നവനാസ്തികരുടെ രാഷ്ട്രീയം ഫാസിസറ്റുകളെ സേവിക്കുന്നത്

കേരളത്തിലെ യുക്തിവാദികളുടെ പൊതുചരിത്രം ഏറെക്കുറെ ഇങ്ങനെയൊക്കെയാണെങ്കിലും സാമൂഹ്യചലനങ്ങള്‍ക്കുമുന്നില്‍ പൂര്‍ണ്ണമായും കണ്ണടച്ചവരായിരുന്നില്ല അവരാന്നും. കുറ്റിപ്പുഴയും ഇടമറുകും പവനനും എ വി ജോസുമൊക്കെ ദൈവമില്ലെന്നു സമര്‍ത്ഥിക്കാനും അനാവശ്യമായി കമ്യൂണിസവും യുക്തിവാദവുമായുള്ള ബന്ധങ്ങള്‍ വിശദീകരിക്കാനുമായിരുന്നു കൂടുതല്‍ സമയം ചിലവഴിച്ചിരുന്നതെങ്കിലും മറ്റു സാമൂഹ്യപ്രശ്‌നങ്ങളോട് പൂര്‍ണ്ണമായും മുഖം തിരിച്ചിരുന്നവരായിരുന്നില്ല.

സാമൂഹ്യപ്രവര്‍ത്തനത്തില്‍ യുവജനങ്ങളുടെ സാന്നിധ്യം കുറഞ്ഞുവരുന്നു എന്ന വിമര്‍ശനം വ്യാപകമാണല്ലോ. കണക്കുകള്‍ പരിശോധിച്ചാല്‍ അതു ശരിയാണു താനും. പരമ്പരാഗത ശൈലിയിലുള്ള സാമൂഹ്യ – രാഷ്ട്രീയ – സാംസ്‌കാരിക പ്രവര്‍ത്തനങ്ങലില്‍ യുവജനസാന്നിധ്യം കുറവാണ്. അതേസമയം മറ്റു പല മേഖലകളിലും അവര്‍ സജീവമാണെന്നു കാണാം. സൈബര്‍ സ്‌പേസില്‍ മാത്രമല്ല, റിയല്‍ സ്‌പേസിലും തങ്ങള്‍ക്ക് ഇടപെടാനാവുമെന്ന് പ്രളയകാലത്ത് അവര്‍ തെളിയിച്ചതുമാണ്. കാലത്തിനനുസരിച്ചുള്ള സ്വാഭാവികമാറ്റം സാമൂഹ്യരംഗത്തും കാണുമല്ലോ.
പറയാന്‍ വന്നത് മറ്റൊന്നാണ്. പരമ്പരാഗത സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യഭാഗമായ ചര്‍ച്ചകളിലും പ്രഭാഷണങ്ങളിലും മറ്റും യുവജനസാന്നിധ്യം കുറയുക തന്നെയാണ്. അതുകൊണ്ടെന്തെങ്കിലും അപകടമുണ്ടെന്നല്ല പറഞ്ഞു വരുന്നത്. പ്രധാനമായും മതപ്രഭാഷണങ്ങളിലാണ് യുവജനപങ്കാളിത്തം കൂടുതലായി കാണുന്നതെന്ന് ചൂണ്ടികാട്ടപ്പെടുന്നുണ്ട്. അതില്‍ ശരിയുണ്ടാകാം. നമ്മുടെ സാമൂഹ്യ – രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട മാറ്റങ്ങളുടെ സൂചനയാകാം അത്. എന്നാലതോടൊപ്പം ശ്രദ്ധിക്കപ്പെടേണ്ട മറ്റൊന്നാണ്, മതങ്ങളും ദൈവങ്ങളൊന്നുമില്ലെന്നും എല്ലാം നിശ്ചയിക്കേണ്ടത് തെളിവുകളും ശാസ്ത്രവും യുക്തിയുമാണെന്ന് വാദിക്കുന്ന നവനാസ്തികരെന്നറിയപ്പെടുന്ന വിഭാഗങ്ങളുടെ സമ്മേളനങ്ങളിലും പ്രഭാഷണങ്ങളിലും കാണുന്ന വന്‍യുവജന പങ്കാളിത്തം. കടകവിരുദ്ധമായ രണ്ടു പ്രസ്ഥാനങ്ങളാണ് യുവജനങ്ങളെ ആകര്‍ഷിക്കുന്നതെന്ന് സാരം.
തെളിവുകള്‍ നയിക്കട്ടെ എന്ന സന്ദേശവുമായി പോയ വാരം കോഴിക്കോട് നടന്ന, സി രവിചന്ദ്രന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന്റെ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ദൈവമില്ലെന്നു വാദിക്കുന്നവരാണെങ്കിലും ഇവര്‍ രവിചന്ദ്രനെ കാണുന്നത് ദൈവമാണെന്നു സമീപകാലത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിന്നു വ്യക്തമാണ്. അമൃതാനന്ദമയിയെ പോലെ ഒരു ആള്‍ദൈവം തന്നെ. അവര്‍ക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്. അതേസമയം ശാസത്രചിന്തയുടേയും യുക്തിയുടേയും അടിസ്ഥാനത്തില്‍ ഇവര്‍ പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹത്തെ പതിറ്റാണ്ടുകള്‍ പുറകോട്ടു വലിക്കുന്ന കാര്യങ്ങളാണെന്നു മാത്രമല്ല, ഫാസിസ്റ്റുകള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുക കൂടിയാണെന്നു പറയാതെ വയ്യ.
ഇവരുടെ പ്രചാരണത്തിലെ കേന്ദ്രം മതവിമര്‍ശനമാണെന്നാണല്ലോ വെപ്പ്. എന്നാല്‍ എന്തിനെയാണവര്‍ വിമര്‍ശിക്കുന്നത്. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ചില മതചിഹ്നങ്ങളും ഡ്രസ് കോഡും അവര്‍ ആരാധിക്കുന്നവരുടെ ജീവിതവുമാണ് ഇവരുടെ പ്രധാന ടാര്‍ജ്റ്റ്. ന്യൂനപക്ഷവിഭാഗങ്ങളെ ശത്രുക്കളായി ചിത്രീകരിച്ച്, ബീഫിന്റെ പേരിലും ശ്രീറാം വിളിക്കാത്തതിന്റെ പേരിലും കൊന്നൊടുക്കി, ഹൈന്ദവ ഏകീകരണത്തിലൂടെ ഇന്ത്യയെ മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള സവര്‍ണ്ണ ഹിന്ദു രാമരാജ്യമാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ ഒരിക്കലും ഇവരുടെ ശത്രുക്കളല്ല. അവര്‍ക്കെതിരായി കാര്യമായൊന്നും ഇവര്‍ സംസാരിക്കാറില്ല എന്നു മാത്രമല്ല, എത്രയോ വിഷയങ്ങളില്‍ സംഘികള്‍ക്കനുകൂലമായ നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. മുസ്ലിംവിരുദ്ധതയിലാണ് ഇവരുടെ നിലനില്‍പ്പുതന്നെ. ഒപ്പം ദളിത് വിരുദ്ധതകയും പ്രകടമാണ്. സംവരണവിരുദ്ധതയില്‍ ഇവര്‍ സംഘികളേക്കാള്‍ മുന്നിലാണ്. എല്ലാ മനുഷ്യരും ഒരുപോലെയാണെന്ന ‘തെളിവി’ന്റെ മുന്നില്‍ ഒരു വിഭാഗത്തിന് എന്തിനാണ് സംവരണം എന്ന കേവലയുക്തിയാണവരെ നയിക്കുന്നത്. സംവരണം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാകാന്‍ കാരണമായ സഹസ്രാബ്ദങ്ങളുടെ ഇന്ത്യന്‍ ചരിത്രത്തെയാണ് ഇവര്‍ നിഷേധിക്കുന്നത്. സംവരണം നടപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അംബേദ്കര്‍ പലപ്പോഴും ഇവരുടെ ടാര്‍ജറ്റാണുതാനും. മതത്തെയല്ലാതെ ഒരിക്കലും ജാതിയെ അഭിസംബോധന ചെയ്യാന്‍ ഇവര്‍ തയ്യാറല്ല. ജാതിയെ കുറിച്ച് പറയുന്നത് ജാതിവളര്‍ത്തുമെന്നാണ് ഇവരുടെ യുക്തി. കോഴിക്കോട് സമ്മേളനത്തില്‍ തന്നെ സംഘ് പരിവാര്‍ എന്ന വാക്ക് ഉച്ചരിക്കപ്പെട്ടത് പ്രശസ്ത കഥാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ പ്രഭാഷണത്തില്‍ മാത്രമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

[widgets_on_pages id=”wop-youtube-channel-link”]

ഇവരിടപെടുന്ന മറ്റുമേഖലകളും നോക്കുക. ആയുര്‍വേദം, ഹോമിയോ പോലുള്ള അലോപ്പതിയിതര – സര്‍ക്കാര്‍ അംഗീകൃത വൈദ്യശാസ്ത്രശാഖകള്‍, ജൈവകൃഷി, പ്രകൃതി ജീവന രീതി തുടങ്ങിയവയെല്ലാം ഇവര്‍ക്ക് മന്ത്രവാദം പോലെ പ്രാകൃത സാധനങ്ങളാണ്. ന്യൂനപക്ഷങ്ങളെ അക്രമിച്ച് ഹിന്ദിുത്വഫാസിസ്റ്റുകള്‍ക്ക് പ്രിയങ്കരമാകാന്‍ ശ്രമിക്കുന്ന പോലെ, ബദല്‍ ചികിത്സാ പദ്ധതികളേയും കാര്‍ഷിക രീതികളേയും അക്രമിച്ച് ആരോഗ്യകച്ചവടക്കാരുടേയും രാസവള ഏജന്‍സികളുടേയും പ്രിയങ്കരരാകുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആരോഗ്യമേഖലിയില്‍ ഇന്നു നടക്കുന്ന അതിക്രൂരമായ കച്ചവടത്തിനെതിരെ ഒരിക്കലും ഇവര്‍ മിണ്ടിയതായി അറിയില്ല മറുവശത്ത് തെങ്ങിന് ചാണകം വളമായിടുന്നതിനെ എതിര്‍ക്കുന്ന ഇവര്‍ സാക്ഷാല്‍ എന്‍ഡോസള്‍ഫാന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ജൈവവളമുപയോഗിച്ച് വീടുകളില്‍ കൃഷിചെയ്തുണ്ടാക്കുന്ന പച്ചക്കറികള്‍ക്കെതിരെ പ്രചാരണം നടത്തി, വിഷരാസവസ്തുക്കളുപയോഗിച്ച് വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളുടെ പ്രചാരകാരാകുന്നു. മതമൗലികവാദികള്‍ക്കെതിരെയാണ് തങ്ങളെന്നവകാശപ്പെടുന്നവര്‍ അതിന്റെ മറുവശമായ യുക്തിവാദ മൗലിക വാദികളാകുന്നു. ഏതു മൗലികവാദികളേയും പോലെ സഹിഷ്ണുത എന്നതും ഇവരുടെ അജണ്ടയിലില്ല എന്നത് സംസ്ഥാനത്തെ പലരുമായും പല വിഷയത്തിലും സാക്ഷാല്‍ രവിചന്ദ്രന്‍ നടത്തുന്ന സംവാദങ്ങള്‍ തന്നെ വിളിച്ചു പറയുന്നു. ഏറെക്കുറെ സമാനമാണെങ്കിലും ജബ്ബാര്‍ നേതൃത്വം നല്‍കുന്ന സ്വതന്ത്രചിന്തകരുടെ വിഭാഗം കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധം കാണിക്കുന്നവരാണ്. സംവരണത്തിലും മറ്റും അവരെടുക്കുന്ന നിലപാടുകള്‍ നമ്മുടെ സാമൂഹ്യാവസ്ഥയോട് കുറെ കൂടി നീതി പുലര്‍ത്തുന്നവയാണെന്നു പറയാതെ വയ്യ.
കേരളത്തിലെ യുക്തിവാദികളുടെ പൊതുചരിത്രം ഏറെക്കുറെ ഇങ്ങനെയൊക്കെയാണെങ്കിലും സാമൂഹ്യചലനങ്ങള്‍ക്കുമുന്നില്‍ പൂര്‍ണ്ണമായും കണ്ണടച്ചവരായിരുന്നില്ല അവരാന്നും. കുറ്റിപ്പുഴയും ഇടമറുകും പവനനും എ വി ജോസുമൊക്കെ ദൈവമില്ലെന്നു സമര്‍ത്ഥിക്കാനും അനാവശ്യമായി കമ്യൂണിസവും യുക്തിവാദവുമായുള്ള ബന്ധങ്ങള്‍ വിശദീകരിക്കാനുമായിരുന്നു കൂടുതല്‍ സമയം ചിലവഴിച്ചിരുന്നതെങ്കിലും മറ്റു സാമൂഹ്യപ്രശ്‌നങ്ങളോട് പൂര്‍ണ്ണമായും മുഖം തിരിച്ചിരുന്നവരായിരുന്നില്ല. അവരുടെ പിന്‍ഗാമികളായ കലാനാഥനും വാകത്താനവും മറ്റും അങ്ങനെതന്നെ. എന്നാല്‍ രവിചന്ദ്രന്‍ പ്രതിനിധാനം ചെയ്യുന്ന ഇവരിലെ പുതിയ മുഖം സുന്ദരമല്ല, വികൃതമാണെന്നു തന്നെ പറയേണ്ടിവരും. ഏറ്റവും വലിയ പുരോഗമനത്തിന്റെ മുഖംമൂടിയണിഞ്ഞ ഇവര്‍ നാടിനെ നയിക്കാന്‍ ശ്രമിക്കുന്നത് ഏറ്റവും പ്രാകൃതമായ അവസ്ഥയിലേക്കാണ്. തെളിവുകളല്ല, രാഷ്ട്രീയമാണ് നയിക്കേണ്ടതെന്ന് ഇവരെന്നാണാവോ മനസ്സിലാക്കുക?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

3 thoughts on “നവനാസ്തികരുടെ രാഷ്ട്രീയം ഫാസിസറ്റുകളെ സേവിക്കുന്നത്

  1. താങ്കളുടെ രവിചന്ദ്രൻ വിമർശനം വായിച്ചു.അംബേദ്കറെ കുറിച്ച് രവിചന്ദ്രന്റെ പ്രഭാഷണം Youtubl ഉണ്ട്. അപ്പോൾ ഈ വിമർശനം മാറികിട്ടും. ഞാൻ രവിചന്ദ്രന്റെ ബുദ്ധന്റെ ചിരി എന്ന പുസ്തകം വായിച്ചിരുന്നു. പുസ്തകത്തിന്റെ തലക്കെട്ട് ഇങ്ങനെ എന്ന് തോന്നുന്നു. അതു വായിച്ചാൽ ഹിന്ദുത്വത്തിന് സപ്പോട്ട് എന്ന വിമർശനവും മാറി കിട്ടും. ജബ്ബാർ മാഷെ താങ്കൾ അംഗീകരിക്കുന്നു എന്നുള്ളത് താങ്കളിൽ ഉണ്ട്.ലിറ്റ്മസിൽ ഞാനുണ്ടായിരുന്നു. അതിൽ ഏറ്റവും ബോറൻ പ്രഭാഷണം നടത്തിയത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവാണ്.

  2. ലിറ്റ്മസ്സ് യുവജനങ്ങളെ അരാഷ്ട്രീയവൽക്കരിക്കാനും അരാജകവൽക്കരണം നടത്താനും ശ്രമിക്കുന്ന ഒരു സന്ദേശമാണ് Litmus-19 ലൂടെ നൽകിയിട്ടുള്ളത്. ഞാൻ മുഴുവൻ പ്രഭാഷണങ്ങളും ശ്രവിച്ച ആളാണ്. ഞാനൊരു രവിചന്ദ്രൻ ആരാധകനോ ജബ്ബാർ മാസ്റ്റർ ആരാധകനോ അല്ല. യുക്തിവാദികൾ ഐക്യപ്പെടാതെ ഇങ്ങനെ വേർതിരിഞ്ഞു പ്രവർത്തിക്കുന്നത് തന്നെ അപഹാസ്യമാണെന്നത് ഇവർക്ക് മനസ്സിലാവുന്നുമില്ല എന്നത് കഷ്ടം തന്നെ നോളേജ് എവിടെ നിന്നു കിട്ടിയാലും അക്വേയർ ചെയ്യുക എന്നതാണ് എന്റെ രീതി. സാമൂഹിക രാഷ്ട്രീയ നവോഥാന പ്രസ്ഥാനമായേ ഇതിന് നിലനിൽക്കാൻ താൽപ്പര്യം ഇല്ല എന്നാണ് സജീവൻ അന്തിക്കാടിന്റെ അവതരണത്തിൽ നിന്നും മനസിലായത് (അദ്ദേഹം essence പ്രസിഡന്റ്‌ ആണെന്നാണ് മനസ്സിലാക്കുന്നത് ) ഞാനും എന്റെ കൂടെ പോയവരും കൃത്യമായി ഒരു രാഷ്ട്രീയമുള്ളവരാണ് essence സംഘടനക്ക് പുറത്തുനിന്നും എന്നെ പോലെ അനേകം പേരെ ഞാൻ അവിടെ കണ്ടിട്ടുമുണ്ട്. ശിഹാബുദ്ദീൻ പൊയ്ത്തും കടവിന്റെ പ്രഭാഷണം സമകാലീന ഇന്ത്യൻ സാഹചര്യത്തിലൂന്നിയുള്ള കൃത്യമായ രാഷ്ട്രീയ സാമൂഹിക വിശകലനങ്ങൾ അടങ്ങുന്ന ഒന്നായിരുന്നു. അതു ‘ഹ്യൂമനിസം’ എന്ന ആശയത്തോട് വിരക്തി തോന്നുന്നവർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് കാണുമായിരിക്കും. ശാസ്ത്രവും അതു തരുന്ന അറിവും ജനനൻമ്മക്ക് ഉതകുന്നതല്ലെങ്കിൽ പിന്നെ ഈ ചിന്താരീതി കൊണ്ട് എന്താണ് ഈ സമൂഹത്തിനു പ്രയോജനം എന്നത് യുവാക്കളിൽ ഒരു ചോദ്യമായി നിലനിൽക്കും.

  3. താങ്കളുടെ പല നിരിക്ഷങ്ങളും തെറ്റാണ്. ഉദാഹരണം, ജൈവ കൃഷി, എൻഡോസൾഫാൻ തുടങ്ങിയവയെ സംബന്ധിച്ചവ. രവി ചന്ദ്രൻ എല്ലാ മതങ്ങളെയും വിമർശിക്കുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും ഫെയ്സ് ബുക്ക് പോസ്റ്റുകളും തെളിവാണ്. താങ്കളെ പ്രകോപിതനാക്കിയത് ഒരു പക്ഷെ അദ്ദേഹത്തിന്റെ മാർക്സിസ്റ്റ് വിമർശനമായിരിക്കാം. എനിക്കും അക്കാര്യത്തിൽ അദ്ദേഹത്തോട് യോജിപ്പില്ല. അതിന്റെ കാരണം, അദ്ദേഹം പറയുന്നത് തെറ്റായതു കൊണ്ടല്ല. ശവത്തെ കുത്തി മുറിവേൽപ്പിക്കുന്നതിലർത്ഥമില്ല
    എന്നതുകൊണ്ടാണ്. മാർക്സ് രൂപം കൊടുത്ത സിദ്ധാന്തങ്ങൾക്ക് പ്രസക്തി സഷ്ടപ്പെട്ടിരിക്കുന്നു. ഇന്നെവിടെയും മാർക്സിസമില്ല. പിന്നെ എന്തിന് അദ്ദേഹം വിലപ്പെട്ട സമയം അതിന്റെ വിമർശനത്തിന് വേണ്ടി കളയുന്നു.? മാത്രമല്ല, മാർക്സിസത്തെ വിമർശിക്കുമ്പോൾ അത് അദ്ദേഹം സംഘി അനുകൂലിയാന്നെന്ന ദുഷ്പേരും വരും.

Leave a Reply