കള : പറിച്ചെടുക്കപ്പെടലിന്റെ നവരാഷ്ട്രീയം
പാഠവല്‍കരിക്കുകയും പാഠപുസ്തകവല്‍കരിക്കുകയും ചെയ്ത ചരിത്രം അത്രമേല്‍ അസ്പൃശമായാണ് കീഴാള വിഭാഗങ്ങളോട് പെരുമാറിയിട്ടുള്ളത്. ഇടനാടിന്റെ ചരിത്രത്തെ കേരള ചരിത്രമാക്കിയ പരമ്പര്യമാണ് നാം ഇന്നും പേറുന്നത്. വിനോയ് തോമസിന്റെ *കരിക്കോട്ടക്കരി* എന്ന നോവലിനു സമാനമായി, തിരിച്ചു പിടിക്കല്‍ എന്ന നീതി *കള* യും മുന്നോട്ടു വയ്ക്കുന്നുണ്ട്. അതാണ് ഈ ചിത്രം നല്‍കുന്ന പ്രധാന പ്രത്യാശയും.
മര്‍ദിത-മര്‍ദക വിഭാഗങ്ങളുടെ ആവിര്‍ഭാവത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇതിനെ തുറന്നെതിര്‍ക്കുന്ന പ്രസ്ഥാനങ്ങളില്‍ സമുന്നതമായ ഒന്നാണ് മാര്‍ക്‌സിസം. നഷ്ടപ്പെടുവാന്‍ ചങ്ങലകള്‍ മാത്രമേയുള്ളൂ എന്നാണ് അത് ജനതയോട് ഉദ്‌ഘോഷിച്ചത്. അതിനേക്കാള്‍ മികച്ചതും വിശ്വസനീയവുമായ ഒരു വാഗ്ദാനം പിന്നീട് ഉണ്ടായുമില്ല.
മാര്‍ക്‌സിസ്റ്റ് പരീക്ഷണങ്ങളുടെ ലോകമൊട്ടുക്കുമുള്ള പരീക്ഷണങ്ങള്‍ക്കും താല്‍ക്കാലിക പരാജയങ്ങള്‍ക്കുമൊടുവില്‍ അതേ കുറിച്ചുള്ള ചര്‍ച്ചകള്‍ തന്നെ ഇന്ന് വിരളമായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ പഴയ ആ മാര്‍ക്‌സിയന്‍ കണ്ണട ഇന്ന് അധികമാരും ഉപയോഗിക്കുന്നില്ല. കുടുംബത്തെ ഒരു ബേസിക് ഇകണോമിക് യൂണിറ്റായോ പരസ്പര ബന്ധിതമായ മൂല്യ സഞ്ജയമായോ ഒക്കെ മനസ്സിലാക്കുന്നതിലെ അലസതയ്ക്ക് പുറകിലും ഇതേ കാരണങ്ങള്‍ തന്നെയാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ലോകം, പ്രത്യേകിച്ച് മലയാളി (ലോകത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പരിഗണിക്കുമ്പോള്‍) ഊരിവച്ച പ്രത്യയശാസ്ത്രക്കണ്ണടയെ സുദൃശ്യമാക്കുന്ന ചിത്രങ്ങളാല്‍ സമൃദ്ധമാണ് ഇന്ന് മലയാള സിനിമ. ഈ അടുത്തകാലത്ത് ഒ.ടി.ടി റിലീസിങ്ങിലൂടെ പുറത്തുവന്ന *കള* എന്ന ചിത്രം ഇതിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന ഒന്നാണ്.
‘നായകന്റെ പിതാവിനാല്‍ നയിക്കപ്പെടുന്ന കുടുംബവും അതിന്റെ അരികുപറ്റി ജീവിക്കുന്ന മറ്റുള്ളവരും’ :- എന്ന പ്രതീതി ജനിപ്പിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത് (ഒന്നോ രണ്ടോ ദിവസത്തെ സംഭവ വികാസങ്ങളാണ് സിനിമയില്‍ ആകെയുള്ളത്). പിന്നീട് വിശാലമായ തൊടിയിലെ കമുകുകയറ്റത്തിന്റെ ഉത്തരവാദിത്വം മകനെ ഏല്‍പിച്ച് അച്ഛന്‍ വ്യക്തിപരമായ മറ്റൊരാവശ്യത്തിന് പിന്‍വാങ്ങുകയാണ്. സമാനമായി അയാളുടെ ഭാര്യയും കുഞ്ഞും.
കമുക് കയറാനായി വന്നവരില്‍ പ്രധാനി നാട്ടുകാരന്‍ തന്നെയായ ഒരു ദലിത് വിഭാഗക്കാരനാണ്. അയാള്‍ക്കൊപ്പമുള്ള’കൂലി കുറവ് കൊടുത്താല്‍ പോരുന്ന’ ഇതര സംസ്ഥാന തൊഴിലാളികളും. ഉച്ച ഭക്ഷണത്തിന്റെ വേളയില്‍ നാട്ടുകാരനായ മെയിന്‍ പണിക്കാരന്‍ തന്റെ തലമുറയുടെ ദുരിതം തുറക്കുന്നു. ഇക്കാണുന്നതെല്ലാം തങ്ങളുടെ ഭൂമിയായിരുന്നെന്നും ചതിയിലൂടെ എഴുതിവാങ്ങിക്കപ്പെട്ടു എന്നുമാണ് അയാള്‍ പറയുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തലമുറകള്‍ക്കു മുന്‍പ് വഞ്ചനക്ക് ഇരയായ ഒരു വിഭാഗത്തിന്റെ പ്രതിനിധി എന്ന ബോധ്യം ശക്തമായി നിലനില്‍ക്കെത്തന്നെ, തന്റെ സഹതൊഴിലാളികളോടുള്ള പെരുമാറ്റം തീര്‍ത്തും ജനാധിപത്യപരമല്ലാത്തതാണ് എന്നു കാണാം. ആക്ഷേപിക്കുകയും അനുസരിപ്പിക്കുകയും ചെയ്യുന്ന ഒരു ക്രൂരനായ മുതലാളിയാണ് അയാളപ്പോള്‍. നമ്മള്‍ തുടങ്ങിവച്ച ഭാഷയില്‍ പറഞ്ഞാല്‍ : ‘കണ്ണട നഷ്ടപ്പെട്ട വിഭാഗത്തിലെ ഒരാള്‍’
താന്താങ്ങളുടെ പ്രശ്‌നം താന്താങ്ങളുടേതു മാത്രമായി തിരിച്ചറിയുന്ന, കൃഷ്ണമണികള്‍ കരിയിക്കപ്പെട്ട ഒരു സമൂഹമാണ് ഇന്ന് നമ്മള്‍ക്കു മുന്‍പിലുള്ളത്. അവര്‍ ആത്യന്തികമായി സ്വന്തം വര്‍ഗത്തെ തിരിച്ചറിയുകയോ ഇതര വര്‍ഗത്തിന്റെ ആധിപത്യത്തെ അതായി മനസ്സിലാക്കുകയോ ചെയ്യുന്നില്ല. നമ്മുടെ ഭൂതകാലത്തെ കുറിച്ച് വസ്തുതാപരമായ വളരെ ചുരുക്കം അറിവേ നമുക്കുള്ളൂ എന്ന യാഥാര്‍ത്ഥ്യം കൂടി ഈയവസരത്തില്‍ പരിഗണിക്കേണ്ടതുണ്ട്.
പാഠവല്‍കരിക്കുകയും പാഠപുസ്തകവല്‍കരിക്കുകയും ചെയ്ത ചരിത്രം അത്രമേല്‍ അസ്പൃശമായാണ് കീഴാള വിഭാഗങ്ങളോട് പെരുമാറിയിട്ടുള്ളത്. ഇടനാടിന്റെ ചരിത്രത്തെ കേരള ചരിത്രമാക്കിയ പരമ്പര്യമാണ് നാം ഇന്നും പേറുന്നത്. വിനോയ് തോമസിന്റെ *കരിക്കോട്ടക്കരി* എന്ന നോവലിനു സമാനമായി, തിരിച്ചു പിടിക്കല്‍ എന്ന നീതി *കള* യും മുന്നോട്ടു വയ്ക്കുന്നുണ്ട്. അതാണ് ഈ ചിത്രം നല്‍കുന്ന പ്രധാന പ്രത്യാശയും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in