പ്രിയ ഷെയ്ക്ക് മുഹമ്മദ് കാരക്കുന്നിനു സ്‌നേഹപൂര്‍വ്വം
ജമായത്ത് ഇസ്ലാമിയുടെ പ്രമുഖ വക്താക്കളില്‍ ഒരാളായ താങ്കളുടെ വാക്കുകള്‍ക്ക് കേരളം വലിയ വില കല്‍പ്പിക്കാറുണ്ട്. പല വിഷയങ്ങളിലും താങ്കളുടെ പ്രതികരണങ്ങള്‍ സ്വാഗതാര്‍ഹമാണുതാനും. എന്നാല്‍ സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള താങ്കളുടെ നിലപാടുകള്‍ മിക്കപ്പോഴും നിലവാരമില്ലാത്തും ജനാധിപത്യ – മനുഷ്യാവകാശ വിരുദ്ധവുമായി പോകുന്നു എന്ന് പറയാതിരിക്കാനാകില്ല. വിവാദമായ അറബി കല്ല്യാണത്തെ കുറിച്ച് ഇസ്ലാം ഓണ്‍ലൈനില്‍ താങ്കള്‍ എഴുതിയ ലേഖനം ആ പട്ടികയില്‍ പെടുന്നു. ലേഖനത്തില്‍ താങ്കള്‍ ഉന്നയിക്കുന്ന ഒരു വിഷയത്തില്‍ ശരിയില്ല എന്നു പറയാനാകില്ല. മുസ്ലിം വിഭാഗത്തില്‍ നിന്ന് വീഴ്ചവരുമ്പോള്‍ അതു കൂടുതല്‍ ആഘോഷിക്കാറുണ്ടെന്നതാണത്. ഈ […]
ജമായത്ത് ഇസ്ലാമിയുടെ പ്രമുഖ വക്താക്കളില്‍ ഒരാളായ താങ്കളുടെ വാക്കുകള്‍ക്ക് കേരളം വലിയ വില കല്‍പ്പിക്കാറുണ്ട്. പല വിഷയങ്ങളിലും താങ്കളുടെ പ്രതികരണങ്ങള്‍ സ്വാഗതാര്‍ഹമാണുതാനും. എന്നാല്‍ സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള താങ്കളുടെ നിലപാടുകള്‍ മിക്കപ്പോഴും നിലവാരമില്ലാത്തും ജനാധിപത്യ – മനുഷ്യാവകാശ വിരുദ്ധവുമായി പോകുന്നു എന്ന് പറയാതിരിക്കാനാകില്ല. വിവാദമായ അറബി കല്ല്യാണത്തെ കുറിച്ച് ഇസ്ലാം ഓണ്‍ലൈനില്‍ താങ്കള്‍ എഴുതിയ ലേഖനം ആ പട്ടികയില്‍ പെടുന്നു.
ലേഖനത്തില്‍ താങ്കള്‍ ഉന്നയിക്കുന്ന ഒരു വിഷയത്തില്‍ ശരിയില്ല എന്നു പറയാനാകില്ല. മുസ്ലിം വിഭാഗത്തില്‍ നിന്ന് വീഴ്ചവരുമ്പോള്‍ അതു കൂടുതല്‍ ആഘോഷിക്കാറുണ്ടെന്നതാണത്. ഈ ലേഖനത്തില്‍ താങ്കള്‍ വിശദീകരിക്കുന്നില്ലെങ്കിലും ആഗോളതലം മുതല്‍ നമ്മുടെ സംസ്ഥാനം വരെ മുസ്ലിം വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സവിശേഷമായി ലംഘിക്കപ്പെടുന്നുണ്ട്. തങ്ങള്‍ ദേശഭക്തരാണെന്ന് എപ്പോഴും തെളിയിക്കേണ്ട അവസ്ഥയിലാണ് അവരില്‍ വലിയൊരു വിഭാഗം.
എന്നുവെച്ച് സത്രീകളുടെ അവകാശങ്ങള്‍ക്കെതിരായ താങ്കളുടെ നിലപാട് അംഗീകരിക്കാനാവില്ല. സിപി ജോണിന്റെ മകള്‍ ബ്രിട്ടീഷുകാരിയെ വിവാഹം കഴിച്ചപോലെയല്ല യത്തിംഖാനയില്‍ നടന്നത്. ഗണേഷ് കുമാര്‍ വിവാഹമോചനം നടത്തിയ പോലെയല്ല ഇവിടെ വിവാഹമോചനം നടന്നതും. ഈ സംഭവത്തെ മുന്‍നിര്‍ത്തി അറബികളെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന രീതി ശരിയല്ല എന്നംഗീകരിക്കുന്നു. അതുകൊണ്ടും ഈ സംഭവത്തിലെ കേന്ദ്രവിഷയത്തിന്റെ ഗൗരവം കുറയുന്നില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അവളുടെ സമ്മതം കൂടാതെ വിവാഹം കഴിക്കുകയും പീഡിപ്പിക്കുകയും ആവശ്യം കഴിഞ്ഞപ്പോള്‍ ഉപേക്ഷിക്കുകയും ചെയ്തു എന്നതാണ് പ്രധാന വിഷയം. അതാകട്ടെ അനാഥാലയത്തില്‍ വളര്‍ന്ന കുട്ടിയെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പെണ്‍കുട്ടിക്കാകട്ടെ പരാതിയുമുണ്ട്. താങ്കള്‍ സൂചിപ്പിച്ച വിവാഹവും വിവാഹമോചനവും ഒരിക്കലും സമാനമല്ലല്ലോ.
സ്ത്രീയും പുരുഷനും തുല്ല്യരാണെന്നും സ്ത്രീയേക്കാള്‍ ഒരു തരിപോലും കൂടുതല്‍ അവകാശം പുരുഷനില്ല എന്നുമുള്ള പ്രകൃതി നിയമമത്തെയാണ് താങ്കള്‍ നിഷേധിക്കുന്നത്. തീര്‍ച്ചയായും സമൂഹത്തിലെ മുഴുവന്‍ മേഖലകളിലും സ്ഥിതി ഇതുതന്നെയാണ്. കുടുംബത്തിലും പുറത്തും അതുതന്നെയാണ് അവസ്ഥ. അതിനെതിരെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സന്ധിയില്ലാത്ത പോരാട്ടമാണ് കാലത്തിന്റെ ആവശ്യം. ആ സമയത്താണ് ഇവിടെയുണ്ടായ ഈ അപലപനീയമായ സംഭവത്തെ താങ്കള്‍ ന്യായീകരിക്കുന്നത്. തീര്‍ച്ചയായും ഈ സംഭവത്തിനു പുറകില്‍ സാമ്പത്തിക ഇടപാടുകളും നടന്നുകാണും. അതേകുറിച്ച് താങ്കള്‍ക്കെന്തു പറയാനുണ്ട്?
താര്‍ച്ചയായും വിവാഹമോചനം തെറ്റാണെന്ന നിലപാട് ഈ ലേഖകനില്ല. കേരളത്തില്‍ ഇന്നു നടക്കുന്ന വിവാഹമോചനങ്ങളില്‍ ഭൂരിപക്ഷവും സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളാണ്. സതങ്ങളെ അടിമകളാക്കി മാത്രം കാണുന്ന കുടുംബമൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കില്ല താനും. എന്നാല്‍ അതല്ലല്ലോ ഇവിടെ നടന്നത്. ഇനിയും പഠിക്കാനാഗ്രഹിക്കുന്ന, പ്രായപൂര്‍ത്തിയാകാത്ത ആ പാവം പെണ്‍കുട്ടിയുടെ സമ്മതത്തോടെയല്ല വിവാഹവും വിവാഹമോചനവും നടന്നത്. അതുകൊണ്ടുതന്നെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. ഈ സംഭവത്തെ എന്തിന്റെ പേരിലായാലും ന്യായീകരിക്കുന്നത് ഭൂഷണമല്ല.
http://islamonlive.in/story/
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Abdussalaam_Vizag
September 5, 2013 at 5:53 pm
ഷൈക്ക് മുഹമ്മദ് കാരക്കുന്നു ഉദ്ദേശിച്ചത് ‘അറബിക്കല്യാണം’ എന്നും പറഞ്ഞു കിട്ടിയ വടികൊണ്ടു മുസ്ലിംകളെ ആവുന്നതും വീക്കുന്ന ചിന്താഗതിയെയാണ്, എന്നാണ് മനസ്സിലാക്കുന്നത്. മതേതരത്തിന്റെ മുഖമ്മൂടിയണിഞ്ഞ , മുസ്ലിം/അറബി എന്നു കേള്ക്കുംപോഴേക്കും കലിത്തുള്ളിയിറങ്ങുന്ന ,അമിത പ്രധാന്യം കൊടുക്കുന്ന ‘പൊതു മനസ്സാക്ഷി’യെയാണ്. തെറ്റിനെ തെറ്റായി ത്തന്നെയാണ് അദ്ദേഹം കാണുന്നത്.അതങ്ങിനെത്തന്നെയാവണം. പക്ഷേ അദ്ദേഹമതിനെ വിവേകപൂര്‍വം വിശദീകരിച്ചില്ല, കുറച്ചധികം വികാരപരമായാണ് കാര്യങ്ങളെ കണ്ടത്എന്നു തോന്നുന്നു.. അദ്ദേഹത്തില്നിറന്നും സാധാരണയായി അങ്ങിനെയുണ്ടാവാത്തതാണ്.പറഞ്ഞു വച്ച ഉദാഹരണങ്ങളും , അസ്ഥാനത്തുള്ളതായിപ്പോയി.എന്നു വെച്ചു അദ്ദേഹം അടിവരയിടുന്ന കാര്യങ്ങള്‍ സത്യമല്ലാതാവുന്നുമില്ല.
Note: “സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ മിക്കപ്പോഴും നിലവാരമില്ലാത്തതു” –എന്ന പ്രസ്താവനയോട് യോജിക്കാനാവുന്നില്ല.
NaZzif
September 11, 2013 at 9:25 am
yes
aneesudheen
September 6, 2013 at 5:00 am
സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവും ആത്മീയവുമായ പങ്കുവെപ്പിന്റെ ഉദാത്തമായ അവസ്ഥയാണ് വിവാഹം. ജീവിതത്തിലെ സംഘര്‍ഷങ്ങളില്‍നിന്നും പിരിമുറുക്കങ്ങളില്‍നിന്നുമുള്ള സമ്പൂര്‍ണമായ വിമോചനവും വിവരണാതീതമായ സംതൃപ്തിയും സമാധാനവുമാണ് വൈവാഹിക ജീവിതത്തിലൂടെ ഇസ്ലാം ലക്ഷ്യമാക്കുന്നത്. ഖുര്‍ആന്‍ ഈ വസ്തുത ഇപ്രകാരം വിശദീകരിക്കുന്നു: ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ട തിനായി നിങ്ങളില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും നിറക്കുകയും ചെയ്തത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും ചിന്തിക്കുന്ന ജനത്തിന് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട ്'(30:21).സ്ത്രീയുടെ സമ്മതമോ അനുവാദമോ ആരായാതെ നടത്തപ്പെടുന്ന ഏകപക്ഷീയമായ വിവാഹങ്ങളെ ഇസ്ലാം അംഗീകരിക്കുന്നില്ല. ഇണകളുടെ മനഃപൊരുത്തം അന്വേഷിക്കുകയും അവര്‍ക്ക് തൃപ്തികരമെങ്കില്‍ മാത്രം വിവാഹം നടത്തുകയും ചെയ്യുന്നതിനെയാണ് ദീന്‍ അനുകൂലിക്കുന്നത്. പ്രവാചകന്‍(സ) പ്രസ്താവിച്ചു: ‘വിധവയുടെ കാര്യം തീരുമാനിക്കാനുള്ള അധികാരം അവള്‍ക്കുതന്നെയാണ്; രക്ഷിതാവിനല്ല. കന്യകയെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ അവളുടെ സമ്മതം ആരായേണ്ട തുമുണ്ട ്.’ അനുചരന്മാര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, കന്യകയുടെ സമ്മതം എങ്ങനെയാണ് അറിയാന്‍ കഴിയുക?’ അവിടുന്ന് പറഞ്ഞു: ‘അവളുടെ മൗനം സമ്മതമായി കണക്കാക്കേണ്ട താണ്’ (മുസ്ലിം, തിര്‍മുദി).