കത്തോലിക്ക സഭ ലജ്ജിച്ചു തല കുനിക്കണം.

വി ജി തമ്പി പൗരോഹിത്യത്തിന്റെ ഭയാനകമായ ഇടര്‍ച്ചയില്‍ കുറ്റം ഏറ്റു പറയണം. രഹസ്യമായോ തന്ത്രപരമായോ കുറ്റം ചെയ്ത വൈദികനെ സംരക്ഷിക്കരുത്. ഇരക്ക് വേണ്ടി പൂര്‍ണമായി നിലകൊള്ളണം.അവള്‍ക്ക് വേണ്ടി കോടതികളില്‍ വാദിക്കാന്‍ നിയമ നടപടികള്‍ക് നേതൃത്വം കൊടുക്കണം.ഇത്തരം ക്രിമിനാലുകള്‍ക്കും ബലാത്സംഗികള്‍ക്കും ലൈംഗിക കുറ്റവാളികള്‍ക്കും നേരെ സഭയുടെ വാതില്‍ അടച്ചിടണം. ദിവ്യബലിക്കിടയില്‍ വിശ്വസികളുടെ മുമ്പില്‍ ലോകത്തിന്റെ മുമ്പില്‍ പ്രായശ്ചിത്തതിനായി ഇടയലേഖനം വായിക്കണം. തീര്‍ച്ചയായും ഈ കുറ്റവാളിയെ സംരക്ഷിക്കാന്‍ സഭയും കൂടെ നിന്നിട്ടുണ്ട്.ഇനി ഇത് ആവര്‍ത്തിക്കരുത്. സത്യത്തെ മാത്രം മുറുകെ പിടിക്കണം. […]

ccc

വി ജി തമ്പി

പൗരോഹിത്യത്തിന്റെ ഭയാനകമായ ഇടര്‍ച്ചയില്‍ കുറ്റം ഏറ്റു പറയണം. രഹസ്യമായോ തന്ത്രപരമായോ കുറ്റം ചെയ്ത വൈദികനെ സംരക്ഷിക്കരുത്. ഇരക്ക് വേണ്ടി പൂര്‍ണമായി നിലകൊള്ളണം.അവള്‍ക്ക് വേണ്ടി കോടതികളില്‍ വാദിക്കാന്‍ നിയമ നടപടികള്‍ക് നേതൃത്വം കൊടുക്കണം.ഇത്തരം ക്രിമിനാലുകള്‍ക്കും ബലാത്സംഗികള്‍ക്കും ലൈംഗിക കുറ്റവാളികള്‍ക്കും നേരെ സഭയുടെ വാതില്‍ അടച്ചിടണം. ദിവ്യബലിക്കിടയില്‍ വിശ്വസികളുടെ മുമ്പില്‍ ലോകത്തിന്റെ മുമ്പില്‍ പ്രായശ്ചിത്തതിനായി ഇടയലേഖനം വായിക്കണം. തീര്‍ച്ചയായും ഈ കുറ്റവാളിയെ സംരക്ഷിക്കാന്‍ സഭയും കൂടെ നിന്നിട്ടുണ്ട്.ഇനി ഇത് ആവര്‍ത്തിക്കരുത്. സത്യത്തെ മാത്രം മുറുകെ പിടിക്കണം. അതിന്റെ പേരില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ ഓര്‍ത്തു പിന്തിരിയരുത്.
സീറോ മലബാര്‍ സഭ നേതൃത്വം ഒരു മാപ്പു പറയലില്‍ ഇത് അവസാനിപ്പിക്കരുത്. സത്യത്തിനു വേണ്ടി ഏതറ്റം വരെയും നിലകൊള്ളുമെന്നു പ്രഖ്യാപിക്കാന്‍ കഴിയണം. അത് വരെയും നമ്മുടെ പെരുന്നാളുകള്‍, പള്ളിനിര്‍മ്മാണങ്ങള്‍, വാചാടോപങ്ങള്‍ നിര്‍ത്തി വെക്കണം. വേദപഠന ക്ലാസ്സുകളില്‍ ഇത്തരം സദാചാര ലംഘനം കുഞ്ഞുങ്ങളോട് ആത്മ വിമര്ശനത്തോടെ തുറന്നു പറയണം.
കാലത്തിന്റെ ചുമരെഴുത് ഫ്രാന്‍സിസ് മാര്‍പാപ്പ വായിക്കുന്ന രീതിയില്‍ സീറോ മലബാര്‍ അധികാരികള്‍ വായിക്കാന്‍ സന്നദ്ധരാകണം ന്യായീകരണങ്ങള്‍ പറഞ്ഞു പുകമറ സൃഷ്ടിക്കാതെ സത്യത്തെ നേരിടണം. ഇത് തപസിന്റെ കാലം ആണ്. പ്രായശ്ചിതത്തിന്റെ കാലം. യേശുവിന്റെ സത്യം ഉയിര്‍ക്കാനുള്ള ധീരവും അര്‍ജ്ജവവും ഉള്ള ഒരു അന്തരീക്ഷം സഭക്കുള്ളില്‍ ആദ്യം ഉണ്ടാകട്ടെ. അല്ലെങ്കില്‍ ഈ സഭക്ക് യേശു മാപ്പു തരില്ല. ഉയിര്‍ക്കാത്ത യേശുവിന്റെ ഈസ്റ്റര്‍ ആഘോഷിച്ചിട്ടു എന്ത് പ്രയോജനം. ഈ തപസിന്റെ കാലം ഈസ്റ്ററിലേക്കുള്ള കുരിശിന്റെ വഴി നുണകള്‍ കൊണ്ടും കെട്ടുകാഴ്ചകൊണ്ടും ദാരുണമായ ഒരു അസംബന്ധം ആകാതിരിക്കട്ടെ.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply