ഈജിപ്ത് : ഐക്യമുന്നണി രാഷ്ട്രീയത്തെ ഇടതുപക്ഷം തകര്‍ത്തപ്പോള്‍
ടി മുഹമ്മദ് വേളം, സോളിഡാരിറ്റി പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും സുപ്രധാന രാഷ്ട്രീയ സംഭവം ഫ്രഞ്ച് വിപ്ലവവും ഇരുപതാം നൂറ്റാണ്ടിലേത് റഷ്യന്‍വിപ്ലവവുമാണെങ്കില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലേത് അറബ് വസന്തമാണ്. വിപ്ലവത്തിന്റെ നിറം ചുവപ്പല്ല എന്ന് പ്രഖ്യാപിച്ച വിപ്ലവം. രാജ്യത്തിന്റെ നാല്‍പ്പതുശതമാനം സമ്പത്തു നിയന്ത്രിക്കുന്ന ഈജിപ്തിലെ സൈന്യത്തിന്റെ പിന്‍ബലത്തോടെയുള്ള ഭരണത്തെയാണ് സമാധാനപരമായ മാര്‍ഗ്ഗത്തിലൂടെ ജനങ്ങള്‍ പരാജയപ്പെടുത്തിയതും ജനകീയാധികാരം സ്ഥാപിച്ചതും. ലോകത്തിനു കാര്യമായി പരിചയമില്ലാത്ത രീതിയിലുള്ള ഭരണമാറ്റം. ഗാന്ധിക്കുശേഷം ലോകം കണ്ട ഏറ്റവും മഹത്തായ രക്തരഹിത വിപ്ലവം. നിര്‍ഭാഗ്യവശാല്‍ ഇങ്ങനെ അധികാരത്തിലെത്തിയ മുര്‍സിയുടെ […]
ടി മുഹമ്മദ് വേളം, സോളിഡാരിറ്റി
പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും സുപ്രധാന രാഷ്ട്രീയ സംഭവം ഫ്രഞ്ച് വിപ്ലവവും ഇരുപതാം നൂറ്റാണ്ടിലേത് റഷ്യന്‍വിപ്ലവവുമാണെങ്കില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലേത് അറബ് വസന്തമാണ്. വിപ്ലവത്തിന്റെ നിറം ചുവപ്പല്ല എന്ന് പ്രഖ്യാപിച്ച വിപ്ലവം. രാജ്യത്തിന്റെ നാല്‍പ്പതുശതമാനം സമ്പത്തു നിയന്ത്രിക്കുന്ന ഈജിപ്തിലെ സൈന്യത്തിന്റെ പിന്‍ബലത്തോടെയുള്ള ഭരണത്തെയാണ് സമാധാനപരമായ മാര്‍ഗ്ഗത്തിലൂടെ ജനങ്ങള്‍ പരാജയപ്പെടുത്തിയതും ജനകീയാധികാരം സ്ഥാപിച്ചതും. ലോകത്തിനു കാര്യമായി പരിചയമില്ലാത്ത രീതിയിലുള്ള ഭരണമാറ്റം. ഗാന്ധിക്കുശേഷം ലോകം കണ്ട ഏറ്റവും മഹത്തായ രക്തരഹിത വിപ്ലവം. നിര്‍ഭാഗ്യവശാല്‍ ഇങ്ങനെ അധികാരത്തിലെത്തിയ മുര്‍സിയുടെ ജനാധിപത്യസര്‍ക്കാരാണ് അട്ടിമറിക്കപ്പെട്ടത്. എന്നുവെച്ച് അറബ് വസന്തം ചരിത്രപ്രധാനമല്ലാതാകുന്നില്ല. മനുഷ്യന്റെ ബോധമണ്ഡലത്തില്‍ അതുണ്ടാക്കിയ വിപ്ലവം അട്ടിമറിക്കാന്‍ ഒരു സൈന്യത്തിനുമാകില്ല.
ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരാണ് ഈജിപ്തില്‍ അട്ടിമറിക്കപ്പെട്ടത്. ലളിതമായ ഒരു ഉദാഹരണം പറഞ്ഞാല്‍ 1957ല്‍ അധികാരത്തില്‍ വന്ന കേരളത്തിലെ ഇഎംഎസ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടപോലെ. ഈജിപ്തില്‍ ഏതു ജനാധിപത്യഭരണവുമാകാം, എന്നാല്‍ മുസ്ലിം ബ്രദര്‍ ഹുഡിന്റേതാകരുത് എന്ന നിലപാടില്‍ യോജിച്ചത് ആരൊക്കെയാണെന്ന് നോക്കുക. അമേരിക്ക, ഫ്യൂഡല്‍ കാലത്തിന്റെ അവശിഷ്ടങ്ങളായ അറബ് രാജഭരണം, മുസ്ലിം മതയാഥാസ്ഥിതികരുടെ പൗരോഹിത്യം, വലതുപക്ഷ ലിബറലുകള്‍, ഇസ്രായേല്‍ സയണിസ്റ്റുകള്‍, പിന്നെ ഇടതുപക്ഷവും. ഇവരെല്ലാമടങ്ങുന്ന ഐക്യമുന്നണി പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്, പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഭരണഘടനാ ഹിതപരിശോധന എന്നീ മൂന്നു വോട്ടെടുപ്പിലും നിര്‍ണ്ണായക ഭൂരിപക്ഷം നേടിയ ഭരണത്തെ അട്ടിമറിക്കുന്നതിനെ പിന്തുണക്കുന്ന ഞെട്ടിക്കുന്ന കാഴ്ച.
വാസ്തവത്തില്‍ ഈജിപ്തിനു വലിയ പരിചയമില്ലാത്ത ഒന്നാണ് ജനാധിപത്യ പരീക്ഷണമെന്നത്. എന്നാല്‍ ഈ മേഖലയില്‍ അതനുവദിക്കില്ല എന്ന തീരുമാനമാണ് നടപ്പാക്കപ്പെട്ടത്. സെക്യുലര്‍ അല്ലെങ്കില്‍ മതരഹിത ജനാധിപത്യത്തില്‍ നിന്ന് വ്യത്യസ്ഥമായി ആധുനിക ഇസ്ലാം നവോത്ഥാനത്തിന്റെ ഭാഗമായ ജനാധിപത്യ പ്രക്ഷോഭമായതിനാലായിരിക്കാം വിചിത്രമായ ഒരു ഐക്യമുന്നണി അതിനെതിരെ രംഗത്തുവന്നത്. വാസ്തവത്തില്‍ സെക്യുലര്‍ ജനാധിപത്യത്തിനെതിരായ വിമര്‍ശനം പുതിയതല്ല. ഗാന്ധിക്കും ടാഗോറിനുമെല്ലാം ആ വിമര്‍ശനമുണ്ടായിരുന്നു. അത്തരമൊരു നിലപാടിന്റെ തുടര്‍ച്ച ഇതില്‍ കാണാം. ലോകത്തെ ഏതൊരു പുരോഗമന പ്രസ്ഥാനത്തേക്കാളുപരി മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള മുന്നേറ്റമായിരുന്നു ബ്രദര്‍ഹുഡിന്റേത്. രാഷ്ട്രീയ ഉള്ളടക്കമുള്ള മതത്തിനെതിരെ സാമ്രാജ്യത്വവുമായി പോലും ഐക്യമുന്നണിയുണ്ടാക്കുകവഴി ഇടതുപക്ഷം ഐക്യമുന്നണിയെന്ന മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തെയാണ് അട്ടിമറിച്ചത്. സാമ്രാജ്യത്വത്തിനെതിരായ ഐക്യമുന്നണിയായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ ഏറ്റവും വലിയ ശത്രു ഇസ്ലാമിസ്റ്റുകളാണെന്ന പ്രചരണത്തില്‍ ഇടതുപക്ഷവും വീണുപോയി. വ്യവസ്ഥിതിയുടെ അനിവാര്യതയാണ് മതമെന്ന മാര്‍ക്‌സിന്റെ വിശകലനം പോലും അവര്‍ മറന്നു. ദേശാഭിമാനി പോലും പട്ടാള ജനകീയ അട്ടിമറി എന്ന വാക്കാണ് ഉപയോഗിച്ചതെന്നതാണ് കൗതുകകരം.
ജമാഅത്തെ ഇസ്ലാമി തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ ചെയ്ത പ്രസംഗത്തില്‍നിന്ന്്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Abdussalaam_Vizag
October 2, 2013 at 6:00 pm
അര്‍ത്ഥവത്തായ വിശകലനം. വാക്കുകള്‍ക്കപ്പുറം, കടന്നാക്രമിക്കുമ്പോള്‍ പറഞ്ഞു നില്ക്കാനുള്ള ഒരു വീണ്‍ വാക്കിനപ്പുറം , ജനാധിപത്യം അതിന്റെ ശരിയായ രൂപത്തിലും ഭാവത്തിലും ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലോ,അറബ് മേഘലകളിലോ മൂന്നാംലോക രാജ്യങ്ങളിലോ ഉടലെടുക്കുന്നത് , ഇവര്‍ ഒരിയ്ക്കലും ആഗ്രഹിക്കുന്നില്ല ,അനുവ്ദിക്കില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം . ” സാമ്രാജ്യത്വത്തിനെതിരായ ഐക്യമുന്നണിയായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്.എന്നാല്‍ ഏറ്റവും വലിയ ശത്രു ഇസ്ലാമിസ്റ്റുകളാണെന്ന പ്രചരണത്തില്‍ ഇടതുപക്ഷവും വീണുപോയി… ” . ശരിയല്ലേ!