ജീന്‍സും വേണ്ട, പര്‍ദ്ദയും വേണ്ട എന്ന് എം ഇ എസ്
സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള പുരുഷന്മാരുടെ ആശങ്ക അവസാനിക്കുന്നില്ല. ഇപ്പോഴിതാ എം ഇ എസും രംഗത്ത്. ജീന്‍സും വേണ്ട, പര്‍ദ്ദയും വേണ്ട എന്നാണവരുടെ നിലപാട്. എങ്കിലും വിഷയത്തെ ഗുണകരമായ രീതിയില്‍ ചര്‍്ച്ച ചെയാവുന്ന അന്തരീക്ഷമാണ് അവരുണ്ടാക്കുന്നത്. തീര്‍ച്ചയായും എം ഇ എസും പുരുഷാധിപത്യമുള്ള സംഘടനതന്നെ. പര്‍ദയും ജീന്‍സും സ്ത്രീകളുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുകയാണെന്ന് ഇവര്‍ക്കെങ്ങനെയാണ് പറയാനാകുന്നതാവോ? വസ്ത്രത്തിലാണോ വ്യക്തിത്വം? സത്രീകള്‍ ജീന്‍സോ പര്‍ദ്ദയോ ഇഷ്ടമുള്ള ഏതു വേഷമോ ധരിക്കട്ടെ എന്നല്ലേ അവര്‍ പറയേണ്ടത്? ദൈനംദിന ജീവിതത്തിനു സൗകര്യപ്രദമായതും. സ്ത്രീകള്‍ക്കു പാശ്ചാത്യസംസ്‌കാരത്തിന്റെ […]
സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള പുരുഷന്മാരുടെ ആശങ്ക അവസാനിക്കുന്നില്ല. ഇപ്പോഴിതാ എം ഇ എസും രംഗത്ത്. ജീന്‍സും വേണ്ട, പര്‍ദ്ദയും വേണ്ട എന്നാണവരുടെ നിലപാട്. എങ്കിലും വിഷയത്തെ ഗുണകരമായ രീതിയില്‍ ചര്‍്ച്ച ചെയാവുന്ന അന്തരീക്ഷമാണ് അവരുണ്ടാക്കുന്നത്.
തീര്‍ച്ചയായും എം ഇ എസും പുരുഷാധിപത്യമുള്ള സംഘടനതന്നെ. പര്‍ദയും ജീന്‍സും സ്ത്രീകളുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുകയാണെന്ന് ഇവര്‍ക്കെങ്ങനെയാണ് പറയാനാകുന്നതാവോ? വസ്ത്രത്തിലാണോ വ്യക്തിത്വം? സത്രീകള്‍ ജീന്‍സോ പര്‍ദ്ദയോ ഇഷ്ടമുള്ള ഏതു വേഷമോ ധരിക്കട്ടെ എന്നല്ലേ അവര്‍ പറയേണ്ടത്? ദൈനംദിന ജീവിതത്തിനു സൗകര്യപ്രദമായതും.
സ്ത്രീകള്‍ക്കു പാശ്ചാത്യസംസ്‌കാരത്തിന്റെ ജീന്‍സും അറേബ്യന്‍ സംസ്‌കാരത്തിന്റെ മുഖം മൂടിക്കെട്ടിയ പര്‍ദയും വേണ്ട എന്നതാണ് എം.ഇ.എസിന്റെ നിലപാട്. കേട്ടാല്‍ കയ്യടിക്കാന്‍ തോന്നുന്ന നിലപാട്. എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂര്‍ ബുദ്ധിമാനാണല്ലോ. പര്‍ദ്ദക്കെതിരേയും പറയുമ്പോള്‍ പുരോഗമനവാദികളുടെ കയ്യടി കിട്ടുമെന്ന് എംഇഎസിനറിയാം. പക്ഷെ, ജീന്‍സെന്നപോലെ പര്ദ്ദയിഷ്ടമുള്ളവര്ക്ക് അതു ധരിക്കാനും സ്വാതന്ത്ര്യമാണ് വേണ്ടത്.
ഈ വിഷയത്തില്‍ മതസംഘടനകള്‍ ഏറ്റുമുട്ടലിന്റെ പാത ഉപേക്ഷിച്ചു മതേതരമായ സമൂഹം സൃഷ്ടിക്കുന്നതിനാവശ്യമായ ആരോഗ്യകരമായ ചര്‍ച്ചക്കു തയാറാകണമെന്നാണ് എം.ഇ.എസിന്റെ ആവശ്യം. മുഖം മറച്ച പര്‍ദയും ജീന്‍സും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെന്നാണ് എം.ഇ.എസിന്റെ നിലപാടെന്നു ഫസല്‍ ഗഫൂര് പറയുന്നു. സൂര്യപ്രകാശം ശരീരത്തില്‍ പതിക്കുന്നതു തടസപ്പെടുത്തുന്ന പര്‍ദയും വിയര്‍പ്പു കെട്ടിനിര്‍ത്തുന്ന ജീന്‍സും പല രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. സ്ത്രീകള്‍ക്കു നടുവേദനയും കാല്‍സ്യത്തിന്റെ കുറവും ഉള്‍പ്പെടെ പല രോഗങ്ങളും ഈ വസ്ത്രധാരണം കാരണം ഉണ്ടാകുന്നു. അതേസമയം, ബി.ജെ.പി.യുടെ ആര്യവത്കരണത്തെ തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും നമ്മുടെ തനതു വസ്ത്രപാരമ്പര്യം തിരിച്ചുകൊണ്ടുവരികയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്ത്, തുര്‍ക്കി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ മുസ്ലിം വനിതകള്‍ മുഖം മറയ്ക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു.
തീര്ച്ചയായും ചര്‍്ച്ച ചെയ്യാവുന്ന ചില അഭിപ്രായങ്ങള്‍ അദ്ദേഹം പറയുന്നുണ്ട്. മുഖം മറച്ചുള്ള പര്‍ദയടക്കം ഒരു വ്യക്തിയുടെ ദേഹത്തു തുണി കൂടുന്നതുകൊണ്ടു സംസ്‌കാരം കൂടുകയോ ശരീരത്തില്‍ തുണി കുറഞ്ഞാല്‍ സംസ്‌കാരം കുറയുകയോ ചെയ്ിയല്ലെന്നതാണത്. മുഖംമറച്ചുള്ള പര്‍ദ ധരിക്കണമെന്ന രീതിയില്‍ ഇസ്ലാമിന്റെ പേരുപറഞ്ഞുള്ള പ്രചാരണം കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പോലും സ്വാധീനം ചെലുത്തിയെട്ടുണ്ടെന്നും അത് സത്യമല്ല എന്നും ഫസല്‍ ഗഫൂര് പറയുന്നു.ജീന്‍സും പര്‍ദയും കേരളത്തിന്റെ കാലാവസ്ഥയ്ക്കു ചേരുന്നതല്ല. പാശ്ചാത്യ, അറബിവത്കരണത്തിന്റെ ഭാഗമായി നമ്മളില്‍ ഈ വസ്ത്രാഭിമുഖ്യം അടിച്ചേല്‍പ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു. എം.ഇ.എസ്. സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സല്‍വാര്‍ കമ്മിസും സാരിയും ഡ്രസ് കോഡായി നിശ്ചയിച്ചിട്ടുണ്ട്. ഇവിടെയുള്ള ഒരുലക്ഷത്തിലേറെവരുന്ന വിദ്യാര്‍ഥി അധ്യാപക സമൂഹം അത് അംഗീകരിക്കുന്നു. ഇവിടെ മതേതരമായ സമൂഹം സൃഷ്ടിക്കുന്നതിനാവശ്യമായ ചര്‍ച്ചയാണു നടക്കേണ്ടത്. ബേനസീര്‍ഭൂട്ടോ അടക്കമുള്ള പൊതുവ്യക്തിത്വങ്ങളുടെ വസ്ത്രധാരണത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ആരും തയാറാകുന്നില്ല. പകരം വിവാദങ്ങളുണ്ടാക്കി ചര്‍ച്ചകളുടെ വഴിമുടക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ഈ അഭിപ്രായങ്ങള്‍ വിവാദങ്ങള്‍്ക്കുപകരം സംവാദങ്ങള്‍ക്ക് കാരണമായാല്‍ നന്ന്. എന്നാല്‍ അപ്പോഴും വസ്ത്രം ഓരോരുത്തരുടേയും ഇഷ്ടമാണെന്ന് അംഗീകരിച്ചുവേണം അത്തരം ചര്‍്ച്ചകള്‍. മാത്രമല്ല, ഇക്കാര്യത്തില്‍ ഓരോ രാജ്യത്തിനും ഓരോ രീതിയെന്നുമില്ല. അത്തരത്തില്‍ വേര്‍തിരിക്കപ്പെട്ട അറകളല്ല ആധുനികകാലത്ത് രാഷ്ട്രങ്ങള്‍….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in