വിവരാവകാശ നിയമത്തിന് പുല്ലുവില കല്‍പിച്ച് KSRTC

സുജിത് ഭക്തന്‍ KSRTC ബസ്സുകളുടെ സമയ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കെ എസ് ആര്‍ ടി സി ബ്ലോഗ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ വഴി രൂപീകരിച്ച എന്ന വെബ്‌സൈറ്റ് ഇതിനോടകം വന്‍ ജനശ്രദ്ധ നേടിയെടുത്തു. കഴിഞ്ഞ മാസം എറണാകുളത്ത് വെച്ച് നടന്ന ഒരു പരിപാടിയില്‍ വെച്ച് ശ്രീ ഹൈബി ഈഡന്‍ എം എല്‍ എ ആയിരുന്നു യുവാക്കളുടെ കൂട്ടായ്മയിലൂടെ നിര്‍മ്മിച്ച ഈ വെബ്‌സൈറ്റ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. KSRTC ബസ്സുകളുടെ സമയ വിവരങ്ങള്‍ അറിയുന്നതിനുള്ള ഏക മാര്‍ഗ്ഗമാണ് […]

ksrtc
സുജിത് ഭക്തന്‍

KSRTC ബസ്സുകളുടെ സമയ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കെ എസ് ആര്‍ ടി സി ബ്ലോഗ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ വഴി രൂപീകരിച്ച എന്ന വെബ്‌സൈറ്റ് ഇതിനോടകം വന്‍ ജനശ്രദ്ധ നേടിയെടുത്തു. കഴിഞ്ഞ മാസം എറണാകുളത്ത് വെച്ച് നടന്ന ഒരു പരിപാടിയില്‍ വെച്ച് ശ്രീ ഹൈബി ഈഡന്‍ എം എല്‍ എ ആയിരുന്നു യുവാക്കളുടെ കൂട്ടായ്മയിലൂടെ നിര്‍മ്മിച്ച ഈ വെബ്‌സൈറ്റ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. KSRTC ബസ്സുകളുടെ സമയ വിവരങ്ങള്‍ അറിയുന്നതിനുള്ള ഏക മാര്‍ഗ്ഗമാണ് ഈ വെബ്‌സൈറ്റ് ഇപ്പോള്‍. ദിനംപ്രതി പതിനായിരത്തിലധികം ആളുകളാണ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നത്.
കഴിഞ്ഞ 6 മാസങ്ങളായി www.aanavandi.com എന്ന വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നതിലേക്ക് ആവശ്യമായ ബസ്സുകളുടെ സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് Team KSRTC Blog പ്രവര്‍ത്തകള്‍ വിവരാവകാശ നിയമം വഴി അപേക്ഷകള്‍ നല്‍കുകയും മുഴുവന്‍ വിവരങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ ഒന്നാം അപ്പീല്‍ പോയി 15 ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഉത്തരവാകുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരവിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും KSRTC യുടെ ചീഫ് ഓഫീസില്‍ നിന്നും ഏറ്റവും പുതിയ അപ്‌ഡേറ്റഡ് ആയിട്ടുള്ള ബസ്സ് സമയ വിവര പട്ടിക ലഭിക്കാത്തത് ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കേണ്ടതാണ്.
ഡിപ്പോകളില്‍ നിന്നും വളരെ എളുപ്പത്തില്‍ ഈ വിവരങ്ങള്‍ ചീഫ് ഓഫീസിലേക്ക് എടുപ്പിക്കാവുന്നതാണെങ്കിലും യാതൊരുവിധ നടപടികളും ഇതുവരെ ഉണ്ടയിട്ടില്ല. KSRTC യുടെ തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ ടൈം ടേബിള്‍ സെല്‍ എന്നൊരു സെക്ഷന്‍ പ്രവര്‍ത്തിക്കുന്നത് എന്തിനാണെന്ന് തന്നെ ആര്‍ക്കും അറിയില്ല. ടൈം ടേബിള്‍ സെല്ലില്‍ ഇപ്പോഴുമുള്ളത് 20132014 കാലഘട്ടത്തിലെ പഴക്കം ചെന്ന സമയ വിവരങ്ങളാണ്. KSRTC യുടെ ഈ അനാസ്ഥക്കെതിരെ ശക്തമായ നടപടികളുമായി Team KSRTC Blog മുന്നോട്ട് പോകും. വിവരാവകാശ നിയമത്തിന്റെ രണ്ടാം അപ്പീലും അതോടൊപ്പം തന്നെ സംസ്ഥാന വിവരാവകാശ കമ്മീഷനിലും പരാതിയുമായി മുന്നോട്ട് പോകുവാനാണ് ഞങ്ങള്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
KSRTC പുതിയതായി ഏതൊരു സര്‍വ്വീസ് തുടങ്ങുന്നതിനു മുന്‍പ് ചീഫ് ഓഫീസില്‍ നിന്നുള്ള അനുമതി ലഭിക്കേണ്ടത് അനിവാര്യമാണ്. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) നാണ് ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിന്റെ പൂര്‍ണ്ണ ചുമതല. KSRTC യുടെ കേന്ദ്രസ്ഥാനത്ത് പ്രസ്തുത വിവരങ്ങള്‍ വേണ്ട രീതിയില്‍ സൂക്ഷിച്ചിട്ടില്ല എന്നത് തന്നെ ഈ പ്രസ്ഥാനത്തിനെ കെടുകാര്യസ്ഥതക്ക് ഒരു ഉത്തമ ഉദാഹരണമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply