
ഇന്ത്യ തീവ്രവാദികളെ നിലക്കുനിര്‍ത്തണമെന്ന് ആയത്തുള്ള അലി ഖമനേയി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുസ്ലിം കൂട്ടക്കൊലക്ക് അറുതി വരുത്തണമെന്നും തീവ്രവാദികളെ ഇന്ത്യ നിലക്കു നിര്‍ത്തണമെന്നും ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആവശ്യപ്പെട്ടു. ‘ഇന്ത്യയിലെ മുസ്ലിംകളുടെ കൂട്ടക്കുരുതിയില്‍ ലോകമൊന്നടങ്കമുള്ള മുസ്ലിം ഹൃദയങ്ങള്‍ നൊമ്പരപ്പെടുന്നു. തീവ്ര നിലപാടുകാരായ ഹിന്ദുക്കളെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളെയും നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ഇടപെടണം. ഇസ്ലാം ലോകത്ത് ഇന്ത്യ ഒറ്റപ്പെടാതിരിക്കാന്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണം’- ഇന്ത്യന്‍ മുസ്ലിം ഇന്‍ ഡെയ്ഞ്ചര്‍ എന്ന ഹാഷ്ടാഗിലൂടെ ഖമനേയി ട്വീറ്റ് ചെയ്തു. കലാപത്തില്‍ മരിച്ചയാളുടെ ചിത്രം സഹിതമായിരുന്നു ട്വീറ്റ്. ഇംഗ്ലീഷിനു പുറമേ ഉര്‍ദു, പേര്‍ഷ്യന്‍, അറബി ഭാഷകളിലും ഖമനേയിയുടെ ട്വീറ്റ് വന്നിട്ടുണ്ട്. ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരേ അരങ്ങേറുന്ന അതിക്രമങ്ങളില്‍ ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് തിങ്കളാഴ്ച ശക്തമായ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇറാന്‍ അംബാസഡര്‍ അലി ഷെഗനിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.
