സൈക്കിള്‍ നിരോധനത്തിനെതിരെ കല്‍ക്കത്തയില്‍ പ്രതിഷേധം

കല്‍ക്കത്തയിലെ 174 പ്രധാന റോഡുകളില്‍ സൈക്കിളുകള്‍ നിരോധിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗതാഗത സ്തംഭനത്തിന്റെ പേരു പറഞ്ഞാണ് ഏറ്റവും കുറവ് ഗതാഗത പ്രശ്‌നമുണ്ടാക്കുന്നതും പരിസ്ഥിതി സൗഹൃദവും ആരോഗ്യദായകവുമായ സൈക്കിള്‍ യാത്ര നിരോധിക്കപ്പെട്ടത്. ദിനംപ്രതി 25 ലക്ഷത്തോളം സൈക്കിള്‍ യാത്രകള്‍ കല്‍ക്കത്തയില്‍ നടക്കുന്നുണ്ട്. മറ്റ് മഹാനഗരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ, തികച്ചും അഭിനന്ദനാര്‍ഹമായ ഒന്നാണത്. അതിനെയാണ് ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. അതും സമ്പന്നര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍. ഈ സൈക്കിള്‍ യാത്രികരൊക്കെ ഇനിമുതല്‍ മോട്ടോര്‍ വാഹനങ്ങളെ ആശ്രയിക്കുമ്പോള്‍ ഉണ്ടാകുന്ന ഗതാഗതകുരുക്കും പരിസ്ഥിതി നശീകരണവും […]

17TH_CYCLE_1620536f

കല്‍ക്കത്തയിലെ 174 പ്രധാന റോഡുകളില്‍ സൈക്കിളുകള്‍ നിരോധിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗതാഗത സ്തംഭനത്തിന്റെ പേരു പറഞ്ഞാണ് ഏറ്റവും കുറവ് ഗതാഗത പ്രശ്‌നമുണ്ടാക്കുന്നതും പരിസ്ഥിതി സൗഹൃദവും ആരോഗ്യദായകവുമായ സൈക്കിള്‍ യാത്ര നിരോധിക്കപ്പെട്ടത്.
ദിനംപ്രതി 25 ലക്ഷത്തോളം സൈക്കിള്‍ യാത്രകള്‍ കല്‍ക്കത്തയില്‍ നടക്കുന്നുണ്ട്. മറ്റ് മഹാനഗരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ, തികച്ചും അഭിനന്ദനാര്‍ഹമായ ഒന്നാണത്. അതിനെയാണ് ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. അതും സമ്പന്നര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍. ഈ സൈക്കിള്‍ യാത്രികരൊക്കെ ഇനിമുതല്‍ മോട്ടോര്‍ വാഹനങ്ങളെ ആശ്രയിക്കുമ്പോള്‍ ഉണ്ടാകുന്ന ഗതാഗതകുരുക്കും പരിസ്ഥിതി നശീകരണവും എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതാണ്.
ആഗോളതാപനവും ഗതാഗതകുരുക്കും പോലുള്ള പ്രശ്‌നങ്ങളാല്‍ ലോകം സൈക്കിളുകളിലേക്കും പൊതുവാഹനങ്ങളായ ട്രെയിനുകളിലേക്കും ബസുകളിലേക്കും മറ്റും മടങ്ങുന്നതിന്റെ ആവശ്യകതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോഴാണ് കല്‍ക്കത്തയില്‍ ഇത്തരം തലതിരിഞ്ഞ തീരുമാനം ഉണ്ടായിരിക്കുന്നത്. പലയിടത്തും നഗരങ്ങള്‍ക്കു പുറത്ത് മൊബിലിറ്റി ഹബ്ബുകളില്‍ മോട്ടോര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് സൈക്കിളുകളില്‍ നഗരത്തിലേക്കു യാത്ര ചെയ്യുന്ന രീതിയും സജീവമാണ്. മാത്രമല്ല ഏറ്റവും മികച്ച വ്യായാമവും കൂടിയാണ് സൈക്കിള്‍ യാത്ര. ഈ സാഹചര്യത്തില്‍ സൈക്കിളുകള്‍ തെരുവുകള്‍ തിരിച്ചുപിടിക്കാന്‍ നടക്കുന്ന പോരാട്ടത്തില്‍ സഹകരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply