ഇത് കടുപ്പമായി ജമായത്ത്………..
സോളിഡാരിറ്റി ഇനി മുതല്‍ സാമുദായിക കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്താല്‍ മതിയെന്ന ജമായത്തിന്റെ നിര്‍ദ്ദേശത്തെ കുറിച്ച് കഷ്ടം എന്നല്ലാതെ എന്തു പറയാന്‍….? തങ്ങള്‍ കെട്ടിപ്പടുക്കുന്ന സംഘടന ഏതു മെഖലയില്‍ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് തീര്‍ച്ചയായും ജമായത്ത് നേതാക്കള്‍ക്ക് മറുപടി പറയാം. അത് സാങ്കേതികം മാത്രം. ധാര്‍മ്മികമായി തെറ്റ്. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനാണ് ഈ തീരുമാനം എന്ന വിശദീകറമം തൃപ്തമല്ല. കാരണം സോളിഡാരിറ്റി പാര്‍ട്ടിയല്ലല്ലോ. യുവജന സംഘടനയല്ലേ? സോളിഡാരിറ്റിയുള്ള കേരളത്തിനു 10 വയസ്സ് […]
സോളിഡാരിറ്റി ഇനി മുതല്‍ സാമുദായിക കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്താല്‍ മതിയെന്ന ജമായത്തിന്റെ നിര്‍ദ്ദേശത്തെ കുറിച്ച് കഷ്ടം എന്നല്ലാതെ എന്തു പറയാന്‍….? തങ്ങള്‍ കെട്ടിപ്പടുക്കുന്ന സംഘടന ഏതു മെഖലയില്‍ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് തീര്‍ച്ചയായും ജമായത്ത് നേതാക്കള്‍ക്ക് മറുപടി പറയാം. അത് സാങ്കേതികം മാത്രം. ധാര്‍മ്മികമായി തെറ്റ്. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനാണ് ഈ തീരുമാനം എന്ന വിശദീകറമം തൃപ്തമല്ല. കാരണം സോളിഡാരിറ്റി പാര്‍ട്ടിയല്ലല്ലോ. യുവജന സംഘടനയല്ലേ?
സോളിഡാരിറ്റിയുള്ള കേരളത്തിനു 10 വയസ്സ് എന്ന മുദ്രാവാക്യമുയര്‍ത്തി ജന്മദിനാഘോഷങ്ങള്‍ നടക്കുമ്പോഴാണ് സോളിഡാരിറ്റിക്ക് ജമായത്തിന്റെ വിലക്ക്. എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജനകീയ വിഷയങ്ങളിലെ സോളിഡാരിറ്റിയുടെ ഇടപെടല്‍ പ്രശംസനീയമാണ്. അത്തരത്തില്‍ മറ്റൊരു കേന്ദ്രീകൃത സംഘടനയും ഇന്നില്ല. ബിജെപിയടക്കം എല്ലാ പ്രസ്ഥാനങ്ങളും സമരമുഖങ്ങലില്‍ സോളിഡാരിറ്റിയുമായി സഹകരിച്ചിട്ടുമുണ്ട്. അതുപോലെ എഴു്തതുകാരും സാംസ്‌കാരികപ്രവര്‍ത്തകരം മനുഷ്യാവകാശപ്രവര്‍ത്തകരുമെല്ലാം.
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടുത്തയിടെ സോളിഡാരിറ്റിയുടെ നിലപാടുകളിലുണ്ടായ ചെറിയ മാറ്റമാണോ ജമായത്തിനെ ചൊടിപ്പിച്ചത് എന്ന് സംശയിക്കാം. സോളിഡാരിറ്റിക്കെതിരെ ഉയര്‍ന്നിരുന്ന പ്രധാന വിമര്‍ശനം അതില്‍ വനിതാ സാന്നിധ്യമില്ല എന്നതായിരുന്നു. സംസ്ഥാനത്ത് എവിടെ എന്തു ചര്‍ച്ച വെച്ചാലും ഈ വിമര്‍ശനം ശക്തമായി ഉയര്‍ന്നു വന്നിരുന്നു. അത് ഉള്‍ക്കൊണ്ടാണോ എന്നറിയില്ല ഇക്കാര്യത്തില്‍ സംഘടന പുനപരിശോധന നടത്തുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതിന്റെ വെളിച്ചത്തിലായിരിക്കാം മാതൃസംഘടനയുടെ പുതിയ നിര്‍ദ്ദേശം എന്നു കരുതാം.
സമരങ്ങളില്‍ തങ്ങളെ സ്വത്വപരമായി പ്രകാശിപ്പിക്കണമെന്നാണ് ജമായത്ത് ആവശ്യപ്പെട്ടിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍ പൊതുവിഷയങ്ങളില്‍ നിന്ന് ഒഴിയാനാണ് നിര്‍ദ്ദേശം. കേരളത്തില്‍ ഇന്നു നടക്കുന്ന ജനകീയ സമരങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പ്.
മറുവശത്ത് എസ് ഐ ഒയോട് കലാലയങ്ങളില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വാസപരമായ പ്രശ്‌നമായിരിക്കാം അത്. എന്നാല്‍ ഇപ്പോള്‍ എന്താണ് ഒരു പ്രകോപനമുണ്ടായതെന്ന് മനസ്സിലാകുന്നില്ല. എന്തായാലും മാതൃസംഘടനയെ കൊണ്ട് ഈ തീരുമാനങ്ങള്‍ മാറ്റിയെടുക്കാനുള്ള സമ്മര്‍ദ്ദമാണ് നടത്തേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in