അമിത് ഷാ രാജിവെക്കണം : വെല്‍ഫെയര്‍ പാര്‍ട്ടി ജയ് ഭീം നൈറ്റ് മാര്‍ച്ച്

ഇന്ത്യയിലെ ദളിത് ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ മുസ്ലിം വിദ്വേഷവും വിഭാഗീയതയും കുത്തിവെച്ച് ജാതി ചൂഷണങ്ങള്‍ക്ക് പുകമറ സൃഷ്ടിച്ച് അധികാരത്തില്‍ വാഴുന്ന സംഘ് പരിവാറിന്, ഭരണഘടന വിഭാവന ചെയ്യുന്ന സ്വാതന്ത്രവും സമത്വവും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല

ഡോ. ബി ആര്‍ അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും രാജ്യത്തുടനീളം നടക്കുന്ന സംഘ് പരിവാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജയ് ഭീം നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ഇന്ത്യയിലെ പിന്നാക്ക ജനതയുടെ അഭിമാനത്തിന് വഴിതെളിച്ച ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറെ പാര്‍ലമെന്റില്‍ അവഹേളിച്ച അമിത് ഷാ ആഭ്യന്തര മന്ത്രിയായി തുടരുന്നത് ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്ക് നാണക്കേടാണെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വക്കെറ്റ് കെ.എസ്. നിസാര്‍ നയിച്ച മാര്‍ച്ച് കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി പറഞ്ഞു. ജാതിയുടെ പേരില്‍ മനുഷ്യനെ തട്ടുകളായി തരംതിരിച്ച് പിന്നാക്ക ജാതിക്കാരെ ചൂഷണം ചെയ്യുന്ന മനുഷ്യവിരുദ്ധമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയാണ് മനുസ്മൃതി മുന്നോട്ടുവെക്കുന്നത്. മനുസ്മൃതിയെ ഇന്ത്യയുടെ ഭരണഘടനയാക്കാന്‍ വെമ്പല്‍ കൊണ്ട ആര്‍എസ്എസിന്റെ കുത്സിത ശ്രമങ്ങള്‍ക്കുമേല്‍ പിന്നാക്ക ജനത നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ഫലമാണ് ഇന്ത്യന്‍ ഭരണഘടന. ഇന്ത്യയിലെ പിന്നാക്ക ജനതക്ക് അന്തസ്സും ആത്മാഭിമാനവും പകര്‍ന്നു നല്‍കി രൂപീകൃതമായ ഭരണഘടനയുടെ ശില്പി സംഘി ഭീകരര്‍ക്ക് ശത്രുവാകുന്നതില്‍ അതിശയമില്ല. അതിനാല്‍, അംബേദ്കറിന്റെ നാമം കേട്ടാല്‍ വിറക്കുന്നവര്‍ക്ക് മുന്നില്‍ ആ നാമം നമ്മള്‍ ഉരുവിട്ടു കൊണ്ടിരിക്കണമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയിലെ ദളിത് ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ മുസ്ലിം വിദ്വേഷവും വിഭാഗീയതയും കുത്തിവെച്ച് ജാതി ചൂഷണങ്ങള്‍ക്ക് പുകമറ സൃഷ്ടിച്ച് അധികാരത്തില്‍ വാഴുന്ന സംഘ് പരിവാറിന്, ഭരണഘടന വിഭാവന ചെയ്യുന്ന സ്വാതന്ത്രവും സമത്വവും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.

കൊടുങ്ങല്ലൂര്‍ വടക്കേ നടയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉമൈറ കെ.എസ് അധ്യക്ഷത വഹിച്ചു. സംവിധായകന്‍ പ്രശാന്ത് ഈഴവന്‍, ബി എസ് പി സംസ്ഥാന കോഡിനേറ്റര്‍ സുബ്രഹ്മണ്യന്‍ പി.കെ, യുവകവിയും എഴുത്തുകാരനുമായ കണ്ണന്‍ സിദ്ധാര്‍ത്ഥ്, എസ്.സി എസ്.ടി. ഫെഡറേഷന്‍ ജില്ലാ ചെയര്‍മാന്‍ അഡ്വ. നിഖില്‍ ചന്ദ്രശേഖരന്‍, ജില്ലാ കമ്മിറ്റിയംഗം മണികണ്ഠന്‍, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. ഫായിസ് ഹംസ, പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റ് എം.കെ അസ് ലം, വൈസ് പ്രസിഡന്റ് ഇ.എ. റഷീദ് മാസ്റ്റര്‍, സെക്രട്ടറി ടി.വി. ശിവശങ്കരന്‍, പ്രോഗ്രം കണ്‍വീനര്‍ നവാസ് എടവിലങ്ങ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റക്കീബ് കെ തറയില്‍ സ്വാഗതവും കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് പി.യു. നന്ദിയും പറഞ്ഞു. വടക്കേ നടയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി പ്രൈവറ്റ് ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ജില്ലാ നേതാക്കളായ ടി.എം. കുഞ്ഞിപ്പ, സരസ്വതി വലപ്പാട്, സുഹൈബ് അലി, സുലേഖ അസീസ്, കെ.കെ. ഷാജഹാന്‍, മണ്ഡലം നേതാക്കളായ റഫീഖ് കാതിക്കോട്, ഫസീല ഹനീഫ്, ഫൈസല്‍ വലിയാറ, പി.എ. ഷെരീഫ്, സഈദ മുഹമ്മദാലി, അബ്ദുല്‍കാദര്‍ മാള, കെ.എ. സെയ്ഫുദ്ദീന്‍, വി.എ. ഇസ്ഹാഖ്, സഈദ സുലൈമാന്‍, റഷീദ് പൊന്നാത്ത്, ടി.എച്ച് ഹൈദ്രോസ്, ടി.എം. സഈദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply