ജാമിയ മിലിയ ഇസ്‌ലാമിയ കേന്ദ്ര സര്‍വകലാശാലയില്‍ അക്രമം, പഠിപ്പുമുടക്ക്
ക്യാമ്പസ്സിന് പുറത്തു നിന്നും എട്ടോളം വരുന്ന ഗുണ്ടാസംഘങ്ങള്‍ അകത്തുവന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥി ശ്വാസം തടസം വന്ന് ഐ സി യുവില്‍ ചികിത്സയിലാണ്.
ജാമിയ മിലിയ ഇസ്‌ലാമിയ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ ക്യാമ്പസില്‍ പ്രതിഷേധം ശക്തമാകുന്നു. പുറത്തുനിന്നുള്ളവരാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. സര്‍വ്വകലാശാലയില്‍ അധ്യയനം പൂര്‍ണ്ണമായും സ്തംഭിച്ചു.
ഒക്ടോബര് 15ന് ഫാക്കല്‍റ്റി ഓഫ് ആര്‍ക്കിടെക്ച്ചര്‍ ഇസ്രായേല്‍ സര്‍ക്കാരുമായി സഹകരിച്ചു യൂണിവേഴ്‌സറിയില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ആ സെമിനാര്‍ ബഹിഷ്‌ക്കരിക്കണമെന്നും ജാമിയ മിലിയ ഇസ്ലാമിയ പോലെ ഫലസ്തീനിയന്‍ അവകാശങ്ങള്‍ക്ക് വേണ്ടി നില നില്‍ക്കുന്ന സ്ഥാപനം ഇതുപോലൊരു പരിപാടി സംഘടിപ്പിക്കാന്‍ പാടില്ലെന്നും പ്രചരിപ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ സമരവുമായി മുന്നോട്ട് വന്നിരുന്നു. ആ വിദ്യാര്‍ത്ഥികളെ ചര്‍ച്ചക്ക് എന്ന പേരില്‍ യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ കൂട്ടികൊണ്ടുപോകുകയും അവരെ ഓഫീസില്‍ വെച്ച് രണ്ടു പേരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അവരെ ആശുപത്രില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സമരവുമായി മുന്നോട്ടു വന്ന ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും യൂണിവേറിസ്റ്റി അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചു.
ഇതിനെതിരെ ക്യാമ്പസ്സിന്റെ സെന്‍ട്രല്‍ കാന്റീന്‍ പരിസരത്തു സമാധാനപരമായി സമരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ വിദ്യാര്‍ത്ഥികള്‍ വി.സിയുടെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തു. തുടര്‍ന്ന് ക്യാമ്പസ്സിന് പുറത്തു നിന്നും എട്ടോളം വരുന്ന ഗുണ്ടാസംഘങ്ങള്‍ അകത്തുവന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥി ശ്വാസം തടസം വന്ന് ഐ സി യുവില്‍ ചികിത്സയിലാണ്. യൂണിവേഴ്‌സിറ്റി തീറ്റിപ്പോറ്റി വളര്‍ത്തുന്ന ക്രിമിനലുകളാണ് അക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. തൂടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കല്‍ സമരത്തിലേക്ക് കടന്നിരിക്കുകയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in