
ചില വോട്ടേഴ്‌സ് ഡേ ചിന്തകള്‍
ഇന്ന് ജനുവരി 25. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 75-ാം വാര്‍ഷികം. ദേശീയ വോട്ടേഴ്സ് ദിനമായും ജനുവരി 25 ആഘോഷിക്കുന്നു. എന്നാല്‍ ഹിന്ദുത്വ ഫാസിസത്തെ ആശ്ലേഷിച്ചു കഴിഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യയുടെ ഭരണഘടനാ സ്ഥാപക നേതാക്കളെയും, ഭരണഘടനയുടെ ഊര്‍ജ്ജ സ്രോതസ്സായിരുന്ന ഡോ അംബേദ്കറിനെ തന്നെയും അപമാനിക്കുകയും വെല്ലുവിളിക്കുകയുമാണ് ചെയ്തു കൊണ്ടിരിക്കുന്നത്.
ഇന്ന് ഹിന്ദുത്വ ഫാസിസത്തെ ആശ്ലേഷിച്ചു കഴിഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യയുടെ ഭരണഘടനാ സ്ഥാപക നേതാക്കളെയും, ഭരണഘടനയുടെ ഊര്‍ജ്ജ സ്രോതസ്സായിരുന്ന ഡോ അംബേദ്കറിനെ തന്നെയും അപമാനിക്കുകയും വെല്ലുവിളിക്കുകയുമാണ് ചെയ്തു കൊണ്ടിരിക്കുന്നത്.
സ്വതന്ത്ര വോട്ടിംഗ് അവകാശം (franchise) സംബന്ധിച്ച ഡോ. അംബേദ്കറുടെ വീക്ഷണങ്ങള്‍ വളരെ ശക്തമായിരുന്നു. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട (ഭാഗം-III) അധ്യായത്തില്‍ വോട്ടിംഗ് അവകാശം ഉള്‍പ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ഏതാനും സഹപ്രവര്‍ത്തകര്‍ ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന്റെ ഫലമായി തിരഞ്ഞെടുപ്പ് കമ്മീഷനുമായി മാത്രം ഇടപെടുന്ന ഒരു പ്രത്യേക ആര്‍ട്ടിക്കിള്‍ 324 സൃഷ്ടിക്കപ്പെട്ടു. അതോടെ വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കേന്ദ്രസര്‍ക്കാര്‍ അധികാരം പ്രയോഗിക്കുമോയെന്ന ആശങ്ക ഉയര്‍ന്നു. ഈ സാഹചര്യത്തില്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ എക്‌സിക്യൂട്ടീവിന്റെ പിടിയില്‍ നിന്ന് വിമുക്തമാക്കണമെന്ന് ഡോ അംബേദ്കര്‍ ഉറച്ചുനിന്നു.
ആര്‍ട്ടിക്കിള്‍ 324-നെക്കുറിച്ചുള്ള തന്റെ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു :- സുപ്രീം കോടതിയിലെ ഒരു ജഡ്ജി എന്ന നിലയില്‍ പാര്‍ലമെന്റിന്റെ ഇംപീച്ച്മെന്റിലൂടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എക്‌സിക്യൂട്ടീവ് ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിന് പുറത്തായിരിക്കണം എന്നതാണ് ഈ സഭയുടെ (ഭരണഘടനാ അസംബ്ലി) ലക്ഷ്യമെങ്കില്‍, ഞങ്ങള്‍ സ്ഥാപിക്കുന്ന പുതിയ സംവിധാനം, അതായത് തിരഞ്ഞെടുപ്പ് കമ്മീഷന്‍, അത് തികച്ചും അനിവാര്യമാണ്. എക്സിക്യൂട്ടീവിന്, കേവലം ഒരു കല്‍പ്പന കൊണ്ട് നീക്കം ചെയ്യാന്‍ കഴിയില്ല. അതിനാല്‍, സുപ്രീം കോടതി ജഡ്ജിക്ക് ഞങ്ങള്‍ നല്‍കിയ അതേ പദവിയാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കും നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഹിന്ദുത്വ ഫാസിസ്റ്റ് കാലത്തെ ഇന്നത്തെ തിരഞ്ഞെടുപ്പ് ആ സങ്കല്പങ്ങളെ തന്നെ അട്ടിമറിച്ചതിന്റെ ദുരന്ത ദിനമായി ആചരിക്കേണ്ടിവരുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഡോ അംബേദ്കറിന്റെ ഭവിഷ്യത്ജ്ഞാനമുള്ള ചിന്തകളില്‍ എക്‌സിക്യൂട്ടീവ് ഗവണ്‍മെന്റിന്റെ അവിഹിതമായ സ്വാധീനത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. അത് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ കണ്ടത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അഞ്ച് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണം 47,00000 വര്‍ദ്ധിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ 2024 ലോക്സഭാ തിരഞ്ഞെടുപ്പ് വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ മഹാരാഷ്ട്രയില്‍ 37,00000 വോട്ടര്‍മാരുടെ മാത്രം വര്‍ധനയുണ്ടായപ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന്റെ മൂന്ന് പ്രധാന പാര്‍ട്ടികളുടെ വോട്ടുകള്‍ 67,70,000 വര്‍ദ്ധിച്ചു. അതായത് 47,00000 പുതിയ വോട്ടര്‍മാര്‍ ബിജെപി വോട്ടുകള്‍ വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു എന്ന അവിശ്വസനീയമായ കണക്കാണ് പുറത്തുവന്നത്.
2024ലെ മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പില്‍ 9.7 കോടി വോട്ടര്‍മാരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. 2024 ല്‍ മഹാരാഷ്ട്രയിലെ 18 വയസ്സിനു മുകളിലുള്ള വോട്ടാവകാശം സിദ്ധിച്ചവരുടെ എണ്ണം 9.5 കോടിയാണെന്നാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ മൊത്തം പ്രായപൂര്‍ത്തിയായ ജനസംഖ്യയുടെ ഔദ്യോഗിക കണക്കിനെക്കാള്‍ 16 ലക്ഷം വോട്ടര്‍മാരെ അധികമായി ഇ.സി.ഐ സ്വന്തം പ്രവേശനത്തിലൂടെ രജിസ്റ്റര്‍ ചെയ്തു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഗവണ്‍മെന്റിന്റെ എസ്റ്റിമേറ്റ് ഒരു ഏകദേശ കണക്ക് മാത്രമാണെന്നും അത് വ്യത്യാസപ്പെടാമെന്നും അംഗീകരിച്ചാല്‍ പോലും, മഹാരാഷ്ട്രയിലെ എല്ലാ മുതിര്‍ന്നവരില്‍ 100% അല്ലെങ്കില്‍ അതില്‍ കൂടുതലും സംസ്ഥാന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് വളരെ വിചിത്രമാണ്, കാരണം 6 മാസം മുമ്പ് നടന്ന മഹാരാഷ്ട്ര ലോക്സഭാ തെരഞ്ഞെടുപ്പില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിക്കവാറും എല്ലാ മുതിര്‍ന്നവരെയും വോട്ടര്‍മാരായി ചേര്‍ത്തിട്ടില്ല എന്ന് ഇതോടെ സമ്മതിക്കേണ്ടി വരും. മറിച്ചാണെങ്കില്‍, പിന്നെ എങ്ങനെയാണ് മഹാരാഷ്ട്രയിലെ മൊത്തം പ്രായപൂര്‍ത്തിയായ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആളുകള്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മാത്രം സമ്മതിദായകരായി മാറിയത്..?
ലോക്സഭാ തിരഞ്ഞെടുപ്പിനും സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കുമിടയില്‍ വെറും 6 മാസത്തിനുള്ളില്‍ 48 ലക്ഷം പേരാണ് പുതിയ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തത്. 2019 നും 2024 നും ഇടയില്‍ 32 ലക്ഷം പുതിയ വോട്ടര്‍മാര്‍ മാത്രമേ എന്റോള്‍ ചെയ്യപ്പെട്ടിട്ടുള്ളൂ, അതായത് 5 വര്‍ഷം കാലയളവിനെ അപേക്ഷിച്ച് വെറും 6 മാസത്തിനുള്ളില്‍ 50% കൂടുതല്‍ ആളുകള്‍ വോട്ടര്‍മാരായി. സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇങ്ങനെ ആള്‍ക്കൂട്ടം ഒന്നടങ്കം രജിസ്റ്റര്‍ ചെയ്യാനും, വോട്ടു ചെയ്യാനുമുള്ള പെട്ടെന്നുള്ളതും കൗതുകകരവുമായ അടിയന്തിര നിലപാടിലേക്ക് മഹാരാഷ്ട്രക്കാരെ നയിച്ചത് എന്താണെന്ന് തീര്‍ച്ചയായും അത്ഭുതമുളവാക്കും.
ഫലത്തെക്കുറിച്ചുള്ള സൂക്ഷ്മമായ വിശകലനത്തില്‍, അടുത്തതായി പുറത്തുവരുന്നുത് ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 72 ലക്ഷം വോട്ടുകള്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യം നേടി എന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡി സഖ്യത്തിന് വോട്ട് ചെയ്ത വോട്ടര്‍മാരാണ് ബിജെപി സഖ്യത്തിന്റെ ഈ നേട്ടത്തിന് കാരണമായതെന്ന് ഒരാള്‍ യുക്തിസഹമായി ചിന്തിക്കുമായിരിക്കാം. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. രണ്ട് തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ 24 ലക്ഷം വോട്ടര്‍മാര്‍ മാത്രമാണ് കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് അകന്നു പോയത്. എന്നാല്‍ 72 ലക്ഷത്തില്‍ നിന്ന് കോണ്‍ഗ്രസിന് നഷ്ടപ്പെട്ട 24 ലക്ഷം കുറച്ചാല്‍, ബാക്കി 48 ലക്ഷം വോട്ടുകള്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് എവിടെ നിന്നാണ് ലഭിച്ചത്..?
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടിയതിനാല്‍ ബിജെപി സഖ്യത്തിന് മറ്റ് പാര്‍ട്ടികളില്‍ നിന്നും സ്വതന്ത്രരില്‍ നിന്നും അവശേഷിക്കുന്ന വോട്ടുകള്‍ ലഭിച്ചിട്ടില്ല എന്ന് വ്യക്തമാണ് എന്നിരിക്കെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടില്ലാത്ത 48 ലക്ഷം പേര്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ പുതിയ വോട്ടര്‍മാരായി ബിജെപി സഖ്യത്തിന് വോട്ട് ചെയ്തുവെന്ന് ചിന്തിക്കുന്നത് സാമാന്യ യുക്തിക്ക് പോലും നിരക്കാത്തതാണ്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ 48 ലക്ഷം പേര്‍ പുതിയ വോട്ടര്‍മാരായി എന്റോള്‍ ചെയ്തതായി ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 75 വര്‍ഷം മുമ്പ് ഡോ. അംബേദ്കറിന്റെ മുന്നറിയിപ്പ് പോലെ ദൈവിക ഇടപെടലോ എക്സിക്യൂട്ടീവിന്റെ ഇടപെടലോ ആണ് ഈ അത്ഭുതകരമായ സംഭവം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആറുമാസത്തിനിടയിലെ ഈ ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ അഭൂതപൂര്‍വ്വമായ കടന്നുവരവ് അത്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യയുടെ ജനസംഖ്യാ ശാസ്ത്രത്തെ പോലും വെല്ലുവിളിക്കുന്നതാണ്. എന്നാല്‍ യുക്തിസഹവും, കണക്കുകള്‍ സംസാരിക്കുന്നതുമായ പല ചോദ്യങ്ങളില്‍ നിന്നും ഇലക്ഷന്‍ കമ്മീഷന്‍ ഒഴിഞ്ഞുമാറുകയും, ചോദ്യങ്ങളെ ധിക്കാരപൂര്‍വ്വം തള്ളിക്കളയുകയുമാണ് ചെയ്യുന്നത്. വന്‍തോതില്‍ ഇത്തരത്തിലുള്ള അജ്ഞാത പ്രേതങ്ങള്‍ വോട്ടര്‍മാരായി കടന്നുകൂടി എന്ന് ആരോപിക്കുമ്പോള്‍ എന്തുകൊണ്ട് പ്രതിപക്ഷം അതിനെതിരെ അപ്പോള്‍ പ്രതികരിച്ചില്ല, എന്തുകൊണ്ട് കൃത്യസമയത്ത് ജാഗ്രതപ്പെട്ടില്ല എന്നൊക്കെയുള്ള ഒരു ചീഫ് ഇലക്ഷന്‍ കമ്മീഷനില്‍ നിന്ന് ഒരിക്കലും ഉയര്‍ന്നു വരാന്‍ പാടില്ലാത്ത ചോദ്യങ്ങളാണ് ഉണ്ടാകുന്നത്.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഏറ്റവും വിശ്വസ്തവും, കൃത്യവും, ബാഹ്യ ഇടപെടലുകളില്‍ നിന്ന് പൂര്‍ണ്ണമായി വിമോചിതവുമാക്കി നിലനിര്‍ത്തുവാനാണ് ഏറ്റവും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമായി ഇലക്ഷന്‍ കമ്മീഷനെ ഭരണഘടനാ നിര്‍മ്മാതാക്കള്‍, പ്രത്യേകിച്ച് ഡോ അംബേദ്കര്‍ കര്‍ക്കശമായ നിലപാടില്‍ ഉറച്ചുനിന്ന് രൂപപ്പെടുത്തിയത്. എന്നാല്‍ ഹിന്ദുത്വ ഫാസിസത്തിന്റെ ഇന്ത്യയില്‍ ഇനി സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് നാം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതില്‍ വരെ വലിയ അട്ടിമറികള്‍ സൃഷ്ടിക്കുന്ന പുതിയ ബില്‍ ചുട്ടെടുത്തു വരികയാണ്. അതുകൂടി പ്രാബല്യത്തില്‍ വന്നാല്‍, കമ്മീഷനെ നിയമിക്കുന്നതില്‍ ‘തീരുമാനമെടുക്കുന്നതില്‍ തീരുമാനം എടുക്കുന്ന’ ഏകാധിപതിയുടെ ഇരുണ്ട രാജ്യമായി ഇന്ത്യ മാറും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in