ജാതി : ആനന്ദ് പട്‌വര്‍ധന്‍ പറയുന്നത്

കേരളത്തിലും ജാതീയ വ്യവസ്ഥ സജീവമായി നിലവിലുണ്ടെന്ന് ചിന്തകനും ചലച്ചിത്രകാരനുമായ ആനന്ദ് പട്വര്‍ധന്റെ അഭിപ്രായം ‘പ്രബുദ്ധകേരള’വാദികള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. പുരോഗമനം അവകാശപ്പെടുന്ന മലയാളികളുടെ മനസ്സിലാണ് ജാതി വ്യവസ്ഥ കുടികൊള്ളുന്നതെന്നു തന്നെയാണ് അദ്ദേഹം സൂചിപ്പിച്ചത്.. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാതിയുടെ പേരില്‍ കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോള്‍ ആശങ്കപ്പെടുന്നവരാണ് മലയാളിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ലോക ചരിത്രത്തില്‍ മനുഷ്യരെ അടിച്ചമര്‍ത്താനുള്ള തുറുപ്പ് ചീട്ടായിട്ടാണ് ജാതിവ്യവസ്ഥ പ്രചരിപ്പിച്ചത്. എന്നാല്‍ അക്കാലം മുതല്‍ തന്നെ അതിനെതിരെയുള്ള പ്രതരോധവും ഉയര്‍ന്ന് വന്നിരുന്നു.ബുദ്ധന്‍ മുതല്‍ അംബേദ്കര്‍ വരെയുള്ളവര്‍ ജാതി വ്യവസ്ഥക്കെതിരെ […]

anandകേരളത്തിലും ജാതീയ വ്യവസ്ഥ സജീവമായി നിലവിലുണ്ടെന്ന് ചിന്തകനും ചലച്ചിത്രകാരനുമായ ആനന്ദ് പട്വര്‍ധന്റെ അഭിപ്രായം ‘പ്രബുദ്ധകേരള’വാദികള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. പുരോഗമനം അവകാശപ്പെടുന്ന മലയാളികളുടെ മനസ്സിലാണ് ജാതി വ്യവസ്ഥ കുടികൊള്ളുന്നതെന്നു തന്നെയാണ് അദ്ദേഹം സൂചിപ്പിച്ചത്.. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാതിയുടെ പേരില്‍ കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോള്‍ ആശങ്കപ്പെടുന്നവരാണ് മലയാളിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ലോക ചരിത്രത്തില്‍ മനുഷ്യരെ അടിച്ചമര്‍ത്താനുള്ള തുറുപ്പ് ചീട്ടായിട്ടാണ് ജാതിവ്യവസ്ഥ പ്രചരിപ്പിച്ചത്. എന്നാല്‍ അക്കാലം മുതല്‍ തന്നെ അതിനെതിരെയുള്ള പ്രതരോധവും ഉയര്‍ന്ന് വന്നിരുന്നു.ബുദ്ധന്‍ മുതല്‍ അംബേദ്കര്‍ വരെയുള്ളവര്‍ ജാതി വ്യവസ്ഥക്കെതിരെ വിവിധ തലത്തില്‍ പോരാടിയവരായിരുന്നു.എന്നാല്‍ സ്വാതന്ത്ര്യാനന്തര രാജ്യത്തും ജാതീയ വ്യവസ്ഥ നില നില്‍ക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം പറയുന്നു.
ജാതി മതചിന്തകള്‍ക്കെതിരെ ഏറെ മുന്നേറ്റങ്ങള്‍ നടന്നെന്ന് അഭിമാനിക്കുന്ന കേരളം അടുത്ത കാലത്ത് തിരിച്ചുപോക്കിന്റെ പാതയിലാണെന്ന് ചൂണ്ടികാട്ടുമ്പോഴെല്ലാം അതംഗീകരിക്കാന്‍ നാം തയ്യാറാകാറില്ല.  പ്രബുദ്ധരാണെന്നവകാശപ്പെട്ട് പട്വര്‍ധന്‍ പറയുന്നപോലെ ഉത്തരേന്ത്യക്കാരെ പരിഹസിക്കുകയാണ് നമ്മുടെ സ്ഥിരംപരിപാടി. ഇനിയെങ്കിലും അക്കാര്യത്തിലൊരു പുനപരിശോധന നടത്തിയാല്‍ നന്ന്.
സത്യത്തില്‍ നാം ഏറെ മുന്നോട്ടുപോയിരുന്നില്ല എന്നതാണ് സത്യം. പുരോഗമനത്തിന്റേയും ഇടതുപക്ഷത്തിന്റേയും വര്‍ഗ്ഗരാഷ്ട്രീയത്തിന്റേയുമൊക്കെ മുഖംമൂടിയില്‍ നാം ജാതിയെ മൂടിവെക്കുകയായിരുന്നു. ജാതിയില്ലെന്ന് അഭിനയിക്കുകയായിരുന്നു. അങ്ങനെയാണ് മണ്ഡല്‍ കമ്മീഷനിലൂടെ വി പി സിംഗ് തുറന്നുവിട്ട പിന്നോക്ക – ദളിത് രാഷ്ട്രീയത്തെ നാം അവഗണിച്ചതും തടത്തുനിര്‍ത്ത്ിയതും. അപ്പോഴും ജാതീയമായ ഉച്ഛനീചത്വം ഇവിടെ ശക്തമാണ്. ഉത്തരേന്ത്യയിലെ പല ഭാഗത്തും ഉണ്ടെന്നു പറയുന്ന പോലെ പ്രകടമല്ല എന്നു മാത്രം. എന്നാല്‍ പലപ്പോഴും അതിലും ഭീകരമാണത്. എനിക്കു ജാതിചിന്തയില്ലെന്നും ആകെ വിവാഹത്തില്‍ മാത്രമേ ജാതി നോക്കിയുള്ളു എന്നും അത് വലിയ തറവാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണെന്നും അടുത്തയിടെ ഒരു വിപ്ലവകാരി പറയുന്നതുകേട്ട് ഞെട്ടിപോയി. ഇദ്ദേഹത്തിന്റെ പിതാവും വലിയ വിപ്ലവകാരിതന്നെ. ജാതിയും ജാതീയമായ ഉച്ചനീചത്വങ്ങളും നിലനിര്‍ത്തുന്നത് വിവാഹമാണെന്ന വസ്തുതപോലും സൗകര്യപൂര്‍വ്വം മറക്കുന്ന അവസ്ഥ നോക്കൂ. തറവാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയല്ലേ വേണ്ടത്? അതുപോലെ തന്നെയാണ് നമ്മുടെ പല പ്രബുദ്ധരും ഇപ്പോഴും അന്തസ്സിന്റെ പ്രതീകമായി സവര്‍ണ്ണ ജാതി വാല്‍ കൊണ്ടുനടക്കുന്നത്. മക്കള്‍ക്കും നല്കുന്നത്. ജാതിചിന്ത കൈവിടാത്ത കേരളീയ സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന മാന്യത തന്നെയാണ് അതിന്റെ ലക്ഷ്യം ഇവരെല്ലാം പറയുന്ന പ്രബുദ്ധത വട്ടപൂജ്യമല്ലാതെ മറ്റെന്ത്? മറുവശത്ത് ഹൈജാക് ചെയ്‌പ്പെട്ട സമൂഹത്തിലെ അടിത്തട്ടില്‍ നിന്നുള്ള  മുന്നേറ്റങ്ങളുടെ തുടര്‍ച്ചയാണ് നമുക്കാവശ്യം. അത്തരത്തിലുള്ള ചില ചലനങ്ങള്‍ ഉണ്ടായിവരുന്നുണ്ട്. അതില്‍ മാത്രമേ ഇനി പ്രതീക്ഷക്കു വകയുള്ളു. പട്വര്‍ദ്ധ്വന്‍ അതു കൃത്യമായി മനസ്സിലാക്കി എന്നു കരുതാം.
തീര്‍ച്ചയായും അഖിലേന്ത്യാതലത്തിലും സ്ഥിതി മെച്ചമല്ല. തന്റേതില്‍നിന്ന് വ്യത്യസ്തമായ ജാതിയില്‍നിന്ന് ജീവിതപങ്കാളികളെ സ്വീകരിച്ചവര്‍ ഇന്ത്യയില്‍ ആറു ശതമാനത്തില്‍ താഴെ മാത്രമെന്ന ഒരു പഠനം ഇതാ പുറത്തുവന്നിരിക്കുന്നു.. ഇന്ത്യന്‍ കുടുംബങ്ങളില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ തൊട്ടുകൂടായ്മ വ്യാപകമായി തുടരുന്നുവെന്നും നാഷനല്‍ കൗണ്‍സില്‍ ഫോര്‍ അപൈ്‌ളഡ് ഇക്കണോമിക് റിസര്‍ചും മേരിലാന്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ ഇന്ത്യന്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് സര്‍വേ (ഐ.എച്ച്.ഡി.എസ്) 2014ല്‍ വ്യക്തമായി.
വിവിധ സാമൂഹിക വിഭാഗങ്ങളില്‍പെടുന്ന 42,000 കുടുംബങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഗ്രാമവാസികളില്‍ 30 ശതമാനം പേരും നഗരവാസികളില്‍ 27 ശതമാനം പേരും വീടുകളില്‍ അയിത്തമാചരിക്കുന്നുണ്ടെന്ന് സമ്മതിച്ചു. താഴ്ന്ന ജാതിക്കാര്‍ അടുക്കളയില്‍ കയറുന്നതോ പാത്രങ്ങള്‍ ഉപയോഗിക്കുന്നതോ സമ്മതിക്കില്ലെന്നും സര്‍വേയില്‍ പറയുന്നു. ഇവരില്‍ കൂടുതല്‍ പേര്‍ ബ്രാഹ്മണരാണ് (നഗരങ്ങളില്‍ 39 ശതമാനം, ഗ്രാമങ്ങളില്‍ 62 ശതമാനം). 5.4 ശതമാനമാണ് ഇന്ത്യയില്‍ മിശ്രജാതി വിവാഹം. മധ്യപ്രദേശില്‍ ഇത് ഒരു ശതമാനത്തിലും താഴെയാണ്. എന്നാല്‍, ഗുജറാത്ത്, ബിഹാര്‍ എന്നിവിടങ്ങളില്‍ മിശ്രജാതി വിവാഹത്തിന്റെ കണക്ക് താരതമ്യേന മെച്ചമാണ്. 11 ശതമാനം.
ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും സമഗ്രമായ സര്‍ക്കാരേതര ഗാര്‍ഹിക കണക്കെടുപ്പായ ഐ.എച്ച്.ഡി സര്‍വേയില്‍ കുടുംബങ്ങളുടെ സാമൂഹികസാമ്പത്തിക അവസ്ഥകള്‍, ആരോഗ്യം, തൊഴില്‍, ആണ്‍പെണ്‍ വിഷയങ്ങള്‍ എന്നിവ ആസ്പദമാക്കിയാണ് ചോദ്യങ്ങള്‍ തയാറാക്കിയത്.
ഇന്ത്യന്‍ സാമൂഹിക ജീവിതം സംബന്ധിച്ച ഗവേഷണങ്ങള്‍ക്കും വികസന പദ്ധതി രൂപരേഖകള്‍ തയാറാക്കാനും 2004-05, 2011-12 വര്‍ഷങ്ങളിലെ സര്‍വേ ഫലം അടിസ്ഥാനമായിരുന്നു. ഇക്കുറി ജാതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ഗുണകരമായ മാറ്റങ്ങള്‍ക്ക് ഈ പഠനം പ്രേരകമായാല്‍ നന്ന്. അതേസമയം അടിസ്ഥാനപരമായി മാറ്റങ്ങള്‍ ഉണ്ടാക്കുക ദളിത് – പിന്നോക്ക വിഭാഗങ്ങളുടെ രാഷ്ട്രീയാധികാരത്തിനായുള്ള പോരാട്ടം തന്നെയാണെന്നതില്‍ സംശയം വേണ്ട. അവിടെയാണ് പട്‌വര്‍ധന്‍ പറയുന്നപോലെ അംബേദ്കര് രാഷ്ട്രീയം പ്രസക്തമാകുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ജാതി : ആനന്ദ് പട്‌വര്‍ധന്‍ പറയുന്നത്

  1. Only after keeping our side safe that we, Malayalees spoke of elimination of cast. It remains as a mental block. Even in work based casts like Viswakarmas, there is inter cast rivalry. A carpenter boy marrying a blacksmith / goldsmith/moosary is not welcomed by their respective families/communities. Like wise, in fishermen communities like Araya, Vala, Mukaya, same distinction prevails. May be they share common god of their imagination. All Viswakarmas worships their paternal god-ViswaKarmavu;yet they are not intending for unification. In upper caste, they being minorities, they are intelligently unified to retain their power and they lead the confrontation among lower classes. This is a tragedy in Kerala. The lesson of divide and rule of the colonialists are not understood properly by these poor folks.

  2. ഇന്ന് നാം മനസിലകീണ്ടത് ഇന്ത്യയില്‍ 82 കോടി വോട്റെര്മാര്‍ ഉണ്ട് എന്നതാണ് . അതില്‍ 50 കോടി വോറ്റ്ര്മാര്‍ പഞ്ച്മാന്മ്മാര്‍ secular hindhu ആണ് .8 കോടി വോട്റെര്‍മ്മാര്‍ ആര്യന്‍ ആണ് .12 കോടി മുസ്ലിമും. ജാതി ഇട്ടു കളിച്ചിട്ടും ഒന്നും നേടാന്‍ ഉയര്‍ന്ന ജാതികല്കില്ല . പിന്നെ അവര്‍ കളികുമോ ?ഏതെങ്കിലും മത ഫഷിസവും ഇവിടെ ഉണ്ട്ഫകാന്‍ പോകുനില്ല . വെറുതെ disllusioned ആയ രാഷ്ട്രീയക്കാരുടെ നനഞ്ഞ പടകം ആണ് ഇത് .

Leave a Reply