മഹാരാഷ്ട്ര, ഹരിയാന, കേരളം – മതവും മസിലും മണിയും അധികകാലം നിലനില്‍ക്കില്ല
പ്രതിപക്ഷത്തെ ഇല്ലാതാക്കി, ഇനി തങ്ങളുടെ മാത്രം സാമ്രാജ്യം എന്ന ബിജെപിയുടെ മോഹത്തിന് കനത്ത മറുപടിയാണ് ജനം നല്‍കിയത്.
മഹാരാഷ്ട്രയിലും ഹരിയാനയിലും പൂര്‍ണ്ണമായും കേരളത്തിലും മറ്റു പലയിടങ്ങളിലും ഏതാനും മണ്ഡലങ്ങളിലും നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രധാനമായും നല്‍കുന്ന സന്ദേശം ബിജെപിക്കാണ്. അതിങ്ങനെയാണ്. മതവും മസിലും മണിയും അധികകാലം നിലനില്‍ക്കില്ല
മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തൂത്തുവാരമെന്നായിരുന്നു മിക്കവാറും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. അതു വിശ്വസിച്ച് ചാനല്‍ ചര്‍ച്ചകള്‍ക്ക് പോകേണ്ടതില്ല എന്നുപോലും കോണ്‍ഗ്രസ്സ് തീരുമാനമെടുത്തു. എന്നാല്‍ സംഭവിച്ചതെന്താണ്? മൂന്നില്‍ രണ്ടു ഭൂരിപക്ഷമെന്നതൊക്കെ കേവലം ആഗ്രഹം മാത്രമായി. മഹാരാഷ്ട്രയില്‍ കേവല ഭൂരിപക്ഷത്തില്‍ ബിജെപി – ശിവസേന സഖ്യം ഭരിക്കും. ഹരിയാനയില്‍ തൂക്കുമന്ത്രിസഭ വരും. മണിയും മതവും മസിലുമുപയോഗിച്ച് ചിലപ്പോള്‍ ബിജെപി ഭരണം പിടിക്കുമായിരിക്കും. കോണ്‍ഗ്രസും മറ്റ് കക്ഷികളും ചേര്‍ന്നാല്‍ ഒരുപക്ഷെ ഹരിയാനയില്‍ മറ്റൊരു കര്‍ണാടക പിറന്നേക്കാം. ജനനായക് ജനതാ പാര്‍ട്ടി (ജെജെപി)യുടെ നിലപാടായിരിക്കും നിര്‍ണായകം. മുഖ്യമന്ത്രിസ്ഥാനമാണ് അവരുടെ നോട്ടം. എന്തായാലും പ്രതിപക്ഷത്തെ ഇല്ലാതാക്കി, ഇനി തങ്ങളുടെ മാത്രം സാമ്രാജ്യം എന്ന ബിജെപിയുടെ മോഹത്തിന് കനത്ത മറുപടിയാണ് ജനം നല്‍കിയത്. ഹരിയാന ബിജെപി അധ്യക്ഷന്‍ രാജിവെച്ചിരിക്കുകയാണ്. കേരളത്തിലാകട്ടെ അടുത്ത കാലത്തൊന്നും ഒരു പ്രബല ശക്തിയാകാന്‍ പോലും ബിജെപിക്കാകില്ല എന്നു തെളിഞ്ഞിരിക്കുന്നു.
ന്യൂസ് 18, ഇപ്‌സോ എക്‌സിറ്റ് പോള്‍ സര്‍വേയില്‍ മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളില്‍ 243 എണ്ണം ബിജെപി സഖ്യം നേടുമെന്ന് പ്രവചിക്കുന്നു. ബിജെപി 141 സീറ്റും, ശിവസേന 102 സീറ്റും നേടും. കോണ്‍ഗ്രസ് പതിനേഴ് സീറ്റിലൊതുങ്ങുമെന്നായിരുന്നു പ്രവചനം. അതും തകര്‍ന്നിരിക്കുകയാണ്. ഒറ്റക്കു ഭൂരിപക്ഷം എന്ന ബിജെപിയുടെ മോഹവും തകരുകയാണ്. സ്വാഭാവികമായും ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകും എന്നുറപ്പ്. ആദ്യപകുതിയില്‍ മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് ശിവസേന ആവശ്യപ്പെടും. ഭരണം എപ്പോഴും തലവേദനയാകുകയും ചെയ്യും. ചുരുക്കത്തില്‍ രണ്ടാം മോദി മന്ത്രിസഭയുടെ നടപടികളിലൂടെ ജനങ്ങളൊന്നടങ്കം തങ്ങള്‍ക്കൊപ്പമായി എന്നും ഇനി ഇന്ത്യയില്‍ പ്രതിപക്ഷത്തിന് വലിയ സ്ഥാനമില്ല എന്നുമുള്ള ബിജെപിയുടെ രാഷ്ട്രീയമോഹങ്ങള്‍ക്കാണ് ജനം തിരിച്ചടി നല്‍കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in