ന്യൂസ് 18ലെ തൊഴില്‍ പ്രശ്‌നം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
പ്രമോദ് പുഴങ്കര ന്യൂസ് 18ലെ തൊഴില്‍ പ്രശ്‌നം: പണിയറിയില്ലെങ്കില്‍ പിരിച്ചുവിടും, പ്രകടനം മോശമായാല്‍ പിരിച്ചുവിടും എന്നതൊരു സ്വാഭാവിക കോര്‍പ്പറേറ്റ് വാദമാണ്. കേട്ടവഴിക്ക് അത് വളരെ ശരിയാണെന്ന് തോന്നുകയും ചെയ്യാം. പക്ഷേ അത്തരം ഏകപക്ഷീയമായ, മുതലാളിയുടെ കണക്കെടുപ്പുകളല്ല തൊഴില്‍ സുരക്ഷയെ നിര്‍ണയിക്കേണ്ടത് എന്നുറപ്പാക്കാന്‍ തൊഴിലാളിവര്‍ഗം ലോകത്താകെ നടത്തിയ സമരങ്ങള്‍ എണ്ണത്തില്‍ വലുതാണ് എന്ന് മാത്രമല്ല ഐതിഹാസികവുമാണ്. തൊഴില്‍ സുരക്ഷ ഇല്ലാതാക്കുക എന്നത് വര്‍ഗസമരത്തില്‍ മുതലാളി ഉപയോഗിയ്ക്കുന്ന ഏറ്റവും നഗ്‌നമായ ആക്രമണമാണ്. അതിനു കൂട്ടുനില്‍ക്കുന്ന തൊഴിലാളിയെ വിളിക്കേണ്ടത് കരിങ്കാലിയെന്നാണ്, വര്‍ഗവഞ്ചകന്‍ […]
പ്രമോദ് പുഴങ്കര
ന്യൂസ് 18ലെ തൊഴില്‍ പ്രശ്‌നം: പണിയറിയില്ലെങ്കില്‍ പിരിച്ചുവിടും, പ്രകടനം മോശമായാല്‍ പിരിച്ചുവിടും എന്നതൊരു സ്വാഭാവിക കോര്‍പ്പറേറ്റ് വാദമാണ്. കേട്ടവഴിക്ക് അത് വളരെ ശരിയാണെന്ന് തോന്നുകയും ചെയ്യാം. പക്ഷേ അത്തരം ഏകപക്ഷീയമായ, മുതലാളിയുടെ കണക്കെടുപ്പുകളല്ല തൊഴില്‍ സുരക്ഷയെ നിര്‍ണയിക്കേണ്ടത് എന്നുറപ്പാക്കാന്‍ തൊഴിലാളിവര്‍ഗം ലോകത്താകെ നടത്തിയ സമരങ്ങള്‍ എണ്ണത്തില്‍ വലുതാണ് എന്ന് മാത്രമല്ല ഐതിഹാസികവുമാണ്. തൊഴില്‍ സുരക്ഷ ഇല്ലാതാക്കുക എന്നത് വര്‍ഗസമരത്തില്‍ മുതലാളി ഉപയോഗിയ്ക്കുന്ന ഏറ്റവും നഗ്‌നമായ ആക്രമണമാണ്. അതിനു കൂട്ടുനില്‍ക്കുന്ന തൊഴിലാളിയെ വിളിക്കേണ്ടത് കരിങ്കാലിയെന്നാണ്, വര്‍ഗവഞ്ചകന്‍ എന്നാണ്. അതിനയാള്‍ക്ക് കിട്ടുന്ന ശമ്പളം ആ ദല്ലാള്‍പ്പണിക്കുള്ള അച്ചാരമാണ്.
ഒരു തൊഴില്‍ സ്ഥാപനത്തിലെ തൊഴില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍, ഒരാളെ പിരിച്ചുവിടുന്നതിനുള്ള കാരണങ്ങള്‍, അതിന്മേല്‍ പരാതി നല്‍കാനുള്ള ആഭ്യന്തര സംവിധാനങ്ങള്‍ ഇവയെല്ലാം പൊതുരേഖകളായി കാണിക്കണം. അത് തൊഴിലാളികളുടെ അവകാശമാണ്. ‘ഞങ്ങളാല്‍ ചില ആസ്ഥാന വിപ്ലവകാരികള്‍’ എഡിറ്റോറിയല്‍ ബോര്‍ഡിലിരുന്നു തൃപ്തിയുടെയും അസംതൃപ്തിയുടെയും ഏമ്പക്കം വിട്ടു തീര്‍പ്പാക്കേണ്ട കാര്യങ്ങളല്ല അതൊന്നും.
തൊഴില്‍ സുരക്ഷാ ഭീഷണി നേരിട്ട സ്ത്രീ ഒരു ദളിതയാണ് എന്നത് ഒരു ഘടകമല്ല എന്നത് ആഗോളീകരണ ഇന്ത്യയിലെ കോര്‍പ്പറേറ്റ്ബ്രാഹ്മണ്യ കൂട്ടുകെട്ടിന്റെ ‘യോഗ്യത’ യുക്തിയുടെ കൈകൊട്ടിക്കളിയാണ്. തൊഴില്‍ സ്ഥലത്ത് മികവ് കാണിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പുറത്തുപോകൂ എന്ന അലര്‍ച്ചകൊണ്ടാണ് ഇന്ത്യയിലെ കോര്‍പ്പറേറ്റ് തൊഴിലവസരങ്ങളില്‍ നിന്നും കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ നിന്നും ദളിതരും ആദിവാസികളും പുറത്താക്കപ്പെടുന്നത്. കോര്‍പ്പറേറ്റ് മേഖലയില്‍ സംവരണം വേണ്ട എന്ന് വാദിക്കുന്നവരുടെ ബ്രാഹ്മണ്യ വാദമാണത്. അതായത്, ആദിവാസിയുടെ ഭൂമിയുംനിന്നും ദളിതന്റെ ഭൂമിയും കോര്‍പ്പറേറ്റ് വ്യാപാരത്തിന് പിടിച്ചെടുത്ത് നല്കും, പക്ഷേ തൊഴില്‍ നല്‍കുന്നത് ജാതി വ്യവസ്ഥയുടെ സൌകര്യങ്ങള്‍ അനുഭവിച്ചര്‍ക്കാണ്. ഇന്ത്യയിലെങ്ങും നാമമാത്രമായ സര്‍ക്കാര്‍ ജോലികളിലെ സംവരണത്തില്‍ തങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ ജാതീയ സംഘടനകള്‍ സമരം നടത്തുന്നത് സ്വത്വവാദത്തിന്റെ ചെറിയ പരിപ്രേക്ഷ്യത്തിലല്ല, മുതലാളിത്ത ഉത്പാദന ബന്ധങ്ങളുടെ വര്‍ഗവ്യാഖ്യാനത്തില്‍ക്കൂടിയാണ് കൂടുതല്‍ തെളിഞ്ഞു കാണുക എന്നുള്ളത് ഇതിനോട് ചേര്‍തുവായിക്കാം. അത് മറ്റൊരു വലിയ ചര്‍ച്ചാ വിഷയമാണ്.
എന്തുകൊണ്ട് വാര്‍ത്താമുറികളില്‍ ദളിതരില്ല, ആദിവാസികളില്ല എന്ന് ചോദിക്കാനുള്ള, തൊഴിലാളി എന്ന നിലയ്ക്കുള്ള വര്‍ഗബോധമോ രാഷ്ട്രീയ ബോധമോ, രാത്രി 9 മണിക്ക് നാലു രാഷ്ട്രീയക്കാരോടു prefixed പന്തുകളി പോലെ പാസ് കൊടുത്തും ഗോളടിച്ചും വാങ്ങിയും കാണുന്നവരെ ‘ആനന്ദിപ്പിക്കാന്‍’ നടത്തുന്ന പ്രഹസനങ്ങളിലെ, സാമൂഹ്യപരിഷ്‌ക്കര്‍താക്കളായ് ചാഞ്ഞും ചെരിഞ്ഞും ചമയുന്ന അവതാരകന്‍മാര്‍ക്കില്ലാതെ പോകുന്നതെന്തേ എന്ന് ശമ്പളം പറ്റാത്ത ജനത്തിന് ചോദിക്കാവുന്നതാണ്. ങലൃശീേരൃമര്യയുടെ ബ്രാഹ്മണ്യ, മുതലാളിത്ത അളവുകോലുകള്‍ വെച്ചു ഒരു ദളിതനെ തൊഴില്‍ സ്ഥലത്തു അളക്കുന്നതില്‍ നിങ്ങള്‍ക്കൊരു രാഷ്ട്രീയ പ്രശ്‌നവും തോന്നുന്നില്ലേ എന്നും ചോദിക്കണം.
പത്തു ഓര്‍ത്തഡോക്‌സ് വോട്ടിനുവേണ്ടി വീണ ജോര്‍ജ് എന്ന സാധാരണ മാധ്യമ രമൃലലൃശേെനേ എം എല്‍ എ യാക്കിയ എല്‍ ഡി എഫ്, തരാതരം പോലെ ചേര തൊട്ട് എട്ടടി മൂര്‍ഖനും വെള്ളിക്കട്ടനുമൊക്കെയായി രൂപാന്തരം പ്രാപിക്കുന്ന നിരവധി മാധ്യമ തൊഴിലാളി സ്വപ്നാടകരെയാണ് കേരളത്തില്‍ ഉണ്ടാക്കിയത്. ‘മികവ്’ എന്ന വാക്ക് തങ്ങള്‍ക്കൊക്കെ ചേരും എന്ന് ധരിച്ചുവശായാണ് ഈ വിദ്വാന്മാര്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് എന്നത് ഒരാര്‍ത്തനാദത്തോടെ മാത്രമേ കേള്‍ക്കാനാവൂ. മലയാളം കൂട്ടിവായിക്കാനാറിയാവുന്നത് ഒരു മികവായി കാണുന്ന, മാതൃഭാഷയുടെ നല്ലകാലം!
അംബാനി ന്യൂസ് 18 വാങ്ങിയപ്പോള്‍ ആദ്യ എഡിറ്റോറിയല്‍ യോഗത്തില്‍ ഒരു ജീവനക്കാരന്‍ ചോദിച്ചു, ‘ഇനി സ്ഥാപന മുതലാളിയെ കുറിച്ചുള്ള വാര്ത്തകള്‍ എങ്ങനെ റിപ്പോര്‍ട് ചെയ്യണം’ എന്ന്. ഇടനെ അംബാനി ഗ്രൂപ്പിലെ ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞു, ‘മുന്‍ മുതലാളിയെ എങ്ങനെ റിപ്പോര്‍ട് ചെയ്തിരുന്നോ, അതുപോലെ’ എന്ന്!. തന്നെക്കുറിച്ചുള്ള പേജ്3 വാര്‍ത്തകള്‍ നല്‍കരുതു എന്ന് പറഞ്ഞ ചെറുമീനായ മുന്‍ മുതലാളിയും ഇന്ത്യയെ സ്വന്തം ഇഷ്ടം പോലെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന അംബാനിയും ഒരേപോലെയെന്ന കോര്‍പ്പറേറ്റ് ബുദ്ധി.
ആ അംബാനിയുടെ ന്യൂസ്18 എന്ന മലയാളം ടി വി ചാനലില്‍ നുഴഞ്ഞുകയറി, അയാള്‍ നല്‍കുന്ന ശമ്പളം വാങ്ങി, എന്നാല്‍ സംഘപരിവാറിനെതിരെ ആഞ്ഞടിച്ച്, തൊഴില്‍ പ്രശ്‌നങ്ങളില്‍ നിലപാടെടുക്കാതെ മുതലാളിയുടെ വിശ്വാസം പിടിച്ചുപറ്റി, മുതലാളിക്കെതിരെ പുരഞ്ചയമായി തുടങ്ങി സൌഭദ്രമെന്ന് തോന്നിക്കുന്ന പഴയ ആ പുത്തൂരം അടവ് പയറ്റുന്ന മഹാചേകവന്‍മാര്‍ക്ക്, അവരുടെ ജീവന്‍മരണ വിപ്ലവ പോരാട്ടത്തില്‍ സകല ആശംസകളും.
അടിവെച്ചടിവെച്ചൊരു മാര്‍ഗരേഖ ജാഥ കടപ്പുറത്ത് കാറ്റുകൊള്ളാന്‍ പോകുന്നത് പശ്ചാത്തലത്തില്‍ കാണാം. ഹാ, ഹാ! അവര്‍ക്കും ആ ധീരപ്രയാണത്തില്‍ അഭിവാദ്യങ്ങള്‍!
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in