അര്‍പ്പുദമ്മാള്‍ ചോദിക്കുന്നു. മകനെ ഒന്നു കൊന്നുതരാമോ?
27 വര്‍ഷം ഒപ്പം കൊണ്ടുനടന്ന മുഴുവന്‍ പ്രതീക്ഷയും 71 വയസ്സുകാരിയായ അര്‍പ്പുദമ്മാള്‍ കൈവിട്ടു. തന്റെ മകന് ദയാവധം അനുവദിക്കാനാണ് ഇന്ന് ഈ അമ്മ ആവശ്യപ്പെടുന്നത്. ഇവരുടെ മകന്‍ പേരറിവാള്‍ അടക്കം രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയ പശ്ചാത്തലത്തിലാണ് മകന് ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഇവര്‍ രംഗത്തുവന്നത്. ഇനിയും കേന്ദ്രത്തിനെതിരെ നിയമപോരാട്ടം തുടരാനുളള ശക്തി തനിക്കില്ലെന്നും താനും മരണത്തിന്റെ പാത സ്വീകരിക്കുമെന്നും അവര്‍ പറയുന്നു. 27 വര്‍ഷമായി […]
27 വര്‍ഷം ഒപ്പം കൊണ്ടുനടന്ന മുഴുവന്‍ പ്രതീക്ഷയും 71 വയസ്സുകാരിയായ അര്‍പ്പുദമ്മാള്‍ കൈവിട്ടു. തന്റെ മകന് ദയാവധം അനുവദിക്കാനാണ് ഇന്ന് ഈ അമ്മ ആവശ്യപ്പെടുന്നത്. ഇവരുടെ മകന്‍ പേരറിവാള്‍ അടക്കം രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയ പശ്ചാത്തലത്തിലാണ് മകന് ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഇവര്‍ രംഗത്തുവന്നത്. ഇനിയും കേന്ദ്രത്തിനെതിരെ നിയമപോരാട്ടം തുടരാനുളള ശക്തി തനിക്കില്ലെന്നും താനും മരണത്തിന്റെ പാത സ്വീകരിക്കുമെന്നും അവര്‍ പറയുന്നു. 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിന് എതിരായ രാഷ്ട്രപതിയുടെ തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് പ്രതിഫലിക്കുന്നതെന്നും അവന്റെ മോചനത്തിന് കേന്ദ്രം എതിരാണെങ്കില്‍ സമാധാനമായി മരിക്കാന്‍ അനുവദിക്കണമെന്നുമാണ് അവരുടെ ആവശ്യം. ഏറെ കാലത്തെ നിയമപോരാട്ടത്തിനു ശേഷം മകന്റെ വധശിക്ഷ ജീവപര്യന്തമാക്കിയ മാതാവ് തന്നെയാണ് ഇപ്പോളവനെ കൊല്ലാനാവശ്യപ്പെടുന്നത്.
കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ രണ്ടു തവണ മനുഷ്യത്വപരമായ കാരണങ്ങളാല്‍ പ്രതികളെ വിട്ടയയ്ക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയവര്‍ സമൂഹത്തില്‍ സ്വതന്ത്രരായി ജീവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണത്രെ കേന്ദ്രനിലപാട്. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ചെയ്യാത്ത കുറ്റത്തിനാണ് ഈ ചെറുപ്പക്കാരന്റെ ജീവിതം തടവറയില്‍ എതിഞ്ഞുതീര്‍ന്നത് എന്ന് ഇന്നറിയാത്തവര്‍ ആരുമില്ല. 1991 ജൂണ്‍ 11നാണ് പെരറിവാളനെ ചോദ്യംചെയ്യാനായി പോലീസ് കൊണ്ടുപോകുന്നത്. തൊട്ടടുത്ത ദിവസം തന്നെ വിട്ടയക്കാമെന്നാണ് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ അവര്‍ക്കു വാക്കുകൊടുത്തത്. 59 ദിവസം കഴിഞ്ഞാണ് മകനെപറ്റിയുള്ള വിവരങ്ങള്‍ അവര്‍ പിന്നീടറിഞ്ഞത്. അപ്പോഴേക്കും മകന്‍ രാജീവ്ഗാന്ധി വധക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായിമാറിയിരുന്നു. രാജീവ്ഗാന്ധിയെവധിക്കാനുപയോഗിച്ച ടൈംബോംബിലെ 9 വോള്‍ട്ട് ബാറ്ററി കടയില്‍നിന്നും വാങ്ങി ശിവരാജനുകൊടുത്തത് അന്നു 19 വയസുമാത്രം പ്രായമുണ്ടായിരുന്ന പെരറിവാളനായിരുന്നു. ഇക്കാര്യം പെരറിവാളന്‍ അന്വേഷണ ഉദ്യോഗസ്ഥനോടു സമ്മതിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ കുറ്റാന്വേഷണനിയമത്തില്‍, ഒരുപ്രതി പോലീസിനുമുന്‍പാകെ നടത്തുന്ന കുറ്റസമ്മതങ്ങള്‍ തെളിവായി സ്വീകരിക്കില്ല. ജഡ്ജ്‌നു മുന്‍പാകെ തന്റെ പൂര്‍ണ്ണസമ്മതത്തോടെ നടത്തുന്ന കുറ്റസമ്മതം മാത്രമേ തെളിവാക്കു. എന്നാല്‍ അതൊന്നും ബാധകമല്ലാത്ത TADA പ്രകാരമായിരുന്നു ഈ കേസിന്റെ അന്വേഷണം. മാത്രമല്ല ബാറ്ററി വാങ്ങിയ കടയുടമ പെരറിവാളനെ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് കോടതി പെരറിവാളാന് വധശിക്ഷ വിധിച്ചു.
എന്നാല്‍ വാസ്തവമെന്താണ്? 2017 ഒക്ടോബര്‍ 27നു രാജീവ്ഗാന്ധി വധമന്വേഷിച്ച CBIയുടെ സംഘത്തിലെ അന്ന് SPയായിരുന്ന, പിന്നീട് ADGPയായി റിട്ടയര്‍ചെയ്ത വി.ത്യാഗരാജന്‍ സുപ്രീംകോടതി മുന്‍പാകെ ഒരു അഫിടവിറ്റ് ഫയല്‍ചെയ്തു. പെരറിവാളന്റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയത് താനായിരുന്നെന്നും ബാറ്ററി വാങ്ങി ശിവരാജന് കൊടുത്ത കാര്യം സമ്മതിച്ചതോടൊപ്പം പെരറിവാളന്‍ ‘ഇങ്ങനെയൊരു കുറ്റകൃത്യത്തിനാണ് ശിവരാജന്‍ അതുപയോഗിക്കുന്നതെന്ന് തനിക്കറിയുമായിരുന്നില്ലയെന്നും’ പറഞ്ഞിരുന്നെന്നുമായിരുന്നു അതിലുണ്ടായിരുന്നത്. ശിവരാജനും ഇത് സമ്മതിച്ചിരുന്നു. എന്നാല്‍ അന്ന് സിബിഐ അത് മറച്ചുവെക്കുകയായിരുന്നു. ഇപ്പോള്‍ സത്യം വെളിപ്പെട്ടിട്ടുപോലും ഒരു നടപടിയുമില്ല. ആയിരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന നീതിന്യായ സംവിധാനത്തിലെ ആപ്തവാക്യത്തിനുനേരെയാണ് നാം കാര്‍ക്കിച്ചുതുപ്പുന്നത്.
കഴിഞ്ഞ 27 വര്‍ഷവും മഴയും വെയിലും വകവെക്കാതെ ഈ അമ്മ ആഴ്ച്ചയില്‍ ഒരുദിവസം മകനെ കാണാനെത്തുന്നു. അതാണ് പേരറിവാളിന്റെ ജീവിതത്തെ മുന്നോട്ടുനയിച്ചത്. ജയിലിലിരുന്ന പഠിച്ച പേരറിവാള്‍ കംബ്യുട്ടര്‍ അപ്പ്‌ളിക്കെഷനില്‍ ബിരുദാനന്തരബിരുദം നേടി. സഹതടവുകാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നു. അമ്മയുടെ കരുത്തില്‍ അവനും ധീരനായി തന്റഎ വിധിയെ മറികടക്കുന്നു.
എന്നാല്‍ ഇന്ന് ഈ അമ്മ തളര്‍ന്നു. ഇനിയും ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്ന് അവര്‍ തിരിച്ചറിയുന്നു. അതിന്റെ പ്രതിഫലനമാണ് മകനെ കൊല്ലാനുളള അവരുടെ ആവശ്യം. ഈ രോദനം കേട്ടെങ്കിലും നമ്മുടെ നീതി ന്യായസംവിധാനം കറുത്ത തുണി കൊണ്ടു കെട്ടിയ അതിന്റെ കണ്ണുതുറക്കുമോ എന്ന് കാത്തിരുന്നു കാണാം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in