സല്‍മാന്റെ മോചനത്തിനായി സാംസ്‌കാരിക പ്രവര്‍ത്തകര്‍

സല്‍മാനെതിരെയുള്ള അറസ്റ്റിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുകയും സല്‍മാനെ എത്രയും വേഗം മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യുന്നു. സല്‍മാനെതിരെ ചുമത്തിയ 124.എ ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള പൗരന്റെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ്‌. സല്‍മാനെതിരെ ഫേസ്‌ബുക്കില്‍ നടക്കുന്ന വിദ്വേഷപ്രചാരണത്തെയും മനുഷ്യാവകാശത്തെ ഹനിക്കുന്ന സ്വഭാവത്തിലുള്ള മാധ്യമങ്ങളുടെ വിവേചനപരമായ സമീപനത്തെയും ഞങ്ങളപലപിക്കുന്നു. ശ്രദ്ധേയമായ കാര്യം, കുറ്റം എന്തു തന്നെയായാലും ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട മനുഷ്യാവകാശങ്ങളുടെ ലംഘനം നിയമവിരുദ്ധവും അസാധുവുമാണ്‌. സല്‍മാന്റെ അറസ്റ്റും കേരളത്തിലും മറ്റിടങ്ങളിലും അന്യായമായി നിയമസംവിധാനങ്ങള്‍ നടത്തുന്ന മുസ്ലിം വേട്ടയും തമ്മില്‍ ബന്ധമുണ്ടെന്ന്‌ തന്നെയാണ്‌ ഞങ്ങള്‍ കരുതുന്നത്‌. […]

salaman

സല്‍മാനെതിരെയുള്ള അറസ്റ്റിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുകയും സല്‍മാനെ എത്രയും വേഗം മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യുന്നു. സല്‍മാനെതിരെ ചുമത്തിയ 124.എ ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള പൗരന്റെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ്‌. സല്‍മാനെതിരെ ഫേസ്‌ബുക്കില്‍ നടക്കുന്ന വിദ്വേഷപ്രചാരണത്തെയും മനുഷ്യാവകാശത്തെ ഹനിക്കുന്ന സ്വഭാവത്തിലുള്ള മാധ്യമങ്ങളുടെ വിവേചനപരമായ സമീപനത്തെയും ഞങ്ങളപലപിക്കുന്നു.
ശ്രദ്ധേയമായ കാര്യം, കുറ്റം എന്തു തന്നെയായാലും ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട മനുഷ്യാവകാശങ്ങളുടെ ലംഘനം നിയമവിരുദ്ധവും അസാധുവുമാണ്‌. സല്‍മാന്റെ അറസ്റ്റും കേരളത്തിലും മറ്റിടങ്ങളിലും അന്യായമായി നിയമസംവിധാനങ്ങള്‍ നടത്തുന്ന മുസ്ലിം വേട്ടയും തമ്മില്‍ ബന്ധമുണ്ടെന്ന്‌ തന്നെയാണ്‌ ഞങ്ങള്‍ കരുതുന്നത്‌.

കഴിഞ്ഞ ആഗസ്റ്റ്‌ ഇരുപതിന്‌ രാത്രി പന്ത്രണ്ട്‌ മണിക്ക്‌ സല്‍മാന്‍ എന്നു പേരുള്ള വിദ്യാര്‍ത്ഥിയെ പോലീസ്‌ വീട്ടില്‍ വന്ന്‌ പിടിച്ചു കൊണ്ടുപോയി. തിരുവനന്തപുരത്തെ സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍, സജീവമായിരുന്ന വ്യക്തിയാണ്‌ സല്‍മാന്‍. ഞാന്‍ സ്റ്റീവ്‌ ലോപ്പസ്‌ എന്ന ചിത്രം കാണാന്‍ നിള തിയേറ്ററില്‍പോയ സല്‍മാന്‌ അവിടെ ദേശീയഗാനം പ്രദര്‍ശിച്ചപ്പോള്‍ എഴുന്നേറ്റ്‌ നിന്നില്ല എന്നതായിരുന്നു ആരോപണം. തുടര്‍ന്നു ദിവസങ്ങള്‍ക്ക്‌ മുമ്പു സ്വാതന്ത്ര്യദിനത്തെ വിമര്‍ശിച്ചു അവന്‍ ഫേസ്‌ബുക്കില്‍ രേഖപ്പെടുത്തിയ പോസ്റ്റും അറസ്റ്റിന്‌ കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടു. പ്രസ്‌തുത പോസ്റ്റില്‍ എന്തുകൊണ്ടാണ്‌ താന്‍ ആ നിലപാട്‌ എടുത്തത്‌ എന്ന്‌ തത്വാചിന്താപരമായും രാഷ്ട്രീയപരമായും സല്‍മാന്‍ വിശദീകരിച്ചിട്ടുണ്ട്‌.
ആഗസ്റ്റ്‌ 20, അര്‍ദ്ധരാത്രി സല്‍മാനെതിരെ നടന്ന പോലീസ്‌ നടപടിയും അതിന്റെ സ്വഭാവവും തികച്ചും അവ്യക്തമായി തുടരുകയാണ്‌. സ്വാഭാവികമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല അറസ്റ്റ്‌ നടന്നത്‌. സല്‍മാനെ കൊണ്ടുപോയത്‌ തമ്പാനൂര്‍ സ്‌റ്റേഷനിലാണെന്ന്‌ പറയപ്പെട്ടെങ്കിലും തുര്‍ന്ന്‌ പോലീസ്‌ തന്നെ അതു നിഷേധിക്കുകയായിരുന്നു. ആ രാത്രി മുഴുവനും തുടര്‍ന്നുള്ള പകലും മാതാപിതാക്കള്‍ക്ക്‌ സല്‍മാനെക്കുറിച്ച്‌ ഒരു വിവരവും ലഭിച്ചിരുന്നില്ല. കുപ്രസിദ്ധ തീവ്രവാദിയെന്ന പോലെ സല്‍മാനെ പോലീസ്‌ സ്‌റ്റേഷനുകളില്‍ മാറിമാറി കൊണ്ടുനടക്കുകയായിരുന്നു. സല്‍മാനെക്കുറിച്ച്‌ അന്വേഷിച്ച മാതാപിതാക്കള്‍ക്കോ വക്കീലിനോ ഒരു വിവരവും നല്‍കാന്‍ പോലീസ്‌ തയ്യാറായിരുന്നില്ല. ആഗസ്റ്റ്‌ 21 ന്‌ മാത്രമാണ്‌ അവനെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതും ഐ.പി.സി ആക്ട്‌ 124 അ, 66അ എന്നിവ പ്രകാരം രാജ്യദ്രോഹത്തിനും വിവരസാങ്കേതികവിദ്യ ദുരുപയോഗം എന്നിവ പ്രകാരവും കേസ്‌ എടുക്കുന്നതും. ആരോപിത സംഭവം നടക്കുമ്പോള്‍ സല്‍മാന്‍ ഉള്‍പ്പെടുന്ന വിദ്യാത്ഥികളുടെ കൂട്ടത്തില്‍ നിന്നും സല്‍മാനെ മാത്രം തെരഞ്ഞുപിടിച്ചു അറസ്റ്റ്‌ ചെയ്‌തത്‌ അത്ഭുതമുളവാക്കുന്നു. മുസ്ലിം യുവജനങ്ങള്‍ക്കെതിരെ അന്യായമായ പോലീസ്‌ നടപടി ഓരോ ദിവസവും വര്‍ദ്ധിച്ചുവരുന്ന സന്ദര്‍ഭമായിട്ടും കേസിനെക്കുറിച്ച്‌ ഒരുവിധ അന്വേഷണങ്ങളും നടത്താതെ തുടക്കത്തില്‍ മാധ്യമങ്ങള്‍ പലതും പോലീസ്‌ ഭാഷ്യം അപ്പടി സ്വീകരിക്കുകയായിരുന്നു. കൂടാതെ, തികച്ചും ആസൂത്രിതമായി വലതുപക്ഷ ഹിന്ദുത്വഗ്രൂപ്പുകള്‍ സല്‍മാന്റെ ഫേസ്‌ബുക്ക്‌ വാളില്‍ അങ്ങേയറ്റം അവഹേളനപരമായി ആക്രമിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. സല്‍മാനെ പിന്തുണച്ച പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തു കളയുമെന്ന്‌ പോലും ചിലര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌.
സല്‍മാനെതിരെയുള്ള അറസ്റ്റിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുകയും സല്‍മാനെ എത്രയും വേഗം മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യുന്നു. സല്‍മാനെതിരെ ചുമത്തിയ 124.എ ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള പൗരന്റെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ്‌. സല്‍മാനെതിരെ ഫേസ്‌ബുക്കില്‍ നടക്കുന്ന വിദ്വേഷപ്രചാരണത്തെയും മനുഷ്യാവകാശത്തെ ഹനിക്കുന്ന സ്വഭാവത്തിലുള്ള മാധ്യമങ്ങളുടെ വിവേചനപരമായ സമീപനത്തെയും ഞങ്ങളപലപിക്കുന്നു.
ശ്രദ്ധേയമായ കാര്യം, കുറ്റം എന്തു തന്നെയായാലും ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട മനുഷ്യാവകാശങ്ങളുടെ ലംഘനം നിയമവിരുദ്ധവും അസാധുവുമാണ്‌. സല്‍മാന്റെ അറസ്റ്റും കേരളത്തിലും മറ്റിടങ്ങളിലും അന്യായമായി നിയമസംവിധാനങ്ങള്‍ നടത്തുന്ന മുസ്ലിം വേട്ടയും തമ്മില്‍ ബന്ധമുണ്ടെന്ന്‌ തന്നെയാണ്‌ ഞങ്ങള്‍ കരുതുന്നത്‌. (തിരുവനന്തപുരത്ത്‌ തന്നെയുള്ള മുഹ്‌സിന്‍ എന്ന വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട ലെറ്റര്‍ ബോംബ്‌ സംഭവം ഓര്‍ക്കുക. ഏഴുവര്‍ഷത്തിന്‌ ശേഷമാണ്‌ ആ വിദ്യാര്‍ത്ഥിയുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടത്‌) അത്തരം നിയമവിരുദ്ധമായ തടങ്കലും നീതിയുടെ കാലവിളംബവും ഒഴിവാക്കാന്‍ സല്‍മാന്റെ ഭരണഘടനാപരമായ നിയമാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന്‌ ഞങ്ങള്‍ ആവശ്യപ്പെടുന്നു. ആഗസ്റ്റ്‌ 14 ന്‌ സെക്രട്ടറിയേറ്റില്‍ നടന്ന യു.എ.പി.എ വിരുദ്ധ നാടകപ്രവര്‍ത്തനത്തിലും മറ്റനേകം മനുഷ്യാവകാശ സാമൂഹിക പ്രശ്‌നങ്ങളിലും വ്യാപകമായി ഇടപെട്ട സല്‍മാന്റെ അറസ്റ്റ്‌ അതുകൊണ്ട്‌ തന്നെ വേദനിപ്പിക്കുന്നതാണ്‌. സല്‍മാന്റെ നിഗൂഢമായ അറസ്റ്റും തുടര്‍ന്നുണ്ടായ രഹസ്യതടങ്കലും ഒരുദിവസം മുഴുവന്‍ അവനു എല്ലാവിധ നിയമപരീരക്ഷകളും തടയപ്പെട്ടതും ഭരണകൂട പ്രത്യയശാസ്‌ത്രത്തോടു വിമര്‍ശനങ്ങളും ചോദ്യങ്ങളുമുയര്‍ത്തുന്ന യുവസമൂഹത്തെ തിരഞ്ഞുപിടിച്ചു ഉന്നം വെക്കുന്നതിന്‌ തെളിവുകളാണ്‌. നമ്മളോര്‍ക്കേണ്ട കാര്യം. മുസ്ലിം ചെറുപ്പക്കാരുടെ കാര്യത്തില്‍ നീതിക്കായി എന്തെങ്കിലും ശ്രമങ്ങള്‍ നടത്തുന്നതിന്‌ മുമ്പേ തന്നെ അറസ്റ്റും പോലീസ്‌ പീഡനങ്ങളും സംഭവിക്കുക എന്നത്‌ ഒരു പതിവായി മാറിയിട്ടുണ്ട്‌. ഇത്‌ കൃത്യമായും വിവേചനപരമാണ്‌ എന്നതുകൊണ്ട്‌ തന്നെ എല്ലാവരോടും ഒരുമിച്ച്‌ സല്‍മാന്റെ അറസ്റ്റിനെതിരെ രംഗത്ത്‌ വരണമെന്ന്‌ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം എത്രയും പെട്ടെന്ന്‌ സല്‍മാനെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യുന്നു.

പ്രൊഫ.എ.കെ രാമകൃഷ്‌ണന്‍ (ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി)
ബി.ആര്‍.പി ഭാസ്‌കര്‍ (എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍)
മനീഷാ സേഠി (ജാമിയ ടീച്ചേഴ്‌സ്‌ സോളിഡാരിറ്റി ഫോറം)
കെ.പി. ശശി (ആക്ടിവിസ്റ്റ്‌, ഫിലിം മേക്കര്‍)
ടി.ടി. ശ്രീകുമാര്‍ (എഴുത്തുകാരന്‍)
ഡോ.എം.എച്ച്‌ ഇല്ല്യാസ്‌ (ജാമിയ മില്ലിയ, ന്യൂഡല്‍ഹി)
ജെനി റൊവീന (അസിസ്റ്റന്റ്‌ പ്രൊഫ. മിറാന്റ ഹൗസ്‌, ഡല്‍ഹി യൂണിവേഴ്‌സിറ്റി)
ഹാനി ബാബു (അസോസിയേറ്റ്‌ പ്രൊഫ. ഡല്‍ഹി യൂണിവേഴ്‌സിറ്റി)
റെനി ഐലിന്‍ (സെക്രട്ടറി, എന്‍.സി.എച്ച്‌.ആര്‍.ഒ)
കെ.കെ. ബാബുരാജ്‌ (എഴുത്തുകാരന്‍, ആക്ടിവിസ്റ്റ്‌)
കെ.അഷ്‌റഫ്‌ (യൂണിവേഴ്‌സിറ്റി ഓഫ്‌ ജോഹന്നാസ്‌ബര്‍ഗ്‌, സൗത്ത്‌ ആഫ്രിക്ക)
അഫ്‌ത്താബ്‌ ഇല്ലത്ത്‌
അജിത്‌കുമാര്‍ എ.എസ്‌
വര്‍ഷ ബഷീര്‍
ഡോ.ജെ. ദേവിക (സെന്റ്‌ ഫോര്‍ ഡെവലപ്‌മെന്റല്‍ സ്റ്റഡീസ്‌, തിരുവനന്തപുരം)
ഡോ. അര്‍ഷദ്‌ ആലം (ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ന്യൂഡല്‍ഹി)
സിംപ്രീത്‌ സിംഗ്‌ (സാമൂഹിക പ്രവര്‍ത്തകന്‍, മുംബൈ)
മെഹ്‌താബ്‌ ആലം (സാമൂഹിക പ്രവര്‍ത്തകന്‍, ബാംഗ്ലൂര്‍)
സന്ദീബ്‌ സംവാദ്‌ (സാമൂഹിക പ്രവര്‍ത്തകന്‍, ഡല്‍ഹി)
സൗരവ്‌ ബാനര്‍ജി (കവി, പത്രപ്രവര്‍ത്തകന്‍)
റോണ വില്‍സന്‍ (സി.ആര്‍.പി.പി.)
ജഗദീഷ്‌ ജി. ചന്ദ്ര (ന്യൂ സോഷ്യലിസ്റ്റ്‌ ആള്‍ട്ടര്‍നേറ്റീവ്‌)
കവിത കൃഷ്‌ണന്‍ (സെക്രട്ടറി, എ.ഐ.പി.ഡബ്ല്യു.എ)
ഗോപീ കൃഷ്‌ണന്‍ പി.എന്‍
ഗീ ഇമാന്‍ സെമ്മലാര്‍
ശ്രീജിത്ത്‌ നായര്‍
ജോണ്‍സണ്‍ ജോസഫ്‌
സുദീപ്‌ ബെന്‍ ആദില്‍ അമാന്‍ അല്‍മിത്ര
കാവേരി ആര്‍ ഇന്ദിര (ഹൈദരാബാദ്‌ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി)
സുധ കെ.എഫ്‌.
ഷിബി പീറ്റര്‍ (സ്റ്റുഡന്റ്‌ ക്രിസ്‌ത്യന്‍ മൂവ്‌മെന്റ്‌)
ആനന്ദ്‌ പട്‌വര്‍ദ്ധന്‍ (ഡോക്യുമെന്ററി മേക്കര്‍)
മീകന്ദസാമി (കവി, എഴുത്തുകാരി)
ലീനാ മണിമേഖലൈ (ഡോക്യുമെന്ററി ആക്ടിവിസ്റ്റ്‌)
ജസീല സി.വി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply