കല സ്വയം പ്രതിരോധമാണ്

സച്ചിദാനന്ദന്‍ അനീതിക്കെതിരേ, അസ്വാതന്ത്ര്യത്തിനെതിരേ അനസ്യൂതമായ ഉണര്‍വാണ് പ്രതിരോധം. അത് ഒരവസ്ഥയാണ്. എന്നാല്‍ വിപ്ലവവും പ്രതിരോധവും ഒന്നല്ല. . വിപ്ലവം ഒരു സംഭവമാണ്. നടന്ന വിപ്ലവങ്ങള്‍ എല്ലാം പലരീതിയില്‍ സമഗ്രാധിപത്യത്തിനെതിരായി തുടങ്ങി സമഗ്രാധിപത്യത്തിലാണ് അവസാനിച്ചത്. അവര്‍ എന്തിനെ പ്രതിരോധിച്ചോ അവിടെയെത്തി. കലാകാരന്മാരും കവികളും ഒക്കെ ഇല്ലാതാക്കപ്പെടുന്ന, തടവറയിലേക്കോ പ്രവാസത്തിലേക്കോ എന്ന അവസ്ഥയിലേക്കാണ് അതെത്തിയത്. സ്വന്തം ഭാഷയുടെ മജ്ജയില്‍ വിഷം പടരുന്നുവെന്നറിഞ്ഞ് കലകാരന്മാര്‍ക്ക് നാടുവിടേണ്ടിവന്നു. അതേസമയം എല്ലാ വിപ്ലവത്തിലും വിമോചനത്തിന്റെ മുഹൂര്‍ത്തവും സ്വപ്‌നവുമുണ്ട്. അതാണ് അറബ് വസന്തം പോലുള്ള പ്രതിരോധങ്ങള്‍ […]

sssസച്ചിദാനന്ദന്‍

അനീതിക്കെതിരേ, അസ്വാതന്ത്ര്യത്തിനെതിരേ അനസ്യൂതമായ ഉണര്‍വാണ് പ്രതിരോധം. അത് ഒരവസ്ഥയാണ്. എന്നാല്‍ വിപ്ലവവും പ്രതിരോധവും ഒന്നല്ല. . വിപ്ലവം ഒരു സംഭവമാണ്. നടന്ന വിപ്ലവങ്ങള്‍ എല്ലാം പലരീതിയില്‍ സമഗ്രാധിപത്യത്തിനെതിരായി തുടങ്ങി സമഗ്രാധിപത്യത്തിലാണ് അവസാനിച്ചത്. അവര്‍ എന്തിനെ പ്രതിരോധിച്ചോ അവിടെയെത്തി. കലാകാരന്മാരും കവികളും ഒക്കെ ഇല്ലാതാക്കപ്പെടുന്ന, തടവറയിലേക്കോ പ്രവാസത്തിലേക്കോ എന്ന അവസ്ഥയിലേക്കാണ് അതെത്തിയത്. സ്വന്തം ഭാഷയുടെ മജ്ജയില്‍ വിഷം പടരുന്നുവെന്നറിഞ്ഞ് കലകാരന്മാര്‍ക്ക് നാടുവിടേണ്ടിവന്നു. അതേസമയം എല്ലാ വിപ്ലവത്തിലും വിമോചനത്തിന്റെ മുഹൂര്‍ത്തവും സ്വപ്‌നവുമുണ്ട്. അതാണ് അറബ് വസന്തം പോലുള്ള പ്രതിരോധങ്ങള്‍ തെളിയിച്ചത്. ജനങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ ഹിംസ കൂടാതെ തന്നെ ഒരു മാറ്റം ഉണ്ടാക്കാമെന്നും അത്തരം പ്രതിരോധങ്ങള്‍ കാണിച്ചുതന്നു. റഷ്യയിലും ടിയാനന്‍മെന്‍ സ്‌ക്വയറിലും സംഭവിച്ചതും മറ്റൊന്നല്ല. മുല്ലപ്പൂവിപ്ലവം, ഡല്‍ഹിയില്‍ ഉയര്‍ന്നുവന്ന നിര്‍ഭയ പ്രസ്ഥാനങ്ങള്‍ എല്ലാം ഒരു നേതാവിന്റെയോ പ്രസ്ഥാനത്തിന്റെയോ നേതൃത്വമില്ലാതെ നടന്ന പ്രതിരോധമാണ്. ദളിതര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി നടന്ന, നടക്കുന്ന ചെറിയ പ്രക്ഷോഭങ്ങളും പ്രതിരോധത്തിന്റെ ഭാഗം തന്നെ.
കല സ്വയം തന്നെ ഒരു പ്രതിരോധമാണ്. അത് ഭാഷ ഉപയോഗിക്കുന്ന രീതികൊണ്ട് തന്നെ പ്രതിരോധമാണ്. എഴുത്ത്, കല എല്ലാ കാലത്തും പ്രതിപക്ഷത്താണ് നില്‍ക്കുന്നത്. വിവിധ കലാരൂപങ്ങള്‍, ചിത്രകല, സംഗീതം എല്ലാം പലരീതിയില്‍ വികസിച്ചത് പ്രതിരോധത്തിന്റെ ഭാഗമായാണ്. യാഥാര്‍ഥ്യത്തെ പുനര്‍നിര്‍മിക്കുകയും ദൃശ്യമല്ലാത്തതിനെ ദൃശ്യവത്കരിക്കുകയും ശ്രവ്യമല്ലാത്തതിനെ ശ്രവ്യമാക്കുകയും ചെയ്യുന്നവരാണ് കലാകാരന്മാര്‍. അസ്വാതന്ത്ര്യവും അസമത്വവും നിലനില്‍ക്കുന്നിടത്തോളം പ്രതിരോധം ഉണ്ടാവും. ഒരു കാലത്ത് അനീതിക്കെതിരേ കലാപം ചെയ്യുക എന്ന മുദ്രാവാക്യം ഉയര്‍ന്നതും അതിന്റെ ഭാഗമായിട്ടാണ്. എന്നാല്‍ അനീതിക്കെതിരായ കലാപം ഒരു ദിവസം തുടങ്ങുകയും ഒരു ദിവസം അവസാനിക്കുന്നതുമല്ല. വെള്ളവും വായുവുമെല്ലാം എല്ലാവരുടേതാകുംവരേയും അതു തുടരും. ഒരുപക്ഷെ ലോകം നില്‍ക്കും വരെ..

സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് കവിതയും പ്രതിരോധവും എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലെ ഒരു ഭാഗം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply