ചിലപ്പോള്‍ ജെറ്റുവിമാനത്തേക്കാള്‍ കാളവണ്ടി ഗുണം ചെയ്യും
ആധുനിക ശാസ്ത്രം ഏതു മേഖലിയിലായാലും ഒരു അനുഗ്രഹം തന്നെയാണ്. എന്നാല്‍ ആധുനികമായതെല്ലാം അവസാന വാക്കാണെന്നും പഴയതെല്ലാം അജ്ഞതയാണെന്നും പറയുന്നത് അവിവേകംതന്നെയാണ്. കണ്ണടച്ച് ഇരുട്ടാക്കലുമാണ്. ജെറ്റുവിമാനം ഉള്ളിടത്ത് കാളവണ്ടിയില്‍ സഞ്ചരിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രത്യക്ഷത്തില്‍ യുക്തിഭദ്രമെന്നു തോന്നുമെങ്കിലും ചിലപ്പോള്‍ ജെറ്റുവിമാനങ്ങളേക്കാള്‍ കാളവണ്ടി പ്രയോജനം ചെയ്യാറുണ്ടെന്ന കാര്യം നാം മറക്കാതിരിക്കേണ്ടതുണ്ട്.മാത്രമല്ല കാളവണ്ടി നമ്മെ ഒരു കാലത്ത് യാത്രയെ സുഗമമാക്കാന്‍ സഹായിക്കുക തന്നെയാണ് ചെയ്തിട്ടുള്ളത്, അല്ലാതെ ദുരിതത്തിലാക്കുകയല്ല. ആ പ്രയോജനം ഇപ്പോഴും നിലനില്ക്കുന്നുണ്ട്. പറഞ്ഞു വരുന്നത് ആധുനിക വൈദ്യശാസ്ത്രത്തെ കുറിച്ചാണ്. മനുഷ്യചരിത്രത്തിലെ […]
ആധുനിക ശാസ്ത്രം ഏതു മേഖലിയിലായാലും ഒരു അനുഗ്രഹം തന്നെയാണ്. എന്നാല്‍ ആധുനികമായതെല്ലാം അവസാന വാക്കാണെന്നും പഴയതെല്ലാം അജ്ഞതയാണെന്നും പറയുന്നത് അവിവേകംതന്നെയാണ്. കണ്ണടച്ച് ഇരുട്ടാക്കലുമാണ്.
ജെറ്റുവിമാനം ഉള്ളിടത്ത് കാളവണ്ടിയില്‍ സഞ്ചരിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രത്യക്ഷത്തില്‍ യുക്തിഭദ്രമെന്നു തോന്നുമെങ്കിലും ചിലപ്പോള്‍ ജെറ്റുവിമാനങ്ങളേക്കാള്‍ കാളവണ്ടി പ്രയോജനം ചെയ്യാറുണ്ടെന്ന കാര്യം നാം മറക്കാതിരിക്കേണ്ടതുണ്ട്.മാത്രമല്ല കാളവണ്ടി നമ്മെ ഒരു കാലത്ത് യാത്രയെ സുഗമമാക്കാന്‍ സഹായിക്കുക തന്നെയാണ് ചെയ്തിട്ടുള്ളത്, അല്ലാതെ ദുരിതത്തിലാക്കുകയല്ല. ആ പ്രയോജനം ഇപ്പോഴും നിലനില്ക്കുന്നുണ്ട്.
പറഞ്ഞു വരുന്നത് ആധുനിക വൈദ്യശാസ്ത്രത്തെ കുറിച്ചാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ മുന്നേറ്റങ്ങളില്‍ ഒന്നുതന്നെയാണ് അതെന്ന കാര്യത്തില്‍ സംശയമില്ല. ആശുപത്രിക്കാരും മരുന്നു കമ്പനിക്കാരും നടത്തുന്ന ചൂഷണങ്ങളുടെയും ക്രൂരതയുടെയും കഥകള്‍ പറഞ്ഞ് ആ ശാസ്ത്രത്തിന്റെ മഹിമ കെടുത്തിക്കളയാനാവില്ല. കാരണം പല തരത്തിലുള്ള രോഗങ്ങള്‍ വന്ന് ഒരു സമൂഹം ഒന്നാകെ മരിച്ചു വീഴുന്നതില്‍ നിന്ന് നമ്മെ രക്ഷിച്ചെടുത്തിട്ടുള്ളതിലും ഇത്രയും ആരോഗ്യത്തോടെയും ആയുസ്സോടെയും മനുഷ്യന്‍ നിലനില്ക്കാന്‍ കാരണമാകുന്നതിലും ആ ശാസ്ത്രം വഹിച്ചിട്ടുള്ള പങ്ക് ഒരു യുക്തിയ്ക്കും തള്ളിക്കളയാനാവില്ല.
എന്നാല്‍ ഇനി അതു മാത്രമാണ് ശരി, ബാക്കിയെല്ലാം തെറ്റാണെന്നു പറഞ്ഞ് പുച്ഛിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന യുക്തിയെ ഒരു രീതിയിലും സ്വീകരിക്കാനുമാവില്ല. അനുഭവം തന്നെയാണ് എന്നെക്കൊണ്ട് അതു പറയിപ്പിക്കുന്നത്. ഒന്നു രണ്ടു കാര്യങ്ങള്‍ പറയാതെ വയ്യ.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്റെ റിസ്റ്റില്‍ ഒരു ഗാംഗ്ലിയോണ്‍ സിസ്റ്റ് ഉണ്ടായിരുന്നു. ആ മുഴ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി എടുത്തു കളഞ്ഞു. അതറിഞ്ഞ ഒരു ഹോമിയോ ഡോക്ടര്‍ എന്നോടു പറഞ്ഞു. അത് വീണ്ടും വരും എന്ന്. എന്നാല്‍ സര്‍ജറി നടത്തിയ ഡോക്ടര്‍ പറഞ്ഞത് മുഴുവനായും ചൊരണ്ടിക്കളഞ്ഞിട്ടുണ്ട്. ഇനി അത് വരികയേയില്ല എന്നാണ്.
രണ്ടു മാസം കഴിഞ്ഞപ്പോള്‍ അത് വീണ്ടും വന്നു. കുറച്ചുകൂടി വലുപ്പത്തില്‍ തന്നെ. മാത്രമല്ല, കൈ താഴെ കുത്തി ഇരുന്നാല്‍ നല്ല വേദന. മുഴ ഉള്ളപ്പോള്‍ വലിയ കുഴപ്പമില്ലായിരുന്നു. ഇതിപ്പോള്‍ ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചെന്നു പറഞ്ഞ മാതിരിയായി. വീണ്ടും അതേ ഡോക്ടറെ കാണിക്കാന്‍ തീരുമാനിച്ചു. അത് വീണ്ടും എടുത്തു കളയാന്‍ പറയുമെന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ലല്ലോ എന്നറിയാവുന്നതില്‍ ഒന്നു മടിച്ചു.
അങ്ങനെയിരിക്കുമ്പോഴാണ് ഇഖ്ബാല്‍ കുറ്റിപ്പുറം എന്ന സിനിമാ തിരക്കഥാകൃത്തു കൂടിയായ ഹോമിയോ ഡോക്ടറെ കാണുന്നത്.
അദ്ദേഹം ഒരു മരുന്നു തന്നു. മൂന്നു മാസത്തിനുള്ളില്‍ അത് പൂര്‍ണ്ണമായി പോകുമെന്നു പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ മരുന്നു കഴിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. വീണ്ടും ഞങ്ങള്‍ കാണാനിടയായി. അപ്പോഴും അദ്ദേഹം പറഞ്ഞു. ഒരു ഡോസ് കൂടി കഴിക്കൂ. അത് പോകും. വേറെ ആരെയും കാണിക്കണ്ട എന്ന്. അദ്ദേഹത്തിന്റെ ആ ഉറപ്പ് എനിക്ക് അത്രയും വിശ്വാസമായി.
ഇപ്പോള്‍ ഞാന്‍ ഒമാനിലാണ്. ഒരാഴ്ച മുമ്പ് ജബല്‍ ശംസ് എന്ന മല നിരകളിലേക്ക് പോയിരുന്നു. രാവിലെ മുറിയില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ കാലു തെന്നി ഒന്നു വീണു. മുഴയുള്ള കൈ കുത്തിയാണ് വീണത്. വേദനകൊണ്ട് ഒന്നു പുളഞ്ഞു. കുറെനേരം മുറിയില്‍ വന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വേദന പോയി. വൈകുന്നേരമായപ്പോള്‍ ആ മുഴ പോയിരിക്കുന്നു. ഇപ്പോള്‍ കൈ കുത്തി ഇരിക്കുമ്പോള്‍ വേദന കുറവുണ്ട്. എന്നാല്‍ മുഴ ഇല്ലേയില്ല.
ഹോമിയോ ആണോ വീഴ്ചയാണോ മുഴയെ കളഞ്ഞതെന്നു ചോദിച്ചാല്‍ അറിയില്ല. എന്നാല്‍ ഹോമിയോ മരുന്നിന്റെ ഫലമാണ് അതെന്നുതന്നെയാണ് എന്റെ ‘വിശ്വാസം’. കാരണം ഹോമിയോ മരുന്ന് പൊടുന്നനെ അസുഖം മാറാന്‍ കാരണമാകുന്നത് പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. കുറച്ചുനാള്‍ ആ ആരോഗ്യശാസ്ത്രം നേരിട്ടു മനസ്സിലാക്കാന്‍ ശ്രമിച്ച ആളെന്ന നിലയില്‍ അതു നേരിട്ടു ബോദ്ധ്യമായിട്ടുള്ളതാണ്.
എന്തായാലും ആധുനികര്‍ പറയുന്നത് ഹോമിയോ വിശ്വാസ ചികിത്സയാണ് എന്നാണല്ലോ. എന്തായാലും ഈ വിഷയത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തേക്കാള്‍ എനിക്ക് ‘വിശ്വാസ’മായത് ഹോമിയോ തന്നെയാണ്.
പല ചികിത്സയിലും മാറാത്ത സോറിയായീസ് സിദ്ധചികിത്സയില്‍ മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഉദരരോഗം പ്രകൃതി ചികിത്സയില്‍ ശമിക്കുന്നതിന് സാക്ഷിയായിട്ടുണ്ട്. ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍ ഒരു മാസം കഴിഞ്ഞാല്‍ എഴുന്നേറ്റു നടക്കാനാവില്ലെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞ നട്ടെല്ലുവേദന ആയുര്‍വ്വേദ ചികിത്സയില്‍ പൂര്‍ണ്ണമായും ഭേദമായി വര്‍ഷങ്ങളായി ഓടി നടക്കുന്നവരെ എനിക്കറിയാം. ഒരു ചികിത്സയും ചെയ്യാതിരുന്നിട്ടും രോഗങ്ങള്‍ മാറുന്നവരും ഉണ്ട്.
എന്നാല്‍ ഈ ചികിത്സാ സമ്പ്രദായങ്ങള്‍ ആവകാശപ്പെടുന്നതുപോലെ എല്ലാ രോഗങ്ങള്‍ക്കും അത് ഉപാധിയല്ലെന്നും നന്നായറിയാം. ഒരു ആക്‌സിഡന്റ് ഉണ്ടായി കാലറ്റുപോയാല്‍ നിങ്ങളെ ഞാന്‍ വാഴയില്‍ പൊതിഞ്ഞു കിടത്തണോ അതോ ആധുനിക ആശുപത്രിയിലേക്കു കൊണ്ടുപോകണോ എന്നു ചോദിച്ചതിന് എനിക്കുനേരെ ആക്രോശിച്ചുവന്ന അഹിംസാ ചികിത്സകരെ സ്മരിച്ചുകൊണ്ടുതന്നെ പറയട്ടെ, എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലും അതിന്റേതായ നന്മകളുണ്ട്. തിന്മകളുമുണ്ട്. യുക്തിഭദ്രമായി കൊള്ളേണ്ടതിനെ കൊണ്ടും തള്ളേണ്ടതിനെ തള്ളിയും സ്വീകരിക്കുകയാണ് വിവേകമെന്നാണ് എന്റെ പക്ഷം.
പനി വന്നാല്‍ ഏറ്റവും നല്ലത് ഗുളികകള്‍ വാരി വായിലിടാതെ നല്ല ചുക്കുകാപ്പി കുടിച്ചു വിശ്രമിക്കുന്നതാണെന്നു തന്നെ ഞാനിപ്പോഴും വിശ്വസിക്കുന്നു. എന്നാല്‍ പനി മൂര്‍ച്ഛിച്ചാല്‍ ഏറ്റവും അടുത്തുള്ള ആധുനിക ചികിത്സാലയത്തിലേക്ക് പോകാന്‍ ഒട്ടും സമയം കളയരുതെന്നും കരുതുന്നു.
വാട്‌സ് ആപ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in