`എന്റെ ആരോഗ്യം, എന്റെ ആവശ്യം’ വോളിബോള്‍ ടൂര്‍ണമെന്റിനായി വീട്ടമ്മമാര്‍ ഒരുങ്ങുന്നു
എന്റെ ആരോഗ്യം, എന്റെ ആവശ്യം എന്ന സന്ദേശവുമായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ഗാര്‍ഗി സ്‌ത്രീ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന വനിതാ വോളിബോള്‍ ടൂര്‍ണമെന്റിനായി തൃശൂരില്‍ വീട്ടമ്മമാര്‍ ഒരുങ്ങന്നു. ജീവിതത്തില്‍ വോളിബോള്‍ കളിക്കാത്തവരാണ് ഡിസംബറില്‍ നടക്കുന്ന ടൂര്‍ണമെന്റിനായി തീവ്രപരിശീലനം ആരംഭിച്ചിരിക്കുന്നത്. മാനസികമെന്നതോടൊപ്പം ശാരീരികമായ അടിമത്തവും സ്‌ത്രീകളുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസമാകുന്നു എന്ന തിരിച്ചറിവിന്റെ ഭാഗമായാണ് ഇത്തരമൊരു സംരംഭത്തിന് തങ്ങള്‍ തയ്യാറായതെന്നു ഗാര്‍ഗി പ്രവര്‍ത്തകര്‍ പറയുന്നു. പോലീസിനകത്തും പുറത്തും സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കായി ഏറെ പോരാടിയ സിവില്‍ പോലീസ് ഓഫീസര്‍ വിനയയാണ് ടൂര്‍ണമെന്റിന് ചുക്കാന്‍ […]
എന്റെ ആരോഗ്യം, എന്റെ ആവശ്യം എന്ന സന്ദേശവുമായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ഗാര്‍ഗി സ്‌ത്രീ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന വനിതാ വോളിബോള്‍ ടൂര്‍ണമെന്റിനായി തൃശൂരില്‍ വീട്ടമ്മമാര്‍ ഒരുങ്ങന്നു. ജീവിതത്തില്‍ വോളിബോള്‍ കളിക്കാത്തവരാണ് ഡിസംബറില്‍ നടക്കുന്ന ടൂര്‍ണമെന്റിനായി തീവ്രപരിശീലനം ആരംഭിച്ചിരിക്കുന്നത്.
മാനസികമെന്നതോടൊപ്പം ശാരീരികമായ അടിമത്തവും സ്‌ത്രീകളുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസമാകുന്നു എന്ന തിരിച്ചറിവിന്റെ ഭാഗമായാണ് ഇത്തരമൊരു സംരംഭത്തിന് തങ്ങള്‍ തയ്യാറായതെന്നു ഗാര്‍ഗി പ്രവര്‍ത്തകര്‍ പറയുന്നു. പോലീസിനകത്തും പുറത്തും സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കായി ഏറെ പോരാടിയ സിവില്‍ പോലീസ് ഓഫീസര്‍ വിനയയാണ് ടൂര്‍ണമെന്റിന് ചുക്കാന്‍ പിടിക്കുന്നത്. ബാല്യം മുതലെ ആണ്‍കുട്ടികള്‍ ഓടിയും ചാടിയും കളിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ആ അവസരം നിഷേധിക്കപ്പെടുന്നു. പിന്നീട് വിവാഹവും പ്രസവവും കഴിയുമ്പോള്‍ ശാരീരികമായി അവരേറെ ക്ഷീണിക്കുന്നു. അതിനെ മറികടക്കാന്‍ ഒരുതരത്തിലുള്ള വ്യായാമവും അവര്‍ക്കു കിട്ടുന്നില്ല. പുരുഷന്മാര്‍ രാവിലെ നടക്കാനും ഓടാനും മറ്റും പോകുമ്പോള്‍ സ്‌ത്രീകള്‍ അടുക്കളയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. കൂലിപണിചെയ്യുന്നവര്‍ക്കൊഴികെ മറ്റൊരു സ്‌ത്രീക്കും മെയ്യനങ്ങിയുള്ള ജോലിക്കോ വ്യായാമത്തിനോ കളികള്‍ക്കോ അവസരം ലഭിക്കുന്നില്ല. അങ്ങനെ അവരുടെ ശരീരത്തില്‍ ബ്ലഡ് സര്‍ക്യുലേഷന്‍ കുറയുന്നു. അതിന്റെ ഫലമായി വളരെ ചെറുപ്പത്തില്‍ തന്നെ പലരോഗങ്ങളും കടന്നാക്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ടൂര്‍ണമെന്റിനെ കുറിച്ച് ചിന്തിച്ചതെന്നു വിനയ പറയുന്നു. വീട്ടമ്മമാര്‍ക്കു വേണ്ടിയാണ് ഇക്കുറി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവരെ കണ്ടെത്തി വിദഗ്‌ദ്ധരെകൊണ്ട് ട്രെയിനിംഗ് കൊടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തുടര്‍ന്ന് അവരെ വിവിധ ടീമുകളാക്കി തിരച്ചാണ് ടൂര്‍ണമെന്റ് നടത്തുക. പുതൂര്‍ക്കര, വില്ലടം, പുത്തൂര്‍, എല്‍ത്തുരുത്ത്, അവണിശേരി തുടങ്ങിയഭാഗങ്ങളില്‍ ഇപ്പോള്‍ റിഹേഴ്‌സല്‍ ആരംഭിച്ചിട്ടുണ്ട്. ശരീരചലനത്തിന് അനുയോജ്യമായ ജീന്‍സും ടീഷര്‍ടും ധരിച്ചാണ് റിഹേഴ്‌സല്‍ നടക്കുന്നത്. തുടക്കത്തില്‍ ഇവരുടെ വീടുകളില്‍ നിന്ന് ചില എതിര്‍പ്പുകളും നാട്ടില്‍ നിന്ന് മുറുമുറുപ്പകളും ഉണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മനസിലായതോടെ എല്ലാവരും സഹകരിക്കുന്നതായി സംഘാടകര്‍ പറയുന്നു. നേരത്തെ വില്ലടത്ത് പെണ്‍കുട്ടികളെ സംഘടിപ്പിച്ച് പന്തുകളി അഭ്യസിപ്പിക്കുന്നതിലും ഗാര്‍ഗി വിജയം കണ്ടിരുന്നു. വീട്ടമ്മമാരുടെ വോളിയോടൊപ്പം പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ പരിശീലനം സജീവമാക്കാനും ഗാര്‍ഗി ഉദ്ദേശിക്കുന്നതായി ഭാരവാഹികള്‍ പറയുന്നു. അതുവഴി നാട്ടിന്‍പുറങ്ങളിലെ കളിക്കളങ്ങളിലെ പുരുഷാധിപത്യത്തിന് അവസാനം കാണാനും ഗാര്‍ഗി ലക്ഷ്യമിടുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in