
ചരിത്രം നിങ്ങളെ കുറ്റക്കാരെന്നു വിധിക്കും.
ആസാദ് നിലമ്പൂര്‍ സംഭവത്തില്‍ സിപിഎം എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാത്തിരിക്കുകയായിരുന്നു. അവിടെ ഒരു വ്യാജഏറ്റുമുട്ടലാണ് നടന്നതെന്നു പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അംഗീകരിക്കാന്‍ സിപിഎം തയ്യാറല്ല. പൊലീസ് ഭാഷ്യം തള്ളിക്കളയേണ്ട സാഹചര്യം അവര്‍ കാണുന്നില്ല. ഭരണകൂടം സാധാരണ കൈക്കൊള്ളുന്ന സമീപനം മാത്രമേ അവര്‍ക്കുള്ളു. ഗുജറാത്തിലും മധ്യപ്രദേശിലും ഝാര്‍ഖണ്ടിലുമുള്ള ബിജെപി ഗവണ്‍മെന്റുകളും സമാനസാഹചര്യത്തില്‍ ഇവ്വിധമാണ് നിലപാടുകള്‍ കൈക്കൊണ്ടിട്ടുള്ളത്. പൊലീസ് നടപടികള്‍ ഗവണ്‍മെന്റ്ിനെ അലോസരപ്പെടുത്തുന്നില്ലെങ്കില്‍ അതിനര്‍ത്ഥം തീരുമാനം ഗവണ്‍മെന്റിന്റേതാണെന്നാണ്. നമ്മുടെ സംസ്ഥാനത്ത് നാലരപ്പതിറ്റാണ്ട് മുമ്പ് വര്‍ഗീസാണ് വ്യാജഏറ്റുമുട്ടലില്‍ ആദ്യം വധിക്കപ്പെട്ടത്. അന്നത്തെ ഗവണ്‍മെന്റോ […]
നിലമ്പൂര്‍ സംഭവത്തില്‍ സിപിഎം എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാത്തിരിക്കുകയായിരുന്നു. അവിടെ ഒരു വ്യാജഏറ്റുമുട്ടലാണ് നടന്നതെന്നു പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അംഗീകരിക്കാന്‍ സിപിഎം തയ്യാറല്ല. പൊലീസ് ഭാഷ്യം തള്ളിക്കളയേണ്ട സാഹചര്യം അവര്‍ കാണുന്നില്ല. ഭരണകൂടം സാധാരണ കൈക്കൊള്ളുന്ന സമീപനം മാത്രമേ അവര്‍ക്കുള്ളു. ഗുജറാത്തിലും മധ്യപ്രദേശിലും ഝാര്‍ഖണ്ടിലുമുള്ള ബിജെപി ഗവണ്‍മെന്റുകളും സമാനസാഹചര്യത്തില്‍ ഇവ്വിധമാണ് നിലപാടുകള്‍ കൈക്കൊണ്ടിട്ടുള്ളത്. പൊലീസ് നടപടികള്‍ ഗവണ്‍മെന്റ്ിനെ അലോസരപ്പെടുത്തുന്നില്ലെങ്കില്‍ അതിനര്‍ത്ഥം തീരുമാനം ഗവണ്‍മെന്റിന്റേതാണെന്നാണ്.
നമ്മുടെ സംസ്ഥാനത്ത് നാലരപ്പതിറ്റാണ്ട് മുമ്പ് വര്‍ഗീസാണ് വ്യാജഏറ്റുമുട്ടലില്‍ ആദ്യം വധിക്കപ്പെട്ടത്. അന്നത്തെ ഗവണ്‍മെന്റോ മാധ്യമങ്ങളോ പറഞ്ഞതല്ല സത്യമെന്ന് തുറന്നടിച്ചത് ദേശാഭിമാനിയും സിപിഎമ്മുമായിരുന്നു. അടിയന്തിരാവസ്ഥയുടെ കറുത്തനാളുകളില്‍് രാജനെ എന്തുചെയ്തുവെന്നു കണ്ടെത്തുന്നതിലും പൊലീസ് ഭീകരതയുടെ മനുഷ്യത്വവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ മുഖങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്നതിലും ദേശാഭിമാനിയും പാര്‍ട്ടിയും വലിയ പങ്കു വഹിച്ചിട്ടുണ്ട്. പിന്നീട് രാജ്യം കണ്ട പൊലീസ് അതിക്രമങ്ങളിലും ഭരണകൂട കൊലപാതകങ്ങളിലും നിശിതമായ നിലപാടു സ്വീകരിച്ച പ്രസ്ഥാനമാണ് സിപിഎം. ഗുജറാത്ത് സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു പാര്‍ട്ടി ആവശ്യപ്പെട്ടത്.
അന്വേഷണം നടക്കട്ടെ അതിനുശേഷം അഭിപ്രായം പറയാം എന്ന നിലപാടു എവിടെയും നാം കേട്ടില്ല. ഇങ്ങനെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ ഒഴിഞ്ഞുമാറുന്ന ശീലം വലതുപക്ഷ ഗവണ്‍മെന്റുകളിലേ കാണാറുള്ളു. പിശകു പറ്റിയ സന്ദര്‍ഭങ്ങളില്‍മാത്രം പ്രകടമാവാറുള്ള ഗൂഢാര്‍ത്ഥങ്ങളുള്ള മൗനമാണ് ഇപ്പോള്‍ സിപിഎം വൃത്തങ്ങളില്‍ നിറയുന്നത്. ഏറ്റുമുട്ടലുണ്ടായി എന്ന് അനിഷേധ്യമാംവിധം തെളിയിക്കാനുള്ള സാധ്യതകള്‍ രൂപപ്പെട്ടേ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണകൂടം മൗനംഭേദിക്കുകയുള്ളു.
മാവോയിസ്റ്റ് പ്രസ്ഥാനം ഇപ്പോള്‍ നിരോധിക്കപ്പെട്ട പ്രസ്ഥാനമാണ്. അതുകൊണ്ട് അതിന്റെ പ്രവര്‍ത്തകരെ നേരിടാന്‍ രാജ്യത്തെ നിയമവ്യവസ്ഥ പാലിക്കേണ്ടതില്ല എന്നുവരുമോ? അവരുടെ കൈകളില്‍ ആയുധമുണ്ട്, അവരിലൊരാളുടെ തലയ്ക്ക് വിലപറഞ്ഞതാണ്, വളരെയേറെ പൊലീസുകാരെ മാവോയിസ്റ്റുകള്‍ കൊന്നിരിക്കുന്നു എന്നതെല്ലാം നിയമവ്യവസ്ഥക്കു മുന്നില്‍ അവരെ ഹാജരാക്കാനുള്ള കാരണങ്ങളേയാവുന്നുള്ളു. ഒരു പോറലുപോലുമേല്‍ക്കാത്ത പൊലീസ് വ്യൂഹമാണ് തങ്ങള്‍ അക്രമിക്കപ്പെട്ടപ്പോഴാണ് വെടിയുതിര്‍ത്തതെന്ന് അവകാശപ്പെടുന്നത്. തെളിയുന്ന പ്രത്യക്ഷ ചിത്രം വ്യാജഏറ്റുമുട്ടലിന്റേതുതന്നെ.
കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളെല്ലാം നിരോധനത്തിന്റെ ഘട്ടങ്ങളിലൂടെ കടന്നുപോന്നിട്ടുണ്ട്. അക്കാലത്ത് ഭരണകൂടത്തിന് ഇല്ലാതാക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ ഇന്ത്യയിലിന്ന് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയും ശേഷിക്കുമായിരുന്നില്ല. മീററ്റ് കാണ്‍പൂര്‍ പെഷവാര്‍ ഗൂഢാലോചനക്കേസുകള്‍ മുതല്‍ തെലങ്കാന, തേഭാഗ, പുന്നപ്ര വയലാര്‍,കയ്യൂര്‍ , കരിവെള്ളൂര്‍, ശൂരനാട് സമരങ്ങളെല്ലാം സാഹസിക മുന്നേറ്റങ്ങളായിരുന്നു. മിക്കതും സായുധമുന്നേറ്റങ്ങളുമായിരുന്നു. വിട്ടുപോന്ന വഴിയും വീറുറ്റ രാഷ്ട്രീയവും സുന്ദരയ്യയുടെ ഭിന്നാഭിപ്രായക്കുറിപ്പും നാം കുറ്റകൃത്യങ്ങളായി കാണുന്നില്ല. രാഷ്ട്രീയ സമീപനത്തിന്റെ വ്യത്യാസം പോരാളികള്‍ക്കുമേല്‍ വധശിക്ഷ നടപ്പാക്കാനുള്ള അനുവാദം നല്‍കുന്നുമില്ല.
ജനങ്ങള്‍ക്കുമേലുള്ള കയ്യേറ്റവും അതിക്രമവും ചെറുക്കപ്പെടണം. ഭരണകൂടമാണെങ്കിലും നവമുതലാളിത്തമാണെങ്കിലും മാഫിയാസംഘങ്ങളാണെങ്കിലും മാവോയിസ്റ്റുകളോ മാര്‍ക്‌സിസ്റ്റുകളോ ആണെങ്കിലും മനുഷ്യാവകാശങ്ങളും ജനാധിപത്യമൂല്യവും സംരക്ഷിക്കപ്പെടണം. തെറ്റിന് നിയമവ്യവസ്ഥക്കു നല്‍കാവുന്ന വിചാരണയും ശിക്ഷയും നല്‍കണം. പൊലീസാപ്പീസര്‍മാര്‍ സ്വയം കോടതിയും ആരാച്ചാരുമാകരുത്. അതു ജനാധിപത്യത്തിന്റെ പേരില്‍ ഒട്ടും ആശാസ്യമല്ല.
രാജ്യത്തെ വ്യാജ ഏറ്റുമുട്ടലുകള്‍ക്കും പൊലിസ് അതിക്രമങ്ങള്‍ക്കും അതിനു പിറകിലെ താല്‍പ്പര്യങ്ങള്‍ക്കും സാധൂകരണം നല്‍കുന്ന നിലപാടാവരുത് സിപിഎം കൈക്കൊള്ളുന്നതെന്ന് രാഷ്ട്രീയ കേരളം ആഗ്രഹിക്കുന്നുണ്ട്. ദൗര്‍ഭാഗ്യവശാല്‍, തങ്ങളുടെതന്നെ ഭൂതകാല ചുവടുകളെയും നിര്‍ണായക നിലപാടുകളെയും റദ്ദുചെയ്യാനുള്ള നീക്കമാണ് സിപിഎമ്മിന്റേത്്. വൈകുന്തോറും ചരിത്രം അവരെ കുറ്റക്കാരെന്നു വിധിക്കുകയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in