ഈ ഹര്‍ത്താല്‍ ജനം ഏറ്റെടുക്കണം

പൊലീസ് കസ്റ്റഡില്‍ മര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ച സംഭവ്തതില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഏറ്റെടുത്ത് വിജയിപ്പിക്കല്‍ ജനാധിപത്യവിശ്വാസികളുടെ കട മയാണ്. അടിച്ചേല്‍്പ്പിക്കുന്ന ഹര്‍ത്താലിന് ക്രിട്ടിക് എതിരാണ്. വിഷയം സമൂഹത്തെ പൊതുവായി ബാധിക്കുന്നതാണെങ്കില്‍ ജനമത് ഏറ്റെടുക്കണം. ഇത് അത്തരമൊരു വിഷയമാണ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നത് ആരാണെന്നത് പ്രശ്‌നമല്ല., ദളിത് യുവാവായ മരങ്ങാട്ടുപിള്ളി പാറക്കല്‍ സിബി (40) ആണ് മരിച്ചത്. കേരളമടക്കം ഇന്ത്യയിലെങ്ങും ശക്തമായി കൊണ്ടിരിക്കുന്ന ദളിത് പീഡനത്തിന്റെ അവസാനത്തെ ഉദാഹരണമായി ഈ […]

dd

പൊലീസ് കസ്റ്റഡില്‍ മര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ച സംഭവ്തതില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഏറ്റെടുത്ത് വിജയിപ്പിക്കല്‍ ജനാധിപത്യവിശ്വാസികളുടെ കട
മയാണ്. അടിച്ചേല്‍്പ്പിക്കുന്ന ഹര്‍ത്താലിന് ക്രിട്ടിക് എതിരാണ്. വിഷയം സമൂഹത്തെ പൊതുവായി ബാധിക്കുന്നതാണെങ്കില്‍ ജനമത് ഏറ്റെടുക്കണം. ഇത് അത്തരമൊരു വിഷയമാണ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നത് ആരാണെന്നത് പ്രശ്‌നമല്ല.,
ദളിത് യുവാവായ മരങ്ങാട്ടുപിള്ളി പാറക്കല്‍ സിബി (40) ആണ് മരിച്ചത്. കേരളമടക്കം ഇന്ത്യയിലെങ്ങും ശക്തമായി കൊണ്ടിരിക്കുന്ന ദളിത് പീഡനത്തിന്റെ അവസാനത്തെ ഉദാഹരണമായി ഈ സംഭവത്തെ കാണാം. കഴിഞ്ഞ 29നാണ് സിബിക്ക് മര്‍ദനമേറ്റതായി ആരോപണമുയര്‍ന്നത്. 30ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിബി വെന്റിലേറ്ററിലായിരുന്നു. സംഭവത്തില്‍ മരങ്ങാട്ടുപിള്ളി എസ്.ഐ കെ.എ. ജോര്‍ജുകുട്ടിയെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നതാണത്രെ അയാളുടെ കുറ്റം. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് തന്നെ സിബിക്ക് പരിക്കേറ്റിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. എങ്കില്‍ അപ്പോള്‍തന്നെ സിബിയെ ആശുപത്രിയിലെത്തിക്കണമായിരുന്നു. മര്‍ദ്ദിച്ചു എന്നു പറയുന്നയാളെ സിബി മരിച്ചപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിലാണ് സിബിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വെറും ഒരു പെറ്റിക്കേസിലൊതുങ്ങേണ്ട സംഭവം. എന്നാല്‍ പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവനാണ്. പലരും എത്ര ശ്രമിച്ചിട്ടും നമ്മുടെ പോലീസ് ഇനിയും നന്നാകുന്നില്ല എന്നുതന്നെയാണിത് തെളിയിക്കുന്നത്. അതംഗീകരിക്കാന്‍ ജനാധിപത്യസംവിധാനത്തിന് കഴിയില്ല.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അത്രയും നന്ന്. ആഭ്യന്തര സെക്രട്ടറിയും കോട്ടയം എസ്പിയും സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഡിജിപി സെന്‍കുമാര്‍ ഈ വിഷയത്തില്‍ എന്തുനിലപാടെടുക്കും എന്നതാണ് കൗതുകകരം. ഒരു സസ്‌പെന്‍ഷനില്‍ നിര്‍ത്താവുന്ന സംഭവമാണോ ഇത്? ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അവര്‍ക്കു കിട്ടിയ ബഹുഭൂരിപക്ഷം പരാതികളും പൊലീസിനെ സംബന്ധിച്ചുള്ളവയായിരുന്നുവെന്ന് ചൂണ്ടികാട്ടിയ സെന്‍കുമാര്‍ അടുത്തയിടെ അതേകുറിച്ച് ഏറെ സംസാരിച്ചിരുന്നു. വ്യക്തികളോടും സമൂഹത്തോടും പരുഷമായി പെരുമാറുക. അകാരണമായി അവരെ അപമാനിക്കുക, ദേഹോപദ്രവം ഏല്‍പ്പിക്കുക നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി കേസ് രജിസ്റ്റര്‍ ചെയ്യുക. നിയമവിരുദ്ധമായി വ്യക്തികളെ അറസ്റ്റ് ചെയ്യുക നിയമവിരുദ്ധമായ തെരച്ചിലുകള്‍ നടത്തുക. വസ്തുവകകളും വാഹനങ്ങളും മറ്റും അകാരണമായി പിടിച്ചെടുക്കുക, പണമോ സ്വാധീനമോ വഴി സ്വാധീനിക്കാന്‍ കഴിയാത്തവരുടെ പരാതികള്‍ അവഗണിക്കുക, ക്രമസമാധാനത്തിനു വേണ്ടി അമിതബലപ്രയോഗം നടത്തുക വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുക, വ്യക്തിപരമായ താല്പര്യങ്ങള്‍ക്കുവേണ്ടി പൊലീസ് സംവിധാനം ദുര്‍വിനിയോഗം ചെയ്യുക, സത്യസന്ധമായും നീതിപൂര്‍വ്വകമായും മുഖം നോക്കാതെയും നടപടികള്‍ എടുക്കാതിരിക്കുക കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പീഡിപ്പിക്കുക സ്ത്രീകളോട് മോശമായി പെരുമാറുക ഡ്യൂട്ടിയ്ക്കിടയില്‍ മദ്യപിക്കുക, മുറുക്കുക, പുകവലിക്കുക.
സ്ത്രീകളുടെ സംരക്ഷണത്തിനായി രൂപം കൊടുത്ത ‘പ്രിവന്‍ഷന്‍ ഒഫ് ഇമ്മോറല്‍ ട്രാഫിക് ആക്റ്റ്’ പ്രകാരം സ്ത്രീകളെ തന്നെ അറസ്റ്റ് ചെയ്യുക തുടങ്ങിയ നടപടികളെ സ്ഥാനമേറ്റ ഉടന്‍ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.അതുപോലെ ആരെങ്കിലും പൊലീസ് സ്‌റ്റേഷനില്‍ വന്നുകഴിഞ്ഞാല്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും സാദ്ധ്യമാകാത്ത വിധത്തില്‍ ബുദ്ധിമുട്ടിക്കുക, വന്നിരിക്കുന്ന ആളിന്റെ പരാതിയുമായി യാതൊരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുക തുടങ്ങിയവയേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
മനുഷ്യാവകാശങ്ങളുടെ വ്യാപ്തിയെ കുറിച്ചും സെന്‍കുമാര്‍ അന്ന് ചില സത്യങ്ങള്‍ വിളിച്ചുപറയാന്‍ തയ്യാറായി. ശുദ്ധജലം ലഭിക്കാത്തതു മുതല്‍ പരിസരമലിനീകരണം, വിഷലിപ്തമായ ആഹാരപദാര്‍ത്ഥങ്ങള്‍ നല്‍കല്‍ തുടങ്ങി നിരവധി മനുഷ്യാവകാശ ലംഘനങ്ങളുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും പരാതികളായി വരുന്നില്ല. കേരളത്തിലെ ഏകദേശം 40 ലക്ഷത്തോളം വരുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളിലെ 80% പേരും മനുഷ്യാവകാശലംഘനങ്ങളുടെ ജീവിക്കുന്ന പ്രതീകങ്ങളാണ്. അതില്‍ത്തന്നെ എത്ര മനുഷ്യാവകാശലംഘന കേസുകള്‍ വരുന്നുണ്ട് എ്‌നനെല്ലാം ചോദിച്ച് ആരംഭത്തില്‍ തന്നെ അദ്ദേഹം കയ്യടി നേടി. ഒരു ദളിത് യുവാവിന്റെ ജീവന്‍ നഷ്ടപ്പെട്ട ഈ സംഭവത്തില്‍ അദ്ദേഹത്തില്‍ നിന്ന് ജനാധിപത്യവാദികള്‍ പ്രതീക്ഷിക്കു്ന്നത് ശക്തമായ നടപടികളാണ്. ഇനിയുമൊരു ലോക്കപ്പ് മരണം നടക്കാത്ത വിധത്തിലുള്ള നടപടി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply