വര്‍ണ്ണവിവേചനം തുടരുമ്പോള്‍

മനുഷ്യര്‍ ആധുനികരും സംസ്‌കാരസമ്പന്നരുമൊക്കെയായി എന്ന വിശ്വാസത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്ന എത്രയോ സംഭവങ്ങളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാലും മി്ക്കവരും അതംഗീകരിക്കാറില്ല. ആധുനികമനുഷ്യരിലും വര്‍ണ്ണവിവേചനം എത്രയോ ശക്തമാണെന്നു തെളിയിക്കുന്ന മൂന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിടുകയുണ്ടായി. മറ്റുള്ളവരുടെ വര്‍ണബോധങ്ങള്‍ തനിക്ക് പലപ്പോഴും പ്രഹരമേ ല്‍പിച്ചിട്ടുണ്ടെന്ന് അമേരിക്കയിലെ പ്രഥമ വനിതയും പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യയുമായ മിഷേല്‍ ഒബാമയുടെ തന്നെ വാ്ക്കുകളാണ് അതിലൊന്ന്. മറ്റൊന്ന് ക്രിക്കറ്റില്‍ നിന്നാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഐപിഎല്ലില്‍  വെളുത്തവരെ മാത്രമേ ചിയര്‍ ഗേളുകളായി പരിഗണിക്കൂന്നുള്ളു […]

mishelമനുഷ്യര്‍ ആധുനികരും സംസ്‌കാരസമ്പന്നരുമൊക്കെയായി എന്ന വിശ്വാസത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്ന എത്രയോ സംഭവങ്ങളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാലും മി്ക്കവരും അതംഗീകരിക്കാറില്ല. ആധുനികമനുഷ്യരിലും വര്‍ണ്ണവിവേചനം എത്രയോ ശക്തമാണെന്നു തെളിയിക്കുന്ന മൂന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിടുകയുണ്ടായി. മറ്റുള്ളവരുടെ വര്‍ണബോധങ്ങള്‍ തനിക്ക് പലപ്പോഴും പ്രഹരമേ ല്‍പിച്ചിട്ടുണ്ടെന്ന് അമേരിക്കയിലെ പ്രഥമ വനിതയും പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യയുമായ മിഷേല്‍ ഒബാമയുടെ തന്നെ വാ്ക്കുകളാണ് അതിലൊന്ന്. മറ്റൊന്ന് ക്രിക്കറ്റില്‍ നിന്നാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഐപിഎല്ലില്‍  വെളുത്തവരെ മാത്രമേ ചിയര്‍ ഗേളുകളായി പരിഗണിക്കൂന്നുള്ളു എന്ന അമേരിക്കക്കാരി ചിയര്‍ ഗേളിന്റെ പ്രസ്താവനയാണ്. മൂന്നാമത്തെ വാര്‍ത്ത സാക്ഷാല്‍ കോടതിയില്‍ നിന്നാണ്. ദലിതനായതിനാല്‍ തന്റെ ജുഡീഷ്യല്‍ പ്രവൃത്തികളില്‍ കൈ കടത്തുന്നുവെന്നും, തന്നെ അധിക്ഷേപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ജഡ്ജി ചീഫ് ജസ്റ്റിനെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടികളെ കുറിച്ചുള്ള വാര്‍ത്ത.
അലബാമയില്‍ തുസ്‌കിഗീ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുമ്പോഴാണ് മിഷേല്‍ ഒബാമ തന്റെ അനുഭവം വെട്ടി്തതുറന്ന് പറഞ്ഞത്. സംസ്‌കാരസമ്പന്നവും പരിഷ്‌കൃതവും സമത്വത്തില്‍ വിശ്വസിക്കുന്നവരുമാണ് തങ്ങളെന്ന അമേരിക്കയുടെ ഹുങ്കിനെയാണ് പ്രഥമവനിതന്നെ തകര്‍ത്തുകൊടുത്തിരിക്കുന്നത്. അമേരിക്കയില്‍ കറുത്തവര്‍ഗക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന ഘട്ടത്തിലാണ് മിഷേലിന്റെ തുറന്നുപറച്ചില്‍ എന്നതും ശ്രദ്ധേയമാണ്. 2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമ  മത്സരിക്കുന്ന വേളയിലാണ് തനിക്കേറെ വേദനയുണ്ടായതെന്ന് അവര്‍ പറഞ്ഞു. മറ്റുള്ളവരുടെ വര്‍ണവെറിയില്‍ അധിഷ്ഠിതമായ ബോധത്തിനെതിരെ തനിക്ക് പോരാടേണ്ടിവന്നു. തന്നെപ്പറ്റി ആളുകള്‍ എന്തു ചിന്തിക്കുന്നുവെന്ന് കരുതി പല രാത്രികളിലും ഉറങ്ങാന്‍ കഴിഞ്ഞില്ല.  ഭര്‍ത്താവിന്റെ വിജയസാധ്യത താന്‍ മൂലം  ഇല്ലാതാക്കുകയാണോ എന്ന് ആശങ്കപ്പെട്ടതായും മിഷേല്‍ വെളിപ്പെടുത്തി. അതുപോലെ ഭര്‍ത്താവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെപ്പറ്റി ആളുകള്‍ പറയുന്നത് മക്കള്‍ കേള്‍ക്കുമോയെന്ന് ഭയപ്പെട്ടിരുന്നു. തൊലിനിറമനുസരിച്ചുള്ള കാഴ്ചപ്പാടുകള്‍ നീണ്ടയുഗങ്ങളായുള്ള പ്രശ്‌നമാണെന്നും അത് ആഴത്തില്‍ ഉറച്ചിരിക്കുന്നതിനാല്‍ പൂര്‍ണമായി മാറിയിട്ടില്ലെന്നും അന്ന് മക്കളോട് പറഞ്ഞു ആശ്വസിപ്പിച്ചു. ഒബാമ അമേരിക്കയിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റായപ്പോഴും പല തലങ്ങളിലും തനിക്ക് നിറത്തിന്റെ പേരിലുള്ള കാഴ്ചപ്പാടുകളെ അഭിമുഖീകരിക്കേണ്ടിവന്നു. തന്നെ യന്ത്രത്തോക്കേന്തിയ വലിയ ആഫ്രിക്കക്കാരിയായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ ന്യൂയോര്‍ക്കര്‍ മാഗസിന്‍ മുഖചിത്രമാക്കിയതും അവര്‍ അനുസ്മരിച്ചു. ഫോക്‌സ് ന്യൂസ് ടെലിവിഷന്റെ ‘ഭര്‍ത്താവിന്റെ നിറത്തിലെ സഖി’, ‘ഒബാമയുടെ ബേബി മമ്മ’ തുടങ്ങിയ വിശേഷണങ്ങളില്‍ വര്‍ണക്കാഴ്ചപ്പാടുകള്‍ അടങ്ങിയിരുന്നതായി മിഷേല്‍ ആരോപിച്ചതായാണ് റിപ്പോര്‍ട്ട്. മിഷേലിന്റെ പരാമര്‍ശങ്ങള്‍ അമേരിക്കയില്‍ ചര്‍ച്ചാവിഷയമായതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
അമേരിക്കയിലെ വര്‍ണ്ണവിവേചനം പുതിയ കാര്യമല്ല. എന്നാല്‍ പ്രഥമപൗരതന്നെ ഇക്കാര്യം തുറന്നു പറയുന്നു എന്നതാണ് പ്രസക്തം. വര്‍ണ്ണവിവേചനം എന്ന ഒറ്റക്കാരണത്താല്‍ അവിടത്തെ ഉ്ന്നതജോലി വിട്ടുപോന്ന് ബാംഗ്ലൂരില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന പെണ്‍കുട്ടി പറയുന്നത് ആത്മാഭിമാനമുള്ളവര്‍ക്ക് അവിടെ ജീവിക്കാനാവില്ല എന്നാണ്.
ഇനി ക്രിക്കറ്റ്. ആധുനിക തലമുറയുടെ കളി. മാന്യന്മാരുടെ കായികവിനോദം എന്നുമിതറിയപ്പെടുന്നു. ബ്രിട്ടീഷ് അധിനിവേശത്തിന്റെ ബാക്കിപത്രം. അവിടേയും വര്‍ണ്ണവിവേചനമെന്നു പറഞ്ഞാല്‍.. ? പേരുപറയാനാഗ്രഹിക്കാത്ത അമേരിക്കന്‍ പെണ്‍കുട്ടിയാണ് ഐപിഎല്ലിലെ വര്‍ണ്ണവിവേചനത്തെ കുറിച്ച് പറഞ്ഞത്. ചിയര്‍ ഗേള്‍ എന്നതിനെ പ്രൊഫഷനായാണ് താന്‍ കാണുന്നതെന്നു പറഞ്ഞ പെണ്‍കുട്ടി, വര്‍ണ്ണം ഈ പ്രൊഫഷന് തടസ്സമാകുന്നതെങ്ങിനെയാണ് എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്‌സൈറ്റായ റെഡിറ്റിനോടാണ് പെണ്‍കുട്ടി വളരെ പ്രസക്തമായ ഈ വിഷയം ഉന്നയിച്ചിരിക്കുന്നത്.  നൃത്തവും മോഡലിങ്ങുംപോലെ ഒരു ജോലിയാണ് ചിയര്‍ ഗേളിന്റെത്. പക്ഷേ, വെളുത്തവരെ മാത്രമേ ചിയര്‍ ഗേളുകളായി പരിഗണിക്കൂ. 95 ശതമാനവും വെളുത്തവരാണ്. കറുത്തവരെ കഴിയുന്നതും അകറ്റിനിര്‍ത്തുന്ന വര്‍ണവിവേചനമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഇന്ത്യക്കാരികളും തങ്ങള്‍ക്കൊപ്പം ചേരണമെന്ന് ആഗ്രഹമുണ്ടെങ്കിലും എന്തുകൊണ്ടാണ് അവരെ അതിന് അനുവദിക്കാത്തതെന്ന് മനസ്സിലാകുന്നില്ല.
വര്‍ണ്ണവിവേചനത്തെ കൂടാതെ പൊതുവായി ചിയര്‍ ഗേള്‍സിനെ ബാധിക്കുന്ന വിഷയങ്ങളും അവര്‍ പറയുന്നുണ്ട്. ക്രിക്കറ്റ് കളിക്കാരും താരങ്ങളും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കഴിയുമ്പോള്‍ ചിയര്‍ ഗേള്‍സിന് താമസിക്കാന്‍ നല്‍കിയത് പാറ്റയും എലിയും മേയുന്ന മൂന്നാംകിട ഹോട്ടലായിരുന്നുത്രെ. പരാതിപ്പെട്ടശേഷമാണ് മെച്ചപ്പെട്ട ഹോട്ടലിലേക്ക് മാറ്റിയത്. ഇന്ത്യന്‍ കാണികളില്‍നിന്ന് അശഌല കമന്റുകള്‍ കാണികളില്‍നിന്ന് ഉണ്ടാവുന്നു. ഞങ്ങളെല്ലാം വേശ്യകളാണെന്നാണ് അവര്‍ കരുതുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ഇതിനേക്കാളേറെ ഗൗരവമായ വിഷയമാണ് ചെന്നൈ ഹൈക്കോടതി ജഡ്ജി ഉന്നയിച്ചിരിക്കുന്നത്. നീതിന്യായവ്യവസ്ഥയില്‍ പോലും വര്‍ണ്ണവിവേചനം പ്രകടിപ്പിക്കുന്ന അവസ്ഥക്കെതിരെ ഒരു ന്യായാധിപനുതന്നെ പോരാടേണ്ടിവരുക. രാജ്യത്തെ മിക്കവാറും മേഖലകളിലെല്ലാം ഈ വിവേചനമുണ്ടെങ്കിലും ജുഡീഷ്യറിയില്‍ അതില്ലെന്ന് കരുതിയവര്‍ക്കാണ് തെറ്റിയത്. ദലിതനായതിനാല്‍ തന്റെ ജുഡീഷ്യല്‍ പ്രവൃത്തികളില്‍ കൈ കടത്തുന്നുവെന്നും, തന്നെ അധിക്ഷേപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഇദ്ദേഹം ചീഫ് ജസ്റ്റിനെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി പരിഗണിക്കുകയാണ്.  ജസ്റ്റിസ് സി.എസ് കര്‍ണനാണ് ചീഫ് ജസ്റ്റിസായ സഞ്ജയ് കെ. കൗളിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരിക്കുന്നത്.
ദലിതനായതിനാല്‍ തന്റെ വിധികളിലും മറ്റും അന്യായമായി ഇടപെടുന്നു എന്നാണ് കര്‍ണന്റെ ആരോപണം. സിവില്‍ ജഡ്ജിമാരുടെ നിയമിക്കുന്നതിനുള്ള റിക്രൂട്ടിംഗ് കമ്മറ്റിക്ക് ചീഫ് ജസ്റ്റിസ് രൂപം കൊടുത്തതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്  ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജി കോടതിയലക്ഷ്യ നടപടി തുടങ്ങിവെച്ചത്.  വരും ദിവസങ്ങളില്‍ ഇതൊരുപക്ഷെ വലിയ വാര്‍ത്തയായി മാറിക്കൂട എന്നില്ല.
എബ്രഹാം ലിങ്കനോടൊപ്പം മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റേയും രാഷ്ട്രമാണ് അമേരിക്ക. ഗാന്ധിക്കൊപ്പം അംബേദ്കറുടേയും നാടാണ് ഇന്ത്യ. രണ്ടും വലിയ ജനാധിപത്യ രാഷ്ട്രങ്ങള്‍. സമത്വവും സ്വാതന്ത്ര്യവുമൊക്കെ ഭരണഘടനയില്‍ എഴുതിവെച്ച രാജ്യങ്ങള്‍. അവിടെ നിന്നാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ അനുദിനം പുറത്തുവരുന്നത് എങ്കില്‍ എന്തു അവബോധമാണ് 21ാം നൂറ്റാണ്ടിലും മനുഷ്യര്‍ നേടിയതെന്ന ചോദ്യം പ്രസക്തമാകുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply