ലോക ആദിവാസി ദിനത്തില്‍ രാജ്ഭവന്‍ ധര്‍ണ്ണ
ദലിത്-ആദിവാസി വിഭാഗക്കാര്‍ക്ക് ജാതി കോളനികളും, ഫ്‌ളാറ്റും പണിയുമ്പോള്‍, നിയമവിരുദ്ധമായി ടാറ്റയും, ഹാരിസണും കൈവശം വെക്കുന്ന തോട്ടങ്ങള്‍ക്ക് കരമടക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. ജാതി പീഡനം കൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വരെ കൊല്ലപ്പെടുമ്പോള്‍ പ്രതികള്‍ സംരക്ഷിക്കപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് ലോക ആദിവാസി ദിനത്തില്‍ പ്രക്ഷോഭമാരംഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ലോക ആദിവാസി ദിനമായ ആഗസ്റ്റ് 9ന് വിവിധ ആദിവാസി – ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ തങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനായി രാജ്ഭവനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കുന്നു. സാമ്പത്തിക സംവരണ നിയമം റദ്ദാക്കുക. കേന്ദ്ര സര്‍ക്കാരിന്റെ ആദിവാസി വിരുദ്ധ വനനിയമ ഭേദഗതി പിന്‍വലിക്കുക. കേന്ദ്ര വനവകാശ നിയമം സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീം കോടതിയില്‍ ഇടപെടുക .പെസ നിയമം നടപ്പാക്കുക. ആദിവാസികളെ കുടിയിറക്കുന്ന സ്വയം സന്നദ്ധ പുനരധിവാസി പദ്ധതി ഉപേക്ഷിക്കുക. ആദിവാസികളെ കുടിയിറക്കാന്‍ പട്ടികവര്‍ഗ്ഗ വകുപ്പ് ഡയക്ടര്‍ സ്ഥാനത്തു നിന്നും ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ മാറ്റുക -ആദിവാസി വനവകാശ നിയമത്തിന്റെ നോഡല്‍ ഏജന്‍സി പദവി പട്ടികവര്‍ഗ്ഗ വകുപ്പിന് പുനസ്ഥാപിക്കുക, ആദിവാസി വകുപ്പിന്റെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കുക. ആദിവാസി വകുപ്പിന് പ്രത്യേക മന്ത്രിയേയും ഡയറക്ടറെയേയും നിയമിക്കുക. വിദ്യഭ്യാസ മേഖലയില്‍ എസ് സി./എസ്.ടി വിഭാഗകാര്‍ക് ക്രീമിലെയര്‍ നടപ്പാക്കുന്ന നയം റദ്ദാകൂക പ്ലസ് വണ്‍ ഏകജാലകത്തില്‍ എസ് സി എസ് ടി സീറ്റുകള്‍ വക മാറ്റിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുക. വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഹയര്‍ സെക്കന്റി ബാച്ചുകളും, സ്ഥാപനങ്ങളും വര്‍ദ്ധിപ്പിക്കുക. ഉന്നത പഠനത്തിന് ഇതര ജില്ലകളിലും മേഖലകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുക. ഏല്ലാ ജില്ലകളിലും എസ് ടി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ സൗകര്യം എര്‍പ്പെടുത്തുക. വേടന്‍ ഗോത്രത്തെ പട്ടികവര്‍ഗ്ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക.ഭൂരഹിതര്‍ക്ക് കൃഷി ഭൂമി നല്‍കുക. ഫ്‌ലാറ്റ് സമുച്ചയ പദ്ധതി ഉപേക്ഷിക്കുക, ഹാരിസണ്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ എറ്റെടുക്കാന്‍ നിയനിര്‍മ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ.
ആദിവാസി – ദലിത് വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന സംരക്ഷണ വകുപ്പുകള്‍ റദ്ദാക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് പ്രത്യക്ഷസമരത്തിനായി സംഘടനകള്‍ രംഗത്തിറങ്ങിന്നത്. മുന്നോക്കാക്കാര്‍ക്ക് സാമുദായിക സംവരണം നല്‍കി ഭരണഘടനയിലെ 15, 16 വകുപ്പുകള്‍ അപ്രസക്തമാക്കുകയും ഭരണഘടനയുടെ 46-ാം വകുപ്പ് ദുരുപയോഗം ചെയ്യുകയുമാണ്. വനം വകുപ്പിന്റെ ഇടപെടിലൂടെ വനാവകാശം നിഷേധിക്കപ്പെട്ട 66 ലക്ഷത്തോളം വരുന്ന ആദിവാസികളെ കുടിയിറക്കാനുള്ള സുപ്രീം കോടതി വിധി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോഴും മറികടന്നില്ല.വനം സ്വകാര്യവല്‍ക്കരിക്കാനും, വനവകാശം ദുര്‍ബല പെടുത്താനും, മഴു, കോടാലി തുടങ്ങിയുവയുമായി കാട്ടില്‍ കാണുന്ന ആദിവാസികളെ വെടിവെച്ചു കൊല്ലാനും വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന വനനിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. കേരള സര്‍ക്കാരും വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന തരത്തില്‍ മത്രമാണ് ആദിവാസി വനവകാശ നിയമം നടപ്പാക്കുന്നത്. 2006 ലെ വനാവകാശനിയമമനുസരിച്ചുള്ള വ്യക്തിഗത വനാവകാശം ഭാഗികമായി മാത്രം നല്‍കുകയും സാമൂഹിക വനാവകാശം നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന സമീപനം സംസ്ഥാന സര്‍ക്കാര്‍ തുടരുന്നു. വനാവകാശനിയമം നടപ്പാക്കേണ്ട നോഡല്‍ ഏജന്‍സിയായ പട്ടികവര്‍ഗ്ഗ വകുപ്പിനെ ദുര്‍ബലപ്പെടുത്താന്‍, തലവനായി ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥനെ നിയമിച്ചു. വനം വകുപ്പ് നിയമവിരുദ്ധമായി കാട്ടില്‍ നിന്നും ആദിവാസികള കുടിയിറക്കുന്ന ‘സ്വയം സന്നദ്ധ പുനരിധിവാസ ‘ പദ്ധതിക്ക് പട്ടികവര്‍ഗ്ഗ വികസന ഫണ്ടില്‍ നിന്നും 52 കോടി നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്തിരിക്കുന്നു. പെസ നിയമം കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടിയെടുക്കുന്നില്ല. നിരവധി അനര്‍ഹരെ എസ്.സി/എസ്.ടി ലീസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടും വേടര്‍ ഗോത്രത്തെ ആദിവാസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നില്ല. വിദ്യാഭ്യാസ മേഖലയില്‍ 2.50 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള എസ്.സി/എസ്.റ്റി വിഭാഗക്കാരെ ക്രിമിലെയര്‍ വിഭാഗമാക്കി സംവരണാനുകൂല്യങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പ്ലസ് വണ്‍ ആലോട്ട്‌മെന്റില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ 16,000ത്തിലധികം സംവരണ സീറ്റുകള്‍ ഉന്നത ജാതിക്കാര്‍ക്ക് സര്‍ക്കാര്‍ നിയമവിരുദ്ധമായി കൈമാറി. അതേ സമയം പ്രതിവര്‍ഷം 1000ത്തിലധികം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വയനാട് ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് നിഷേധിക്കപ്പെട്ടു വരികയാണ്. വനത്തില്‍ നിന്നും ആദിവാസികളെ കുടിയിറക്കാന്‍ 52 കോടി രൂപ നല്‍കുന്ന പട്ടിക വര്‍ഗ്ഗ വകുപ്പ് ഹോസ്റ്റല്‍ സൗകര്യവും വിദ്യഭ്യാസ സൗകര്യവും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി ഒരുക്കുന്നില്ല. ദലിത്-ആദിവാസി വിഭാഗക്കാര്‍ക്ക് ജാതി കോളനികളും, ഫ്‌ളാറ്റും പണിയുമ്പോള്‍, നിയമവിരുദ്ധമായി ടാറ്റയും, ഹാരിസണും കൈവശം വെക്കുന്ന തോട്ടങ്ങള്‍ക്ക് കരമടക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. ജാതി പീഡനം കൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വരെ കൊല്ലപ്പെടുമ്പോള്‍ പ്രതികള്‍ സംരക്ഷിക്കപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് ലോക ആദിവാസി ദിനത്തില്‍ പ്രക്ഷോഭമാരംഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in