
രാജ്യമടക്കുന്നു : 15000 കോടിയുടെ പാക്കേജ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 21 ദിവസത്തേക്ക് രാജ്യ പൂര്‍ണ്ണമായി അടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 15000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു. ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ 21 ദിവസം നിര്‍ണായകമാണെന്നും എല്ലാവരും വീടുകളില്‍ തന്നെ ഇരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സാമൂഹിക അകലം മാത്രമാണ് വൈറസ് ബാധയെ തടയാനുള്ള വഴി. ഇന്ത്യക്കായി പ്രത്യേകിച്ച് മാര്‍ഗങ്ങള്‍ ഇല്ല. അന്ധവിശ്വാസങ്ങള്‍ പരത്തരുത്. വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാത്ത മരുന്നുകള്‍ കഴിക്കരുത്. കൊവിഡ് 19 ബാധയെ തടയാന്‍ മറ്റു വഴികളില്ല. വീടിന്റെ വാതില്‍ അതിര്‍ത്തിയായി കരുതണം. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. . കൊവിഡ് 19 ബാധ രാജ്യം വിജയകരമായി അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
