ചരിത്രമെഴുതി ആം ആദ്മി പാര്‍ട്ടി

പ്രവചനങ്ങെളെപോലും മറി കടന്ന് ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം. അതാണ് നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളില്‍ ഏറ്റവംു ശ്രദ്ധേയമായ മുന്നേറ്റം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. ഷീലാ ദീക്ഷിത്തിനെ പരാജയപ്പെടുത്തി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയും നടത്തി. ആം ആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ ഒരു തരംഗംതന്നെ ഉണ്ടാക്കിയെന്നതില്‍ സംശയമില്ല. ഒരു വയസ്സുമാത്രം പ്രായമുള്ള പാര്‍ട്ടി, പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള ബിജെപിയേയും കോണ്‍ഗ്രസ്സിനേയും വെല്ലുവിളിച്ചാണ് പടനിലത്തിറങ്ങിയത്. ആദ്യമായാണ് ദല്‍ഹിയില്‍ ത്രികോണ മത്സരം നടന്നത്. […]

kejriwal_broom360x270_ak

പ്രവചനങ്ങെളെപോലും മറി കടന്ന് ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം. അതാണ് നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളില്‍ ഏറ്റവംു ശ്രദ്ധേയമായ മുന്നേറ്റം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. ഷീലാ ദീക്ഷിത്തിനെ പരാജയപ്പെടുത്തി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയും നടത്തി.

ആം ആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ ഒരു തരംഗംതന്നെ ഉണ്ടാക്കിയെന്നതില്‍ സംശയമില്ല. ഒരു വയസ്സുമാത്രം പ്രായമുള്ള പാര്‍ട്ടി, പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള ബിജെപിയേയും കോണ്‍ഗ്രസ്സിനേയും വെല്ലുവിളിച്ചാണ് പടനിലത്തിറങ്ങിയത്. ആദ്യമായാണ് ദല്‍ഹിയില്‍ ത്രികോണ മത്സരം നടന്നത്.

തിരഞ്ഞെടുപ്പ് റാലിയില്‍ പോലും പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാന്‍ ധൈര്യമില്ലാത്ത അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്സ്. അതിരക്ഷമായ വിലകയറ്റത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളാണെന്ന വിലയിരുത്തല്‍ നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി റാലിയില്‍ പങ്കെടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക എന്ന പാര്‍ട്ടിയുടെ തന്നെ വിലയിരുത്തലായിരുന്നു അതിനു കാരണമത്രെ. മറുവശത്ത് ബിജെപി മോഡിയെ തന്നെ രംഗത്തിറക്കി. എന്നാല്‍ 15 കൊല്ലമായി ദല്‍ഹി ഭരിക്കുന്ന കോണ്‍ഗ്രസ്സും അതിനുമുമ്പ് ഭരിച്ച ബി.ജെ.പിയും അക്ഷരാര്‍ത്ഥത്തില്‍ പതറി പോയി. കോണ്‍ഗ്രസ്സ തകര്‍ന്നടിഞ്ഞു. ബിജെപിയുടെ വിജയത്തിന്റെ തിളക്കം കുറഞ്ഞു. മാത്രമല്ല ബിജെപിക്കും ഭൂരിപക്ഷം ലഭിച്ചില്ല. ജനവിധി അംഗീകരിച്ച് പ്രതിപക്ഷത്തിരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ആ നിലക്ക് മന്ത്രിസഭയുണ്ടാക്കാന്‍ ബിജെപിക്ക് എളുപ്പമല്ല. ഡെല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത് രാഷ്ട്രീയ അനശ്ചിതത്വമാണ്.
കുറ്റിച്ചൂല്‍ തെരഞ്ഞെടുപ്പു ചിഹ്നമായി സ്വീകരിച്ചുകൊണ്ടാണ് അഴിമതിക്കെതിരെയും ഇപ്പോഴത്തെ ഭരണരീതികളിലെ ക്രമക്കേടുകള്‍ക്കെതിരെയും പാര്‍ട്ടി രംഗത്തുവന്നിരിക്കുന്നത്. ചൂല്‍ കൊണ്ട് രാഷ്ട്രീയത്തെ വൃത്തികേടുകളില്‍ നിന്നു മുക്തമാക്കുമെന്ന പാര്‍ട്ടി നിലപാട് വലിയൊരു വിഭാഗം നഗരവാസികളെ ആകര്‍ഷിച്ചു എന്നാണ് ഇപ്പോള്‍ വെളിവായിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യത്തില്‍ കൂടുതല്‍ ഭയപ്പെട്ടിരുന്നത് ബിജെപിയായിരുന്നു. കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണത്തിനെതിരായ ജനരോഷത്തില്‍ നിന്ന് മുതലെടുക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ അത്തരം നിഷേധ വോട്ടുകളില്‍ വലിയ ഒരു പങ്ക് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. അതു സംഭവിച്ചിട്ടുമുണ്ട്. അല്ലെങ്കില്‍ ഒരു പക്ഷെ ബിജെപി ഡെല്‍ഹി തൂത്തുവാരുമായിരുന്നു. മാത്രമല്ല പോളിംഗ് ശതമാനം ഉയര്‍ന്ന തിരഞ്ഞെടുപ്പില്‍ പുതുവോട്ടര്‍മാര്‍ മിക്കവാറും ആം ആദ്മി പാര്‍ട്ടിക്കൊപ്പം നിന്നു എന്നാണ് ഈ ഫലം തെളിയിക്കുന്നത്. നിഷേധമായി പോകുമായിരുന്ന വോട്ടുകളും പാര്‍ട്ടി നേടി.
ഡെല്‍ഹിയിലെ സര്‍ക്കാര്‍ ഓഫിസുകളെല്ലാം അഴിമതിയുടെ കൂത്തരങ്ങാണെന്ന ആരോപണം ശക്തമാണ്.. കൈക്കൂലി കൊടുത്താലേ എന്തും നടക്കൂ. കൊടുത്താല്‍ നടക്കാത്ത കാര്യങ്ങളില്ല താനും. അഴിമതിക്കെതിരെ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സാധാരണക്കാര്‍. അവരുടെ സങ്കടവും രോഷവുമാണ് അണ്ണാ ഹസാരെയുടെ സമരത്തെ ചരിത്ര സംഭവമാക്കിയത്. ഒപ്പം ന്യൂ ജനറേഷന്റെ രാഷ്ട്രീയ ഇടപെടലും. അണ്ണാ ഹസാരേ ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചില്ല എങ്കിലും പ്രസ്തുത സമരമാണ് കെജ്രിവാളിന്റെ രാഷ്ട്രീയ മൂലധനം. അത് മുതലാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. പ്രസ്തുത സമരം അരാഷ്ട്രീയമാണെന്ന നിലപാടിനുള്ള മറുപടിയാണ് തന്റെ പാര്‍ട്ടിയെന്ന് അദ്ദേഹം പ്രഖഅയാപിച്ചു. അതോടെ നഗരത്തിലെ പുറമ്പോക്കുകളിലും മറ്റും കഴിയുന്ന പാവപ്പെട്ട ജനവിഭാഗങ്ങളുടെ പിന്തുണയും പാര്‍ട്ടിക്കു ലഭിച്ചു. ഇപ്പോഴിതാ അന്നാ ഹസാരേയും കെജ്രിവാളിനെ അംഗീകരിച്ച് രംഗത്തുവന്നിരിക്കുന്നു.
തീര്‍ച്ചയായും രാജ്യം നേരിടുന്ന സുപ്രധാന വിഷയങ്ങളില്‍ ഈ പാര്‍ട്ടിക്ക് നിലപാടൊന്നുമില്ല. വര്‍ഗ്ഗീയതയും കോര്‍പ്പറേറ്റ്‌വക്കരണവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളായി വലിയൊരു വിഭാഗം പാര്‍്ട്ടികളും ബുദ്ധിജീവികളുമെല്ലാം അവതരിപ്പിക്കുന്നത്. ഇക്കാര്യങ്ങളില്‍ കാര്യമായ നിലപാടൊന്നും പാര്‍ട്ടിക്കില്ല. അവര്‍ പറയുന്നത് അഴിമതിരഹിതമായ ഭരണത്തെ കുറിച്ചും വിലകയറ്റത്തെ കുറിച്ചും സാധാരണക്കാരുടെ മെച്ചപ്പെട്ട ജീവിതത്തെ കുറിച്ചുമാണ്. വാസ്തവത്തില്‍ വര്‍ഷങ്ങളായി തലസ്ഥാന നഗരിയില്‍ ജീവിക്കുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരുടേയും വിഷയം അവ മാത്രമാണ്. അതാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തിന്റെ രഹസ്യം. അഴിമതിയേയും ജീര്‍ണ്ണതയേയും വൃത്തിയാക്കുന്ന ചൂല്‍ അങ്ങനെയാണ് ഒരു വലിയ വിഭാഗത്തിനു പ്രിയങ്കരമായത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിക്കെതിരെ സാമ്പത്തികമടക്കം പല ആരോപണങ്ങളും ഉന്നയിക്കാനും കാരണം മറ്റൊന്നല്ല. എന്നാല്‍ അതൊന്നും പാര്‍ട്ടിയെ ബാധിച്ചില്ല എന്നാണ് തെളിഞ്ഞിരിക്കുന്നത്..
മുകളലില്‍ സൂചിപ്പിച്ച പോലെ രാജ്യം നേരിടുന്ന ഗൗരവമായ രാഷ്ട്രീയ പ്രശ്‌നങ്ങളിലൊന്നും നിലപാടില്ലാത്ത ആം ആദ്മി പാര്‍ട്ടിക്ക് എത്രമാത്രം ഭാവിയുണ്ടാകുമെന്ന് കണ്ടറിയണം. എന്നാല്‍ അഴിമതിയെന്ന ഒറ്റവിഷയത്തില്‍ പിടിച്ച് പോരാടുന്ന പാര്‍ട്ടിക്ക് പ്രതിപക്ഷത്തിരുന്നാലും ഡെല്‍ഹിയില്‍ ചിലതു ചെയ്യാന്‍ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അതോടൊപ്പം രാഷ്ട്രീയമായ ജീര്‍ണ്ണതയിലേക്ക്് വഴുതിപോകാതെ പാര്‍ട്ടിയെ നിലനിര്‍ത്താന്‍ തിതാന്ത ജാഗ്രതയും അനിവാര്യമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply