പുതുവയ്പ്പ് ഐ ഒ സി സംഭരണ കേന്ദ്രം : സമരം തുടരുന്നു.
പുതുവയ്പ്പ് ഐ ഒ സി സംഭരണ കേന്ദ്ര നിര്‍മ്മാണത്തിനെതിരെ ജനകീയ സമര സമിതിയുടെ സമരം തുടരുന്നു. പ്രദേശവാസികളായ മുഴുവന്‍ ആളുകളും സമരത്തില്‍ പങ്കെടുക്കുന്നു. ഒരോ ദിവസവും സമരത്തിലേക്ക് ആളുകള്‍ കൂടുതലായി ഒഴുകി എത്തുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഇത്, സ്ത്രീകളുടെ വലിയ തോതിലുള്ള പങ്കാളിത്തത്താല്‍ പെണ്‍ സമരമായി മാറുന്നു. ഉപരോധത്തെ അവഗണിച്ച് ഉദ്യോഗസ്ഥരെ അകത്ത് കയറ്റാനുള്ള ശ്രമം സ്ത്രീകളും കുട്ടികളും ചേര്‍ന്നാണ് തടഞ്ഞത്. ശക്തമായ പോലീസ് കാവലേര്‍പ്പെടുത്തിയ ശേഷമാണ് ഉദ്യോഗസ്ഥരെത്തിയത്. ദിവസം ചെല്ലുന്തോറും സമരത്തിലെ പങ്കാളിത്തം വര്‍ധിക്കുകയാണ്. വൈകുന്നേരങ്ങളില്‍ സ്ത്രീകള്‍ […]
പുതുവയ്പ്പ് ഐ ഒ സി സംഭരണ കേന്ദ്ര നിര്‍മ്മാണത്തിനെതിരെ ജനകീയ സമര സമിതിയുടെ സമരം തുടരുന്നു. പ്രദേശവാസികളായ മുഴുവന്‍ ആളുകളും സമരത്തില്‍ പങ്കെടുക്കുന്നു. ഒരോ ദിവസവും സമരത്തിലേക്ക് ആളുകള്‍ കൂടുതലായി ഒഴുകി എത്തുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഇത്, സ്ത്രീകളുടെ വലിയ തോതിലുള്ള പങ്കാളിത്തത്താല്‍ പെണ്‍ സമരമായി മാറുന്നു. ഉപരോധത്തെ അവഗണിച്ച് ഉദ്യോഗസ്ഥരെ അകത്ത് കയറ്റാനുള്ള ശ്രമം സ്ത്രീകളും കുട്ടികളും ചേര്‍ന്നാണ് തടഞ്ഞത്. ശക്തമായ പോലീസ് കാവലേര്‍പ്പെടുത്തിയ ശേഷമാണ് ഉദ്യോഗസ്ഥരെത്തിയത്. ദിവസം ചെല്ലുന്തോറും സമരത്തിലെ പങ്കാളിത്തം വര്‍ധിക്കുകയാണ്. വൈകുന്നേരങ്ങളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന പന്തം കൊളുത്തി പ്രകടനം എല്ലാ ദിവസവും നടക്കുന്നു. കേരളത്തില്‍ പെണ്‍ പോരാട്ടങ്ങള്‍ വിജയിക്കുന്നു എന്നതും പ്രസക്തമാണ്.
ഇങ്ങനെയൊരു സമരം വികസന വിരോധികളുടേതാണെന്ന് പറഞ്ഞുകൊണ്ടുള്ള പ്രചരണങ്ങള്‍ വ്യാപകമായി വികസിപ്പിക്കുവാന്‍, എല്ലാം ശരിയാക്കുവാന്‍ കരാറെടുത്തവര്‍ പാടിനടക്കുന്നുണ്ട്. ഈ പുതുവയ്പ്പ് നിവാസികള്‍ക്ക് ഒരു താല്പര്യവുമില്ലാത്ത പദ്ധതി ആരെയോ വികസിപ്പിക്കുവാന്‍ അവരുടെ തലയില്‍ കെട്ടി വെയ്ക്കുന്നു. എല്ലാവര്‍ക്കും അടുക്കളയിലേക്ക് കുക്കിങ്ങ് ഗ്യാസ് എത്തിക്കുമത്രെ?. 11 കെ വി ലൈന്‍ വീടിന് മുകളിലൂടെ പോകുമ്പോള്‍ അവിടെ നിന്നും ആവശ്യത്തിന് വൈദ്യതി എടുക്കാം എന്ന് പറഞ്ഞ് ആളുകളെ ഒരു പരുവമാക്കുന്നതുപോലെ .
പദ്ധതി നടപ്പിലായാല്‍ 500 നും 600 നും ഇടയില്‍ ലോഡുകള്‍ ഒരു ദിവസം ഇവിടെ നിന്നും റീ ഫില്‍ ചെയ്തു കൊണ്ടുപോകും. ഓരോ വാഹനത്തിലും വാതകം പകര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ചെറിയ ലീക്ക്, 500ഉം 600 ഉം വാഹനങ്ങളിലേക്ക് ദിവസവും, അങ്ങനെ വരുമ്പോള്‍ ഉണ്ടാകാവുന്ന വലിയ അളവിലുള്ള ചോര്‍ച്ച തന്നെ മതി ഇവിടത്തെ ജീവിതം ദുസ്സഹമാക്കുവാന്‍.
എര്‍ത്ത് ഫില്ലിംഗ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.ശ്വാസം മുട്ടലും പൊടിക്കാറ്റും മൂലം ജനങ്ങള്‍ രോഗികളാകുന്നു. അപ്പോള്‍, വലിയ അളവിലുള്ള വിഷ വാതകം അന്തരീക്ഷത്തില്‍ എത്തിയാലോ? വികസനമല്ലേ വികസിപ്പിക്കുവാന്‍ കാരറെടുത്തവര്‍ക്ക് എന്തുണ്ട് നഷ്ടപ്പെടുവാന്‍. പിറന്ന മണ്ണില്‍, ജനിച്ച് വീണ വീട്ടില്‍ സ്വസ്ഥമായി ജീവിക്കുവാന്‍ ഇവിടുള്ളവര്‍ക്ക് അവകാശമില്ലേ? എന്നും മരണ ഭയത്താല്‍, കത്തിക്കരിഞ്ഞ തങ്ങളുടെ ശരീരം ദുസ്വപ്നം കണ്ട്, ഉറക്കം നഷ്ടപ്പെട്ട് മരണഭയത്താല്‍ കാലം കഴിക്കണോ? അടുത്ത തലമുറ മറ്റൊരു എന്‍ഡോസള്‍ഫാന്‍ രക്തസാക്ഷികളെ പോലെ പിറവിയെടുക്കണോ?
അധിക മോഹങ്ങള്‍ സൂക്ഷിക്കാതെ, ഉള്ളത് കൊണ്ട്, മറ്റാരെയും ബുദ്ധിമുട്ടിക്കാതെ, കടലുമായി മല്ലടിച്ച്, മത്സ്യബന്ധനം നടത്തി ജീവിച്ചു കഴിഞ്ഞവരല്ലേ?. ജീവിക്കാന്‍ പോലും അനുവദിക്കില്ലേ? അരിക്കും, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വിലകൂട്ടുന്നതിന് എതിരെയുള്ള സമരമല്ലല്ലോ? നോട്ടുനിരോധനം മൂലം ഉണ്ടായ പട്ടിണി മാറ്റാനുള്ള സമരവുമല്ല. നിങ്ങള്‍ കൂട്ടുന്ന വിലയും, നിങ്ങള്‍ പറയുന്ന നികുതിയും, നിങ്ങള്‍ ഉണ്ടാക്കുന്ന നിയമങ്ങളും അനുസരിക്കുന്ന സാധാരക്കാരായ ഞങ്ങള്‍, പിറന്ന മണ്ണില്‍ കഴിയുവാനുള്ള ആവശ്യം ഉന്നയിക്കേണ്ടേ?. പുതിയതായി ഒന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. ഉള്ള കിടപ്പാടവും വിട്ടു പോകേണ്ടുന്ന സ്ഥിതിവിശേഷം,അതെങ്ങനെ അംഗീകരിക്കും? 60000ത്തിനു മുകളില്‍ ജനസംഖ്യയുള്ള എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ പദ്ധതി ആരംഭിക്കുന്നതു വിശാലകൊച്ചിയിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കും. ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ലംഘിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഞങ്ങള്‍ ജീവനു വേണ്ടി പൊരുതുകയാണ്. ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടമാണ്. അതില്‍ വിജയിക്കുക തന്നെ ചെയ്യും. നിലവിലുള്ള നിയമം ഐ ഒ സി ക്കും ബാധകമാക്കണം എന്നത് എങ്ങനെ തെറ്റാകും. നിയമങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന് ഞങ്ങള്‍ പറയുമ്പോള്‍, ഞങ്ങള്‍ സര്‍ക്കാരിന്റെ പക്ഷത്തല്ലേ?. എന്നിട്ടെന്തേ സര്‍ക്കാരിന്റെ പോലീസ് നിയമ ലംഘനം നടത്തുന്ന കമ്പനിക്കുവേണ്ടി ഞങ്ങളെ പീഡിപ്പിക്കുന്നു. എന്തേ സര്‍ക്കാര്‍ സ്ഥാപങ്ങള്‍ നീതിയുടെ, നിയമത്തിന്റെ പക്ഷം പിടിക്കുന്നില്ല. ഞങ്ങള്‍ക്ക് ഇവിടെ ജീവിച്ഛേ പറ്റൂ, മറ്റൊരിടമില്ല. ഞങ്ങള്‍ ജീവന്‍ കൊടുത്തും ഈ സമരം വിജയിപ്പിക്കും.
ഇത് ധര്‍മ്മ സമരമാണ്. അതിജീവനത്തിനുള്ള സമരമാണ്. ഞങ്ങള്‍ക്ക് വിജയിച്ചെ പറ്റൂ. അതിന് നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. ഈ സമരം കേരളം ഏറ്റെടുക്കേണ്ടതാണ്. എല്ലാവിധ പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു.
സമര സമിതി പ്രവര്‍ത്തകര്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in