നീരക്കെതിരെ ട്രേഡ്യൂണിയനുകള്‍…..

നീരയുടേയും അനുബന്ധ ഉല്‍പ്പന്നങ്ങളുടേയും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കാരിക്കാനുള്ള ചില ട്രേഡ് യൂണിയനുകളുടെ തീരുമാനം അപലപനീയമാണ്. പരമ്പരാഗത കള്ളുചെത്ത് വ്യവസായത്തെ നീര തകര്‍ക്കുമെന്നാണ് ഇവരുടെ ആക്ഷേപം. സംസ്ഥാനത്തെ പത്തുശതമാനം തെങ്ങുകളില്‍ നിന്ന് നീര ചെത്തിയാല്‍ കേരളത്തിന് വര്‍ഷം 54,000 കോടിയുടെ വരുമാനം കിട്ടുമെന്നാണ് മന്ത്രി കെ. ബാബുവിന്റെ അവകാശവാദം. ലിറ്ററിന് 100 രൂപ വിലയിട്ടാണ് ഈ കണക്ക്. കര്‍ഷകന് ഒരുതെങ്ങില്‍ നിന്ന് മാസം 1500 രൂപ വരുമാനം കിട്ടും. വിലയുടെ 50 ശതമാനം അതായത് 27,000 കോടി കര്‍ഷകന് […]

Non-alcoholic-neera-awaits-government-nod

നീരയുടേയും അനുബന്ധ ഉല്‍പ്പന്നങ്ങളുടേയും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കാരിക്കാനുള്ള ചില ട്രേഡ് യൂണിയനുകളുടെ തീരുമാനം അപലപനീയമാണ്. പരമ്പരാഗത കള്ളുചെത്ത് വ്യവസായത്തെ നീര തകര്‍ക്കുമെന്നാണ് ഇവരുടെ ആക്ഷേപം.
സംസ്ഥാനത്തെ പത്തുശതമാനം തെങ്ങുകളില്‍ നിന്ന് നീര ചെത്തിയാല്‍ കേരളത്തിന് വര്‍ഷം 54,000 കോടിയുടെ വരുമാനം കിട്ടുമെന്നാണ് മന്ത്രി കെ. ബാബുവിന്റെ അവകാശവാദം. ലിറ്ററിന് 100 രൂപ വിലയിട്ടാണ് ഈ കണക്ക്. കര്‍ഷകന് ഒരുതെങ്ങില്‍ നിന്ന് മാസം 1500 രൂപ വരുമാനം കിട്ടും. വിലയുടെ 50 ശതമാനം അതായത് 27,000 കോടി കര്‍ഷകന് ലഭിക്കും. തൊഴിലാളികള്‍ക്ക് 13,500 കോടിയും സംസ്ഥാനത്തിന് അധിക നികുതിവരുമാനമായി 4,050 കോടിയും ലഭിക്കും. നീര ഉത്പാദനം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ വന്‍ മാറ്റമുണ്ടാക്കും. പോഷകസമൃദ്ധമായ നീര കേരളത്തിന്റെ തനതായ ആരോഗ്യപാനീയമായി ഉപയോഗിക്കാം . കേരളത്തിലെ ഒരുശതമാനം തെങ്ങുകളില്‍ നിന്ന് നീരചെത്തിയാല്‍ത്തന്നെ ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരകര്‍ഷകരുടെ സൊസൈറ്റികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ചെത്തുന്ന വൃക്ഷങ്ങളുടെ എണ്ണത്തില്‍ ഒരു നിയന്ത്രണവും വരുത്തിയിട്ടില്ല. ഒരു ചെത്തുകാരന് മനുഷ്യസാധ്യമായ രീതിയില്‍ ഒരുദിവസം ചെത്താവുന്നത് 20 തെങ്ങുകളാണ്. അങ്ങനെ എത്ര ചെത്തുകാരെവേണമെങ്കിലും നിയോഗിക്കാം.
ജില്ലകളില്‍ 1500 തെങ്ങുകള്‍ വീതമുള്ള ഓരോ യൂണിറ്റിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നീര ചെത്തല്‍ തുടങ്ങുക. കള്ളുഷാപ്പുകള്‍ ലേലത്തില്‍പ്പോകാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ രണ്ട് യൂണിറ്റുകളം തുടങ്ങും. നാളികേര ഉത്പാദക സൊസൈറ്റികള്‍ രൂപവത്കരിക്കാന്‍ കേന്ദ്ര നാളീകേര വികസന ബോര്‍ഡ് നേതൃത്വം നല്‍കും. 10 മുതല്‍ 25വരെ സൊസൈറ്റികള്‍ ഉള്‍പ്പെടുത്തി ഫെഡറേഷനുകള്‍ക്ക് രൂപം നല്‍കും. ഈ ഫെഡറേഷനുകള്‍ക്കാണ് നീര ഉത്പാദനത്തിന്റെയും സംഭരണത്തിന്റെയും ചുമതല.
നീരയ്ക്ക് ലിറ്ററിന് 150 മുതല്‍ 200 രൂപവരെ വിലകിട്ടുന്നതോടെ കള്ളിന്റെ വില കൂടും. അതോടെ കള്ള് വ്യവസായവും പുഷ്ടിപ്പെടും. കള്ള് വ്യവസായത്തെ സംരക്ഷിക്കാന്‍ ഷാപ്പുകളുടെ ലൈസന്‍സ് കാലാവധി മൂന്നുവര്‍ഷമാക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രിയുടെ ഈ കണക്കുകള്‍ ഊതിവീര്‍പ്പിച്ചതാകാം. എന്നാല്‍ നീര ഉല്‍പ്പാദനം കേരളത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസവും നിരവധി പേര്‍ക്ക് തൊഴില്‍ സാധ്യതയും വിപണിയില്‍ മികച്ചൊരു പാനീയത്തിന്റെ സാന്നിധ്യവുമാകുമെന്നതില്‍ സംശയമില്ല. പ്രമേഹ രോഗികള്‍ക്കു പോലും ഉപയോഗിക്കാവുന്നതാണ് എന്ന പ്രത്യേകതയും 17 ശതമാനം അന്നജമുള്ള നീരക്കുണ്ട്. കേരസുധ എന്ന പേരില്‍ നീര വിപണിയിലിറക്കാനുള്ള സാങ്കേതികവിദ്യ കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. മദ്യത്തിന്റെ അംശം തീരെയില്ലാത്തതും ഏറെക്കാലം കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാവുന്നതാണിത് ഈ ഉല്‍പ്പന്നം. ശ്രീലങ്ക ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തായ്‌ലന്റ്, മലേഷ്യ, വിയറ്റ്‌നാം, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തെങ്ങില്‍ നിന്നു നീരയും നീരയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്. കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലും നീര ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഏറെകാലമായി കേരളത്തിലും കേരകര്‍ഷകരുടെ ആവശ്യമാണിത്. എന്നാല്‍ അബാകാരി ലോബികളും ട്രേഡ് യൂണിയനുകളും ചേര്‍ന്ന് കൂട്ടുകെട്ടാണ് അതിനെ വൈകിച്ചത്. സംസ്ഥാനത്ത് ഇന്ന് ഉല്‍പ്പാദിപ്പിക്കുന്ന കള്ളിന്റെ അളവും വിറ്റഴിക്കുന്ന കള്ളിന്റെ അളവും തമ്മിലുള്ള അന്തരം അതിഭീമമാണെന്ന് അറിയാത്തവര്‍ ആരുമില്ല. ബാക്കിയെല്ലാം കള്ളക്കള്ളാണ്. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം ഈ സഖ്യത്തിനു മുഴുവന്‍ ലഭിക്കുന്നുണ്ട്. അവര്‍ക്ക് നീരയുടെ വരവ് സഹിക്കാനാവില്ലല്ലോ. കള്ളിനെപോലെ നീരയുടെയും പരമാധികാരം കര്‍ഷകരില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കണമെന്നതാണ് അവരുടെ ഉള്ളിലിരിപ്പ്. കേരളത്ത്തിനും കര്‍ഷകര്‍ക്കും ശാപമായ കാലഹരണപ്പെട്ട അബ്കാരി നിയമം നീരക്കും ബാധകമാക്കിയാല്‍ അവര്‍ സന്തുഷ്ടരാകും. എന്നാല്‍ അത്തരമൊരു നീക്കം അഅനുവദിക്കപ്പെടരുത്. നീര ചെത്തി വില്‍ക്കാനുള്ള അവകാശം കര്‍ഷകര്‍ക്കുതന്നെയാകണം. കേരകര്‍ഷകന്റെ ആശ്വാസമായി നീര മാറണം. ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള പാനീയം ലഭ്യമാകുകയും വേണം.
ഇതോടൊപ്പം മറ്റൊരു നിര്‍ദ്ദേശം കൂടി പതുക്കെ സര്‍ക്കാര്‍ പരിഗണിക്കേണ്ടതാണ്. കശുമാവില്‍ നിന്ന് ഫെനി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയാണത്. മികച്ച സാധ്യയാണ് അതിനുമുണ്ടാകുക. അതോടൊപ്പം മികച്ച രീതിയില്‍ ഈ പാനീയങ്ങല്‍ ലഭ്യമാകുന്നത് മലയാളിയുടെ അമിതമായ മദ്യപാനശീലത്തെ കുറക്കാനും സാധ്യതയുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply