സെന്‍സര്‍ഷിപ്പിനെതിരെ പോരാടി ‘കാ ബോഡി സ്‌കേപ്‌സ്’ പ്രദര്‍ശനത്തിന്

ഡോ ബിജു ജയന്‍ ചെറിയാന്റെ ‘കാ ബോഡി സ്‌കേപ്‌സ്’ ഒക്ടോബര്‍ 5 ന് പ്രദര്‍ശനത്തിന് എത്തുകയാണ്. ഒരു പക്ഷെ ആനന്ദ് പട് വര്‍ദ്ധന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ സിനിമയുടെ പൊളിറ്റിക്കല്‍ സെന്‍സര്‍ഷിപ്പിനെതിരെ ശക്തമായ നിയമപരമായ പോരാട്ടങ്ങള്‍ നടത്തിയ ഒരു സംവിധായകന്‍ ജയന്‍ ചെറിയാന്‍ ആണ്. ഉപരിപ്ലവമായല്ല മറിച്ചു സിനിമയുടെ ഉള്ളടക്കത്തില്‍ തന്നെ കൃത്യമായ രാഷ്ട്രീയം തീവ്രമായി പറഞ്ഞതിന്റെ പേരിലാണ് കാ ബോഡി സ്‌കേപ്പ്‌സിന് സെന്‍സര്‍ നിഷേധിക്കപ്പെട്ടത്. സെന്‍സര്‍ഷിപ്പിന്റെ ചര്‍ച്ചകള്‍ കേരളത്തില്‍ പലപ്പോഴും സിനിമയുടെ ഉള്ളടക്കത്തിലെ രാഷ്ട്രീയം മുന്‍ നിര്‍ത്തി […]

jഡോ ബിജു

ജയന്‍ ചെറിയാന്റെ ‘കാ ബോഡി സ്‌കേപ്‌സ്’ ഒക്ടോബര്‍ 5 ന് പ്രദര്‍ശനത്തിന് എത്തുകയാണ്. ഒരു പക്ഷെ ആനന്ദ് പട് വര്‍ദ്ധന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ സിനിമയുടെ പൊളിറ്റിക്കല്‍ സെന്‍സര്‍ഷിപ്പിനെതിരെ ശക്തമായ നിയമപരമായ പോരാട്ടങ്ങള്‍ നടത്തിയ ഒരു സംവിധായകന്‍ ജയന്‍ ചെറിയാന്‍ ആണ്. ഉപരിപ്ലവമായല്ല മറിച്ചു സിനിമയുടെ ഉള്ളടക്കത്തില്‍ തന്നെ കൃത്യമായ രാഷ്ട്രീയം തീവ്രമായി പറഞ്ഞതിന്റെ പേരിലാണ് കാ ബോഡി സ്‌കേപ്പ്‌സിന് സെന്‍സര്‍ നിഷേധിക്കപ്പെട്ടത്.
സെന്‍സര്‍ഷിപ്പിന്റെ ചര്‍ച്ചകള്‍ കേരളത്തില്‍ പലപ്പോഴും സിനിമയുടെ ഉള്ളടക്കത്തിലെ രാഷ്ട്രീയം മുന്‍ നിര്‍ത്തി ആയിരുന്നില്ല ഉണ്ടായിട്ടുള്ളത്. കാ ബോഡി സ്‌കേപ് കൃത്യമായും രാഷ്ട്രീയം ആണ് സംസാരിക്കുന്നത്. അതുകൊണ്ടു തന്നെ രാഷ്ട്രീയമായി കൃത്യമായ ബോധ്യങ്ങള്‍ ഉള്ള ഒരു സംവിധായകനാണ് ജയന്‍ ചെറിയാന്‍. അതുകൊണ്ടാണ് ജയന്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയ സെന്‍സര്‍ഷിപ്പിന് വഴങ്ങാതെയിരുന്നത്, സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ മുറിച്ചു മാറ്റലുകള്‍ ഒരെതിര്‍പ്പ് പോലും പ്രകടിപ്പിക്കാതെ തല കുനിച്ചു അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നത്. ജയന്‍ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡിന് എതിരെ അപ്പീലും റീവ്യൂവും നല്‍കി ,ഒടുവില്‍ സുപ്രീം കോടതി വരെയും നീണ്ട നിയമ പോരാട്ടങ്ങള്‍ നയിക്കുകയും ചെയ്തു. ഒടുവില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് കാ ബോഡി സ്‌കേപ്സ് സിനിമയ്ക്ക് ഇന്ത്യയില്‍ പൊതു പ്രദര്‍ശനാനുമതി ലഭിച്ചത്. മലയാള സിനിമാ ചരിത്രത്തിലെ സെന്‍സര്‍ഷിപ്പിനെതിരായ ഏറ്റവും വലിയ, വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടമാണ് ജയന്‍ നടത്തിയത്. ഒരുപക്ഷേ നമ്മുടെ സിനിമാ ലോകവും സാംസ്‌കാരിക രാഷ്ട്രീയ ലോകവും മാധ്യമങ്ങളും ആ പോരാട്ടത്തെ വേണ്ടത്ര ഗൗരവത്തോടെ നോക്കിക്കണ്ടുവോ എന്നത് സംശയമാണ്. മാധ്യമ കോലാഹലങ്ങള്‍ക്കപ്പുറം വ്യവസ്ഥാപിതമായ നിയമ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പോരാട്ടം ആണ് ജയന്‍ ചെറിയാന്‍ നടത്തിയത്. ഇപ്പോള്‍ സിനിമ പ്രദര്‍ശനത്തിന് എത്തുകയാണ്. കേരളത്തില്‍ ഒരു തിയറ്ററില്‍ മാത്രമാണ് സിനിമയ്ക്ക് പ്രദര്‍ശിപ്പിക്കാന്‍ ഇടം ലഭിച്ചത്. സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ ഈ സിനിമ കാണുക എന്നതും ഒരു രാഷ്ട്രീയ ദൗത്യം ആയി ഏറ്റെടുക്കേണ്ടതുണ്ട്. തിരുവനന്തപുരം ഏരീസ് പ്ലെക്‌സില്‍ ഒക്ടോബര്‍ 5 മുതല്‍ രാത്രി 7.30 നാണ് സിനിമയുടെ പ്രദര്‍ശനം.
സിനിമ ഒരു കച്ചവടവും വിനോദവും മാത്രമാണ് എന്ന് വിശ്വസിക്കാത്ത രാഷ്ട്രീയ സാമൂഹിക ബോധം ഉള്ള കുറച്ചു പേര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് ഈ കേരളത്തില്‍ എന്നതാണ് ഇത്തരം കലാ പോരാട്ടങ്ങള്‍ വല്ലപ്പോഴും എങ്കിലും ഇവിടെ സംഭവിക്കുന്നതിന്റെ കാരണം..സിനിമയുടെ രാഷ്ട്രീയ വായനകള്‍ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരും കാ ബോഡി സ്‌കേപ്പ് കാണാന്‍ എത്തുമെന്നും ഈ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും എന്നും കരുതുന്നു…ചില പോരാട്ടങ്ങള്‍ അന്യം നിന്നു പോകാതിരിക്കാന്‍ ഒരു ന്യൂനപക്ഷത്തിന്റെ എങ്കിലും ചേര്‍ന്നു നടക്കല്‍ ഉണ്ടാകേണ്ടതുണ്ട്..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply