കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും ഉന്നത ബ്യൂറോക്രാറ്റുകള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്തണം.
കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന തീവ്ര വലത്പക്ഷ നയങ്ങളുടെ ഫലമായി കോര്‍പറേറ്റുകളുടെയും അതിസമ്പന്നരുടേയും വരുമാനത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ ആ വിഭാഗങ്ങളില്‍ നിന്നും പ്രത്യേകമായി ദുരന്തകാല നികുതി പിരിച്ചെടുത്തുകൊണ്ടു തന്നെ ഇന്നത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം – ഇടതുപക്ഷ പാര്‍ട്ടികളുടെയും സംഘടനകളുടെയും സംയുക്ത പ്രസ്താവന
രാജ്യത്തെ അതിസമ്പന്നരുടെ ഏഴ് ലക്ഷത്തോളം കോടി രൂപയുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുകയും പന്ത്രണ്ട് ലക്ഷം കോടി രൂപയുടെ ഇളവുകള്‍ കോര്‍പറേറ്റുകള്‍ക്ക് അനുവദിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ പണിയെടുത്ത് ഉപജീവനം നയിക്കുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവകാശപ്പെട്ട ക്ഷാമബത്തയും മറ്റു തൊഴില്‍ ആനുകൂല്യങ്ങളും കോവിഡ് – 19ന്റെ പേരുപറഞ്ഞ് നിഷേധിക്കുന്നതിനെതിരെയും ജീവനക്കാരുടെ ഒരു മാസത്തെ വേതനം പിടിച്ചെടുക്കുന്നതിന് ഓഡിനന്‍സ് കൊണ്ടുവന്ന സംസ്ഥാന സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ നടപടിയെയും ശക്തമായി അപലപിക്കുന്നതായി സംസ്ഥാനത്തെ ഇടതുപക്ഷ പാര്‍ട്ടികളും സംഘടനകളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
തൊഴിലാളികളുടെ അധ്വാന സമയം എട്ട് മണിക്കൂറില്‍ നിന്ന് പന്ത്രണ്ട് മണിക്കൂറാക്കി വര്‍ധിപ്പിക്കാനും ലോക്ക് ഡൗണ്‍ – ലേ ഓഫ് കാലങ്ങളില്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കാനുള്ള നിയമപരമായ ബാധ്യതയില്‍ നിന്ന് മുതലാളിമാരെ ഒഴിവാക്കാനും വേണ്ടി വ്യവസായ നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരാനുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍. പകര്‍ച്ചവ്യാധിയുടെ ദുരന്ത സന്ദര്‍ഭം മുതലെടുത്തു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ – നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. പകര്‍ച്ചവ്യാധി കാരണം ജനങ്ങള്‍ ഭയചകിതരായിരിക്കുന്ന ലോക്ക് ഡൗണ്‍ വേളയില്‍ പോലും സമൂഹത്തില്‍ വര്‍ഗീയ വിഭജനം നടത്തുന്നതിനുള്ള കുല്‍സിതനീക്കം നടത്താനോ അഭിവന്ദ്യരായ മനുഷ്യാവകാശ പ്രവര്‍ത്തകരെയും അക്കാദമികപണ്ഡിതന്‍മാരെയും യു എ പി എ ചുമത്തി തടവിലിടാനോ യാതൊരു വൈമുഖ്യവും കേന്ദ്ര ഗവണ്മെണ്ടിന് ഉണ്ടായില്ല. കൂടാതെ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കും സ്ഥിരം തൊഴിലാളികള്‍ക്കുമിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള ആസൂ ത്രിതശ്രമങ്ങളും നടന്നു വരുന്നു.
രാജ്യം സാമ്പത്തികപ്രതിസന്ധിയിലകപ്പെട്ടതിന്റെ ഉത്തരവാദികള്‍ തൊഴിലാളികളോ ജീവനക്കാരോ സാധാരണ ജനങ്ങളോ അല്ല. കേന്ദ്ര സര്‍ക്കാറിന്റെ കോര്‍പറേറ്റ് അനുകൂല നവലിബറല്‍ സാമ്പത്തികനയങ്ങളാണ് രാജ്യത്തെ സാമ്പത്തികപ്രതിസന്ധിയുടെ ചുഴിയിലാഴ്ത്തിയിരിക്കുന്നത്.ആ നയങ്ങള്‍ മൂലമുണ്ടായ പ്രതിസന്ധികളുടെ ഭാരം മുഴുവന്‍ തൊഴിലാളിവര്‍ഗത്തിന്റെ ചുമലിലിട്ട് സമ്പന്ന വര്‍ഗത്തെ രക്ഷപ്പെടുത്താനാണ് കേന്ദ്രഗവണ്മെണ്ട് ശ്രമിക്കുന്നത്. രാജ്യം മുഴുവന്‍ പകര്‍ച്ചവ്യാധിയുടെ പിടിയിലമര്‍ന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയ ബജറ്റ് തുക ഇരട്ടിയായെങ്കിലും വര്‍ധിപ്പിക്കേണ്ടതുണ്ട്. ആരോഗ്യ മേഖല ദേശസാല്‍ക്കരിച്ചു കൊണ്ട് ബഹുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പരമപ്രാധാന്യം നല്‍കേണ്ട സന്ദര്‍ഭമാണിത്. ടെസ്റ്റുകള്‍ സൗജന്യമായും ദ്രുതഗതിയിലും നടത്താനുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.
കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന തീവ്ര വലത്പക്ഷ നയങ്ങളുടെ ഫലമായി കോര്‍പറേറ്റുകളുടെയും അതിസമ്പന്നരുടേയും വരുമാനത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ ആ വിഭാഗങ്ങളില്‍ നിന്നും പ്രത്യേകമായി ദുരന്തകാല നികുതി പിരിച്ചെടുത്തുകൊണ്ടു തന്നെ ഇന്നത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
ഗോഡൗണുകളില്‍ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടപ്പുണ്ടെന്ന് ഗവണ്മെണ്ട് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പൊതുവിതരണവ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുത്തി അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് ആറ് മാസത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപ പണമായി അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ എല്ലാ നികുതി ഇളവുകളും ഈ അടിയന്തിര സാഹചര്യത്തില്‍ പിന്‍വലിക്കാനും അതിസമ്പന്നര്‍ക്കും ഉന്നത ബ്യൂറോക്രാറ്റുകള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാവണം. കോവിഡ് ദുരന്തത്തെ നേരിടുന്നതിനു് സംസ്ഥാനങ്ങള്‍ക്ക് അധിക ഫണ്ടും അര്‍ഹതപ്പെട്ട ജി എസ് ടി വിഹിതവും ഉടന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
ഗ്രീസിലും സൈപ്രസ്സിലും ഐസ്ലന്റിലുമൊക്കെ സാമ്പത്തികപ്രതിസന്ധി നേരിട്ടപ്പോള്‍ മുതലാളിത്തം സ്വീകരിച്ച അതേ നടപടികളാണ് ഇവിടെയും സര്‍ക്കാര്‍ പിന്തുടരുന്നത്. വായ്പാ തിരിച്ചടവ് പ്രതിസന്ധിയെ മറികടക്കാന്‍ ഐ എം എഫ് നിര്‍ദ്ദേശിക്കുന്ന മൂന്ന് പ്രധാന കാര്യങ്ങളുണ്ട്.
1. തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുക.
2 തൊഴിലാളികളുടെ ശമ്പളത്തിനും മറ്റാനുകൂല്യങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.
3. സമഗ്രമായ പെന്‍ഷന്‍ പരിഷ്‌കരണ നയങ്ങള്‍ നടപ്പിലാക്കുക.
ഈ നയങ്ങള്‍ അവിടങ്ങളിലെ ഗവണ്മെന്റുകള്‍ നടപ്പിലാക്കിയപ്പോള്‍ തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങിയ ചരിത്രമുണ്ട്. ദുരന്തകാലത്തിന്റെ സാധ്യതകളെ മുതലെടുത്തുകൊണ്ടു് നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനായി മുതലാളിത്തം ഇതേ നവലിബറല്‍ നയങ്ങള്‍ തന്നെ പ്രയോഗിക്കുന്നു. ‘ദുരന്തകാലമുതലാളിത്ത’മെന്നു് അറിയപ്പെടുന്ന ഇത്തരം നവലിബറല്‍ നയങ്ങളെ പകര്‍ച്ചവ്യാധിയുടെ മറവില്‍ നടപ്പിലാക്കിക്കൊണ്ട് തൊഴിലാളികളുടെ വിലപേശല്‍ ശേഷിയെയും വര്‍ഗ്ഗ-ബഹുജന ഐക്യത്തെയും തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രതിരോധം കെട്ടിപ്പടുക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കേണ്ട സന്ദര്‍ഭമാണിത്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ശ്രദ്ധയും ജാഗ്രതയും പ്രകടിപ്പിച്ചുകൊണ്ട് കേരള ഗവണ്മെണ്ടിന് പകര്‍ച്ചവ്യാധിയെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്തവമാണ്. സൗജന്യ റേഷനും പലവ്യഞ്ജനകിറ്റുകളും വിതരണം ചെയ്തു കൊണ്ട് പരിമിതമായ തോതിലാണെങ്കിലും വിവിധ വിഭാഗം ജനങ്ങളില്‍ ആശ്വാസമെത്തിക്കാനും സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ഒരു ഇടതുപക്ഷ ഗവണ്മെണ്ട് ആലോചിക്കുകപോലും ചെയ്യരുതാത്ത തൊഴിലാളി വര്‍ഗവിരുദ്ധനയങ്ങളാണ് കേരളത്തിലെ ‘ഇടത് – ജനാധിപത്യ മുന്നണി’ സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ നടപ്പിലാക്കുന്നത് എന്ന യാഥാര്‍ഥ്യം തൊഴിലാളിവര്‍ഗം തിരിച്ചറിയണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനനിരതരായിരിക്കുന്ന ആരോഗ്യ – ക്രമസമാധാനപാലന – ഭക്ഷ്യവിതരണ വകുപ്പുകള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ക്കോ ക്ലാസ് 4 ജീവനക്കാര്‍ക്കോ യാതൊരു പരിഗണനയും ഈ സര്‍ക്കാര്‍ നല്‍കുന്നില്ല. കേരളത്തിലെ അതിസമ്പന്നര്‍ക്കും ഉന്നതബ്യൂറോക്രാറ്റുകള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആറ് മാസം കൊണ്ട് പിടിച്ചെടുക്കുകയും സറണ്ടര്‍ലീവ് ആനുകൂല്യങ്ങള്‍ മരവിപ്പിക്കുകയും ചെയ്താല്‍ കിട്ടുന്നതിനേക്കാള്‍ പത്തിരട്ടി വരുമാനം ഇത്രയും കാലം കൊണ്ട് ജി എസ് ടി ക്കുമുമ്പുള്ള വില്‍പന നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടി കാര്യക്ഷമമാക്കിയാല്‍ മാത്രം സര്‍ക്കാറിന് ലഭിക്കും. വില്‍പന നികുതി ജനങ്ങള്‍ ബിസിനസ്സുകാര്‍ക്ക് നല്‍കിക്കഴിഞ്ഞതാണ്.അത് പിരിച്ചെടുത്ത് പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം ജീവനക്കാര്‍ക്കിടയില്‍ ഭിന്നിപ്പ് മൂര്‍ഛിപ്പിക്കാനാണ് ഗവണ്മെണ്ടും സര്‍ക്കാറനുകൂല സംഘടനകളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കോര്‍പറേറ്റുകളെയും അതിസമ്പന്നരെയും തൊടാതെ പണിയെടുക്കുന്നവരുടെ വേതനം പിടിച്ചെടുത്തു കൊണ്ട് പ്രതിസന്ധി പരിഹരിക്കാനാണ് ശ്രദ്ധിക്കേണ്ടത് എന്ന ലോകബാങ്ക് – ഐ എം എഫ് നിര്‍ദ്ദേശങ്ങള്‍ അക്ഷരം പ്രതി പാലിക്കാനാണ് ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്. ഈ സ്വേച്ഛാധിപത്യ നടപടിയെയാണ് ഇടതുപക്ഷം വിമര്‍ശിക്കുന്നത്. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും സാമ്പത്തിക ബുദ്ധിമുട്ട് ശമ്പളം നീട്ടിവെക്കുന്നതിനുള്ള ന്യായീകരണമല്ലെന്നുമുള്ള കോടതി വിധി അവഗണിച്ചു കൊണ്ടുള്ള ധിക്കാരപരമായ നടപടിയാണ് ഓഡിനന്‍സിലൂടെ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കല്‍. ലോക ബാങ്കിന്റെ വായ്പകളെ ആശ്രയിച്ച് നവകേരള നിര്‍മ്മാണം നടത്താനാഗ്രഹിക്കുന്ന ഗവണ്മെണ്ടിന് ഈ ഫണ്ടിങ് ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചേ മതിയാകൂ.
ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ജീവനക്കാര്‍ എന്നും മുന്നണിയിലുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെടാതെ തന്നെ ജീവനക്കാര്‍ ദുരിതാശ്വാസസഹായം നല്‍കിയിട്ടുമുണ്ട്. ഇപ്പോഴും അതിന് സന്നദ്ധരുമാണ്. എതിര്‍ക്കുന്നത് ജീവനക്കാരോടും വേതനത്തോടുമുള്ള കേന്ദ്ര-സംസ്ഥാനഗവണ്മെണ്ടുകളുടെ തൊഴിലാളിവര്‍ഗ വിരുദ്ധ – നവലിബറല്‍ മനോഭാവത്തെയാണ്. കേന്ദ്ര-സംസ്ഥാനഗവണ്മെണ്ടുകളുടെ തൊഴിലാളിവര്‍ഗവിരുദ്ധ സമീപനത്തിനെതിരെ പൊരുതിക്കൊണ്ടു മാത്രമേ ദുരന്തകാല മുതലാളിത്തനയങ്ങളെ ജനങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയൂ എന്നും ടെലികോണ്‍ഫറന്‍സ് യോഗം വിലയിരുത്തി.
ആവശ്യങ്ങള്‍
1. രാജ്യത്തെ പണിയെടുത്തു ജീവിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടിണിയില്ലാതെ കഴിയാനായി പ്രതിമാസം ചുരുങ്ങിയത് : 10000 രൂപയും സൗജന്യ റേഷനും കേന്ദ്ര ഗവണ്മെണ്ട് അനുവദിക്കണം.
2. തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞുവെക്കുന്നതും പിടിച്ചെടുക്കുന്നതും തൊഴിലവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതുമായ എല്ലാവിധ നടപടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്‍വലിക്കണം.
3. കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും ഉന്നത ബ്യൂറോക്രാറ്റുകള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്തണം.
ടി.എസ്.നാരായണന്‍ മാസ്റ്റര്‍ (എം.സി.പി.ഐ.യു.)
എം.കെ. ദാസന്‍ (സി പി ഐ (എം എല്‍ ) റെഡ്സ്റ്റാര്‍)
കെ.എസ്. ഹരിഹരന്‍ (ആര്‍.എം.പി.ഐ)
പി.സുശീലന്‍ (സി പി ഐ -എം എല്‍)
എം.ശ്രീകുമാര്‍ ( എന്‍.ടി.യു.ഐ)
ഡോ.വി.പ്രസാദ് (മാസ് മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍ നേറ്റീവ്)
ജയന്‍ കോന്നിക്കര ( ടി യു സി ഐ)
അഡ്വ.എസ്. രാജദാസ് (എ ഐ കെ എഫ്)
റോബി അരയാക്കണ്ടി (എ.ഐ.എഫ്.ടി.യു- എന്‍)
വി..വി. രാജേന്ദ്രന്‍ (എ.ഐ.സി.ടി.യു)
എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in