്കം യാതൊരു ആനുകൂല്യവും ഇതുവരെയും ലഭിച്ചിട്ടില്ല. പലരുടെയും പെന്‍ഷന്‍ നാലുമാസത്തോളമായി മുടങ്ങിക്കിടക്കുകയാണെന്നും ദുരിത ബാധിതര്‍ പറയുന്നു. മാര്‍ച്ചിനു ശേഷവും ഇവര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്ത പക്ഷം വീണ്ടും സമരം നടത്താനാണ് തീരുമാനം.
ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ ജീവിതത്തില്‍ സുരക്ഷിതത്വമേകുന്ന ആശ്വാസസഹായപദ്ധതികളൊന്നും തന്നെ നടപ്പില്‍ വരുത്തുന്നില്ലെന്നതാണ് അനുഭവം. സംസ്ഥാന സര്‍ക്കാറിന്റെ കണക്കുപ്രകാരം പട്ടികയിലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എണ്ണം 5848 ആണ്. ഇവര്‍ക്കെല്ലാം അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയുണ്ട്. 2017 ഏപ്രില്‍ മാസത്തിനകം തന്നെ ഈ തുകകള്‍ കൊടുത്തുതീര്‍ക്കണമെന്ന നിര്‍ദേശവും സുപ്രീം കോടതി നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ നടപടിയൊന്നുമുണ്ടായിട്ടില്ല. ഇരകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 5848 പേരാണെങ്കിലും സര്‍ക്കാറിന്റെ എന്തെങ്കിലും ആനുകൂല്യങ്ങള്‍ ഇതുവരെയായും 2665 പേര്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. പട്ടികയില്‍ ഉള്‍പ്പെട്ടവരെക്കാളും കൂടുതല്‍ പുറത്തുണ്ട്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥിതി ചെയ്യുന്ന 11 പഞ്ചായത്തുകളിലെ രോഗികളെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ മാനദണ്ഡം കൊണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയ ആയിരക്കണക്കിന് രോഗികള്‍ ഇപ്പോഴും 27 പഞ്ചായത്തുകളിലായി ഉണ്ട്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കശുമാവിന്‍ തോട്ടം നിലനില്‍ക്കുന്ന 11 പഞ്ചായത്തുകളിലാണ് എന്‍ഡോ സള്‍ഫാന്‍ തളിച്ചതെങ്കിലും ജലത്തിലൂടെയും വായുവിലൂടെയും 40 കിലോമീറ്റര്‍ വരെ വ്യാപിക്കാന്‍ കഴിയുമെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒരിക്കല്‍ പട്ടികയില്‍ ഉള്‍പ്പെട്ട് പിന്നീട് ഒഴിവാക്കപ്പെട്ടവരുമുണ്ട്. ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരില്‍ അനര്‍ഹരുമുണ്ടെന്ന ആരോപണവുമുണ്ട്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കാസര്‍ കോട് ജില്ലക്ക് നാലുവര്‍ഷം മുമ്പ് മെഡിക്കല്‍ കോളജ് അനുവദിച്ചത്. എന്നാല്‍, തറക്കല്ലിട്ടതല്ലാതെ ഒന്നും നടന്നില്ല. ഇരകള്‍ക്ക് വിദഗ്ധ ചികിത്സ കിട്ടണമെങ്കില്‍ മംഗളൂരുവിലേക്ക് പോകണം. അടിയന്തരഘട്ട ചികിത്സക്കായി അനുവദിക്കപ്പെട്ട ആംബുലന്‍സുകള്‍ പോലും കിട്ടിയില്ല. ഇരകളുടെ പുനരധിവാസത്തിനും നഷ്ടപരിഹാരം നല്‍കുന്നതിനും ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. ഇരകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതികള്‍ ഒരു പ്രയോജനവും ചെയ്യുന്നില്ല. കടബാധ്യതയുടെ പേരില്‍ ഇരകളെ വേട്ടയാടുന്ന നടപടികളില്‍ നിന്നും ബാങ്കുകള്‍ പിന്‍മാറുന്നില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയെല്ലാം ഉപാധികളില്ലാതെ ബി പി എല്‍ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞതും പാലിച്ചില്ല. സംസ്ഥാനസര്‍ക്കാറിന്റെ ലൈഫ് പദ്ധതിയിലും ഈ വിഭാഗത്തിന് മതിയായ പരിഗണന കിട്ടിയിട്ടില്ല. ലീഗല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ല എന്നതാണ് പുതിയ വ്യവസ്ഥ.
ഇത്തരമൊരു സാഹചര്യത്തിലാണ് എന്‍ഡോസഫാന്‍ ദുരന്തബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും 2019 ജനുവരി 30 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കലില്‍ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചത.് പുതിയ ആവശ്യങ്ങള്‍ ഒന്നും അവരുന്നയിച്ചില്ല. 2012 ലും 2013 ലും 2014ലും 2016 ലും നടത്തിയ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ നടപ്പിലാക്കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടത്. പുതിയതായി സമതി ആവശ്യപ്പെട്ട ഒരേയൊരു കാര്യം 2017ല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയപ്പോള്‍ 3888 രോഗബാധിതര്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു, എന്നാല്‍ 287 പേരെ മാത്രമാണ് ലിസ്റ്റില്‍ ജില്ലാ ഭരണകൂടം ഉള്‍പ്പെടുത്തിയത്, ദുരന്തബാധിതരായ അമ്മമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 77 പേരെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായെങ്കിലും അര്‍ഹരായ 1532 പേര്‍ ലിസ്റ്റിന് പുറത്താണ്, ഇവരെയും കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്നു മാത്രമായിരുന്നു. സമരത്തിന്റെ 5-ാംദിനം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരകള്‍ സങ്കടയാത്ര നടത്തി. തുടര്‍ന്ന് സമര സമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ വീണ്ടുമൊരു ഒത്തുതീര്‍പ്പുണ്ടായി. 2017-ലെ മെഡിക്കല്‍ ക്യാമ്പില്‍ ബയോളജിക്കല്‍ പ്ലോസിബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 1905 പേരില്‍ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികളെ മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും, ഹര്‍ത്താല്‍ കാരണം മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് വേണ്ടി വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്തും, അതിരു ബാധകമാക്കാതെ 500 കുട്ടികളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. സുപ്രീംകോടതി വിധിയിലെ അവ്യക്തത നീക്കാനും നടപടി ഉണ്ടാകും, മറ്റുള്ളവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുമെന്നിവയായിരുന്നു ഒത്തുതീര്‍പ്പിലെ പ്രധാന തീരുമാനങ്ങള്‍.
ഈ കരാറും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനായി വീണ്ടും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ രംഗത്തിറങ്ങുന്നത്. ഈ പോരാട്ടത്തെ പിന്തുണക്കുക എന്നതുമാത്രമാണ് ഏതൊരു മനുഷ്യസ്നേഹിക്കും ചെയ്യാനുള്ളത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in