കോവിഡ് 19 ബാധിക്കാന്‍ യുവജനങ്ങളെ അനുവദിക്കണമോ?

ജനിതകം, ജീവിതരീതി, പരിസ്ഥിതി എന്നിവയുടെ പരസ്പര പ്രതിപ്രവര്‍ത്തനങ്ങളിലൂടെയാണ് രോഗങ്ങള്‍ പ്രകടമാകുന്നത്. സാമൂഹ്യപ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് പ്രായം ലിംഗം ജീവിതരീതി ആരോഗ്യമുള്ള ശരീരം മുതലായവ.ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്താല്‍ ഒട്ടുമിക്ക മഹാമാരികള്‍ക്കെതിരെ സാമൂഹ്യ പ്രതിരോധം ആര്‍ജ്ജിച്ചെടുക്കാന്‍ മനുഷ്യരാശിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മഹാരോഗാണുക്കള്‍ക്കിടയിലാണ് നമ്മള്‍ ആരോഗ്യത്തോടെ ജീവിക്കുന്നത്.രോഗം വരാതെ നോക്കുന്നതിനും വന്നാല്‍ തന്നെ അതിനെ കൈകാര്യം ചെയ്ത് ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള സാമാന്യപ്രതിരോധ സംവിധാനവും സവിശേഷ പ്രതിരോധവും നമുക്കുണ്ട്. ആയിരക്കണക്കിന് വര്‍ഷത്തെ പ്രതിപ്രവര്‍ത്തനത്തിലൂടെ ചില ജൈവരോഗാണുക്കള്‍ക്കെതിരെയുള്ള പ്രതിരോധം മനുഷ്യന്‍ ആര്‍ജ്ജിച്ചെടുത്തിട്ടുണ്ട്. ശരീരത്തില്‍ കയറികൂടുന്ന സൂക്ഷ്മജീവികളെയും അന്യവസ്തുക്കളെയും നശിപ്പിക്കാന്‍ ശരീരം ആന്റിബോഡികള്‍ സൃഷ്ടിക്കുന്നു. ആന്റിജനും ആന്റിബോഡിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തില്‍ ആന്റിജന്‍ നശിപ്പിക്കപ്പെടുമെങ്കില്‍ ശരീരം വിജയിക്കുന്നു. പ്രായം. ജനിതക ഘടകങ്ങള്‍, ലിംഗം, ജീവിത ശൈലികള്‍ മുതലായവയെല്ലാം പുതിയ ലിംഫെസ്റ്റുകളും പ്ലാസ്മ കോശങ്ങളും ആന്റിബോഡികളുമൊക്കെ സൃഷ്ടിക്കുന്നതില്‍ പ്രധാനപ്പെട്ടവയാണ്.

മനുഷ്യരിലും മൃഗങ്ങളിലും ഒരു പോലെ വളരാന്‍ ശേഷിയുള്ള ചില വൈറസുകള്‍ പരസ്പരം ജനിതക വസ്തുക്കള്‍ കൈമാറുകയും ജനിതക വ്യതിയാനത്തിന് വിധേയമാവുകയും ചെയ്യുന്നുണ്ട്. ഇത്തരം വൈറസുകള്‍ക്കെതിരെ മനുഷ്യര്‍ക്ക് സ്വാഭാവിക പ്രതിരോധം ഇല്ലാത്തതിനാല്‍ അവ സമൂഹത്തില്‍ വേഗത്തില്‍ സാംക്രമിക്കുന്നു. എന്നാല്‍ ചില പകര്‍ച്ചവ്യാധികള്‍ ചില പ്രദേശത്തു മാത്രമേ കാണുകയുള്ളു. ഉദാഹരണം: മഞ്ഞപ്പനി. ആഫ്രിക്ക തെക്കേ അമേരിക്ക എന്നി പ്രദേശങ്ങളില്‍ അത് ഒതുങ്ങി നില്‍ക്കുന്നു. ഭൂമധ്യരേഖയ്ക്ക് തെക്ക് ഭാഗത്തു 20 ഡിഗ്രി ക്കും 40 ഡിഗ്രിക്കും ഇടയ്ക്കുള്ള അക്ഷാംശത്തില്‍ മാത്രമാണ് ഈ രോഗം കണ്ടുവരുന്നത്.

ജനിതകം, ജീവിതരീതി, പരിസ്ഥിതി എന്നിവയുടെ പരസ്പര പ്രതിപ്രവര്‍ത്തനങ്ങളിലൂടെയാണ് രോഗങ്ങള്‍ പ്രകടമാകുന്നത്. സാമൂഹ്യപ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് പ്രായം ലിംഗം ജീവിതരീതി ആരോഗ്യമുള്ള ശരീരം മുതലായവ.ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്താല്‍ ഒട്ടുമിക്ക മഹാമാരികള്‍ക്കെതിരെ സാമൂഹ്യ പ്രതിരോധം ആര്‍ജ്ജിച്ചെടുക്കാന്‍ മനുഷ്യരാശിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സാമൂഹ്യപ്രതിരോധത്തിന്റെ സാധ്യതകള്‍

ഒരു ജൈവഹേതു രോഗകാരി എപ്പോള്‍ വേണമെങ്കിലും ഉല്‍ഭവിക്കാം. പക്ഷി മൃഗാദികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ അനിയന്ത്രിതമായ കടന്നുകയറ്റവും ജൈവമണ്ഡലങ്ങള്‍ നഷ്ടപ്പെടുത്തികൊണ്ടുള്ള നഗരവല്‍ക്കരണവും ജീവികള്‍ക്ക് സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങളും എല്ലാമായ കാരണങ്ങള്‍ നിരവധിയാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ചു വൈറസുകള്‍ക്ക് വികല്പങ്ങള്‍ സംഭവിക്കുന്നതുകൊണ്ട് രോഗവ്യാപനത്തിലും തീവ്രതയിലും വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു..ഇപ്പോള്‍ നമ്മെ ഭീതിയിലാഴ്ത്തിയിരിക്കുന്ന നോവല്‍ കൊറോണ വൈറസ് ഫൈലോ വെരിഡ് കുടുംബത്തില്‍ പെട്ട വൈറസായ എബോളപോലെയോ, ഹെനി പാര ജനുസില്‍പ്പെട്ട RNA വൈറസായ നിപ പോലെയോ ഭയാനകമല്ല .

മഹാമാരികള്‍ ആക്രമിക്കുമ്പോള്‍ എല്ലാം സ്തംഭിപ്പിച്ചു ജനങ്ങളെ ആരോഗ്യശീലം അനുവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്ന അധികാരികള്‍, വ്യക്തി ശുചിത്വം പാലിക്കുകയും അതേസമയം സാമൂഹിക ശുചിത്വത്തില്‍ അലംഭാവം പുലര്‍ത്തുന്ന ജനങ്ങള്‍, ജനസംഖ്യ വര്‍ദ്ധനവിനും നഗരവല്‍ക്കരണത്തിനും അനുസൃതമായി ശുചിത്വ മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങള്‍ ഇല്ലാതെയുള്ള വികസനങ്ങള്‍, ഒരു പ്രശ്നത്തെ അതിന്റെ എല്ലാ വശങ്ങളില്‍ നിന്നും വിലയിരുത്താനും കാരണങ്ങളും ബദലുകളും പരിഹാരമാര്‍ഗ്ഗങ്ങളും രൂപപ്പെട്ടുത്താനുമുള്ള സാധ്യതകള്‍ ഉപയോഗിക്കാതിരിക്കല്‍ – ലോകത്തെമ്പാടും കണ്ടുകൊണ്ടിരിക്കുന്ന പ്രവണകളാണിത്. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ജനകീയ ആരോഗ്യനയമില്ലാത്ത സമൂഹങ്ങളില്‍ ആരോഗ്യരംഗത്തു അധികാര വികേന്ദ്രികരണമില്ല . അവിടെ ദുര്‍ബല വിഭാഗത്തില്‍ പ്പെട്ട ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ആരോഗ്യ പ്രതിസന്ധി ഭീകരമായിരിക്കും.

മനുഷ്യര്‍ അവരുടെ സുദീര്‍ഘമായ പരിണാമപ്രക്രിയക്കിടയില്‍ അടുത്തകാലത്തുമാത്രമാണ് ആഗോളവ്യാപകമായി പകര്‍ച്ചവ്യാധി സാംക്രമണം അഭിമുഖീകരിക്കുന്നത്. വൈറസ് രോഗത്തെ അതിജീവിക്കുന്ന വ്യക്തികളില്‍ അതിനെതിരെയുള്ള പ്രതിരോധ ആന്റിബോഡികള്‍ ഏറെകാലം നീണ്ടുനില്‍ക്കാം എന്നാല്‍ ചില വൈറസുകള്‍ക്ക് ഇത് ബാധകവുമല്ല. ഒരു സവിശേഷ ആന്റിജനെതിരെ ഒരു സവിശേഷ ആന്റിബോഡി എന്നതാണ്. ആന്റിജന്റെ പ്രത്യേകതകളും കഴിവുകളും കണക്കിലെടുത്തു അതിനെ നേരിടാന്‍ വേണ്ട ആന്റിബോഡി വേണം. മാരകമായ വൈറസുകള്‍ പുതിയ വികല്പങ്ങളുമായി ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ലിംഫോസൈറ്റുകള്‍ക്ക് അതിനെതിരിച്ചറിയാനും പ്രതിരോധനടപടികളെടുക്കാനും കഴിയില്ല.

രോഗനിയന്ത്രണത്തിനായി സാമൂഹിക നിയന്ത്രണങ്ങളും മറ്റു പ്രതിരോധ നടപടികളും സ്വീകരിച്ചുകൊണ്ട് ആരോഗ്യമുള്ള യുവജനങ്ങള്‍ നിര്‍മ്മാണാത്മകമായ പ്രവര്‍ത്തങ്ങളില്‍ വ്യാപാരിക്കുക. സാമൂഹ്യസമ്പര്‍ക്കം കൂടുന്നതിലൂടെ മനുഷ്യരില്‍ നല്ലൊരു ശതമാനം ആളുകളെ രോഗം ബാധിക്കാന്‍ തുടങ്ങും അവരുടെ രോഗം ഭേദമാകുന്നതിലൂടെ ആ രോഗത്തിനെതിരെ സമൂഹ പ്രതിരോധം (herd Immunity) ആര്‍ജിച്ചെടുക്കുന്ന രീതി പകര്‍ച്ചവ്യാധികളെ നേരിടുന്നതിന് മനുഷ്യ സമൂഹങ്ങള്‍ കാലാകാലങ്ങളായി പ്രവര്‍ത്തികമാക്കികൊണ്ടിരിക്കുന്ന ഒന്നാണ്. തുടര്‍ച്ചയായി രോഗബാധ ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ രോഗാണുവിനെതിരെ ആര്‍ജിത പ്രതിരോധശക്തിയും ആന്റിബോഡിയും ഉണ്ടായി ആ പ്രദേശങ്ങളില്‍ രോഗ തീവ്രത കുറയുന്ന സാധ്യതകളാണ് സാമൂഹ്യപ്രതിരോധത്തില്‍ പ്രവര്‍ത്തിക്കുന്നത്. വ്യക്തിയുടെ പ്രതിരോധശക്തിയനുസരിച്ചു് രോഗലക്ഷണങ്ങളില്‍ ഏറ്റക്കുറച്ചലുകള്‍ ഉണ്ടാവും ചിലര്‍ക്ക് രോഗം ബാധിക്കുകയില്ല, ചിലര്‍ക്ക് ബാധിച്ചാലും രോഗലക്ഷണങ്ങള്‍ കാണില്ല. ചിലര്‍ രോഗത്തില്‍നിന്ന് മോചിതരാവില്ല.

പകര്‍ച്ചവ്യാധികളും പകര്‍ച്ചേതര രോഗങ്ങളും സമാന്തരമായി പൊരുകികൊണ്ടിരിക്കുന്ന ഈ രാജ്യത്ത് പലപ്പോഴും അടിസ്ഥാന പ്രശ്നങ്ങള്‍ അവഗണിക്കുകപ്പെടുകയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ് പോഷകാഹാരക്കുറവ്. കൃത്യമായ ഔഷധമുള്ള പല മാരക രോഗങ്ങളെയും (ക്ഷയം, മലമ്പനി തുടങ്ങിയവ ) ആശാവഹമായ രീതിയില്‍ ചെറുക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. ദാരിദ്ര്യം, വൃത്തിഹീനമായ അന്തരീക്ഷം, വിഷമയമായ വസ്തുക്കളുടെ സാന്നിധ്യം, സാമൂഹ്യ സാമ്പത്തിക അസുന്തലിതം തുടങ്ങിയവ സൃഷ്ടിക്കുന്ന ആരോഗ്യ പ്രതിസന്ധികളെക്കാള്‍ ഭീകരമല്ല കോവിഡ് 19. അതിനാല്‍ ആരോഗ്യമുള്ള യുവജനങ്ങള്‍ എല്ലാ ശാസ്ത്രിയ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു കൊണ്ട് ഉല്പാദനപ്രവര്‍ത്തനത്തില്‍ വ്യാപൃതരാകുക. . അതേസമയം വയോജനങ്ങള്‍ക്കും രോഗപ്രതിരോധ ശേഷിക്കുറഞ്ഞവരും സാമൂഹ്യ സമ്പര്‍ക്കം അശേഷം ഇല്ലാതെയിരിക്കുകയും ചെയ്യണം.യുവജനങ്ങള്‍ നിരാലംബരെ സംരക്ഷിക്കുക .

ഓരോ സമൂഹവും സ്വയം പര്യാപ്തമാകണം. കാര്ഷികവളര്‍ച്ചയ്ക്കും ആരോഗ്യസംരക്ഷണത്തിലും അടിസ്ഥാനചികിത്സാ സൗകര്യങ്ങള്‍ക്കും വേണ്ടി ഇനി ഓരോ മനുഷ്യനും പോരാടും. മനുഷ്യന്‍ കൊണ്ട് പഠിക്കുന്ന ഒരു ജീവിയാണ്. ജീവനത്തിന് വേണ്ട അടിസ്ഥാനപരമായ കാര്യങ്ങള്‍ക്കുവേണ്ടി അവര്‍ നിലനില്‍ക്കും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply