വീണ്ടും കോടതി….
അഴിമതിയാരോപണത്തില്‍ വീണ്ടും കോടതി. ഇക്കുറി അത് വിജിലന്‍സ് കോടതിയാണെന്നു മാത്രം. മുഖ്യമന്ത്രിയും വിജിലന്‍സ് ചാരജ്ജുള്ള ആഭ്യന്തരമന്ത്രിയുമടക്കമുള്ളവരാണ് പ്രതിക്കൂട്ടില്‍. മുഖ്യമന്ത്രിയെ നിരന്തരമായി അഴിമതിയാരോപണങ്ങള്‍ പിന്തുടരുകയാണ്. എന്നാല്‍് അദ്ദേഹം അതില്‍ നിന്നെല്ലാം പുറത്തുവരുന്നുമുണ്ട്. പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് രാജിവെക്കുമോ എന്ന ചോദ്യത്തിനു അദ്ദേഹം നല്‍കിയ മറുപടി പാമോയില്‍ കേസിലും സോളാര്‍ കേസിലും രാജിവെച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നാണ്. മുമ്പൊക്കെ അഴിമതിയാരോപണം ഉണ്ടാകുമ്പോള്‍ മന്ത്രിമാര്‍ രാജിവെക്കാറുണ്ട്. കോടതി പരാമര്‍ശം ഉണ്ടായാല്‍ പറയുകയും വേണ്ട. എന്നാല്‍ അന്ന് കുറെകൂടി ഗൗരവമാണെങ്കില്‍ മാത്രമേ കോടതി പരാമര്‍ശം […]
അഴിമതിയാരോപണത്തില്‍ വീണ്ടും കോടതി. ഇക്കുറി അത് വിജിലന്‍സ് കോടതിയാണെന്നു മാത്രം. മുഖ്യമന്ത്രിയും വിജിലന്‍സ് ചാരജ്ജുള്ള ആഭ്യന്തരമന്ത്രിയുമടക്കമുള്ളവരാണ് പ്രതിക്കൂട്ടില്‍.
മുഖ്യമന്ത്രിയെ നിരന്തരമായി അഴിമതിയാരോപണങ്ങള്‍ പിന്തുടരുകയാണ്. എന്നാല്‍് അദ്ദേഹം അതില്‍ നിന്നെല്ലാം പുറത്തുവരുന്നുമുണ്ട്. പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് രാജിവെക്കുമോ എന്ന ചോദ്യത്തിനു അദ്ദേഹം നല്‍കിയ മറുപടി പാമോയില്‍ കേസിലും സോളാര്‍ കേസിലും രാജിവെച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നാണ്.
മുമ്പൊക്കെ അഴിമതിയാരോപണം ഉണ്ടാകുമ്പോള്‍ മന്ത്രിമാര്‍ രാജിവെക്കാറുണ്ട്. കോടതി പരാമര്‍ശം ഉണ്ടായാല്‍ പറയുകയും വേണ്ട. എന്നാല്‍ അന്ന് കുറെകൂടി ഗൗരവമാണെങ്കില്‍ മാത്രമേ കോടതി പരാമര്‍ശം ഉണ്ടാകാറുള്ളു. ഇപ്പോഴതല്ല സ്ഥിതി. മിണ്ടിയാല്‍് കോടതി പരാമര്‍ശങ്ങള്‍ നടത്തും. പ്രതികളെയൊക്കെ കോടതിതന്നെ തീരുമാനിക്കും. അതോടെ നഷ്ടപ്പെടുന്നത് കോടതിയുടെ വിശ്വാസ്യത തന്നെയാണ്. പാര്‍ട്ടിയില്‍ നിന്ന് ഉടക്കിനിന്നിരുന്ന രാമചന്ദ്രന് മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ എന്തോ പറഞ്ഞതിന്റെ പേരില്‍ ചെന്നിത്തലയെ പ്രതിയാക്കിയതു കേട്ട് പ്രതിപക്ഷം പോലും അത്ഭുതപ്പെടുന്നതു വെറുതെയല്ല.
ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് കോടതി വിശദീകരിച്ചു. മുഖ്യമന്ത്രിക്കോ മറ്റ് മന്ത്രിമാര്‍ക്കോ അഴിമതി നിരോധന നിയമപ്രകരാമുള്ള നിയമപരിരക്ഷ ലഭിക്കില്ല. കേസെടുക്കുന്ന സമയത്ത് ഇവര്‍ മന്ത്രിമാരായിരുന്നില്ല എന്നതാണ് കാരണം. അതൊക്കെ നന്ന്. ഉടന്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ടൈറ്റാനിയത്തില്‍ സ്ഥാപിച്ച മാലിന്യ പ്ലാന്റ് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായാണ് കോടതി ചൂണ്ടിക്കാട്ടിയത്. കേസിലെ പ്രതികളായ ഡി.കെ. ബാസുവിനേയും രാജീവിനേയും ചോദ്യം ചെയ്യാത്തതിനെ കോടതി വിമര്‍ശിച്ചു. 360 കോടിയുടെ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ പ്രതികളാക്കി കേസെടുത്ത് അന്വേഷിക്കാാനാണ് വിിലന്‍സ് പ്രത്യേക കോടതി ഉത്തരവ്. നഷ്ടത്തിന് രാഷ്ട്രീയ നേതൃത്വത്തെയോ ഉദ്യോഗസ്ഥരെയോ കുറ്റപ്പെടുത്താനാകില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
വേണ്ടത്ര പഠനമില്ലാതെയും വിദഗ്ദ്ധ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാതെയുമാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതെന്നാണ് കോടതിയുടെ നിരീക്ഷണം.. ടൈറ്റാനിയം മുന്‍ ജീവനക്കാരനായ ജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. നാലു മാസത്തിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിലുണ്ട്.
ടൈറ്റാനിയം കമ്പനിയില്‍നിന്നും കടലിലേക്കൊഴുക്കുന്ന മലിനജലം സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 30 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. യുഡിഎഫ് ഗവണ്‍മെന്റ് വന്നതോടെ പഴയ പ്രോജക്ട്ിനു പകരം 270 കോടി രൂപയുടെ പുതിയ മാലിന്യ സംസ്‌കരണ പ്രോജക്റ്റ് ആസൂത്രണം ചെയ്തു. മെണ്ടക്കോണ്‍ കമ്പനിക്കായിരുന്നു കരാര്‍. നൂറ് കോടിയോളം രൂപയുടെ ആസ്തിയുള്ള കമ്പനി അതിന്റെ മൂന്നിരട്ടിയോളം രൂപയുടെ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുന്നതിലെ ദുരൂഹതയെകുറിച്ച് അന്നേ ആക്ഷേപം ഉയര്‍ന്നു. കരാര്‍ ഒപ്പിടാന്‍ തയ്യാറാകാത്തതിനാലാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത് എന്നാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞത്
നിരപരാധിയെന്ന് മുഖ്യമന്ത്രി തെളിയിക്കട്ടെ. അപ്പോഴും ജുഡീഷ്യല്‍ ആക്ടിവിസം അതിരു കടക്കുന്നു. ചെന്നിത്തലയെ പ്രതിയാക്കുന്നതുതന്നെ ഉദാഹരണം
പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചതില്‍ അപാകമുണ്ടെങ്കില്‍ പിന്നീട് വന്ന സര്‍ക്കാര്‍ എന്തിനാണ് വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം. 2006ലാണ് ആദ്യ കേസുണ്ടായത്. അന്ന് താനടക്കമുള്ള ആരുടേയും പേരുണ്ടായിരുന്നില്ല. 2011 ലാണ് തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത്. അതിനുശേഷം അഞ്ചുവര്‍ഷം ഇടതുസര്‍ക്കാര്‍ ഭരിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. ഇനിയും സംശയുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെ എ്ന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചത് സുപ്രീം കോടതി കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്. മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ത്യാഗരാജന്‍ കമ്മിറ്റി സംസ്ഥാനത്ത് 198 ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന് നിര്‍ദേശിച്ചു. തൊഴിലാളി സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയായിരുന്ന തന്നെ വന്നുകണ്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ത്യാഗരാജനോട് നിയമത്തില്‍ മാറ്റം വരുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു.
ത്യാഗരാജന്റെ നിര്‍ദേശപ്രകാരമാണ് മലിനീകരണ നിയന്ത്രണ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അതുമൂലം ഫാക്ടറികള്‍ അടച്ചുപൂട്ടുന്നത് ഒഴിവായി. എറണാകുളത്തെ എല്ലാ ഫാക്ടറികള്‍ക്കും കൂടി ഏലൂരില്‍ ഒരു പ്ലാന്റും ടൈറ്റാനിയത്തിനു വേണ്ടി ഒരു പ്ലാന്റും സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഇതില്‍ എറണാകുളത്തെ പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി.
ഇടതുസര്‍ക്കാരാണ് ടൈറ്റാനിയത്തിലെ പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഇടയ്ക്കുവെച്ച് കരാറുകാരന്‍ പണി നിര്‍ത്തിയതോടെയാണ് വലിയ നഷ്ടമുണ്ടായത്. അഴിമതി കേസില്‍ അന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും അത് കോടതിയുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങളൊക്കെ നിലനില്‍ക്കുമ്പോഴും ഗൗരവമായ മറ്റൊരു വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. അത് ജുഡീഷ്യല്‍ ആക്ടിവിസത്തിന്റേതാണ്. ഏതുവിഷയത്തിലും അന്തിമ തീരുമാനമെടുക്കുന്നത് കോടതികളായി മാറുന്ന അവസ്ഥ ജനാധിപത്യസംവിധാനത്തില്‍ എത്രയോ ദയനീയമാണ്. ജനാധിപത്യവ്യവസ്ഥ തകരുമ്പോള്‍ കോടതി രക്ഷകരാകുമെന്ന സ്ഥിരം മറുപടി ഇന്ന് അപ്രസക്തമാണ്. അടുത്തകാലത്തെ സംഭവങ്ങള്‍ മാത്രം പരിശോധിച്ചാല്‍ അതു മനസ്സിലാകും. പ്ലസ് ടു, ബാര്‍, പാറമട എന്നിങ്ങനെ ലിസ്റ്റ് നീളുന്നു. കെഎസ്ആര്ടിസിയെ രക്ഷിക്കാനുള്ള നടപടികള്‍ പോലും കോടതി നിര്‌ദ്ദേശിക്കേണ്ട അവസ്ഥ. പ്ലസ് ടു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ചോദ്യം പ്രസക്തം തന്നെ. എങ്കില്‍ എന്തിനാണ് ജനകീയ സര്‍്ക്കാര്‍?
മൂന്നാറിലും സോളാറിലുമെല്ലാം ഈ ആരോപണങ്ങള്‍ നിലവിലുണ്ടല്ലോ.
അന്വേഷണം വേണം. പക്ഷെ ഈ പ്രവണതയെ താല്‍ക്കാലിക നേട്ടത്തിനായി അതിനെ പ്രോത്സാഹിപ്പിക്കുന്നത് ഭാവിയില്‍ ദോഷമേ ചെയ്യൂ. എങ്ങനെയെല്ലാം ന്യായീകരിച്ചാലും അമിതമായ ജുഡീഷ്യല്‍ ആക്ടിവിസം ജനാധിപത്യത്തിനു ഗുണകരമാകില്ലെന്നുറപ്പ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in