തമിഴ്‌നാടിനെ കണ്ടുപഠിച്ചെങ്കില്‍

ഈ കുറിപ്പെഴുതുന്നത്‌ തമിഴ്‌ നാട്ടില്‍ വെച്ച്‌. തമിഴ്‌ നാട്ടിലെ യാത്രയിലുടനീളം കണ്ട കാഴ്‌ച. സര്‍ക്കാരിന്റെ ബസുകള്‍ സ്വകാര്യ പമ്പുകളില്‍ നിന്ന്‌ ഡീസലടിക്കുന്നു. തമിഴ്‌ നാട്‌ സര്‍ക്കാരിന്റെ ഈ തീരുമാനത്തെയാണ്‌ രാഷ്ട്രീയ ചങ്കൂറ്റം എന്നു പറയുന്നത്‌. കേരളത്തിലെ അവസ്ഥയോ? കെഎസ്‌ആര്‍ടിസിക്ക്‌ ഡീസല്‍ സബ്‌സിഡി എടുത്തുകളഞ്ഞതിനെതുടര്‍ന്ന്‌ ദിനംപ്രതി 2000ത്തോളം സര്‍വ്വീസുകള്‍ നര്‍ത്താനാണത്രെ കെഎസ്‌ആര്‍ടിസി തീരുമാനം. ഇതാണ്‌ കേരളവും തമിഴ്‌നാടും തമ്മി്‌ലുള്ള വ്യത്യാസം. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളേയോ കോടതി തീരുമാനങ്ങളേയോ മറികടക്കാന്‍ വേണ്ടത്‌ രാഷ്ട്രീയ ആര്‍ജ്ജവമാണ്‌. അതാണ്‌ നമുക്കില്ലാത്തത്‌. രണ്ടാമതായി പൊതുമേഖല എന്നാല്‍ […]

kkkk

ഈ കുറിപ്പെഴുതുന്നത്‌ തമിഴ്‌ നാട്ടില്‍ വെച്ച്‌. തമിഴ്‌ നാട്ടിലെ യാത്രയിലുടനീളം കണ്ട കാഴ്‌ച. സര്‍ക്കാരിന്റെ ബസുകള്‍ സ്വകാര്യ പമ്പുകളില്‍ നിന്ന്‌ ഡീസലടിക്കുന്നു. തമിഴ്‌ നാട്‌ സര്‍ക്കാരിന്റെ ഈ തീരുമാനത്തെയാണ്‌ രാഷ്ട്രീയ ചങ്കൂറ്റം എന്നു പറയുന്നത്‌.
കേരളത്തിലെ അവസ്ഥയോ? കെഎസ്‌ആര്‍ടിസിക്ക്‌ ഡീസല്‍ സബ്‌സിഡി എടുത്തുകളഞ്ഞതിനെതുടര്‍ന്ന്‌ ദിനംപ്രതി 2000ത്തോളം സര്‍വ്വീസുകള്‍ നര്‍ത്താനാണത്രെ കെഎസ്‌ആര്‍ടിസി തീരുമാനം. ഇതാണ്‌ കേരളവും തമിഴ്‌നാടും തമ്മി്‌ലുള്ള വ്യത്യാസം. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളേയോ കോടതി തീരുമാനങ്ങളേയോ മറികടക്കാന്‍ വേണ്ടത്‌ രാഷ്ട്രീയ ആര്‍ജ്ജവമാണ്‌. അതാണ്‌ നമുക്കില്ലാത്തത്‌. രണ്ടാമതായി പൊതുമേഖല എന്നാല്‍ മഹത്തായ എന്തോ ആണെന്ന മിഥ്യാധാരണയും. ജനവിരുദ്ധമാണെങ്കില്‍ കൂടി പൊതുമേഖലയെ പിന്താങ്ങുകയും ജനങ്ങള്‍ക്കുപകാരമാണെങ്കില്‍ കൂടി സ്വകാര്യമേഖലയെ എതിര്‍ക്കുന്നവരുമാണല്ലോ നാം. പമ്പരവിഡ്ഡിത്തമെന്നു തെളിഞ്ഞതും മിഥ്യയായതുമായ ഈ പ്രത്യയശാസ്‌ത്ര അടിമത്തവും ഈ ആര്‍ജ്ജവമില്ലായ്‌മക്ക്‌ കാരണമാണ്‌. അതാണ്‌ പുരോഗമനമെന്ന മിഥ്യാധാരണയാണ്‌ ഇരുമു്‌ന്നണികളേയും നയിക്കുന്നത്‌. അതിനാലാണ്‌ സ്വകാര്യപമ്പുകളില്‍ നിന്ന്‌ വിലകുറഞ്ഞ പെട്രോള്‍ അടിക്കാന്‍ തീരുമാനിക്കുന്നതിനു പകരം സര്‍വ്വീസുകള്‍ നിര്‍ത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ തീരുമാനിച്ചത്‌. പ്രബുദ്ധരെന്ന മിഥ്യാധാരണ വലിച്ചെറിഞ്ഞ്‌ തമിഴ്‌ നാടിനെ പിന്തുടരാനെങ്കിലും എന്നാണ്‌ നാം തയ്യാറുകുക…..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “തമിഴ്‌നാടിനെ കണ്ടുപഠിച്ചെങ്കില്‍

  1. Avatar for Critic Editor

    സി പി വിജയൻ

    57 പമ്പുകൾ കണ്ടു പിടിക്കുക.ഡിപ്പോയിൽ നിന്ന് രാതി വൺറ്റിയുമായി പോയി ഡീസൽ അടിക്കാൻ ടീമിനെ നിയോഗിക്കുക.മേൽനോട്ടത്തിനു ഉയർന്ന ഉദ്യോഗസ്തരെകൂടി ചുമതലപ്പെടുത്തുക,പണം ബാങ്ക് വഴി പിറ്റേദിവസം തന്നെ നൽകുക.അഴിമതിയില്ലാതെ നടത്താൻ കഴിയും.അതിനു പകരം നികുതി ഒഴിവാക്കിയാൽ കെ എസ് ആർ റ്റി സി യുടെ ലാഭം സർക്കാരിന്റെ നഷ്ടം ആയി മാറും അത്ര തന്നെ,വേണമെങ്കിൽ ചക്ക വേരിലും കായിക്കും

Leave a Reply