അപരവല്‍ക്കരണത്തെ കൃത്യമായി പോയിന്റ് ഔട്ട് ചെയ്യുന്ന സിനിമ

എങ്ങനെയാണ് തത്വസംഹിതകളും, സാഹിത്യവും, സംസ്‌കാരവും സ്ത്രീകള്‍ക്ക് മുകളില്‍ അധികാരസ്ഥാനം പുരുഷന് നല്‍കുന്നത് എന്നത് ഈ സിനിമയെ നോക്കിയാല്‍ മനസിലാവും എന്നാണ് എനിക്ക് തോന്നുന്നത്. പുരുഷനെ രസിപ്പിക്കാനും, സുഖിപ്പിക്കാനും, അങ്ങനെ സ്വയം രസിക്കാനും കഴിവുള്ളവളാണ് യഥാര്‍ത്ഥ സ്ത്രീ (പിടിപ്പുള്ള, മിടുക്കിയായ പെര്‍ഫെക്ട് വൈഫ് മെറ്റീരിയല്‍) എന്ന സങ്കല്പം പുരുഷനും സ്ത്രീയ്ക്കും ഇത്തരത്തില്‍ കൈമറിഞ്ഞു കിട്ടിയിട്ടുണ്ട് എന്ന് നായികയ്ക്ക് ചുറ്റുമുള്ളവരില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും എന്നത് സിനിമയുടെ ഒരു വലിയ വിജയം ആയി തന്നെ ഞാന്‍ വിലയിരുത്തുന്നു.

‘The Great Indian Kitchen’ കണ്ടതിന്റെ സന്തോഷത്തിലും ഹാങ്ങോവറിലും ആണ് ഞാന്‍. എന്തൊരു പടമാണ് ഇത്.. കണ്ണുനിറഞ്ഞു, മനസ്സ് വിതുമ്പി എന്നൊക്കെ ഞാന്‍ പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തി ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ‘എന്താണ് ഞങ്ങള്‍ ചെയ്യുന്നതിലും പറയുന്നതിലും സ്ത്രീവിരുദ്ധത’, എന്ന് ചോദിക്കുന്ന പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും ഇനി നെടുനീളന്‍ മറുപടി കൊടുക്കാതെ, ‘ആ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഒന്ന് കാണു’ എന്ന് പറഞ്ഞാല്‍ മതിയാകും.

അപരവല്‍ക്കരണത്തെ കൃത്യമായി പോയിന്റ് ഔട്ട് ചെയ്യുന്ന സിനിമ, എങ്ങനെയാണ് സ്ത്രീകളെയും, ദളിതുകളെയും സമൂഹം കാണുന്നത് എന്നും കൃത്യമായി ദൃശ്യപരതയില്‍ എത്തിക്കുന്നുണ്ട്. ‘ ഞങ്ങളെയൊന്നും അകത്ത് പണ്ട് കയറ്റില്ലായിരുന്നു, ഞങ്ങളൊക്കെ പുറംപണിക്കാര്‍ ആയിരുന്നു’….. ‘അല്ലെങ്കില്‍ തന്നെ എനിക്കൊക്കെ ആര്‍ത്തവം ഉണ്ടെന്ന് ആര് ചിന്തിക്കാനാ’ (വാക്കുകളില്‍ മാറ്റങ്ങള്‍ ഉണ്ടാവാം) തുടങ്ങിയ ഡയലോഗുകള്‍ ദളിതരെ മനുഷ്യര്‍ ആയി കാണാന്‍ സവര്‍ണ്ണത വിമുഖത കാണിച്ചതിനെ ദൃശ്യവല്‍ക്കരിക്കുന്ന രൂപകങ്ങള്‍ ആയി കാണാവുന്നതാണ്. അതുപോലെ മൃദുലദേവി ഒരുക്കിയ അതിജീവനത്തിന്റെ പാട്ടുകള്‍ മാത്രം മതി അടിത്തട്ട് ജീവിതങ്ങളുടെ വിപ്ലവം മനസിലാക്കാന്‍ എന്നതും ശ്രദ്ധേയമാണ്. പുരുഷാധിപത്യത്തെ സ്ത്രീകള്‍ അംഗീകരിക്കുവാന്‍ ദൈവം എന്ന ടൂളിനെ ഉപയോഗിക്കുന്ന ഗോത്ര വൈഭവത്തെ തെളിയിക്കുന്നതില്‍ സിനിമയും പ്രവര്‍ത്തകരും വിജയിച്ചു എന്നതില്‍ സംശയം ഇല്ല. ആചാരം എന്ന ചങ്ങലകൊണ്ട് സ്ത്രീയെ എക്കാലവും അടക്കി നിര്‍ത്താം എന്ന ധാരണയ്ക്ക് കോട്ടം വരുത്തിക്കൊണ്ട് പുതിയകാലം സ്വാതന്ത്ര്യത്തെ മുന്നോട്ട് വയ്ക്കും എന്ന് പറയുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പഴയ റിയലിസ്റ്റിക് സങ്കേതങ്ങളില്‍ തന്നെ ചുറ്റിത്തിരിയുന്ന ഒരു പഴഞ്ചാക്കുകൂട്ടം ആണ് നമ്മുടെ സമൂഹം. ഇവര്‍ കാലത്തിന്റെ മടിക്കുത്തില്‍ നിന്ന് അഴിഞ്ഞുവീണ നവയാന സമത്വത്തെ ഇതുവരെ ഉള്‍കൊള്ളാന്‍ തയ്യാറായിട്ടില്ല. ഇത്തരത്തില്‍ ആന്തരികതയുടെ യഥാര്‍ത്ഥ വിപ്ലവം കാണാത്തപോകുന്ന മനുഷ്യരെയാണ് സിനിമയില്‍ ഉടനീളം കാണാന്‍ സാധിക്കുന്നത്.

എങ്ങനെയാണ് തത്വസംഹിതകളും, സാഹിത്യവും, സംസ്‌കാരവും സ്ത്രീകള്‍ക്ക് മുകളില്‍ അധികാരസ്ഥാനം പുരുഷന് നല്‍കുന്നത് എന്നത് ഈ സിനിമയെ നോക്കിയാല്‍ മനസിലാവും എന്നാണ് എനിക്ക് തോന്നുന്നത്. പുരുഷനെ രസിപ്പിക്കാനും, സുഖിപ്പിക്കാനും, അങ്ങനെ സ്വയം രസിക്കാനും കഴിവുള്ളവളാണ് യഥാര്‍ത്ഥ സ്ത്രീ (പിടിപ്പുള്ള, മിടുക്കിയായ പെര്‍ഫെക്ട് വൈഫ് മെറ്റീരിയല്‍) എന്ന സങ്കല്പം പുരുഷനും സ്ത്രീയ്ക്കും ഇത്തരത്തില്‍ കൈമറിഞ്ഞു കിട്ടിയിട്ടുണ്ട് എന്ന് നായികയ്ക്ക് ചുറ്റുമുള്ളവരില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും എന്നത് സിനിമയുടെ ഒരു വലിയ വിജയം ആയി തന്നെ ഞാന്‍ വിലയിരുത്തുന്നു.

ഇതിനുമൊക്കെ മുകളില്‍ വ്യവസ്ഥാപിതമായി നിന്ന വലിയൊരു സങ്കല്‍പ്പത്തെ സിനിമ വെല്ലുവിളിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇക്കാലമത്രയും ചരിത്രത്തിലും കഥകളിലും സ്ത്രീവിമോചനം പുരുഷന്മാരിലൂടെ നടന്നതായിട്ടാണ് പുരോഗമനത്തിന്റെ റേഡിയോകള്‍ പാടി നടന്നിരുന്നത്.. ചാന്നാര്‍ സമരം തുടങ്ങി സ്ത്രീകളുടെ എല്ലാ സമരങ്ങളെയും പുരുഷന് കീഴില്‍, പുരുഷനാല്‍ സംഭവ്യം ആയതായിട്ടാണ് പ്രചരിപ്പിക്കാറുള്ളത്. പലപ്പോഴും ഇത് പുരുഷാധിപത്യത്തിന്റെ നവീകരിച്ച രൂപം ആയിതന്നെയാണ് മനസിലാക്കേണ്ടത്. ചരിത്രത്തില്‍ സ്ത്രീകളുടെ പേരുകള്‍ കേള്‍ക്കാത്തത് ഒട്ടും നിഷ്‌കളങ്കമല്ല എന്ന തിരിച്ചറിവ് കൂടി വേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഒരു സ്ത്രീയുടെ തിരിച്ചറിവ്, അനുഭവം അവളെ സ്വാതന്ത്ര്യത്തിന് വേണ്ടി മുന്നിട്ടിറങ്ങാന്‍ ആര്‍ജ്ജവം നല്‍കിയതായും അവളത് ഒറ്റയ്ക്ക് നേടിയതായും സിനിമ പറഞ്ഞു വയ്ക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേ ജിയോ ബേബിയുടെ സിനിമ ഉച്ചത്തില്‍ പറയുന്നത്,, ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ‘ വെറുതെയങ്ങു ഒരുദിവസം സ്ത്രീകള്‍ വന്നതല്ല.  ‘അടുക്കളയില്‍ നിന്ന് ‘സഹികെട്ട്’ അരങ്ങത്തേക്ക്’… എന്നുതന്നെയാണ്. ഒന്നിനുമുകളില്‍ ഒന്ന് എന്ന ക്രമത്തില്‍ വ്യവസ്ഥാപിത അടിമത്തങ്ങളെ ചോദ്യം ചെയ്ത്‌കൊണ്ട് അടുക്കളയും, അരങ്ങും ലഭിച്ചിട്ടില്ലാത്ത അപരവല്‍കൃത സമൂഹത്തിലെ സ്ത്രീ പ്രതിനിധാനമായി Mruduladevi S യെ അവതരിപ്പിച്ചതിലൂടെ ജിയോ ബേബി എന്ന സംവിധായകനും, എഴുത്തുകാരനും അതേപോലെ ഈ സിനിമയും,, വെള്ളിത്തിരയില്‍ ഒരു നവധാര തുറന്നിരിക്കുന്നതായും മനസിലാക്കാവുന്നതും എടുത്ത് പറയേണ്ടതുമാണ് . Jeo Babyക്കും സംഘത്തിനും ആശംസകള്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “അപരവല്‍ക്കരണത്തെ കൃത്യമായി പോയിന്റ് ഔട്ട് ചെയ്യുന്ന സിനിമ

  1. Avatar for അനന്തുരാജ്

    SIVAPRASAD PRABHAKARAN

    നല്ല ആസ്വാദനം.

Leave a Reply