‘ലിംഗനീതി കേരള’ത്തില്‍ നടക്കുന്നത്..!!

ലിംഗനീതിയെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന കേരളത്തില്‍ അടിമസമാനമായ അവസഥയില്‍ ജീവിക്കുന്നവരാണ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍. വിദ്യാര്‍ത്ഥിനികളായാലും പതിനായിരങ്ങള്‍ വേതനം വാങ്ങുന്ന ഉദ്യോഗസ്ഥകളായാലും അവസ്ഥ വ്യത്യസ്ഥമല്ല. വൈകീട്ട് 7 മണിക്കുമുമ്പെ ഹോസ്റ്റലില്‍ എത്തുക എന്നകര്‍ക്കസമായ വ്യവസ്ഥ മക്കവാറും എല്ലാ ഹോസ്റ്റലുകളിലും നിലനില്‍ക്കുന്നു. അതിലൂടെ അവര്‍ക്ക് നഷ്ടപ്പെടുന്നത് എത്രയോ ജീവിതാനുഭവങ്ങളാണ്. കൂട്ടുകാരികളുടെ അടുത്തുപോകാന്‍ മുതല്‍ സിനിമക്കോ മറ്റേതെങ്കിലും കലാപരിപാടികള്‍ക്കോ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കോ ഒന്നും പോകാനാവാത്ത അവസ്ഥ. കോളേജുകളിലാണെങ്കില്‍ ലൈബ്രറികള്‍ പോലും ഉപയോഗിക്കാനുള്ള അവസരം നിഷധിക്കപ്പെടുന്നു. എം ടെക് റിസര്‍ച്ച് […]

KK

ലിംഗനീതിയെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന കേരളത്തില്‍ അടിമസമാനമായ അവസഥയില്‍ ജീവിക്കുന്നവരാണ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍. വിദ്യാര്‍ത്ഥിനികളായാലും പതിനായിരങ്ങള്‍ വേതനം വാങ്ങുന്ന ഉദ്യോഗസ്ഥകളായാലും അവസ്ഥ വ്യത്യസ്ഥമല്ല. വൈകീട്ട് 7 മണിക്കുമുമ്പെ ഹോസ്റ്റലില്‍ എത്തുക എന്നകര്‍ക്കസമായ വ്യവസ്ഥ മക്കവാറും എല്ലാ ഹോസ്റ്റലുകളിലും നിലനില്‍ക്കുന്നു. അതിലൂടെ അവര്‍ക്ക് നഷ്ടപ്പെടുന്നത് എത്രയോ ജീവിതാനുഭവങ്ങളാണ്. കൂട്ടുകാരികളുടെ അടുത്തുപോകാന്‍ മുതല്‍ സിനിമക്കോ മറ്റേതെങ്കിലും കലാപരിപാടികള്‍ക്കോ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കോ ഒന്നും പോകാനാവാത്ത അവസ്ഥ. കോളേജുകളിലാണെങ്കില്‍ ലൈബ്രറികള്‍ പോലും ഉപയോഗിക്കാനുള്ള അവസരം നിഷധിക്കപ്പെടുന്നു. എം ടെക് റിസര്‍ച്ച് വിദ്യാര്‍ഥിനികള്‍ക്കുപോലും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അവകാശമില്ല. മെഡിക്കല്‍ വിദ്യാര്ഥിനികള്‍ക്കാണെങ്കില്‍ ലേബര്‍ റൂമിലും അത്യാഹിത വിഭാഗത്തിലും ഒക്കെ സേവനം കഴിഞ്ഞു വരുമ്പോള്‍ 7 മണിയാകും. ഹോസ്റ്റലിലെത്തുമ്പോള്‍ അധികൃതരുടെ അധിക്ഷേപവും ശാസനയുമാണ് ലഭിക്കുക. കൂടാതെ, ഓരോ ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കും പുറത്തു പോകേണ്ടി വരുമ്പോള്‍ അനുമതിക്കായി രക്ഷിതാക്കളെകൊണ്ട് പറയിച്ചു കാത്തു നില്‍ക്കേണ്ടി വരുന്നു. പ്രായപൂര്‍ത്തിയായ വ്യക്തികളെയാണ് ഇത്തരത്തില്‍ അടിമകളായി കാണുന്നത്. ആണ്‍കുട്ടികള്‍ക്കാകട്ടെ ഇതിനൊന്നും വിലക്കില്ല. തികച്ചും ക്രൂരമായ ലിംഗവിവേചനമല്ലാതെ മറ്റെന്താണിത്? ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇത്രയും സ്ത്രീവിരുദ്ധമായ സമീപനമില്ല. സുരക്ഷയുടെ വിഷയമാണല്ലോ സ്വാഭാവികമായും ഉന്നയിക്കപ്പെടുക. എങ്കില്‍ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നവരെയാണ് ജയിലിടേണ്ടത്. ഇവരെയല്ല. കോളേജ് മാനേജ്‌മെന്റുകള്‍ മാത്രമല്ല പ്രബുദ്ധ അധ്യാപക – വിദ്യാര്‍ത്ഥി സംഘടനകള്‍ പോലും ഇക്കാര്യത്തില്‍ നിശബ്ദരാണ്.
എന്തായാലും സമീപകാലത്ത് ഇതിനെതിരെ പെണ്‍കുട്ടികളുടെ ഭാഗത്തുനിന്ന് ചില പോരാട്ടങ്ങള്‍ നടക്കുന്നു എന്നതാണ് പ്രതീക്ഷ നല്‍കുന്നത്. അതില്‍ അവസാനത്തേതാണ് ഇപ്പോള്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നടക്കുന്നത്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ രാത്രി പുറത്തേക്കോ സിനിമക്കോ രാഷ്ട്രീയ പ്രവര്‍ത്തനത്തോ പോകരുതെന്നത് ”പ്രബുദ്ധ” കേരളവര്‍മ്മയിലെ അലിഖിത നിയമമാണ്. നിരവധി പോരാട്ടങ്ങളുടെ കലാലയം എന്നൊക്കെ വിശേഷിക്കപ്പെടുന്ന, കയ്യൂക്കിന്റെ ബലത്തില്‍ ആരേയും വിറപ്പിക്കുന്ന ഇവിടത്തെ ഒരു വിദ്യാര്‍ത്ഥി സംഘടനയും ഈ വിഷയം ഉന്നയിച്ചില്ല. എന്നാല്‍ അടുത്തയിടെ പുതുതായി രൂപീകരിച്ച അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനിലെ 2 വിദ്യാര്‍ത്ഥിനികള്‍ ഈ വിഷയം ഉന്നയിച്ച് കോടതിയില്‍ പോകുകയായിരുന്നു. കോളേജില്‍ ഒരു തരത്തിലുള്ള ലിംഗവിവേചനവും പാടില്ലെന്നായിരുന്നു കോടതി വിധി. എന്നാല്‍ അതംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്തിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ സമരരംഗത്താണ്. അടുത്ത വാരം പി ടി എ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാമത്രെ. കോടിതിവിധിയെ മറികടക്കാനുള്ള അധികാരം പി ടി എക്കുണ്ടോ?
തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലാണ് ബ്രേക്ക് ദി കര്‍ഫ്യൂ എന്ന പേരില്‍ ഇത്തരത്തില്‍ ഒരു സമരം ആദ്യം രൂപപ്പെട്ടത്. കോളേജില്‍ വര്‍ഷാവര്‍ഷം നടന്നിരുന്ന ധ്വനി എന്ന പരിപാടിയുടെ 2015-ാം വര്‍ഷത്തിലെ സ്ത്രീകളുടേതു മാത്രമായ പ്രാരംഭ ചര്‍ച്ചകളിലാണ് ഈ വസ്തുത വിദ്യാര്‍ത്ഥിനികള്‍ മനസിലാക്കുന്നത്. ഈ വിവേചനം ഒരു വലിയ സാമൂഹിക പ്രശ്‌നമാണ് എന്ന് ബോധ്യപ്പെട്ടിട്ടാണ് അവര്‍ പ്രതികരിക്കാന്‍ തയ്യാറായത്. 54 കുട്ടികളുമായി ആദ്യം നടത്തിയ രാത്രി സൈക്കിള്‍ റാലി കഴിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ രാത്രിയുടെ സൗന്ദര്യവും സ്വാതന്ത്ര്യത്തിന്റെ അനുഭൂതിയും തിരിച്ചറിയുകയായിരുന്നു. പിന്നീട് നടന്ന രാത്രി പിടിച്ചടക്കല്‍ സമരത്തില്‍ 260 ഓളം വരുന്ന വിദ്യാര്‍ത്ഥിനികള്‍ പങ്കാളികളായി. അതെ സമയത്തു തന്നെ കേരളത്തിലെ മറ്റു കാമ്പസുകളിലേക്കും സമരം പടര്‍ന്നു പിടിക്കുകയും അവിടങ്ങളിലൊക്കെ വിദ്യാര്‍ത്ഥിനികള്‍ സംഘടിക്കുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജ്, കോഴിക്കോട് എന്‍ ഐ ടി, തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗ്, എം ജി യൂണിവേഴ്‌സിറ്റി കാലിക്കറ്റ് യൂണിവേറിസ്റ്റി എന്നിവിങ്ങളില്‍ ആണ് സമരം പൊട്ടിപ്പുറപ്പെട്ടത്. 2015 ജൂണ്‍ 12ന് എം ജി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനികള്‍ സമരം ചെയുകയും 6 മണിവരെയുള്ള പെണ്‍കുട്ടികള്‍ക്കായുള്ള കര്‍ഫ്യൂ ക്യാമ്പസ്സില്‍ നിന്ന് എടുത്തു മാറ്റുകയും ചെയ്തു. ജൂലൈ 29 നാണു തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ 2 ആഴ്ച നീണ്ടു നിന്ന സമരം നടന്നത്. തുടര്‍ന്ന് ലൈബ്രറി സമയം വര്‍ധിപ്പിക്കുകയും വിഷയം നിയമസഭയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ആഗസ്ത് 2 നു ഹൈയര്‍ എഡ്യൂകേഷന്‍ സെക്രട്ടറിയുമായി ചര്‍ച്ച നടന്നു. എന്നാല്‍ ഓഗസ്റ്റ് 17 ആയപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി കോളേജില്‍ നോട്ടീസ് പതിപ്പിച്ചുകൊണ്ട് അധികാരികള്‍ മുന്നോട്ട് നീങ്ങി. തുടര്‍ന്ന് സംഭവം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ഡല്‍ഹിയില്‍ ഹിദായത്തുള്ള നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ ”പിഞ്ഞറ ടോഡ്” എന്നുള്ള സമരം ആരംഭിക്കുകയും ചെയ്തു.
ഈ സമരങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ കേരളത്തിലെ കാമ്പസുകളിലെ ലിംഗവിവേചനത്തിനെപ്പറ്റി പഠനം തയ്യാറാക്കുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചു. ഡോ. മീനാക്ഷി ഗോപിനാഥ്, വുമണ്‍ ഇന്‍ സെക്യൂരിറ്റി കോണ്‍ഫ്‌ലിക്‌റ് മാനേജ്‌േെമാന്റ് ആന്‍ഡ് പീസ് ചെയര്‍പേഴ്‌സണ്‍ ആയും എം ജി യൂണിവേറിസ്റ്റി പ്രൊ പ്രൊ വി സി ഡോ. ഷീന ഷുക്കൂര്‍ കണ്‍വീനര്‍ ആയ കമ്മിറ്റി ആണ് നിലവില്‍ വന്നത്. ഇവര്‍ പുറത്തിറക്കിയ സമാഗതി റിപ്പോര്‍ട്ട് 2015 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്.
അനന്തര ഫലമായി വിദ്യാര്‍ത്ഥിനികള്‍ കാമ്പസുകളില്‍ അനുഭവിക്കുന്ന ലിംഗ വിവേചനത്തെ കുറിച്ചുള്ള ”സമാഗതി” പഠനറിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യം ഉയരുകയും ചെയ്തു. സാമൂഹിക നീതി വകുപ്പ് ഇടപെടുകയും അവ അംഗീകരിക്കുകയും ചെയ്തു. ലിംഗവിവേചനത്തിനെതിരായ പെണ്‍കുട്ടികളുടെ ഈ പോരാട്ടത്തിന്റെ വിജയം കാമ്പസ്സുകളില്‍ ജനാധിപത്യത്തിന്റെ വായു വീശാന്‍ കാരണമായി.
അതേസമയം ഈ വായു ശ്വസിക്കാന്‍ അനുവദിക്കാത്തവരാണ് ഇപ്പോളും കൂടുതലെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് 2009 ലും കാര്യവട്ടം എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ കയറാനുള്ള സമയം 6.30-ല്‍ നിന്ന് 9 മണി ആക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ചെയ്യേണ്ടിവന്നത്.
കോളേജ് ഹോസ്റ്റലുകളില്‍ മാത്രമല്ല, സംസ്ഥാനത്തെ മിക്കവാറും എല്ലാ വനിതാ ഹോസ്റ്റലുകളിലേയും അവസ്ഥ മറ്റൊന്നല്ല. സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്നവര്‍ പോലും വനിതാ ഹോസ്റ്റലുകളില്‍ അടിമകളായി ജീവിക്കുന്ന അവസ്ഥയാണ്. പച്ചയായ മനുഷ്യാവകാശലംഘനമാണത്. അതുപോലെ തന്നെ പ്രധാനമാണ് ലോഡ്ജുകളിലും ഹോട്ടലുകൡും മുറിയെടുക്കാനുള്ള അവകാശവും. അത്തരത്തില്‍ മുറിയെടുക്കുന്നവരെയെല്ലാം വളരെ മോശമായാണ് ലിംഗനീതിയെ കുറിച്ചൊക്കെ ഘോരഘോരം സംസാരിക്കുന്ന കേരളീയസമൂഹം നോക്കികാണുന്നത്. സര്‍ക്കാരിന്റെ മുന്‍കൈയില്‍ പല നഗരങ്ങൡും യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് താമസിക്കാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. എന്നാലധിനേക്കാള്‍ പ്രധാനമാണ് ഏതു ഹോട്ടലിലും മുറിയെടുക്കാനും താമസിക്കാനുമുള്ള അവകാശം. യാത്രാസ്വാതന്ത്ര്യത്തിനായുള്ള അത്തരം സമരങ്ങളാണ് സ്ത്ീകളില്‍ നിന്ന് ഇനി ഉയര്‍ന്നു വരേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply