കാതിക്കുടത്തിനും കൂടംകുളത്തിനുമായി ഒരു രാത്രി

സാറാ ജോസഫ് കാതിക്കുടത്തും കൂടംകുളത്തും തോല്‍ക്കുന്നത് ജനങ്ങള്‍ തന്നെയെന്ന് പ്രൊഫസര്‍ സാറാ ജോസഫ്. ഒരു ദേശത്തെ മുഴുവന്‍ നശിപ്പിക്കുന്ന ഒന്നാണ് കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനി. വായുവും മണ്ണും ജലവുമെല്ലാം നശിപ്പിക്കുകയാണ് കമ്പനി ചെയ്യുന്നത്. കമ്പനിയിലെ വിഷം നിറഞ്ഞ മാലിന്യം ഒന്നടങ്കം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നു. പുഴയും പുഴയിലെ മുഴുവന്‍ ജീവചൈതന്യവും നശിക്കുന്നു. ജനങ്ങള്‍ കാന്‍സറടക്കമുള്ള ഭയാനക രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. പിറന്ന മണ്ണില്‍ മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടങ്ങളിലാണ് അവിടത്തെ ജനങ്ങള്‍. അവരുടെ ജീവന്മരണ പോരാട്ടത്തെയാണ് ഭയാനകമായ രീതിയില്‍ പോലീസ് […]

KATHIKUDAM
സാറാ ജോസഫ്

കാതിക്കുടത്തും കൂടംകുളത്തും തോല്‍ക്കുന്നത് ജനങ്ങള്‍ തന്നെയെന്ന് പ്രൊഫസര്‍ സാറാ ജോസഫ്. ഒരു ദേശത്തെ മുഴുവന്‍ നശിപ്പിക്കുന്ന ഒന്നാണ് കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനി. വായുവും മണ്ണും ജലവുമെല്ലാം നശിപ്പിക്കുകയാണ് കമ്പനി ചെയ്യുന്നത്. കമ്പനിയിലെ വിഷം നിറഞ്ഞ മാലിന്യം ഒന്നടങ്കം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നു. പുഴയും പുഴയിലെ മുഴുവന്‍ ജീവചൈതന്യവും നശിക്കുന്നു. ജനങ്ങള്‍ കാന്‍സറടക്കമുള്ള ഭയാനക രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. പിറന്ന മണ്ണില്‍ മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടങ്ങളിലാണ് അവിടത്തെ ജനങ്ങള്‍. അവരുടെ ജീവന്മരണ പോരാട്ടത്തെയാണ് ഭയാനകമായ രീതിയില്‍ പോലീസ് അടിച്ചമര്‍ത്തുന്നത്. കമ്പനി മാനേജ്‌മെന്റ് മാത്രമല്ല, യൂണിയന്‍ നേതാക്കളും ഇതിനെ പിന്തുണക്കുന്നു. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ നരനായാട്ടിനെതിരെ കാതിക്കുടം സമരസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പരാജയപ്പെട്ടു. ഏത് ഈര്‍ക്കിലി പാര്‍ട്ടിയും നിസ്സാരമായ കാരണത്തിന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോഴേക്കും അതേറ്റെടുക്കുന്ന മലയാളികള്‍ ഈ ജീവന്മരണ പോരാട്ടത്തെ അവഗണിക്കുന്നു. അവിടെ തോറ്റത് നാം തന്നെ. കാതിക്കുടം സമരസമിതിയല്ല. ബസ്സുകള്‍ നിരത്തലിറക്കാനും കടകള്‍ തുറക്കാനും ആഹ്വാനം ചെയ്ത സംഘടനകള്‍ തെളിയിച്ചത് അവരുടെ യഥാര്‍ത്ഥ മുഖമാണ്. ലോകം മുഴുവന്‍ കൈയൊഴിഞ്ഞുകൊണ്ടിരിക്കുന്ന ആണവ നിലയം കൂടംകുളത്ത് സ്ഥാപിക്കുന്നതിനെതിരായ പോരാട്ടത്തിലേയും സാഹചര്യം സമാനമാണ്. കൂടംകുളം പോരാട്ടത്തെ പൂര്‍ണ്ണമായും നാം പിന്തുണക്കണം.
കൂടംകുളത്തിനും കാതിക്കുടത്തിനുമായി ഒരു രാത്രി എന്ന പേരില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു സാറാ ജോസഫ്. പോലീസിലെ ഒരു വിഭാഗം കമ്പനിക്കുവേണ്ടി നടത്തിയ ഭീകരതയാണ് കാതിക്കുടത്ത് നടന്നതെന്ന് കെ വേണു പറഞ്ഞു. ടി എന്‍ ജോയ്, പാര്‍വ്വതി പവനന്‍, പ്ലാച്ചിമട സമര സമിതി ചെ.യര്‍മാന്‍ വിളയോടി വേണുഗോപാല്‍, ലാലൂര്‍ സമരസമിതി ചെയര്‍മാന്‍ ടി കെ വാസു തുടങ്ങി നിരവധി പേര്‍ സമരത്തില്‍ പങ്കെടുത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply