തീര്‍ച്ചയായും ഷാനിമോള്‍ പറയുന്നത് കോണ്‍ഗ്രസ്സിനെ കുറിച്ചുമാത്രമല്ല…

അനാവശ്യമായ പുരുഷ മേധാവിത്വം അടിച്ചേല്‍പിക്കുന്ന കേരളത്തിലെ ഏക മേഖല രാഷ്ട്രിയം മാത്രമാണെന്ന ഷീനിമോള്‍ ഉസ്മാന്റെ അഭിപ്രായം പൂര്‍ണ്ണമായി ശരിയല്ലെങ്കിലും വളരെ കാലികപ്രസക്തമാണ്. മിക്കവാറും എല്ലാ മേഖലകളിലും ഈ പ്രശ്‌നുണ്ട്. സ്വന്തം മേഖല രാഷ്ട്രീയമായതിനാല്‍ ഷാനിമോള്‍ക്ക് കൂടുതല്‍ ഫീല്‍ ചെയ്തിരിക്കും എ്ന്നുമാത്രം. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ അര്‍ഹരായ നിരവധി വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റു നിഷേധിച്ചതാകാം ഷാനിമോളെ പ്രകോപിതയാക്കിയത്. ജീവിതം മുഴുവന്‍ പൊതുപ്രവര്‍ത്തനത്തിനായി മാറ്റിവച്ചു കുടുംബ പ്രാരാബ്ദങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധിയിലും സ്വന്തം രാഷ്ട്രിയ പ്രമാണങ്ങള്‍ ജീവനോളം വലുതായി […]

shani

അനാവശ്യമായ പുരുഷ മേധാവിത്വം അടിച്ചേല്‍പിക്കുന്ന കേരളത്തിലെ ഏക മേഖല രാഷ്ട്രിയം മാത്രമാണെന്ന ഷീനിമോള്‍ ഉസ്മാന്റെ അഭിപ്രായം പൂര്‍ണ്ണമായി ശരിയല്ലെങ്കിലും വളരെ കാലികപ്രസക്തമാണ്. മിക്കവാറും എല്ലാ മേഖലകളിലും ഈ പ്രശ്‌നുണ്ട്. സ്വന്തം മേഖല രാഷ്ട്രീയമായതിനാല്‍ ഷാനിമോള്‍ക്ക് കൂടുതല്‍ ഫീല്‍ ചെയ്തിരിക്കും എ്ന്നുമാത്രം.
തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ അര്‍ഹരായ നിരവധി വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റു നിഷേധിച്ചതാകാം ഷാനിമോളെ പ്രകോപിതയാക്കിയത്. ജീവിതം മുഴുവന്‍ പൊതുപ്രവര്‍ത്തനത്തിനായി മാറ്റിവച്ചു കുടുംബ പ്രാരാബ്ദങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധിയിലും സ്വന്തം രാഷ്ട്രിയ പ്രമാണങ്ങള്‍ ജീവനോളം വലുതായി കണ്ട സ്ത്രീകളെ നല്ല ഒരവസരം വരുമ്പോള്‍ ആരോ പറഞ്ഞ കെട്ടിലമ്മമാര്‍ തള്ളി മാറുമ്പോള്‍ വന്നവരെ മിടുക്കികള്‍ ആയി സാക്ഷ്യപ്പെടുത്തുന്ന പ്രിയ ഗോഡ്ഫാദര്‍മാര്‍ എന്താണ് രാഷ്ട്രീയത്തില്‍ മാത്രമിങ്ങനെ എന്ന അവരുടെ ചോദ്യം അതിന്റെ പ്രതിഫലനമാണ്. അതേസമയം എല്ലാ പ്രസ്ഥാനങ്ങളെ കുറിച്ചും ഇതു സത്യം തന്നെയാണ്. തങ്ങള്‍ക്ക് പിന്‍സീറ്റ് ഡ്രൈവിംഗ് സാധ്യമാകുമെന്നവരെയാണ് പുരഷനേതാക്കള്‍ പൊതുവില്‍ സ്ഥാനാര്‍ത്ഥികളാക്കിയത്. കൂടാതെ മണ്ഡലം വീണ്ടും ജനറലാകുമ്പോള്‍ സീറ്റു തിരിച്ചുകിട്ടുമെന്നുറപ്പുള്ളവരേയും. സത്യത്തില്‍ സ്ത്രീ സംവരണം നടപ്പാക്കിയ ആദ്യകാലങ്ങളേക്കാള്‍ സ്ഥിതി മോശമായിരിക്കുകയാണ്.
വനിതാസംവരണം നിയമമായതുകൊണ്ടുമാത്രമാണ് സാങ്കേതികമായി അതു നടപ്പാക്കാന്‍ പാര്‍ട്ടികള്‍ തയ്യാറായത് എന്ന് പകല്‍ പോലെ വ്യക്തമാണ്. അല്ലെങ്കില്‍ നിയമസഭ, ലോകസഭാ തെരഞ്ഞെടുപ്പുികളിലും സ്ത്രീ സംവരണം നടപ്പാക്കുമായിരുന്നല്ലോ. വേണ്ട, പാര്‍ട്ടിക്കകത്തു നടപ്പാക്കുമായിരുന്നല്ലോ. സംസവരണത്തിനുള്ളില്‍ സംവരണമെന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവും പ്രസക്തമായ ആവശ്യത്തിന്റെ പേരുപറഞ്ഞ് വനിതാ സംവരണ ബില്‍ അട്ടിമറിക്കുന്നതില്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ട്. അല്ലെങ്കില്‍ എന്തിനാണ് ഭില്‍? വനിതാസംവരണം വേണമെന്നു പറയുന്ന ഇവരെല്ലാം പകുതി സീറ്റിലോ മൂന്നിലൊന്നിലോ വേണ്ട, നാലിലൊന്നിലോ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചാല്‍ പോരേ? ഒരു നിയമത്തിന്റേയും അവശ്യമില്ലല്ലോ. അതിനുതയ്യാറാക്തതതുതന്നെ അവരുടെ കാപട്യം വ്യക്തമാക്കുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള സംവരണവും അവസരം കിട്ടിയാള്‍ ഇവര്‍ അട്ടിമറിക്കും. അവിടെയാണ് ഷാനിമോള്‍ ഉസ്മാന്റെ ഫേസ് ബുക്ക് പോസ്റ്റ് പ്രസക്തമാകുന്നത്. പോസ്റ്റി്‌ന്റെ പൂര്‍ണ്ണരൂപമിതാ…

സ്ത്രീ .എന്നുമൊരു സങ്കല്പമാണ് അത് ഭാര്യയാലും അമ്മയായാലും മകളായാലും… കവികള്‍ പാടുന്നതും എഴുത്തുകാര്‍ പ്രതിപാദിക്കുന്നതും പ്രപഞ്ചസ്‌നേഹികള്‍ ചൂണ്ടിക്കനിക്കുന്നതും അങ്ങനെയാണ് മലയാളത്തിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ .പൂമുഖ വാതില്‍ക്കല്‍ ,കസ്തുരി തൈലമിട്ടു മുടിമിനുക്കി, മലയാളിപ്പെണ്ണെ നിന്റെ മനസ്സ് , തനിച്ചിരുന്നുറങ്ങുന്ന ചെരുപ്പക്കാരീ ഹ ..എത്ര നല്ല ഗാനങ്ങള്‍ സ്‌നേഹം, പ്രേമം, സൗന്ദര്യം എല്ലാം ഈ സങ്കല്പങ്ങളിലുണ്ട്. ഇനി ചീനച്ചട്ടി മുതല്‍ വിമാനം വരെയുള്ള പരസ്യങ്ങള്‍, നല്ല ആലപ്പുഴ മീങ്കറി നമ്മുടെ പ്രിയപ്പെട്ട കാവ്യാ മാധവനെ , മേഘ വാട്ടര്‍ ടാങ്ക് പ്രിയ കല്പനയെ. സ്വര്‍ണ വജ്രഭാരനങ്ങളെ ഓര്‍ക്കുമ്പോള്‍ കരീന കപൂറിനെ…. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം പോലെ ചിലതില്‍ മാത്രം സ്ത്രീ ഇല്ല. ഒരു മലയാളി ടീച്ചറെ എന്നൊരാള്‍ പറഞ്ഞാല്‍ നല്ല വൃത്തിയായി സാരിയുടുത്ത് മുടി പിന്നിയിട്ടു കയ്യില്‍രണ്ടു ബുക്കും പിടിച്ചു ഓരം ചേര്‍ന്ന് പോകുന്ന ശാലീനയായ ഒരു മുഖം. ഒരു ലേഡി ഡോക്ടര്‍ എങ്കില്‍ നീല സാരിയും നീളമുള്ള ഓവറ കൊട്ടും മുടി പുട്ടപ്പ് ചെയ്തു കഴുത്തില്‍ സ്‌റ്റെതസ്‌കോപ്പോ വെച്ച് വല്യ പൊട്ടുതൊട്ട ഒരു സ്ത്രീ. ഇനി നേഴ്‌സ് തൂവെള്ള തുമ്പപ്പൂ വസ്ത്രം ധരിച്ചു സിറിഞ്ചും കത്രികയും ഗോസുമായി നില്ക്കുന്ന സുന്ദരമുഖം. സാമൂഹ്യ പ്രവര്‍ത്തയെ സങ്കല്‍പിക്കുമ്പോള്‍ അലസവും മാന്യവുമായി കറുത്ത വല്ലിപിടിപ്പിച്ച കണ്ണടവച്ച ധീരയായ മേധാപട്കര്‍. എഴുത്തുകാരിയെങ്കില്‍ അച്ചടി ഭാഷയെങ്കിലും തൃശ്ശൂരിന്റെ ഭാഷ സൗന്ദര്യം നിലനിറുത്തി സ്‌നേഹത്തോടെ പ്രതിഷേധിക്കുന്ന നമ്മുടെ സാറ ടീച്ചറെ. ഇനി മാധ്യമപ്രവര്‍ത്തകരെ സങ്കല്‍പ്പിക്കാന്‍ പറഞ്ഞാല്‍ സാഗരിക ഖോഷ് തുടങ്ങി ഷാനി പ്രഭാകരനും നിഷ ജെബിയും സിന്ധു സുര്യകുമാറും വീണ ജോര്‍ജ് അടക്കമുള്ള കുന്തമുനയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന മിടുമിടുക്കികളുടെ മുഖം ഓര്‍മ വരും. അവകാശ സമര പൊരാട്ടമെന്നാല്‍ സി.കെ ജാനുവും ഗോമതിയും ലിസ്സിയും മുന്നിലെത്തും എന്നാല്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി പഞ്ചായത്തി രാജ് സംവരണത്തിനു ശേഷം മികവുറ്റ പഞ്ചായത്ത് സാരഥികളായ വനിതകളെ സങ്കല്‍പ്പിക്കാന്‍ പറഞ്ഞാല്‍ .ഏതു രാഷ്ട്രിയ പക്ഷമായാലും .നമൊന്നാലോചിക്കും സമര്‍ത്ഥരായ വനിതാ ഭരണാധികാരികള്‍ ഇല്ലാത്തതുകൊണ്ടല്ല .മിടുക്കിയെങ്കില്‍ രണ്ടാമത് സീറ്റുകൊടുക്കാതെ മാറ്റിനിര്‍ത്താന്‍ ഒരു മിടുക്കി താക്കോല്‍ സ്ഥാനത്തെത്തുമെന്നു കണ്ടാല്‍ സ്വഭാവ ദൂഷ്യം ആരോപിക്കാന്‍ അതല്ലെങ്കില്‍ സീറ്റു കൊടുത്തു നിറുത്തി തോല്‍പ്പിക്കാന്‍ മത്സരം ആണിവിടെ അനാവശ്യമായ പുരുഷ മേധാവിത്വം അടിച്ചേല്‍പിക്കുന്ന കേരളത്തിലെ ഏക മേഖല രാഷ്ട്രിയം മാത്രമാണ് നട്ടെല്ല് വളക്കാതെ സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയാല്‍ അവള്‍ ധിക്കാരിയായി കര്‍ട്ടന് പിന്നിലേക്ക് തള്ളപ്പെടും. ജീവിതം മുഴുവന്‍ പൊതുപ്രവര്‍ത്തനത്തിനായി മാറ്റിവച്ചു കുടുംബ പ്രാരാബ്ദങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധിയിലും സ്വന്തം രാഷ്ട്രിയ പ്രമാണങ്ങള്‍ ജീവനോളം വലുതായി കണ്ട സ്ത്രീകളെ നല്ല ഒരവസരം വരുമ്പോള്‍ ആരോ പറഞ്ഞ കെട്ടിലമ്മമാര്‍ തള്ളി മാറുമ്പോള്‍ വന്നവരെ മിടുക്കികള്‍ ആയി സാക്ഷ്യപ്പെടുത്തുന്ന പ്രിയ ഗോഡ്ഫാദര്‍മാര്‍ എന്താണ് രാഷ്ട്രീയത്തില്‍ മാത്രമിങ്ങനെ ? പൊതുപ്രവര്‍ത്തകരായ വനിതകളെ കുറിച്ച് മാത്രം സങ്കല്‍പമില്ലെ? അച്ഛന്റെ മകളും അമ്മാവന്റെ മരുമകളും കേരള രാഷ്ട്രിയത്തിന് ഇനി പുതുമയല്ല കുടുംബവും കുഞ്ഞുങ്ങളും ജോലിയും സമ്പാദ്യവും സുരക്ഷിതമാക്കി അധികാരതിലെതിയവരെ എത്താനിരിക്കുന്നവരെ നിങ്ങള്‍ക്ക് നല്ല നമസ്‌കാരം !

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply