ഒബാമയില്‍നിന്ന് നീതി പ്രതീക്ഷിക്കാമോ
അമേരിക്കയിലെ ഫെര്‍ഗൂസനില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരനായ കൗമാരക്കാരന്റെ ഘാതകന് കോടതി കഌന്‍ ചിറ്റ് നല്‍കിയപ്പോള്‍ ലോകം ചോദിച്ച ചോദ്യമുണ്ടായിരുന്നു. ഇതോ അമേരിക്ക….? വീണ്ടുമിതാ ലോകമാ ചോദ്യം ആവര്‍ത്തിക്കുന്നു. സപ്തംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം ഭീകരരെന്ന് സംശയിച്ച് തടവിലാക്കിയവരുടെ മേല്‍ സി.ഐ.എ. പ്രയോഗിച്ച അതിഭയാനകമായ മൂന്നാംമുറയുടെ വാര്‍ത്തകളാണ് വീണ്ടും ആ ചോദ്യത്തെ പ്രസക്തമാക്കുന്നത്. 6000 പേജുള്ള റിപ്പോര്‍ട്ടിന്റെ 525 പേജുള്ള സംഗ്രഹമാണ് ചൊവ്വാഴ്ച പുറത്തുവിട്ടത്. അതിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്. *തടവുകാരില്‍ നിന്ന് കൂടുതല്‍ വിവരം ലഭിക്കാനെന്ന് […]
അമേരിക്കയിലെ ഫെര്‍ഗൂസനില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരനായ കൗമാരക്കാരന്റെ ഘാതകന് കോടതി കഌന്‍ ചിറ്റ് നല്‍കിയപ്പോള്‍ ലോകം ചോദിച്ച ചോദ്യമുണ്ടായിരുന്നു. ഇതോ അമേരിക്ക….? വീണ്ടുമിതാ ലോകമാ ചോദ്യം ആവര്‍ത്തിക്കുന്നു.
സപ്തംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം ഭീകരരെന്ന് സംശയിച്ച് തടവിലാക്കിയവരുടെ മേല്‍ സി.ഐ.എ. പ്രയോഗിച്ച അതിഭയാനകമായ മൂന്നാംമുറയുടെ വാര്‍ത്തകളാണ് വീണ്ടും ആ ചോദ്യത്തെ പ്രസക്തമാക്കുന്നത്.
6000 പേജുള്ള റിപ്പോര്‍ട്ടിന്റെ 525 പേജുള്ള സംഗ്രഹമാണ് ചൊവ്വാഴ്ച പുറത്തുവിട്ടത്. അതിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്.
*തടവുകാരില്‍ നിന്ന് കൂടുതല്‍ വിവരം ലഭിക്കാനെന്ന് പറഞ്ഞാണ് സി. ഐ. എ. മൂന്നാംമുറ പ്രയോഗിച്ചത്. എന്നാല്‍, ഇത് ഫലവത്തായില്ല.
*അവലംബിച്ച മൃഗീയ പീഡനമുറകള്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മറച്ചുവെച്ചു.
*തടവിലാക്കിയ 119 പേരില്‍ 26 പേരെയെങ്കിലും അകാരണമായി പിടികൂടിയതാണ്. ഇവരെ നേരത്തേ അറിയിച്ചിരുന്നതിലും ഏറെക്കാലം കസ്റ്റഡിയില്‍ വെച്ചു
*ഒരാഴ്ചയോളം ഉറക്കം തടയുക, വേദനാജനകമായ നിലയില്‍ ദീര്‍ഘനേരം നിറുത്തുക തുടങ്ങിയ രീതികള്‍ പ്രയോഗിച്ചു
*അല്‍ ഖ്വെയ്ദക്കാരനെന്ന് സംശയിച്ച് പിടികൂടിയ സൗദിപൗരന്‍ അബു സുബൈദയെ ശവപ്പെട്ടിപോലുള്ള പെട്ടിയില്‍ മണിക്കൂറുകളോളം അടച്ചു
*ജലപീഡനം, മലദ്വാരത്തിലൂടെ വെള്ളം കയറ്റല്‍ തുടങ്ങിയ ഭീകര ശാരീരിക പീഡനമുറകള്‍ പ്രയോഗിച്ചു. ഇത് പലരിലും അപസ്മാരവും ഛര്‍ദിയുമടക്കമുള്ള പ്രശ്‌നങ്ങളുണ്ടാക്കി.
ലോകത്തെവിടെയെങ്കിലും ഇത്തരം സംഭവങ്ങളുണ്ടായാല്‍ മനുഷ്യാവകാശ വാളുമായി പ്രത്യക്ഷപ്പെടുന്നവരാണ് ഈ ക്രൂരതകള്‍ ചെയ്തതെന്നതാണ് വൈരുദ്ധ്യം.
എന്തായാലും മൃഗീയമുറകള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയ ജോര്‍ജ് ഡബ്ല്യു. ബുഷ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കുറ്റവിചാരണ ചെയ്യണമെന്ന് മനുഷ്യാവകാശസംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. .. അന്താരാഷ്ട്ര നിയമപ്രകാരം ഉദ്യോഗസ്ഥരെ അമേരിക്ക വിചാരണ ചെയ്യണമെന്ന് ജനീവയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ പ്രതിനിധി ബെന്‍ എമേഴ്‌സണ്‍ ആവശ്യപ്പെട്ടു. രഹസ്യ ചോദ്യംചെയ്യലും പീഡനവും കുറ്റകൃത്യമാണെന്നും ഒരുതരത്തിലും നീതീകരിക്കാനാവില്ലെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെന്നത്ത് റോക്ക് ചൂണ്ടികാട്ടി. സി.ഐ.എ. അവലംബിച്ച പീഡനമുറകള്‍ തെറ്റായതും മൃഗീയവുമെന്ന് അമേരിക്ക പ്രസിഡന്റ് ബരാക് ഒബാമയും സമ്മതിച്ചു. പക്ഷെ നടപടി എടുക്കുമോ എന്ന് വ്യക്തമല്ല. ബുഷാകട്ടെ ഇക്കാര്യം നിഷേധിച്ചത് സ്വാഭാവികം
ഇനി ലോകം ഉറ്റുനോക്കുന്നത് ഒബാമയിലേക്കാണ്. അദ്ദേഹത്തില് നിന്ന് നീതി പ്രതീക്ഷിക്കാമോ എന്ന്…..
അതേസമയം അമേരിക്കയിലെ ഫെര്‍ഗൂസനില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരനായ കൗമാരക്കാരന്റെ ഘാതകന് കോടതി കഌന്‍ ചിറ്റ് നല്‍കിയതിനെതിരെ ആരംഭിച്ച പ്രതിഷേധം തുടരുകയാണ്. സംസ്‌കാരസമ്പന്നവും മനുഷ്യാവകാശങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്തവരുമെന്ന അമേരിക്കയുടെ മുഖംമൂടിയാണ് ഈ സംഭവത്തോടെ കൊഴിഞ്ഞു വീഴുന്നത്. മറ്റുരാജ്യങ്ങളിലെ മനുഷ്യാവകാശവിഷയങ്ങളില്‍ അമിതമായ താല്‍പ്പര്യം കാണിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തോട് സ്വന്തം കാലിലെ മന്തിന്റെ കാര്യമാണ് ഓര്‍മ്മിപ്പിക്കേണ്ടത്.
ആഗസ്റ്റ് ഒമ്പതിനാണ് മൈക്കിള്‍ ബ്രൗണ്‍ എന്ന 18കാരന്‍ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ, ബ്രൗണ്‍ കൊല്ലപ്പെടുകയായിരുന്നുവെന്നായിരുന്നു പൊലീസ് ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍, അകാരണമായി ഡാരന്‍ വില്‍സന്‍ വെടിവെക്കുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. വെടിവെച്ച ഡാരന്‍ വില്‍സനെ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന്, ഫെര്‍ഗൂസനിലും പരിസര പ്രദേശങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. വംശീയ വിദ്വേഷമാണ് സംഭവത്തിന് പിന്നിലെന്നാണ് കറുത്തവര്‍ഗക്കാരുടെ പരാതി. ജൂറിയുടെ തീരുമാനം ബ്രൗണിന്റെ കുടുംബം തള്ളിയിരുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in